ഫാ. സിറിയക് ചന്ദ്രൻകുന്നേൽ ഹിൽഡേഴ്സ്ഹൈം രൂപതയുടെ പുതിയ ഇടയൻ
ജോസ് കുമ്പിളുവേലിൽ
Monday, September 15, 2025 4:58 PM IST
ബര്‍ലിന്‍: ജര്‍മനിയിലെ ഹില്‍ഡേഴ്സ്ഹൈം രൂപതയിലെ സീറോമലബാര്‍ കത്തോലിക്കാ വിശ്വാസികളുടെ(ഇന്ത്യന്‍ കത്തോലിക്കാ സമൂഹം) പാസ്റ്ററല്‍ പ്രവര്‍ത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം ഈ മാസം 14ന് ഉച്ചകഴിഞ്ഞ് മൂന്നിന് ഹാന്നോവര്‍ ബുര്‍ഗ്ഡോര്‍ഫിലെ സെന്റ് നിക്കോളാസ് പള്ളിയില്‍ (Im Langen, Muehlenfeld 19) നടക്കും.
പ്രിലേറ്റ് ഡോ. ക്രിസ്റ്റ്യന്‍ ഹെന്നെക്കെ ഫാ. സിറിയക് ചന്ദ്രന്‍കുന്നേല്‍ എംഎസ്ടിയെ സമൂഹത്തിന്റെ ഇടയനായി നിയമിക്കും. യൂറോപ്പിന്റെ അപ്പസ്തോലിക് വിസിറ്റേറ്റര്‍ ബിഷപ് ഡോ. സ്റ്റീഫന്‍ ചിറപ്പണത്ത് ചടങ്ങില്‍ പങ്കെടുത്ത് കുര്‍ബാന അര്‍പ്പിക്കും.
പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഫാ. സിറിയക് ചന്ദ്രന്‍കുന്നേല്‍ അറിയിച്ചു.