Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Local News

Thrissur

ഹോ​ളി​ഫാ​മി​ലി സി​ജി​എ​ച്ച്എ​സ്എ​സി​ൽ മെ​റി​റ്റ് ഡേ ​ആ​ഘോ​ഷി​ച്ചു

തൃ​ശൂ​ർ: ചെ​ന്പൂ​ക്കാ​വ് ഹോ​ളി​ഫാ​മി​ലി സി​ജി​എ​ച്ച്എ​സ്എ​സി​ൽ മെ​റി​റ്റ് ഡേ ​ആ​ഘോ​ഷം "പാ​പ്പി​യോ​ണ്‍ 2026' ന​ട​ത്തി. രാ​ജ​ൻ ജെ. ​പ​ല്ല​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ജെ​സി​ൻ തെ​രേ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ പ​വാ​ന റോ​സ്, തൃ​ശൂ​ർ അ​തി​രൂ​പ​ത ഫാ​മി​ലി അ​പ്പ​സ്തൊ​ലേ​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​ട്വി​ങ്കി​ൾ ഫ്രാ​ൻ​സി​സ് വാ​ഴ​പ്പി​ള്ളി, അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ഡോ. ​കെ.​എ. ആ​ൻ​മേ​രി. അ​ധ്യാ​പി​ക സി​സ്റ്റ​ർ മി​നു മേ​രി, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സെ​സി ജോ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

മു​ടി​ക്കോ​ട് മേ​ൽ​പ്പാ​ത​യി​ൽ കാ​ർ ത​ല​കീ​ഴാ​യി മ​റി​ഞ്ഞു

പ​ട്ടി​ക്കാ​ട്: ദേ​ശീ​യ​പാ​ത മു​ടി​ക്കോ​ട് മേ​ൽ​പ്പാ​ത​യി​ൽ കാ​ർ മ​റ​ഞ്ഞ് അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. ഇ​ന്ന​ലെ വൈ​കീ​ട്ട് 4.15ഓ​ടെ തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള പാ​ത​യി​ലാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ കോ​ൺ​ക്രീ​റ്റ് ബാ​രി​യ​റി​ൽ ഇ​ടി​ച്ച് ദേ​ശീ​യ​പാ​ത​യി​ൽ ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു. കോ​യ​മ്പ​ത്തൂ​രി​ൽ നി​ന്നും ആ​ല​പ്പു​ഴ​യി​ലേ​യ്ക്കു​പോ​യി​രു​ന്ന യു​വാ​ക്ക​ളാ​ണ് കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. കാ​റി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു​പേ​രും പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പെ​ട്ടു. പീ​ച്ചി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

District News

മഴ, കാറ്റ്: പരക്കെ നാശം

ക​ട​യ്ക്കു​മു​ക​ളി​ൽമ​രം വീ​ണു

പ​റ​പ്പൂ​ർ: മു​ള്ളൂ​ർ പാ​ല​ത്തി​നു​സ​മീ​പം ഉ​ണ്ടാ​യി​രു​ന്ന ക​ട​യ്ക്കു മു​ക​ളി​ലേ​ക്കാ​യി​രു​ന്നു മ​രം വീ​ണ​ത്. ഈ ​സ​മ​യം വാ​ഹ​ന​ങ്ങ​ളോ മ​റ്റു യാ​ത്ര​ക്കാ​രോ സ​ഞ്ച​രി​ക്കാ​ത്ത​തി​നാ​ൽ ആ​ള​ഭ​യ​മി​ല്ല.

വി​ല​ങ്ങ​ന്നൂ​രി​ൽഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു

പീ​ച്ചി: വി​ല​ങ്ങ​ന്നൂ​രി​ൽ പീ​ച്ചി​ഡാം റോ​ഡി​ലേ​യ്ക്ക് മ​രം വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഇ​ന്ന​ലെ രാ​വി​ലെ ഒ​മ്പ​തോ​ടെ ഉ​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലാ​ണ് മ​രം വീ​ണ​ത്. ഒ​ടി​ഞ്ഞു​വീ​ണ മ​രം വൈ​ദ്യു​തി ലൈ​ നി​ലേ​യ്ക്കും വീ​ണു.
അ​ഗ്നി​ര​ക്ഷാ​സേ​ന സ്ഥ​ല​ത്തെ​ത്തി മ​രം മു​റി​ച്ചു​നീ​ക്കി​യാ​ണു ഗ​താ​ഗ​തം പു​നഃസ്ഥാ​പി​ച്ച​ത്.

വീ​ടി​ന്‍റെ മു​ക​ളി​ലേ​ക്ക് മ​രം വീ​ണു

പ​റ​പ്പൂ​ർ: ഇ​ന്ന​ലെ രാ​വി​ലെ എ​ട്ട​ര​യോ​ടെ​യു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും തോ​ളൂ​ർ കാ​യം​മ്പി​ള്ളി വീ​ട്ടി​ൽ ല​ക്ഷ്മ​ണ​ന്‍റെ വീ​ടി​ന്‍റെ മു​ക​ളി​ലേ​ക്കു മ​രം​വീ​ണു. ഭാ​ഗി​ക​മാ​യി വീ​ട് ത​ക​ർ​ന്നി​ട്ടു​ണ്ട്. ആ​ള​പാ​യ​മി​ല്ല.

District News

അ​മ​ല​യി​ലെ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ " ന​ന്മ​ 2026' ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു

തൃ​ശൂ​ർ: അ​മ​ല ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ലെ 2023 എം​ബി​ബി​എസ് ബാ​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ ക​മ്യൂ​ണി​റ്റി മെ​ഡി​സി​ൻ വി​ഭാ​ഗ​ത്തി​ന്‍റെ കു​ടും​ബ ദ​ത്തെ​ടു​ക്കൽ പ​ദ്ധ​തി​യു​ടെ (എ​ഫ്എ​പി) ഭാ​ഗ​മാ​യി ത​യ്യൂ​ർ നി​ത്യ​സ​ഹാ​യ​മാ​താ പ​ള്ളി ഹാ​ളി​ൽ "ന​ന്മ​26' സ​മൂ​ഹ​സേ​വ​ന​പ​രി​പാ​ടി​യും മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​ന്പും സം​ഘ​ടി​പ്പി​ച്ചു.

വേ​ലൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്വ​പ്ന രാ​മ​ച​ന്ദ്ര​ൻ ഉ​ദ​ഘാ​ട​നം ചെ​യ്തു. ത​യ്യൂർ ഇ​ട​വ​ക​വി​കാ​രി ഫാ. ​അ​ഡ്വ. ഫ്രാ​ങ്കോ പു​ത്തി​രി, അ​മ​ല ഡ​യ​റ​ക്ട​ർ ഫാ. ​ജൂ​ലി​യ​സ് അ​റ​യ്ക്ക​ൽ, തൃ​ശൂ​ർ അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ എ.​സി. പ്രീ​തി, ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ആ​ന്‍റ​ണി പെ​രി​ഞ്ചേ​രി, പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ.​ഡോ. ബെ​റ്റ്സി തോ​മ​സ്, ക​മ്യൂ​ണി​റ്റി മെ​ഡി​സി​ൻ വി​ഭാ​ഗം മേ​ധാ​വി പ്ര​ഫ.​ഡോ. സി.​ആ​ർ. സാ​ജു, വാ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ ഷൈ​നി ഫ്രാ​ൻ​സി​സ്, ജ​നാ​ർ​ദ​ന​ൻ, ബി​ന്ദു ന​ന്ദ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലെ സൗ​ജ​ന്യ​പ​രി​ശോ​ധ​ന, ബി​പി, പ്ര​മേ​ഹ​നി​ർ​ണ​യം, ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണം എ​ന്നി​വ​യും ന​ട​ത്തി. വി​ദ്യാ​ർ​ഥി കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ഹ​ന്ന, സ്മൃ​തി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

District News

കൊരട്ടിയിൽ വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ ഊ​ട്ടു​തി​രു​നാ​ളി​ന് ജ​ന​സ​ഹ​സ്ര​ങ്ങ​ളെ​ത്തി

കൊ​ര​ട്ടി: അ​മ​ലോ​ത്ഭ​വമാ​താ പ​ള്ളി​യി​ൽ വി​ശു​ദ്ധ അ​ന്തോ​ണി​സി​ന്‍റെ ഊ​ട്ടു​നേ​ർ​ച്ച തി​രു​നാ​ൾ ഭ​ക്തി​നി​ർ​ഭ​ര​മാ​യി ആ​ഘോ​ഷി​ച്ചു. അ​സാ​ധ്യകാ​ര്യ​ങ്ങ​ളു​ടെ മ​ധ്യ​സ്ഥ​നും അ​ത്ഭു​ത പ്ര​വ​ർ​ത്ത​ക​നു​മാ​യ വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ തി​രു​ന​ട​യി​ൽ പ്രാ​ർ​ഥ​നാ നി​യോ​ഗ​ങ്ങ​ളു​മാ​യി രാ​വി​ലെ മു​ത​ൽ രാ​ത്രി 11.30വ​രെ നാ​നാ​ജാ​തി മ​ത​സ്ഥ​രാ​യ ആ​യി​ര​ക്ക​ണ​ക്കി​ന് ഭ​ക്ത​രാ​ണ് നാ​ടി​ന്‍റെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ നി​ന്നും ഒ​ഴു​കി​യെ​ത്തി​യ​ത്.

