ഓൾഫ് ഇടവകയിലെ വിമൻസ് ഫോറത്തിനും മെൻസ് ഫോറത്തിനും പുതിയ നേതൃത്വം
Monday, September 15, 2025 5:22 PM IST
സ്റ്റോക്ക് ഓൺ ട്രെൻഡ്: സീറോമലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടനിലെ ഇടവകയായ സ്റ്റോക്ക് ഓൺ ട്രെൻഡിലെ ഓൾഫ് പള്ളിയുടെ വിമൻസ് ഫോറത്തിനും മെൻസ് ഫോറത്തിനും പുതിയ നേതൃത്വം.
ഇടവകയുടെ ഇടയനായ റവ.ഫാ. ജോർജ് എട്ടുപറയിലിന്റെ നേതൃത്വത്തിലാണ് 2017ൽ വിമൻസ് ഫോറവും 2019ൽ മെൻസ് ഫോറവും തുടങ്ങിയത്.
മെൻസ് ഫോറത്തിന്റെ 2025-27 കാലയളവിലേക്കുള്ള ഭാരവാഹികൾ:
പ്രസിഡന്റ് - സിറിൽ മാഞ്ഞൂരാൻ, വൈസ് പ്രസിഡന്റ് - സുധീഷ് തോമസ്, സെക്രട്ടറി - ഷിന്റോ വർഗീസ്, ജോയിന്റ് സെക്രട്ടറി - സജി ജോർജ് മുളക്കൽ, ട്രഷറർ - അനീഷ് സെബാസ്റ്റ്യൻ, റീജിയണൽ കൗൺസിൽ അംഗങ്ങൾ - ജിജോമോൻ ജോർജ്, ബെന്നി പാലാട്ടി.
വിമൻസ് ഫോറത്തിന്റെ 2025-27 കാലയളവിലേക്കുള്ള ഭാരവാഹികൾ:
പ്രസിഡന്റ് - അനു എബ്രഹാം, വൈസ് പ്രസിഡന്റ് - ഷീബ തോമസ്, സെക്രട്ടറി - അന്നു കെ. പൗലോസ്, സെക്രട്ടറി - സ്നേഹ റോയ്സൺ, ട്രഷറർ - ഷെറിൻ ജോയ്, റീജിയണൽ കൗൺസിൽ അംഗങ്ങൾ - ജീന ജോസ്, സീനു തോമസ്.
കൈക്കാർമാരയ ഫെനിഷ് വിൽസൺ, അനൂപ് ജേക്കബ്, സോണി ജോണ്, സജി ജോസഫ് എന്നിവർ പുതുനേതൃത്വത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എല്ലാ ഭാരവാഹികൾക്കും പൂർണപിന്തുണയും പ്രോത്സാഹനവും അറിയിച്ചു.