ബെൽഫാസ്റ്റ് സെന്റ് അൽഫോൺസാ മലങ്കര കത്തോലിക്ക കൂട്ടായ്മയിൽ ഇടവക തിരുനാളും ദൈവമാതാവിന്റെ ജനനപെരുന്നാളും
ജെജി മാന്നാർ
Thursday, September 4, 2025 7:47 AM IST
ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിലെ സെന്റ് അൽഫോൻസാ മലങ്കര കത്തോലിക്കാ കൂട്ടായ്മയുടെ ഇടവക തിരുനാളും പരിശുദ്ധ ദൈവമാതാവി ജനന പെരുന്നാളും സംയുക്തമായി സെപ്റ്റംബർ മാസം ഏഴിന് സെന്റ് കോംസില്ലെസ് (191a Upper Newtowards Rd, Ballyhackmore, BT4 3JB, Belfast, Northern Ireland, UK) ഇടവകയിൽ ആഘോഷിക്കുന്നു.
ഉച്ചകഴിഞ്ഞ് മൂന്നിന് ഫാ. അജോ ഏലിയാസ് പന്തപള്ളിലിന്റെ മുഖ്യകാർമികത്വത്തിൽ കുർബാനയും ദൈവമാതാവിനോടുള്ള മധ്യസ്ഥ പ്രാർഥനയും നടക്കും. തുടർന്ന് പ്രദക്ഷിണവും നേർച്ചയും ഉണ്ടായിരിക്കും.
തിരുനാൾ ക്രമീകരണങ്ങൾക്ക് ഫാ. ബെനഡിക്റ്റ് കുര്യൻ പെരുമുറ്റത്ത് (വികാരി), എബി മാത്യു (ട്രസ്റ്റി), അബിൻ (സെക്രട്ടറി), എബ്രഹാം തോമസ് (നാഷണൽ കൗൺസിൽ മെമ്പർ), ബിജോ കുര്യാക്കോസ് (ജോയിന്റ് സെക്രട്ടറി) എന്നിവർ നേതൃത്വം നൽകുന്നു.