രാ​വി​ലെ 6.30 മു​ത​ൽ രാ​ത്രി എട്ടുവരെ തു​ട​ർ​ച്ച​യാ​യി ദി​വ്യ​ബ​ലി​യും അ​നു​ബ​ന്ധ പ്രാ​ർ​ഥ​നാ ശു​ശ്രൂ​ഷ​ക​ളും ഉ​ണ്ടാ​യി​രു​ന്നു. നേ​ർ​ച്ച​സ​ദ്യ​യു​ടെ വെ​ഞ്ച​രി​പ്പ് തീ​ർ​ഥാ​ട​ന കേ​ന്ദ്രം റെ​ക്ട​ർ ഫാ. ​ജോ​സ​ഫ് ഒ​ളി​പ്പ​റ​മ്പി​ൽ നി​ർ​വ​ഹി​ച്ചു. കു​ട്ടി​ക​ളു​ടെ ചോ​റൂ​ട്ടി​നും നി​ര​വ​ധി പേ​രാ​ണ് എ​ത്തി​യ​ത്. വ​രാ​പ്പു​ഴ അ​തി​രൂ​പ​ത സ​ഹാ​യമെ​ത്രാ​ൻ ഫാ.​ഡോ. ആ​ന്‍റണി വാ​ലു​ങ്ക​ൽ ആ​ണ് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പൊ​ന്തി​ഫി​ക്ക​ൽ ദി​വ്യ​ബ​ലി​ക്ക് മു​ഖ്യകാ​ർ​മി​ക​ത്വം വ​ഹി​ച്ച​ത്. തു​ട​ർ​ന്ന് തി​രു​സ്വ​രൂ​പ​ങ്ങ​ൾ വ​ഹി​ച്ചു​കൊ​ണ്ട് ന​ട​ന്ന ഭ​ക്തി​നി​ർ​ഭ​ര​മാ​യ പ്ര​ദ​ക്ഷി​ണ​ത്തി​ലും ഒ​ട്ടേ​റെ ഭ​ക്ത​ജ​ന​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.

മ​ന്ത്രി ഒ.​ജെ. ജെ​നീ​ഷ്, ജി​ല്ലാ ക​ള​ക്ട​ർ ശി​ഖ സു​രേ​ന്ദ്ര​ൻ, ബെ​ന്നി ബ​ഹ​നാ​ൻ എംപി, സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എംഎ​ൽ​എ, കൊ​ര​ട്ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലീ​ല സു​ബ്ര​മ​ണ്യ​ൻ തു​ട​ങ്ങി​യ​വ​രും എ​ത്തി​യി​രു​ന്നു.

ഒ​ന്ന​ര ല​ക്ഷം പേ​ർ​ക്ക് ഒ​രു​ക്കി​യ നേ​ർ​ച്ച​സ​ദ്യ വി​ത​ര​ണം രാ​ത്രി 11.30വ​രെ നീ​ണ്ടു. ആ​റാ​യി​ര​ത്തോ​ളം പേ​ർ​ക്ക് ഒ​രേ​സ​മ​യം നേ​ർ​ച്ച ഭ​ക്ഷ​ണം ക​ഴി​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യ​ത്.

വി​കാ​രി ഫാ. ​ജോ​സ​ഫ് ഒ​ളി​പ്പ​റ​മ്പി​ൽ, സ​ഹ​വി​കാ​രി ഫാ. ​ശ​ര​ത് ജോ​സ് പ​ന​ക്ക​ൽ, ഫാ. ​ജോ​ൺ കാ​ട്ടു​പ​റ​മ്പി​ൽ, കൈ​ക്കാ​ര​ന്മാ​രാ​യ ടെ​റി ക​ബ്രാ​ൾ, ബി​നു ചാ​ലാ​വീ​ട്ടി​ൽ, അ​ബ്ര​ഹാം കു​ന്ന​ത്തൂ​ർ, പാ​രി​ഷ് കൗ​ൺ​സി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ളി വ​ലി​യ​പ​റ​മ്പി​ൽ, കേ​ന്ദ്ര സ​മി​തി ലീ​ഡ​ർ ജോ​ഫ്രി ക​ബ്രാ​ൾ, മീ​ഡി​യ ക​ൺ​വീ​ന​ർ ആ​ന്‍റണി ക​ണ്ടം​പ​റ​മ്പി​ൽ, പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ ഡെ​ഫ്രി​ൻ ഡി​സൂ​സ, എ​ൻ.ജെ. ​യേ​ശു​ദാ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

District News

മാ​ള പോ​ലീ​സി​ന്‍റെ ഇ​ട​പെ​ട​ൽ: കൂ​ട്ടം​തെ​റ്റി​യ ബാ​ലി​ക​യ്ക്കു മാ​താ​പി​താ​ക്ക​ളെ കി​ട്ടി

‌മാ​ള: പോ​ലീ​സി​ന്‍റെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ കൂ​ട്ടം​തെ​റ്റി​പ്പോ​യ അ​ഞ്ചു​വ​യ​സു​കാ​രി​ക്ക് മാ​താ​പി​താ​ക്ക​ളെ തി​രി​കെ കി​ട്ടി. ബീ​ഹാ​ർ സ്വ​ദേ​ശി​ക​ളു​ടെ മ​ക​ളാ​ണ് മാ​ള ബ​സ് സ്റ്റാ​ൻ​ഡി​ൽ ത​നി​ച്ചാ​യി പ്പോ​യ​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു 12.30ഓ​ടെ മാ​ള പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ൽ ഒ​രു പെ​ൺ​കു​ട്ടി ഒ​റ്റ​യ്ക്കി​രു​ന്നു ക​ര​യു​ന്ന​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട നാ​ട്ടു​കാ​രാ​ണ് വി​വ​രം മാ​ള പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. സ​ന്ദേ​ശം ല​ഭി​ച്ച​യു​ട​ൻ ജി​എ​സ്ഐ സു​ധാ​ക​ര​ൻ, സി​പി​ഒ​മാ​രാ​യ എ​യ്ഞ്ച​ൽ, ഹ​രി​കൃ​ഷ്ണ​ൻ, ഹോം ​ഗാ​ർ​ഡ് മ​നോ​ജ് എ​ന്നി​വ​ര​ട​ങ്ങി​യ പോ​ലീ​സ് സം​ഘം സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി. മാ​ള​യി​ൽ​നി​ന്നു പു​റ​പ്പെ​ട്ട എ​ല്ലാ ബ​സു​ക​ളി​ലേ​ക്കും അ​ടി​യ​ന്ത​ര​മാ​യി വി​വ​ര​ങ്ങ​ൾ കൈ​മാ​റി​യ പോ​ലീ​സി​നു തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്കു​പോ​യ ബ​സി​ൽ ഇ​ത​ര​സം​സ്ഥാ​ന​ക്കാ​രാ​യ ദ​മ്പ​തി​ക​ൾ യാ​ത്ര​ചെ​യ്യു​ന്നു​ണ്ടെ​ന്ന വി​വ​രം ല​ഭി​ച്ചു.

പോ​ലീ​സ് ഉ​ട​ൻ​ത​ന്നെ ബ​സ് ക​ണ്ട​ക്ട​റെ ബ​ന്ധ​പ്പെ​ടു​ക​യും ബ​സ് വെ​ള​യ​നാ​ട് സെ​ന്‍റ​റി​ൽ നി​ർ​ത്തി​യി​ടാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. കു​ട്ടി​യു​മാ​യി പോ​ലീ​സ് സം​ഘം അ​തി​വേ​ഗം വെ​ള​യ​നാ​ട്ടേ​ക്കു തി​രി​ച്ചു. കു​ട്ടി ബ​സി​ന്‍റെ മു​ൻ​ഭാ​ഗ​ത്ത് അ​മ്മ​യോ​ടൊ​പ്പ​മു​ണ്ടാ​കു​മെ​ന്നു സ​ഹോ​ദ​ര​ങ്ങ​ളും, പി​ന്നി​ൽ സ​ഹോ​ദ​ര​ങ്ങ​ൾ​ക്കൊ​പ്പ​മാ​യി​രി​ക്കു​മെ​ന്ന് അ​മ്മ​യും തെ​റ്റി​ദ്ധ​രി​ച്ച​താ​ണ് കു​ട്ടി സ്റ്റാ​ൻ​ഡി​ൽ ഒ​റ്റ​പ്പെ​ടാ​ൻ കാ​ര​ണ​മാ​യ​ത്. വെ​ള​യ​നാ​ടു​വ​ച്ച് കു​ട്ടി​യെ ക​ണ്ടു​മു​ട്ടി​യ​തോ​ടെ മാ​താ​പി​താ​ക്ക​ളു​ടെ ആ​ശ​ങ്ക​യൊ​ഴി​ഞ്ഞു.

