ചെസ്റ്റർഫീൽഡ് മലയാളി കൾച്ചറൽ കമ്യൂണിറ്റിയുടെ "നല്ലോണം പൊന്നോണം' വർണാഭമായി
ജിയോ ജോസഫ്
Tuesday, September 16, 2025 5:30 PM IST
ലണ്ടൻ: ചെസ്റ്റർഫീൽഡ് മലയാളി കൾച്ചറൽ കമ്യൂണിറ്റിയുടെ ഓണാഘോഷം "നല്ലോണം പൊന്നോണം' സ്പീഡ് വെൽ റൂംസ് സ്റ്റേവലി ഹാളിൽ നടന്നു.

രാവിലെ 11ന് മാവേലി താലത്തിന്റെയും വാദ്യമേളത്തിന്റെയും അകമ്പടിയോടെ കമ്മിറ്റിക്കാരുടെയും സാന്നിധ്യത്തിൽ ഭദ്രദീപം കൊളുത്തി ആഘോഷം ഉദ്ഘാടനം ചെയ്തു.


ഓണസദ്യ, കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ, വടംവലി മത്സരം, കസേര കളി തുടങ്ങിയ പരിപാടികൾ നടന്നു. വൈകുന്നേരം ആറിന് പരിപാടികൾ സമാപിച്ചു.