ഹാനോവര്‍ മലയാളികളുടെ ഓണാഘോഷം വര്‍ണാഭമായി
ജോസ് കുമ്പിളുവേലില്‍
Thursday, September 18, 2025 7:01 AM IST
ഹാനോവര്‍ : ഹാനോവര്‍ മലയാളികളുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 6ന് ഹാനോവറില്‍ സംഘടിപ്പിച്ച ഓണാഘോഷം (ആരവം 3.0) അതിഗംഭീരമായി. 300 ഓളം പേര് പങ്കെടുത്ത പരിപാടി മലയാളികളുടെ ഐക്യത്തിന്റെയും സാംസ്കാരിക പാരമ്പര്യത്തിന്റെയും ഉത്സവമായി മാറി.
പരിപാടിയുടെ ഉദ്ഘാടനം ഫാ. ചെറിയാന് മരോട്ടിക്കതടത്തില് നിര്‍വഹിച്ചു. മുഖ്യാതിഥിയായി ഹാനോവര്‍ ഇന്തോ ജര്‍മന്‍ സൊസൈറ്റി പ്രസിഡന്റ് ഡോ. ഏണ്സ്ററ് ക്യുര്സ്ററന് (ഉൃ. ഋൃിെേ ഗൗലൃെലേി (ജൃലശെറലിേ, കിറീഏലൃാമി ടീരശല്യേ, ഒമിിീ്ലൃ) പങ്കെടുത്തു.

ജീവ വര്‍ഗീസ് അധ്യക്ഷ പ്രസംഗം നടത്തി. അശ്വതി പ്രതാപ് സ്വാഗതം ആശംസിച്ചു. മിഥുന് സുരേഷ്, നൗഫിയ നിസാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ശ്യാം നന്ദി അര്‍പ്പിച്ചു. ഉദ്ഘാടനത്തിനു ശേഷം കലാപരിപാടികള്‍ അരങ്ങേറി. തുടര്‍ന്ന് ആവേശം നിറഞ്ഞ വടംവലി മത്സരവും, വിവിധ രസകരമായ കളികളും മത്സരങ്ങളും നടത്തി.
സായാഹ്നത്തില്‍ ഡിജെ സംഗീതം പരിപാടിക്ക് സമാപനം കുറിച്ചു. മലയാളികളോടൊപ്പം ജര്‍മ്മന്‍, കൊളംബിയന്‍, ഉത്തരേന്ത്യന്‍ സമൂഹങ്ങളില്‍ നിന്നുള്ള നിരവധി പേര് ആഘോഷത്തില്‍ പങ്കുചേര്‍ന്നത് പ്രത്യേകതയായെന്നു മാത്രമല്ല പരിപാടിയെ ലോകസൗഹൃദത്തിന്റെയും സാംസ്കാരിക ഐക്യത്തിന്റെയും വേദിയാക്കി മാറ്റി. അതുകൊണ്ടുതന്നെ ഓണത്തിന്റെ സൗഹൃദവും സാംസ്കാരിക ഭംഗിയും നിറഞ്ഞ ആരവം 3.0 ഹാനോവറിലെ മലയാളികള്‍ക്കും വിദേശ സുഹൃത്തുക്കള്‍ക്കും ഒരിക്കലും മറക്കാനാവാത്ത അനുഭവമായി.