ത​ങ്ങ​ളു​ടെ മ​ക​ളെ സു​ര​ക്ഷി​ത​മാ​യി തി​രി​കെ ന​ൽ​കി​യ​തി​നു മാ​ള പോ​ലീ​സി​നോ​ടു ഹൃ​ദ​യം​നി​റ​ഞ്ഞ ന​ന്ദി​യും സ​ന്തോ​ഷ​വും രേ​ഖ​പ്പെ​ടു​ത്തി​യാ​ണ് കു​ടും​ബം തൃ​ശൂ​രി​ലേ​ക്കു യാ​ത്ര തു​ട​ർ​ന്ന​ത്.

District News

തു​മ്പാ​ക്കോ​ട് പാ​ടശേ​ഖ​രസ​മി​തി കെ​ട്ടി​ടം കാ​ടു​ക​യ​റി ന​ശി​ക്കു​ന്നു

പ​രി​യാ​രം: പ​രി​യാ​രം പ​ഞ്ചാ​യ​ത്തി​ലെ തൂ​മ്പാ​ക്കോ​ട് പാ​ട​ശേ​ഖ​രസ​മി​തി​യു​ടെ കെ​ട്ടി​ടം കാ​ടുക​യ​റി ന​ശി​ക്കു​ന്നു പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് മു​ൻ​പ് നെ​ൽക​ർ​ഷ​ക​രെ സം​ഘ​ടി​പ്പി​ച്ചും സ​ബ്സി​ഡി​ക​ൾ ഉ​പ​യോ​ഗി​ച്ചും പൂ​ർ​ത്തി​യാ​ക്കി​യ​താ​ണ് ഈ ​കെ​ട്ടി​ടം. പത്ത്സെ​ന്‍റ് സ്ഥ​ല​വും കെ​ട്ടി​ട​വു​മാ​ണ് കാ​ടുപി​ടി​ച്ച് കി​ട​ക്കു​ന്ന​ത്.

ര​ണ്ട് ടി​ല്ല​റും കാ​ർ​ഷി​ക സ​ബ​ന്ധ​മാ​യ പ​ല ഉ​പ​ക​ര​ണ​ങ്ങ​ളും സ​മി​തി​ക്കു​ണ്ടാ​യി​രു​ന്നു. ഇ​തെ​ല്ലാം ഇ​വി​ടെ തു​രു​മ്പ്പി​ടി​ച്ച് ന​ശി​ച്ചു കൊ​ണ്ടി​രി​ക്ക​യാ​ണ്.
കൃ​ഷി ലാ​ഭ​ക​ര​മ​ല്ലാ​ത്ത​തി​നാ​ലും കാ​ലാ​വ​സ്ഥ പ്ര​ശ്ന​ങ്ങ​ളും നൂ​റി​ല​ധി​കം ക​ർ​ഷ​ക​രു​മുണ്ടാ​യി​രുന്ന പാ​ട​ശേ​ഖ​ര​സ​മി​തി​യി​ൽ ഇ​പ്പോ​ൾ വി​ര​ലി​ലെ​ണ്ണാ​വു​ന്ന ക​ർ​ഷ​ക​രെ ഉ​ള്ളൂ.

എ​ല്ലാ​വി​ധ ക​ർ​ഷ​ക​ർ​ക്കും ഉ​പ​കാ​ര​പെ​ടു​ന്ന ഒ​രു ഫാ​ർ​മേ​ഴ്സ് ക്ല​ബ് ആ​ക്കി മാ​റ്റ​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രാ​യ നാ​ട്ടു​ക്കാ​രു​ടെ ആ​വ​ശ്യം .

District News

ദുരിത മ​ഴ​

കയ്പ​മം​ഗ​ല​ത്ത് വീ​ടു​ക​ൾ വെ​ള്ള​ക്കെ​ട്ടി​ൽ

കയ്പ​മം​ഗ​ലം: ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് ക​യ്പ​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​തി​നൊ​ന്നാം വാ​ർ​ഡി​ലെ കു​റ്റി​ക്കാ​ട് ക്ഷേ​ത്ര​ത്തി​ന് തെ​ക്കു​ഭാ​ഗ​ത്തു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടു. പ്ര​ദേ​ശ​ത്തെ പ​തി​ന​ഞ്ചോ​ളം വീ​ടു​ക​ളാ​ണ് വെ​ള്ള​ക്കെ​ട്ടി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത്. തു​ട​ർ​ച്ച​യാ​യ മ​ഴ​യി​ൽ വീ​ടു​ക​ളു​ടെ പ​രി​സ​ര​വും മു​റ്റ​ങ്ങ​ളും വെ​ള്ള​ത്തി​ൽ മു​ങ്ങി​യ​തോ​ടെ നാ​ട്ടു​കാ​ർ​ക്ക് സ​ഞ്ചാ​ര​ത്തി​നും ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ബു​ദ്ധി​മു​ട്ട് നേ​രി​ടു​ക​യാ​ണ്.

പ്ര​ദേ​ശ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ഹ​രി​ശ്രീ അം​ഗ​ൻ​വാ​ടി​ക്ക്ചു​റ്റും വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന​തി​നാ​ൽ കു​ട്ടി​ക​ളും ജീ​വ​ന​ക്കാ​രും വെ​ള്ളം താ​ണ്ടി​യാ​ണ് എ​ത്തു​ന്ന​ത്. മ​ഴവെ​ള്ളം ഒ​ഴു​കി​പ്പോ​കു​ന്ന​തി​നാ​യി മു​ൻ​പ് ഉ​ണ്ടാ​യി​രു​ന്ന കാ​ന​ക​ൾ പ​ല ഭാ​ഗ​ങ്ങ​ളി​ലും മൂ​ട​പ്പെ​ട്ട​തും ചി​ല​യി​ട​ങ്ങ​ളി​ൽ കാ​ന​ക​ളു​ടെ വീ​തി കു​റ​ഞ്ഞ​തു​മാ​ണ് വെ​ള്ള​ക്കെ​ട്ടി​ന് പ്ര​ധാ​ന കാ​ര​ണ​മാ​യ​തെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. ഇ​തു​മൂ​ലം മ​ഴ​വെ​ള്ളം സു​ഗ​മ​മാ​യി ഒ​ഴു​കി​പ്പോ​കാ​ൻ ക​ഴി​യാ​തെ വീ​ടു​ക​ൾ​ക്കും, പൊ​തു​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ചു​റ്റും കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്.

​പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് വാ​ർ​ഡ് മെ​മ്പ​ർ ന​ഹി​ദ സ​ലിം പ​റ​ഞ്ഞു. മ​ഴ ശ​ക്ത​മാ​യാ​ൽ സ്ഥി​തി കൂ​ടു​ത​ൽ ഗു​രു​ത​ര​മാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.

കൊ​ടു​ങ്ങ​ല്ലൂ​രിൽ വീ​ട് ത​ക​ർ​ന്നു

കൊ​ടു​ങ്ങ​ല്ലൂ​ർ: ക​ന​ത്ത മ​ഴ​യി​ൽ വീ​ട് ത​ക​ർ​ന്നു. വീ​ടി​ന​ക​ത്തുണ്ടാ​യി​രു​ന്ന വൃ​ദ്ധ​യാ​യ അ​മ്മ​യും മ​ക​നും ത​ല​നാ​രി​ഴ​യ്ക്കു ര​ക്ഷ​പ്പെ​ട്ടു. ന​ഗ​ര​സ​ഭ​യി​ലെ പു​ല്ലൂ​റ്റ് മ​ണ്ണാ​റ താ​ഴ​ത്ത് ചൂ​ള​ക​ട​വി​ൽ നൗ​ഷാ​ദി​ന്‍റെ വാ​ട​ക​വീ​ടാ​ണ് ഇ​ന്ന​ലെരാ​വി​ലെ അ​തി​ശ​ക്ത​മാ​യ മ​ഴ​യി​ൽ ത​ക​ർ​ന്നു വീ​ണ​ത്. വീ​ടി​ന്‍റെ മേ​ൽക്കൂ​ര പൂ​ർ​ണ​മാ​യും നി​ലംപൊ​ത്തി. ഈ സ​മ​യം നൗ​ഷാ​ദി​ന്‍റെ വൃ​ദ്ധമാ​താ​വും സ​ഹോ ദ​ര​നു​മാ​ണ് വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. വീ​ടി​ല്ലാ​ത്ത ഇ​വ​ർ ഈ​യി​ടെ​ ഏ​റെ ബു​ദ്ധി​മു​ട്ടിയാ​ണ് വാ​ട​ക വീ​ട് ക​ണ്ടെ​ത്തി താ​മ​സ​മാ​ക്കി​യ​ത്. ഓ​ടുമേ​ഞ്ഞ വീ​ടാ​ണ് ത​ക​ർ​ന്ന​ത്.

