എംസ്ലാന്റ് മലയാളി അസോസിയേഷൻ ഓണാഘോഷം: ജോസ് കുമ്പിളുവേലില്‍ ഉദ്ഘാടനം ചെയ്യും
Saturday, August 30, 2025 3:54 PM IST
ബര്‍ലിന്‍: ജര്‍മനിയിലെ എംസ്ലാന്റ് മലയാളി അസോസിയേഷന്റെ ഓണാഘോഷം(പൊന്നോണം 2025) ശനിയാഴ്ച നടക്കും. ലിംഗന് നഗരത്തിലെ ഗൗവര്ബാഹ് ബ്യുര്ഗര് സെന്റര്‍ ഹാളില്‍ രാവിലെ 11.30ന് സദ്യയോടുകൂടി ആഘോഷങ്ങള്‍ക്ക് തുടക്കമാവും.
ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന പൊതുസമ്മേളനം ലോക കേരളസഭാംഗമായ ജോസ് കുമ്പിളുവേലില്‍ ഉദ്ഘാടനം ചെയ്യും. മാവേലിയുടെ വരവേല്‍പ്പ്, ഗാനാലാപനം കൂടാതെ കലാസാംസ്കാരിക പരിപാടികളും അരങ്ങേറും.
തുടര്‍ന്ന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള ഓണക്കളികളും കായിക മത്സരങ്ങളും നടക്കും. വൈകുന്നേരം ഡിജെ പാര്‍ട്ടിയോടെ ആഘോഷങ്ങള്‍ അവസാനിക്കും.