ഓണപ്പാട്ട് "ഓണവില്ലിൻ നാദം കേട്ടു' ചെസ്റ്റർഫീൽഡിൽ റിലീസ് ചെയ്തു
Sunday, August 31, 2025 4:28 PM IST
ചെസ്റ്റർഫീൽഡ്: ഈ വർഷത്തെ ഏറ്റവും പുതിയ ഓണപ്പാട്ട് "ഓണവില്ലിൻ നാദം കേട്ടു' ചെസ്റ്റർഫീൽഡിൽ റിലീസ് ചെയ്തു. ഷിജോ സെബാസ്റ്റ്യന്റെ വരികൾക്ക് ഈണം നൽകിയത് ഷാൻ ആന്റണിയും പാടി മനോഹരമാക്കിയത് രമേശ് മുരളിയുമാണ്.
കാമറ ജെയ്ബിൻ തോളത്തും എഡിറ്റിംഗ് സൂര്യ ദേവയും റിക്കാർഡിംഗ് മരിയൻ ഡിജിറ്റൽ സ്റ്റുഡിയോയും നിർവഹിച്ചു. മ്യൂസിക് ഷാക്ക് ചാനലിൽ റിലീസ് ചെയ്ത ഈ ഗാനം ഇതിനോടകം തന്നെ ജനഹൃദയങ്ങളിൽ ഇടം പിടിച്ചു കഴിഞ്ഞു.
ഷൈൻ മാത്യു, സ്റ്റാൻലി ജോസഫ്, പോൾസൺ പള്ളത്തുകുഴി, ജിയോ ജോസഫ്, ഏബിൾ എൽദോസ്, ജെസ് തോമസ്, സ്വരൂപ് കൃഷ്ണൻ, ഹർഷ റോയ്, ഇന്ദു സന്തോഷ്, ഐറിൻ പീറ്റർ, നൃത്ത ചുവടുകളുമായി നമ്മുടെ കുട്ടികളും ദൃശ്യാവിഷ്കരണത്തെ കൂടുതൽ മനോഹരമാക്കി.
ജാതിമതഭേദമെന്യേ മലയാളികൾ ഒരുമയോടെ ഓണം ആഘോഷിക്കുമ്പോൾ നല്ല നാളുകളുടെ ഓർമ പുതുക്കുന്ന തിരുവോണനാളിന്റെ മംഗളങ്ങൾ ഏവർക്കും സ്നേഹത്തോടെ നേരുന്നു.