കാ​ടു​കു​റ്റി​യി​ലും കാ​തി​ക്കു​ട​ത്തും മി​ന്ന​ൽ​ച്ചു​ഴ​ലി

കാ​ടു​കു​റ്റി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കു​റു​വ​ക്ക​ട​വി​ലും കാ​തി​ക്കു​ട​ത്തും ഇ​ന്ന​ലെ രാ​വി​ലെ​യു​ണ്ടാ​യ മി​ന്ന​ൽ​ച്ചു​ഴ​ലി​യി​ൽ ഒ​ട്ടേ​റെ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണു. മ​ര​ങ്ങ​ൾ വീ​ണ് വൈ​ദ്യു​തി ക​മ്പി​ക​ൾ പൊ​ട്ടി​വീ​ണ​തോ​ടെ പ്ര​ദേ​ശ​ത്ത് ആ​ശ​ങ്ക പ​ട​ർ​ന്നു. ആ​ള​പാ​യ​മോ മ​റ്റ് ഗു​രു​ത​ര അ​പ​ക​ട​ങ്ങ​ളോ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.

ഇ​ന്ന​ലെ രാ​വി​ലെ 8.45 ന് ​ശ​ക്ത​മാ​യ മ​ഴ​യ്ക്കി​ടെ​യാ​ണ് കു​റു​വ​ക്ക​ട​വ് പ്ര​ദേ​ശ​ത്ത് നി​ർ​ദി​ഷ്ടഭാ​ഗം കേ​ന്ദ്രീ​ക​രി​ച്ച് മി​ന്ന​ൽ​ച്ചു​ഴ​ലി രൂ​പ​പ്പെ​ട്ട​ത്. ചെ​ർ​പ്പ​ണ​ത്ത് ജോ​ണി​ന്‍റെ പ​റ​മ്പി​ലെ എ​ട്ട് ജാ​തി​മ​ര​ങ്ങ​ളും, തേ​ക്ക്, ക​വു​ങ്ങ് തു​ട​ങ്ങി​യ മ​ര​ങ്ങ​ളു​മാ​ണ് ക​ട​പു​ഴ​കി വീ​ണ​ത്. മ​ര​ങ്ങ​ൾ വൈ​ദ്യു​തി ലൈ​നു​ക​ളി​ലേ​ക്ക് പ​തി​ച്ച​തി​നെതു​ട​ർ​ന്ന് ക​മ്പി​ക​ൾ പൊ​ട്ടി​വീ​ഴു​ക​യും വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ​പ്പെ​ടു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് രാ​വി​ലെ പ​ത്ത​ര​യോ​ടെ കാ​തി​ക്കു​ട​ത്തും സ​മാ​ന​മാ​യ സം​ഭ​വം ഉ​ണ്ടാ​യി. പൈ​നാ​ട​ത്ത് ജോ​യി​യു​ടെ​യും റോ​യി​യു​ടെ​യും പ​റ​മ്പു​ക​ളി​ലെ തേ​ക്ക്, ക​വു​ങ്ങ്, വാ​ഴ തു​ട​ങ്ങി​യ​വ​യാ​ണ് കാ​റ്റി​ൽ നി​ലം​പ​തി​ച്ചു. ഒ​രു ദി​ശ​യി​ലേ​ക്ക് മാ​ത്ര​മാ​യി വീ​ശി​യ ശ​ക്ത​മാ​യ കാ​റ്റാ​ണ് നാ​ശ​ന​ഷ്ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യ​തെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.

സം​ഭ​വ​മ​റി​ഞ്ഞ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് കെ.​സി. മ​നോ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി.

ശ്രീ​നാ​രാ​യ​ണ​പു​രത്ത് ഇ​ടി​മി​ന്ന​ലി​ൽ നാശം

ശ്രീ​നാ​രാ​യ​ണ​പു​രം: ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലി​ൽ എ​സ്എ​ൻ പു​രം താ​ണി​യ​ൻ ബ​സാ​റി​ൽ വീ​ട്ടി​ലെ ടൈ​ലു​ക​ൾ പൊ​ട്ടി​ത്തെ​റി​ച്ചു. വൈ​ദ്യു​തി ഉ​പ​ക​ര​ണ​ങ്ങ​ൾ ക​ത്തി ന​ശി​ച്ചു. കാ​ൽ ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം.

ഇ​രു​പ​ത്തിഒ​ന്നാം വാ​ർ​ഡി​ൽ താ​മ​സി​ക്കു​ന്ന മു​ണ്ട​ഞ്ചേ​രി വി​ജ​യ​ല​ക്ഷ്മി വേ​ണു​ഗോ​പാ​ലന്‍റെ വീ​ട്ടി​ലാ​ണ് സം​ഭ​വം. ക​ഴി​ഞ്ഞദി​വ​സം രാ​വി​ലെ ഒമ്പതിന് ഉ​ണ്ടാ​യ ശ​ക്ത​മാ​യ ഇ​ടിമി​ന്ന​ലി​ലാ​ണ് ഹാ​ളി​ൽ നി​ന്നും മു​റി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന ഭാ​ഗ​ത്തെ ടൈ​ൽ പൊ​ട്ടി​ത്തെ​റി​ച്ച​ത്. സം​ഭ​വസ​മ​യം വീ​ട്ടു​കാ​ർ ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും ആ​ർ​ക്കും പ​രി​ക്കേ​റ്റി​ല്ല. വീ​ടി​നു മു​ൻ​ഭാ​ഗ​ത്തെ പ്ര​വ​ർ​ത്തി​പ്പി​ക്കാ​തി​രു​ന്ന ഏ​ഴ് ലൈ​റ്റു​ക​ൾ ക​ത്തി​ന​ശി​ച്ചു. ര​ണ്ട് ഫാ​നു​ക​ൾ, പ്ല​ഗ് പോ​യി​ന്‍റുക​ൾ, ഡി​ബി ബോ​ക്സ് തു​ട​ങ്ങി​യ​വ​യും ക​ത്തി​പ്പോ​യ നി​ല​യി​ലാ​ണ്. പ​ഞ്ചാ​യ​ത്ത് അം​ഗം സു​നി​ൽ വീ​ട് സ​ന്ദ​ർ​ശി​ച്ചു.

തീ​ര​ദേ​ശ മേ​ഖ​ല​യി​ലു​ണ്ടാ​യ ഇ​ടി​മി​ന്ന​ലി​ലും ഇ​ടി​വെ​ട്ടി​ലും നി​ര​വ​ധി വീ​ടു​ക​ളി​ൽ നാ​ശ​ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഇ​തേ സ​മ​യം കെ​എ​സ്ഇ​ബി​യി​ൽ ചെ​ന്ന് വി​വ​രം അ​റി​യി​ച്ച​പ്പോ​ൾ ആ​ളി​ല്ലെ​ന്നും വ​രാ​ൻ സാ​ധി​ക്കി​ല്ലാ​യെ​ന്നു​മാ​യി​രു​ന്നു മ​റു​പ​ടി​യെ​ന്ന് വീ​ട്ടു​കാ​ർ പ​റ​ഞ്ഞു. ഇ​ടി​മി​ന്ന​ലി​ൽ ഉ​ണ്ടാ​യ നാ​ശ​ന​ഷ്ട​ത്തെ സം​ബ​ന്ധി​ച്ച് പി.​വെ​മ്പ​ല്ലൂ​ർ ഓ​ഫീ​സി​ൽ അ​റി​യി​ച്ചി​ട്ടു​ണ്ട്. റ​വ​ന്യൂ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ വീ​ട്ടി​ൽ വ​ന്നു അ​ന്വേ​ഷ​ണം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും കാ​ൽ ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച​താ​യും വീ​ട്ടു​കാ​ർ പ​റ​ഞ്ഞു.

District News

അ​ശാ​സ്ത്രീ​യ കാ​നനി​ർ​മാ​ണം ദു​രി​ത​മാ​യി; മു​രി​ങ്ങൂ​രി​ൽ ക​ള​ക്ട​റു​ടെ ഇ​ട​പെ​ട​ൽ

