ചെസ്മിന്റണിൽ മലയാളികള്‍ക്ക് അഭിമാന നേട്ടം
ജോസ് കുമ്പിളുവേലിൽ
Saturday, August 9, 2025 3:06 PM IST
സ്റ്റുട്ട്ഗാര്‍ട്ട്: ചെസും ബാഡ്മിന്റണും ചേരുന്ന കായികയിനമായ ചെസ്മിന്റണ്‍ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ജര്‍മനിയിലെ സ്റ്റുട്ഗാര്ട്ടിന് വേണ്ടി പങ്കെടുത്ത ചിലര്‍ മികച്ച പ്രകടനം കാഴ്ചവച്ചു.
അതില്‍, മിക്സഡ് ഡബിള്‍സ് ജൂണിയര്‍ വിഭാഗത്തില്‍ സിദ്ധി വിഷ്ണു ഉള്‍പ്പെടുന്ന ടീം ഒന്നാം സ്ഥാനം നേടി. ഫുവാദ് ഉള്‍പ്പെട്ട ടീം മൂന്നാം സ്ഥാനവും നേടി.

ആശിഷ് ഉള്‍പ്പെട്ട ടീമിന് മെന്‍സ് ഡബിള്‍സിലും എബിന് ബാബു ഉള്‍പ്പെട്ട ടീമിന് മിക്സഡ് ഡബിള്‍സിലും രണ്ടാം സ്ഥാനങ്ങള്‍ ലഭിച്ചു. ഈയിനത്തില്‍ ഓരോ മത്സരവും ചെസായും ബാഡ്മിന്റാണായും ചേര്‍ന്നാണ് നടത്തുന്നത്.
കളിക്കാര്‍ ആദ്യം ചെസില്‍ അഞ്ച് മിനിറ്റ് ബ്ലിറ്റ്സ് ഗെയിം കളിക്കും. ചെസിലെ ഫലം അനുസരിച്ച് ബാഡ്മിന്റണ്‍ ഗെയിമില്‍ സര്‍വീസ് അഡ്വാന്റേജ് ലഭിക്കും.