ഇന്ത്യൻസ് 2025 ബിബിസിഎൽ മിനി കപ്പ് ടി20 ജേതാക്കൾ
ജിനേഷ് തന്പി
Friday, September 19, 2025 2:36 AM IST
ന്യൂജേഴ്സി: ആവേശകരമായ ഫൈനലിൽ ന്യൂജേഴ്സി റൈഡേഴ്സിനെ 45 റൺസിന് പരാജപ്പെടുത്തി ഇന്ത്യൻസ് 2025 ബിബിസിഎൽ(BBCL)മിനി കപ്പ് ടി20 വിജയികളായി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻസിന് വേണ്ടി സ്റ്റാർ ഓപ്പണർ കിരൺ കണ്ണഞ്ചേരി (കെകെ) ഏഴു സിക്സറും ഏഴു ഫോറുകളുടെയും അകമ്പടിയോടെ വെറും 47 പന്തിൽ നിന്ന് 94 റൺസ് നേടി മിന്നുന്ന ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചു.

നവീൻ ഡേവിസ് നേരത്തെ പുറത്തായതിന് ശേഷം കിരണും നിഥിനും ചേർന്ന് 90 റൺസിന്റെ മികച്ച കൂട്ടുകെട്ട് പടുത്തുയർത്തി. പിന്നീട്, ആനന്ദ് നേടിയ 23 റൺസിന്റെ പിൻബലത്തിൽ ഇന്ത്യൻസ് തങ്ങളുടെ ഇന്നിംഗ്സിൽ 176 റൺസ് കരസ്ഥമാക്കി. റൈഡേഴ്സിനായി ഫൈനലിൽ ഷാ മീർ തുടക്കത്തിൽ തന്നെ വിക്കറ്റ് നേടി ടീമിനായി മികച്ച പ്രകടനം കാഴ്ചവച്ചു.
അർമുഖം റാഫ്റ്റ് 5 വിക്കറ്റുകൾ നേടി കലാശ പോരാട്ടത്തിൽ ന്യൂജഴ്സി റൈഡേഴ്സിന്റെ സ്റ്റാർ ബൗളറായി177 റൺസിന്റെ വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ റൈഡേഴ്സിന് കാര്യമായ വെല്ലുവിളി ഉയർത്താനായില്ല.
സ്റ്റാർ ബാറ്റ്സ്മാൻമാരായ സെയ്ദും മുബഷീറും നേരത്തെ പുറത്തായി. ഉസ്മാനും യാഷിറും ചേർന്ന് 52 റൺസിന്റെ കൂട്ടുകെട്ടിലൂടെ പോരാട്ടവീര്യം കാഴ്ച വച്ചെങ്കിലും ഇന്ത്യൻസ് ബൗളർമാരായ ആനന്ദ് വിനായക്, നവീൻ, മിധുൽ, ലെവി എന്നിവർ മികച്ച് പ്രകടനത്തിലൂടെ ടീമിനെ വിജയത്തിലേക്കു നയിച്ചു.
വിക്കറ്റ് കീപ്പറായി മികച്ച പ്രകടനം പുറത്തെടുത്ത ശുഭം,തകർപ്പൻ ഫീൽഡിങ്ങിലൂടെ തിളങ്ങിയ സിബു, മിധുൽ, ആബേൽ, ജെസ്റ്റിൻ എന്നിവരുടെ പിൻബലത്തിൽ ഇന്ത്യൻസ്, റൈഡേഴ്സിനെ 131 റൺസിന് പുറത്താക്കി 45 റൺസിന്റെ ഉജ്വല വിജയത്തോടെ 2025 BBCL മിനി കപ്പ് ടി20 കിരീടത്തിൽ മുത്തമിട്ടു. ഫൈനലിൽ മാൻ ഓഫ് ദ മാച്ച്: കിരൺ (കെകെ)