മു​രി​ങ്ങൂ​ർ: ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ർ​മി​ച്ച അ​ശാ​സ്ത്രീ​യ കാ​ന​ക​ൾ മൂ​ലം മു​രി​ങ്ങൂ​ർ കോ​ട്ട​മു​റി പ്ര​ദേ​ശ​ത്ത് രൂ​ക്ഷ​മാ​യ വെ​ള്ള​ക്കെ​ട്ട് ദു​രി​തം തു​ട​രു​ന്ന​തി​നി​ടെ ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ.
ഞാ​യ​റാ​ഴ്ച രാ​ത്രി പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ൽ അ​ടി​പ്പാ​ത​യു​ടെ ക​വാ​ട​വും സ​ർ​വീ​സ് റോ​ഡും വെ​ള്ള​ത്തി​ന​ടി​യി​ലാ​യ​തോ​ടെ മ​ഴ​വെ​ള്ളം സ​മീ​പ​ത്തെ വീ​ടു​ക​ളി​ലേ​ക്കും സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും ക​യ​റി. പ്ര​ദേ​ശ​ത്തെ 12 കു​ടും​ബ​ങ്ങ​ളാ​ണ് വെ​ള്ള​ക്കെ​ട്ട് ഭീ​ഷ​ണി​യി​ൽ ക​ഴി​യു​ന്ന​ത്. ചെ​റി​യ മ​ഴ പെ​യ്താ​ൽ പോ​ലും പ്ര​ദേ​ശം വെ​ള്ള​ക്കെ​ട്ടി​ലാ​കു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്നും ശ​ക്ത​മാ​യ കാ​ല​വ​ർ​ഷം മു​ന്നി​ലു​ള്ള​ത് ആ​ശ​ങ്ക വ​ർ​ധി​പ്പി​ക്കു​ക​യാ​ണെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.
മു​രി​ങ്ങൂ​ർ മു​ത​ൽ കോ​ട്ട​മു​റി വ​രെ​യു​ള്ള ദേ​ശീ​യ​പാ​ത​യു​ടെ ഇ​രു​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള മ​ഴ​വെ​ള്ളം ഒ​രി​ട​ത്തേ​ക്ക് കേ​ന്ദ്രീ​ക​രി​ക്കു​ന്ന രീ​തി​യി​ലാ​ണ് കാ​ന​ക​ൾ നി​ർ​മി​ച്ച​തെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​രോ​പ​ണം. കാ​ന​ക​ളി​ൽ മ​ണ്ണ് നി​റ​ഞ്ഞ​തി​നാ​ൽ വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നും ഭൂ​മി​യു​ടെ സ്വാ​ഭാ​വി​ക ച​രി​വും ജ​ല​നി​ര​പ്പും പ​രി​ഗ​ണി​ക്കാ​തെ​യു​ള്ള നി​ർ​മാ​ണ​മാ​ണ് ദു​രി​ത​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കൊ​പ്പം ഈ ​ഭാ​ഗ​ത്തു​കൂ​ടി സ​ഞ്ച​രി​ക്കു​ന്ന യാ​ത്ര​ക്കാ​രും സ​മാ​ന​മാ​യ പ്ര​തി​സ​ന്ധി​യാ​ണ് നേ​രി​ടു​ന്ന​ത്. സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് കൊ​ര​ട്ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലീ​ല സു​ബ്ര​മ​ണ്യ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ്് ജോ​ബി മാ​നു​വ​ൽ, മേ​ലൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പോ​ളി പു​ളി​ക്ക​ൻ, വാ​ർ​ഡ് അം​ഗം എ.​ഡി. സ​ജി എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി.

തു​ട​ർ​ന്ന് വി​ഷ​യം എംഎ​ൽ​എ സ​നീ​ഷ് കു​മാ​റി​ന്‍റേയും ജി​ല്ലാ ക​ള​ക്ട​ർ ശി​ഖ സു​രേ​ന്ദ്ര​ന്‍റെയും ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ ഇ​രു​വ​രും സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും നാ​ട്ടു​കാ​ർ​ക്കു​മൊ​പ്പം സ്ഥ​ലം പ​രി​ശോ​ധി​ച്ച ക​ള​ക്ട​ർ ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​റോ​ട് പ്ര​ശ്നം അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി.

കാ​ന​ക​ളി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണ് പൂ​ർ​ണ​മാ​യും നീ​ക്കം ചെ​യ്ത് വെ​ള്ളം സു​ഗ​മ​മാ​യി ഒ​ഴു​കി​പ്പോ​കാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്നും പ​ണി പൂ​ർ​ത്തി​യാ​യശേ​ഷം ചി​ത്ര​ങ്ങ​ൾ സ​ഹി​തം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു. ഇ​തേതു​ട​ർ​ന്ന് നി​ർ​മാ​ണക്ക​മ്പ​നി​യു​ടെ തൊ​ഴി​ലാ​ളി​ക​ൾ സ​ഥ​ല​ത്തെ​ത്തി ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു.

ഡ്രെ​യിനേ​ജി​ന് മു​ക​ളി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ഒ​രു മീ​റ്റ​ർ വീ​തി​യു​ള്ള കോ​ൺ​ക്രീ​റ്റ് സ്ലാ​ബു​ക​ൾ ഉ​യ​ർ​ത്തി​യാ​ണ് നി​ല​വി​ൽ മ​ണ്ണ് നീ​ക്കം ചെ​യ്യു​ന്ന​ത്. എ​ന്നാ​ൽ ഡ്രെ​യിനേ​ജി​ന് വെ​റും ര​ണ്ട​ടി ആ​ഴം മാ​ത്ര​മാ​ണു​ള്ള​തെ​ന്നും പ​ത്ത് മീ​റ്റ​ർ നീ​ള​ത്തി​ലു​ള്ള വ​ലി​യ കോ​ൺ​ക്രീ​റ്റ് സ്ലാ​ബു​ക​ൾ നീ​ക്കം ചെ​യ്താ​ൽ മാ​ത്ര​മേ മു​ഴു​വ​ൻ മ​ണ്ണും പു​റ​ത്തെ​ടു​ക്കാ​ൻ ക​ഴി​യൂ​വെ​ന്നും നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

മ​ണ്ണു​മാ​ന്തി യ​ന്ത്ര​വും പ്ര​ഷ​ർ പ​മ്പും ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് മ​ണ്ണ് നീ​ക്കം ചെ​യ്യാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പൂ​ർ​ണ വി​ജ​യം കൈ​വ​രി​ക്കാ​നാ​യി​ല്ല. ഡ്രെ​യിനേ​ജി​ലെ മ​ണ്ണ് പൂ​ർ​ണ​മാ​യും നീ​ക്കം ചെ​യ്ത് വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്ക് പു​നഃ​സ്ഥാ​പി​ക്കാ​തെ നി​ർ​മാ​ണ ക്ക​മ്പ​നി​യു​ടെ മേ​ൽ​നോ​ട്ട​ക്കാ​രെ​യും തൊ​ഴി​ലാ​ളി​ക​ളെ​യും മ​ട​ക്കി​വി​ടി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് ആ​ദ്യം ജ​ന​പ്ര​തി​നി​ധി​ക​ളും നാ​ട്ടു​കാ​രും സ്വീ​ക​രി​ച്ച​ത്. ഒ​ടു​വി​ൽ ഇ​ന്ന് ത​ന്നെ കാ​ന​യി​ൽ നി​റ​ഞ്ഞു​കി​ട​ക്കു​ന്ന മ​ണ്ണ് പൂ​ർ​ണ​മാ​യി നീ​ക്കി വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്ന ഉ​റ​പ്പി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തൊ​ഴി​ലാ​ളി​ക​ളെ​യും സൂ​പ്പ​ർ​വൈ​സ​ർ​മാ​രെ​യും തി​രി​ച്ച​യ​ച്ച​ത്.

District News

ചാ​ല​ക്കു​ടി അ​ടി​പ്പാ​ത​: ഗ​താ​ഗ​തത​ട​സം പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി ആ​രം​ഭി​ച്ചു

ചാ​ല​ക്കു​ടി: അ​ടി​പ്പാ​ത​യി​ൽ തു​ട​ർ​ച്ച​യാ​യി ഉ​ണ്ടാ​കു​ന്ന ഗ​താ​ഗ​തക്കു​രു​ക്ക് പ​രി​ഹ​രി​ക്കു​ന്ന​തി​ന് അ​ടി​യ​ന്തര​മാ​യി ന​ട​ത്തേ​ണ്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ദേ​ശീ​യ പാ​ത അ​ധി​കൃ​ത​ർ ബ​ന്ധ​പ്പെ​ട്ട ക​രാ​ർ ക​മ്പ​നി​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

ക​ഴി​ഞ്ഞദി​വ​സം ന​ഗ​ര​സ​ഭ​യി​ൽ ന​ട​ന്ന സ​ർ​വ​ക​ക്ഷിയോ​ഗ​ത്തി​ലെ നി​ർ​ദേ​ശ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​ടി​പ്പാ​ത​യി​ൽ അ​ടി​യ​ന്തര​മാ​യി ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്ത​ണ​മെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി അ​ടി​പ്പാ​ത​യി​ലെ ഫുട്പ്പാ​ത്ത് വീ​തി കു​റ​യ്ക്കു​ക, നാല് കോ​ർ​ണ​റി​ലും സ്ലാ​ബ് ക​ട്ട് ചെ​യ്ത് ബെ​ൽമൗ​ത്ത് ഉ​ണ്ടാ​ക്കു​ക, സ​ർ​വീ​സ് റോ​ഡി​ലെ ഡ്രെയി​നേ​ജി​ന് മു​ക​ളി​ലെ സ്ലാ​ബു​ക​ൾ താ​ഴ്‌​ത്തി സ​ർ​വീ​സ് റോ​ഡി​ന് ലെ​വ​ലി​ൽ ആ​ക്കി ബെ​ൽ മൗ​ത്ത് സൗ​ക​ര്യ​പ്പെ​ടു​ത്തു​ക തു​ട​ങ്ങി അ​ട​യ​ന്തര​മാ​യി ന​ട​ത്തേ​ണ്ട പ്ര​വൃ​ത്തി​ക​ൾ സം​ബ​ന്ധി​ച്ച് അ​ധി​കൃ​ത​ർ പ​രി​ശോ​ധി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു.

