ഗ്ലോബല്‍ മലയാളി ഫെഡറേഷന്റെ പ്രവാസി സംഗമത്തിന് ബുധനാഴ്ച തിരിതെളിയും
ജോസ് കുമ്പിളുവേലില്‍
Wednesday, August 20, 2025 11:43 AM IST
കൊളോൺ: ഗ്ലോബല്‍ മലയാളി ഫെഡറേഷന്റെ(ജിഎംഎഫ്) നേതൃത്വത്തിലുള്ള 36-ാം പ്രവാസി സംഗമത്തിന് ബുധനാഴ്ച തുടക്കമാവും. രാത്രി എട്ടിന് ഗ്ലോബല്‍ മലയാളി ഫെഡറേഷന് ചെയര്‍മാനും ലോകകേരള സഭാംഗവുമായ പോള്ഗോപുരത്തിങ്കല് ഭദ്രദീപം കൊളുത്തി സമ്മേളനം ഔപചാരികമായി ഉദ്ഘാടനം ചെയ്യും.
സംഗമത്തില്‍ പങ്കെടുക്കുന്ന വിവിധ രാജ്യങ്ങളിലെ സംഘടനകളുടെ പ്രതിനിധികള്‍ ആശംസാപ്രസംഗങ്ങള്‍ നടത്തും. ചര്‍ച്ചകള്‍, യോഗാ, കലാസായാഹ്നങ്ങള്‍ തുടങ്ങിയ പരിപാടികളാണ് അഞ്ചുദിനങ്ങളിലായി അരങ്ങേറുന്നത്.
യൂറോപ്പിലെ പ്രശസ്ത ഗായകന് വിയന്നയില്‍ നിന്നുള്ള സിറിയക് ചെറുകാടിന്റെ ഗാനമേള സംഗമത്തിന് കൊഴുപ്പേകും. ജര്‍മനിയിലെ കൊളോണ്‍ നഗരത്തിനടുത്തുള്ള ഒയ്സ്കിര്‍ഷന്‍ ഡാലം ബേസന് ഹൗസില്‍ നടക്കുന്ന സംഗമം ഞായറാഴ്ച സമാപിക്കും.
ജെമ്മ ഗോപുരത്തിങ്കല്‍, അപ്പച്ചന് ചന്ദ്രത്തില്, സണ്ണി വേലൂക്കാരന്‍, അവറാച്ചന് നടുവിലേഴത്ത്, ബൈജു പോള്‍, മേരി ക്രീഗര്‍ എന്നിവരാണ് സംഗമത്തിന് നേതൃത്വം നല്‍കുന്നത്.