കുമ്പിള് ക്രിയേഷന്‍സിന്റെ "ദാവണി പൊന്നോണം' റിലീസ് ചെയ്തു
ജോസ് കുമ്പിളുവേലിൽ
Saturday, September 6, 2025 4:06 PM IST
ബര്‍ലിന്‍: മൂന്നരവയസുകാരന് സ്റ്റെവിന്‍ ഷാന്റി എന്ന "കുട്ടൂസിന്റെ' പാട്ടിന്റെ നിറവില്‍ പൊന്നോണക്കനവുകളുമായി കുമ്പിള് ക്രിയേഷന്‍സിന്റെ ഓണ ആല്‍ബം "ദാവണി പൊന്നോണം' പുറത്തിറങ്ങി.
ഗൃഹാതുരത്വം എപ്പോഴും നെഞ്ചിലേറ്റുന്ന പ്രവാസലോകത്തിന്റെ ആത്മഹര്‍ഷമാണ് ആല്‍ബത്തില്‍ പ്രതിഫലിക്കുന്നത്. കുമ്പിള് ക്രിയേഷന്‍സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ദാവണി പൊന്നോണം റിലീസ് ചെയ്തിരിക്കുന്നത്.
ജര്‍മനിയിലെ നീഡര്‍സാക്സന്‍ സംസ്ഥാനത്തിലെ എംസ്ലാന്റ് മലയാളി അസോസിയേഷന് ഓഗസ്റ്റ് 30ന് ലിംഗന് നഗരത്തില്‍ നടത്തിയ ഓണാഘോഷവേളയിലാണ് ദാവണി പൊന്നോണം റിലീസ് ചെയ്തത്.
ഫാ. ഷൈജു ജോര്‍ജ് (താനപ്പനാല്‍) സിഎഫ്ഐസി, ഫാ. മനോജ് വെട്ടംതടത്തില്‍ സിഎഫ്ഐസി, എസ്മ കോഓര്‍ഡിനേറ്റര്‍മാരായ ജോണ്സണ് ജോണ്‍ പുതുപ്പള്ളിമ്യാലില്‍, ധന്യ ഷീല സണ്ണി, ജോജി പുല്ലാപ്പള്ളില്‍ (മാവേലി), ജോബി ജോര്‍ജ് വട്ടപ്പറമ്പില്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം വേദിയില്‍ റിലീസ് ചെയ്തത്.
അബിന്‍ ടോം ലൂക്കോസ്, ജ്യുവല്‍ റോജി എന്നിവര്‍ പരിപാടി മോഡറേറ്റ് ചെയ്തു. ജോസ് കുമ്പിളുവേലില്‍ നന്ദി പറഞ്ഞു. സ്റ്റെവിന്‍ ഷാന്റിയും ഋതിക സുധീറും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
മാധ്യമപ്രവര്ത്തകന് ജോസ് കുമ്പിളുവേലില്‍ രചിച്ച ഗാനത്തിന്റെ സംഗീതവും ആല്‍ബത്തിന്റെ സംവിധാനവും നിര്‍വഹിച്ചത് ഷാന്റി ആന്റണി അങ്കമാലിയാണ്.

ഗാനത്തിന്റെ ഓര്ക്കസ്ട്രേഷന് വി.ജെ. പ്രതീഷും ഓടക്കുഴല്‍ ലൈവ് ജോസഫ് മാടശേരിയും കാമറ ബാബു കൊരട്ടിയും എഡിറ്റ് ജോസ്ന ഷാന്റിയും അധിക എഡിറ്റിംഗും ദൃശ്യങ്ങളും ജെന്‍സ് കുമ്പിളുവേലിലും ആണ് നിര്‍വഹിച്ചിരിക്കുന്നത്.
ചാലക്കുടി ട്യൂണ്‍സ് സ്റ്റുഡിയോയില്‍ റിക്കാര്‍ഡ് ചെയ്ത ഗാനത്തിന്റെ സൗണ്ട് ഡിസൈനിംഗ് ഡെന്‍സണ്‍ ഡേവിസും ആണ് നിര്‍വഹിച്ചത്. ദൃശ്യങ്ങള്‍ പകര്‍ത്തിയത് കേരളത്തിലും ജര്‍മനിയിലുമാണ്.
കുമ്പിള് ക്രിയേഷന്‍സിന്റെ ബാനറില്‍ ഷീന, ജെന്‍സ്, ജോയല്‍ കുമ്പിളുവേലില്‍ എന്നിവരാണ് ആല്‍ബത്തിന്റെ നിർമാതാക്കള്‍.