ക​ഴി​ഞ്ഞദി​വ​സം തൃ​ശൂ​രി​ൽ മ​ന്ത്രി വി​ളി​ച്ചുചേ​ർ​ത്ത യോ​ഗ​ത്തി​ൽ അ​ടി​യ​ന്തര​മാ​യി പ്ര​വൃത്തി​ക​ൾ ചെ​യ്യ​ണ​മെ​ന്ന് സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എംഎ​ൽഎയും ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രും ദേ​ശീ​യപാ​ത അ​ധി​കൃ​ത​രോ​ട് നേ​രി​ട്ട് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തിരു​ന്നു.
നേ​ര​ത്തേ അ​ടി​പ്പാ​ത നി​ർ​മാ​ണം ന​ട​ത്തി​യ ക​രാ​ർ ക​മ്പ​നി​യെ ത​ന്നെയാ​ണ് ഇ​പ്പോ​ഴ​ത്തെ അ​ടി​യ​ന്തര പ്ര​വൃ​ത്തി​ക​ൾ ചെ​യ്യാ​ൻ എ​ൻഎ​ച്ച്എ​ഐ അ​ധി​കൃ​ത​ർ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

അ​ടു​ത്തദി​വ​സം ത​ന്നെ നി​ർ​മാ​ണ പ്ര​വൃത്തി​ക​ൾ ആ​രം​ഭി​ക്കാ​മെ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ ക​രാ​ർക​മ്പ​നി പ്ര​തി​നി​ധി​ക​ൾ അ​റി​യി​ച്ചു.

ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ ആ​ലീ​സ് ഷി​ബു, വൈ​സ് ചെ​യ​ർ​മാ​ൻ കെ.​വി.​ പോ​ൾ, സ്റ്റാ​ൻഡിം​ഗ് ക​മ്മ​ിറ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ആ​നി പോ​ൾ, ഒ.​എ​സ്. ച​ന്ദ്ര​ൻ, ജി​യോ കി​ഴ​ക്കും​ത​ല, ഷി​ഫ സ​ന്തോ​ഷ്, ലി​ജി ജോ​ജി, പാ​ർ​ലി​മെന്‍ററി പാ​ർ​ട്ടി ലീ​ഡ​ർ​മാ​രാ​യ ഷി​ബു വാ​ല​പ്പ​ൻ, ജി​ൽ ആ​ന്‍റ​ണി, കൗ​ൺ​സി​ല​ർ​മാ​രാ​യ വി​ൻ​സെന്‍റ് പാ​ണാ​ട്ട്പ​റ​മ്പി​ൽ, റീ​ന ഡേ​വീ​സ്, ജെ​സി റാ​ഫേ​ൽ, വി​നീ​ത ഷാ​ന്‍റോ, റെ​യ്സ​ൻ ആ​ലു​ക്ക, കെ.ബി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, നി​തി​ൻ പു​ല്ല​ൻ, വി.​ജെ. ജോ​ജി, കെ.​ബി. ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രോ​ടൊ​പ്പം അ​ടി​പ്പാ​ത സ​ന്ദ​ർ​ശി​ച്ചു പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സം​ബ​ന്ധി​ച്ച് വി​ല​യി​രു​ത്തി.

District News

മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ: ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ

തൃ​ശൂ​ർ: ജി​ല്ലാ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ 2026-2028 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ക​സ​മി​തി നി​ല​വി​ൽ വ​ന്നു. അ​രി​യ​ങ്ങാ​ടി​യി​ലു​ള്ള മ​ർ​ച്ച​ന്‍റ്സ് ട​വ​ർ ഹാ​ളി​ൽ ചേ​ർ​ന്ന പ്ര​ഥ​മ​യോ​ഗ​ത്തി​ൽ പു​തി​യ പ്ര​സി​ഡ​ന്‍റാ​യി സു​നി​ൽ സൈ​മ​ണ്‍ ചു​മ​ത​ല​യേ​റ്റു. എ.​ജെ. ജോ​ർ​ജ്- ര​ക്ഷാ​ധി​കാ​രി, എ.​ഒ. സെ​ബാ​സ്റ്റ്യ​ൻ- ജ​ന​റ​ൽ സെ​ക്ര​ട്ട​റി, എം.​എ​സ്. ജ​യ​കു​മാ​ർ- ട്ര​ഷ​റ​ർ എ​ന്നി​വ​രാ​ണു മ​റ്റു ഭാ​ര​വാ​ഹി​ക​ൾ.

കേ​ര​ള വ്യാ​പാ​രി​വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​ആ​ർ. വി​നോ​ദ് കു​മാ​ർ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ജോ​ഷി തേ​റാ​ട്ടി​ൽ പ്ര​സം​ഗി​ച്ചു.

District News

പ്രോ​വി​ഡ​ന്‍റ് ഫ​ണ്ട് ക്ലോ​സ് ചെ​യ്തി​ല്ല; ഉ​ദ്യോ​ഗ​സ്ഥ​ൻ ഹാ​ജ​രാ​ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

തൃ​ശൂ​ർ: കാ​ൻ​സ​ർ​ബാ​ധി​ത​നാ​യ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് മു​ൻ​ജീ​വ​ന​ക്കാ​ര​ന്‍റെ പ്രോ​വി​ഡ​ന്‍റ് ഫ​ണ്ട് ക്ലോ​സ് ചെ​യ്തി​ല്ലെ​ന്ന പ​രാ​തി​യി​ൽ സൂ​പ്പ​ർ​ചെ​ക്ക് ഓ​ഫീ​സ​ർ നേ​രി​ട്ടു ഹാ​ജ​രാ​ക​ണ​മെ​ന്നു മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ അം​ഗം പി. ​ഗീ​ത ഉ​ത്ത​ര​വി​ട്ടു. ജൂ​ണ്‍ 18നു ​ചാ​ല​ക്കു​ടി പി​ഡ​ബ്ല്യു​ഡി റ​സ്റ്റ്ഹൗ​സി​ൽ ന​ട​ക്കു​ന്ന സി​റ്റിം​ഗി​ൽ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് മ​ല​ബാ​ർ റീ​ജി​യ​ൻ സൂ​പ്പ​ർ​ചെ​ക്ക് ഓ​ഫീ​സ​ർ നേ​രി​ട്ട് ഹാ​ജ​രാ​യി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​നാ​ണ് ഉ​ത്ത​ര​വ്.

ചാ​ല​ക്കു​ടി കാ​ടു​കു​റ്റി സ്വ​ദേ​ശി​യാ​യ മു​ൻ​ജീ​വ​ന​ക്കാ​ര​ന്‍റെ പ​രാ​തി​യി​ലാ​ണു ന​ട​പ​ടി. ചി​കി​ത്സ​യ്ക്കാ​യി പ്രോ​വി​ഡ​ന്‍റ് ഫ​ണ്ട് ക്ലോ​സ് ചെ​യ്യ​ണ​മെ​ന്ന് മാ​ർ​ച്ച് 25ന് ​അ​പേ​ക്ഷ ന​ൽ​കി​യി​ട്ടും പ​രി​ഗ​ണി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ​ക്കു പ​രാ​തി​ന​ൽ​കി​യി​രു​ന്നു. എ​ന്നി​ട്ടും പ​ണം അ​നു​വ​ദി​ച്ചി​ല്ലെ​ന്നാ​ണു പ​രാ​തി.

District News

അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കും: രാ​ജ​ൻ പ​ല്ല​ൻ എം​എ​ൽ​എ

വി​ല്ല​ടം: പേ​രാ​പ്പാ​ടം ഭാ​ഗ​ത്തു മി​ന്ന​ൽ​ച്ചു​ഴ​ലി​ക്കാ​റ്റി​ൽ നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​യ സ്ഥ​ല​ങ്ങ​ൾ രാ​ജ​ൻ പ​ല്ല​ൻ എം​എ​ൽ​എ സ​ന്ദ​ർ​ശി​ച്ചു. നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ ക​ണ​ക്കെ​ടു​ക്കാ​ൻ ത​ഹ​സി​ൽ​ദാ​രെ ചു​മ​ല​പ്പെ​ടു​ത്തി​യ​താ​യും അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും അ​റി​യി​ച്ചു.

വാ​ഹ​ന​ഗ​താ​ഗ​ത​ത്തി​നു ത​ട​സ​മി​ല്ലാ​താ​ക്കാ​നും വൈ​ദ്യു​തി പു​നഃ​സ്ഥാ​പി​ക്കാ​നു​മു​ള്ള ന​ട​പ​ടി​ക​ൾ​ക്കു നി​ർ​ദേ​ശം ന​ല്കി​യ​താ​യും അ​റി​യി​ച്ചു.

ചാ​ല​ക്കു​ടി​യി​ൽ ര​ണ്ടു ക്യാ​മ്പു​ക​ൾ തു​റ​ന്നു

മ​ണ്ണി​ടി​ച്ചി​ലി​നു സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ചാ​ല​ക്കു​ടി താ​ലൂ​ക്കി​ലെ മ​ല​യോ​ര​മേ​ഖ​ല​യി​ൽ ര​ണ്ടു ക്യാ​മ്പു​ക​ൾ തു​റ​ന്നു. കാ​വ​നാ​ട് ഗ്രാ​മ​മ​ന്ദി​രം, അ​വി​ട്ട​പ്പി​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ലെ ക്യാ​ന്പു​ക​ളി​ലാ​യി ഏ​ഴു കു​ടും​ബ​ങ്ങ​ളാ​ണ് ക​ഴി​യു​ന്ന​ത്. ഇ​വി​ട​ങ്ങ​ളി​ൽ അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്താ​ൻ ത​ഹ​സി​ൽ​ദാ​ർ​ക്കും ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സെ​ക്ര​ട്ട​റി​മാ​ർ​ക്കും ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി.

നാ​ല് ക​ണ്‍​ട്രോ​ള്‍ റൂ​മു​ക​ള്‍ തു​റ​ന്നു

ഇ​രി​ങ്ങാ​ല​ക്കു​ട: മ​ഴ അ​തി​ശ​ക്ത​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഏ​ത് അ​ടി​യ​ന്ത​ര​സാ​ഹ​ച​ര്യ​വും നേ​രി​ടു​ന്ന​തി​നാ​യി തൃ​ശൂ​ര്‍ റൂ​റ​ല്‍ പോ​ലീ​സ് ജി​ല്ല​യി​ല്‍ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന നാ​ല് ക​ണ്‍​ട്രോ​ള്‍ റൂ​മു​ക​ള്‍ തു​റ​ന്ന​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ബി. ​കൃ​ഷ്ണ​കു​മാ​ര്‍ അ​റി​യി​ച്ചു.

ചാ​ല​ക്കു​ടി, കൊ​ടു​ങ്ങ​ല്ലൂ​ര്‍, ഇ​രി​ങ്ങാ​ല​ക്കു​ട സ​ബ് ഡി​വി​ഷ​ന്‍ ഓ​ഫീ​സു​ക​ളി​ലും തൃ​ശൂ​ര്‍ റൂ​റ​ല്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ കാ​ര്യാ​ല​യ​ത്തി​ലു​മാ​ണ് ക​ണ്‍​ട്രോ​ള്‍ റൂ​മു​ക​ള്‍ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യ​ത്.

അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ബ​ന്ധ​പ്പെ​ടാം. കൊ​ര​ട്ടി, ചാ​ല​ക്കു​ടി, അ​തി​ര​പ്പി​ള്ളി, കൊ​ട​ക​ര, വെ​ള്ളി​ക്കു​ള​ങ്ങ​ര, പു​തു​ക്കാ​ട്, വ​ര​ന്ത​ര​പ്പി​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍​ക്കു ചാ​ല​ക്കു​ടി ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ ബ​ന്ധ​പ്പെ​ടാം. കൊ​ടു​ങ്ങ​ല്ലൂ​ര്‍, മ​തി​ല​കം, ക​യ്പ​മം​ഗ​ലം, വ​ല​പ്പാ​ട്, വാ​ടാ​ന​പ്പി​ള്ളി, അ​ഴീ​ക്കോ​ട് കോ​സ്റ്റ​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍​ക്ക് കൊ​ടു​ങ്ങ​ല്ലൂ​ര്‍ ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ ബ​ന്ധ​പ്പെ​ടാം.

ഇ​രി​ങ്ങാ​ല​ക്കു​ട, കാ​ട്ടൂ​ര്‍, ചേ​ര്‍​പ്പ്, അ​ന്തി​ക്കാ​ട്, ആ​ളൂ​ര്‍, മാ​ള പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍​ക്ക് ഇ​രി​ങ്ങാ​ല​ക്കു​ട ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ ബ​ന്ധ​പ്പെ​ടാം. ഇ​തു​കൂ​ടാ​തെ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ കാ​ര്യാ​ല​യ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജി​ല്ലാ ക​ണ്‍​ട്രോ​ള്‍ റൂം ​ന​മ്പ​റി​ലും ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. ജി​ല്ലാ ക​ണ്‍​ട്രോ​ള്‍ റൂം: 0480 2991368, ​ചാ​ല​ക്കു​ടി: 9497933756, കൊ​ടു​ങ്ങ​ല്ലൂ​ര്‍: 04802800561, ഇ​രി​ങ്ങാ​ല​ക്കു​ട: 0480 2828000.

ഒ​രു കോ​ടി​യു​ടെ ന​ഷ്ടം: പ​ഞ്ചാ​യ​ത്ത്പ്ര​സി​ഡ​ന്‍റ്


ന​ട​ത്ത​റ: ചു​ഴ​ലി​ക്കാ​റ്റി​ൽ ഏ​ക​ദേ​ശം ഒ​രു കോ​ടി രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ച​താ​യി ന​ട​ത്ത​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ബി ജോ​സ് പ​റ​ഞ്ഞു.


വി​വി​ധ വ​കു​പ്പു​ക​ൾ നാ​ശ​ന​ഷ്ടം സം​ബ​ന്ധി​ച്ച ക​ണ​ക്കു​ക​ൾ ശേ​ഖ​രി​ച്ചു​വ​രി​ക​യാ​ണ്. മേ​ഖ​ല​യി​ലെ വൈ​ദ്യു​തി​വി​ത​ര​ണം ഇ​ന്നു വൈ​കു​ന്നേ​ര​ത്തോ​ടെ പു​നഃ​സ്ഥാ​പി​ക്കാ​നാ​കു​മെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

District News

കൊ​ഴു​ക്കു​ള്ളി​യെ ത​ക​ർ​ത്തെ​റി​ഞ്ഞ് ചുഴലി

ന​ട​ത്ത​റ: ന​ട​ത്ത​റ പ​ഞ്ചാ​യ​ത്തി​ലെ കൊ​ഴു​ക്കു​ള്ളി, മൂ​ർ​ക്കം​കു​ണ്ട്, മു​റിയൻകു​ന്ന് ഉ​ന്ന​തി, കൂ​റ്റ​നാ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലു​ണ്ടാ​യ ചു​ഴ​ലി​ക്കാ​റ്റി​ൽ വ്യാ​പ​ക‌​നാ​ശ​മു​ണ്ടാ​യി. നാ​ല്പ​തോ​ളം വീ​ടു​ക​ൾ​ക്കു കേ​ടു​പാ​ടു​ക​ൾ പ​റ്റി. 23 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു.
കൊ​ഴു​ക്കു​ള്ളി പ​ള്ളി​മൂ​ല ഭാ​ഗ​ത്തു ചു​ഴ​ലി​ക്കാ​റ്റ് ക​ന​ത്ത പ്ര​ഹ​രം സൃ​ഷ്ടി​ച്ചു. ര​ണ്ടു വീ​ടു​ക​ളു​ടെ ട്ര​സ് പ​റ​ന്ന് റോ​ഡി​ലേ​ക്കു വീ​ണു.

പ​ഞ്ഞി​ക്കാ​ര​ൻ ഫി​ലോ​മി​ന, ര​മ​ണ​ൻ ക​ള​രി​ക്ക​ൽ എ​ന്നി​വ​രു​ടെ വീ​ടി​ന്‍റെ ട്ര​സു​ക​ളാ​ണ് കാ​റ്റി​ൽ​പ​റ​ന്ന് റോ​ഡി​ൽ വീ​ണ​ത്. ഒ​രു ആ​ഡം​ബ​ര വീ​ടി​ന്‍റെ ഫാ​ൻ​സി ഓ​ടു​ക​ൾ മു​ഴു​വ​ൻ പ​റ​ന്നു​പോ​യി. നാ​ല്പ​തോ​ളം വൈ​ദ്യു​തി​തൂ​ണു​ക​ൾ ഒ​ടി​ഞ്ഞു​വീ​ണു. വ്യാ​പ​ക​മാ​യി മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി​വീ​ണു.

പു​ഞ്ചാ​ട​ത്ത് സു​രേ​ഷ് കു​മാ​ർ, അ​നീ​ഷ് മ​ഠ​ത്തി​പ്പ​റ​മ്പി​ൽ, അ​ജി​ത മ​ഠ​ത്തി​ൽ​പ​റ​മ്പി​ൽ, സു​രേ​ഷ് ക​ള​രി​ക്ക​ൽ, ചി​റ​യ​ത്ത് ആ​ന്‍റ​ണി, ബി​നി തെ​ക്കൂ​ട്ടു​പ​റ​മ്പി​ൽ, ജോ​സ​ഫ് ചാ​ലി​ശേ​രി, ജോ​ബി തെ​ക്കി​നി​യ​ത്ത്, ബാ​ഹു​ലേ​യ​ൻ ക​ല്ലൂ​ർ എ​ന്നി​വ​രു​ടെ വീ​ടു​ക​ൾ​ക്കു കാ​ര്യ​മാ​യ കേ​ടു​പാ​ടു​ക​ൾ പ​റ്റി.

മു​റിയൻകു​ന്ന് ഉ​ന്ന​തി​യി​ലെ ആ​റു വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും വാ​സ​യോ​ഗ്യ​മ​ല്ലാ​താ​യി. പ​ഞ്ചാ​യ​ത്തി​ന്‍റെ ജ​ല​നി​ധി കു​ടി​വെ​ള്ള​വി​ത​ര​ണം താ​റു​മാ​റാ​യി. മേ​ഖ​ല​യി​ലെ വൈ​ദ്യു​തി, ഇ​ന്‍റ​ർ​നെ​റ്റ് സം​വി​ധാ​നം ത​ക​രാ​റി​ലാ​യി. വ്യാ​പ​ക​മാ​യ കൃ​ഷി​നാ​ശ​വും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. നി​ര​വ​ധി മ​ര​ങ്ങ​ളാ​ണ് ക​ട​പു​ഴ​കി​വീ​ണ​ത്. റോ​ഡി​ലേ​ക്കു വൈ​ദ്യു​തി​തൂ​ൺ ഒ​ടി​ഞ്ഞു​വീ​ഴും​മു​ന്പാ​ണ് സ്കൂ​ൾ​വി​ദ്യാ​ർ​ഥി​ക​ളു​മാ​യി ബ​സ് ക​ട​ന്നു​പോ​യ​ത്.

മൂ​ർ​ക്ക​നി​ക്ക​ര റോ​ഡി​ൽ പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ കൊ​ഴു​ക്കു​ള്ളി വ​ഴി​യാ​ണ് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​യി​രു​ന്ന​ത്. വൈ​ദ്യു​തി​തൂ​ൺ ഒ​ടി​ഞ്ഞു​വീ​ഴു​ന്ന​തു​ക​ണ്ട് ബൈ​ക്ക് യാ​ത്രി​ക​ൻ വാ​ഹ​നം റോ​ഡി​ലി​ട്ട് ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. അ​ഗ്നി​ശ​മ​ന​സേ​ന​യും നാ​ട്ടു​കാ​രും കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​രും ജ​ന​പ്ര​തി​നി​ധി​ക​ളും ചേ​ർ​ന്നാ​ണ് റോ​ഡി​ലും മ​റ്റും വീ​ണ ട്ര​സും വൈ​ദ്യു​തി​തൂ​ണു​ക​ളും മ​ര​ങ്ങ​ളും നീ​ക്കി​യ​ത്.

District News

ക​ലി​തു​ള്ളി കാ​ല​വ​ർ​ഷം

തൃ​ശൂ​ർ: വീ​ശി​യ​ടി​ച്ച മ​ഴ​യും മി​ന്ന​ൽ​ച്ചു​ഴ​ലി​യും ജി​ല്ല​യെ ചു​ഴ​റ്റി​യെ​റി​ഞ്ഞു. വ്യാ​പ​ക​നാ​ശ​ന​ഷ്ടം. ശ​ക്ത​മാ​യ മ​ഴ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന ജി​ല്ല​യി​ൽ മ​ഴ​യു​ടെ തീ​വ്ര​ത വ​ർ​ധി​ച്ച​തോ​ടെ രാ​വി​ലെ പ​ത്തു​മു​ത​ൽ മൂ​ന്നു​മ​ണി​ക്കൂ​ർ ഓ​റ​ഞ്ച് അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ​മു​ത​ൽ ജി​ല്ല​യി​ൽ പെ​യ്ത​ത് വി​ട്ടൊ​ഴി​യാ​ത്ത മ​ഴ. മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട മ​ഴ​യി​ൽ ജ​നം വ​ല​ഞ്ഞു. ഗ​താ​ഗ​തം പ​ല​യി​ട​ത്തും താ​റു​മാ​റാ​യി. ഇ​തി​നി​ടെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ വീ​ശി​യ​ടി​ച്ച മി​ന്ന​ൽ ച്ചു​ഴ​ലി​യി​ലും ശ​ക്ത​മാ​യ കാ​റ്റി​ലും വ്യാ​പ​ക​നാ​ശ​ന​ഷ്ടം പെ​യ്തി​റ​ങ്ങി. ആ​ള​പാ​യം ഉ​ണ്ടാ​യി​ല്ലെ​ങ്കി​ലും മ​ഴ​യു​ടെ രൗ​ദ്ര​ഭാ​വ​ത്തി​ൽ ജ​നം ഭ​യ​ച​കി​ത​രാ​യി.

ഇ​ന്ന​ലെ രാ​വി​ലെ വി​ല്ല​ടം ചേ​റൂ​ർ പ്ര​ദേ​ശ​ത്തു വീ​ശി​യ​ടി​ച്ച മി​ന്ന​ൽ​ച്ചു​ഴ​ലി​യി​ൽ പ​ല​യി​ട​ത്തും മ​ര​ങ്ങ​ൾ വീ​ണു. രാ​വി​ലെ ഒ​മ്പ​തോ​ടെ​യാ​ണ് ശ​ക്ത​മാ​യ കാ​റ്റു​വീ​ശി​യ​ത്. തൃ​ശൂ​ർ താ​ണി​ക്കു​ടം റൂ​ട്ടി​ൽ ര​ണ്ടി​ട​ത്തു ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. തൃ​ശൂ​രി​ൽ​നി​ന്നു ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി മ​രം മു​റി​ച്ചു​മാ​റ്റി​യാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്. വി​ല്ല​ടം സ്കൂ​ൾ​വ​ള​പ്പി​ലും ര​ണ്ടു മ​ര​ങ്ങ​ൾ വീ​ണെ​ങ്കി​ലും മ​റ്റു നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്ല.

പൂ​ച്ച​ട്ടി, കൊ​ഴു​ക്കു​ള്ളി മേ​ഖ​ല​ക​ളി​ൽ വ്യാ​പ​ക​നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. അ​തി​ശ​ക്ത​മാ​യ കാ​റ്റി​ൽ പൂ​ച്ച​ട്ടി ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ൻ സ്കൂ​ളി​ന്‍റെ പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ൽ നി​ന്നി​രു​ന്ന നാ​ലു തേ​ക്കു​മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണു. നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ മു​ക​ളി​ലേ​ക്കാ​ണ് മ​ര​ങ്ങ​ൾ വീ​ണ​ത്. അ​പ​ക​ട​ത്തി​ൽ മൂ​ന്ന് ഓ​ട്ടോ​റി​ക്ഷ​ക​ളും ഒ​രു കാ​റു​മാ​ണ് ത​ക​ർ​ന്ന​ത്. എ​ൽ​കെ​ജി വി​ഭാ​ഗ​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര പൂ​ർ​ണ​മാ​യും ഇ​ള​കി​മാ​റി.

പീ​ച്ചി മ​ല​യോ​ര ഹൈ​വേ വി​ല​ങ്ങ​ന്നൂ​രി​ൽ റോ​ഡി​നു​കു​റു​കെ മ​ര​ത്തി​ന്‍റെ ചി​ല്ല ഒ​ടി​ഞ്ഞു​വീ​ണു. ഒ​ടി​ഞ്ഞു​വീ​ണ കൂ​റ്റ​ൻ മ​ര​ച്ചി​ല്ല വൈ​ദ്യു​തി ക​മ്പി​ക​ളി​ൽ കു​ടു​ങ്ങി​ക്കി​ട​ന്ന​തി​നാ​ൽ വ​ൻ​ദു​ര​ന്തം ഒ​ഴി​വാ​യി.

കാ​ടു​കു​റ്റി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കു​റു​വ​ക്ക​ട​വി​ലും കാ​തി​ക്കു​ട​ത്തും ഇ​ന്ന​ലെ രാ​വി​ലെ​യു​ണ്ടാ​യ മി​ന്ന​ൽ​ച്ചു​ഴ​ലി​യി​ൽ ഒ​ട്ടേ​റെ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി​വീ​ണു. മ​ര​ങ്ങ​ൾ വീ​ണ് വൈ​ദ്യു​തി ക​മ്പി​ക​ൾ പൊ​ട്ടി​വീ​ണു. ആ​ള​പാ​യ​മോ മ​റ്റ് ഗു​രു​ത​ര അ​പ​ക​ട​ങ്ങ​ളോ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.

തി​രു​വ​ത്ര മു​ട്ടി​ൽ കെ. ​അ​ഹ​മ​ദ് റോ​ഡി​ലും തെ​ങ്ങു​ക​ൾ ക​ട​പു​ഴ​കി​വീ​ണ് വൈ​ദ്യു​തി​കാ​ലു​ക​ൾ ഒ​ടി​ഞ്ഞു​വീ​ണു. തോ​ളൂ​രി​ൽ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും ര​ണ്ടു വീ​ടു​ക​ളു​ടെ മു​ക​ളി​ലേ​ക്കു മ​രം​വീ​ണ് വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. വ​രാ​ക്ക​ര​യി​ലും മ​രം ക​ട​പു​ഴ​കി വീ​ടി​നു മു​ക​ളി​ല്‍​വീ​ണ് വീ​ടി​ന്‍റെ ട്ര​സ് ത​ക​ര്‍​ന്നു. കോ​ണ്‍​ക്രീ​റ്റ് ഗോ​വ​ണി​ക്കും കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചു. കൊ​ടു​ങ്ങ​ല്ലൂ​ർ പു​ല്ലൂ​റ്റി​ൽ മ​ഴ​യി​ൽ വീ​ടും ത​ക​ർ​ന്നു. മ​ണ്ണാ​റ​ത്താ​ഴം ചൂ​ള​ക്ക​ട​വി​ൽ വീ​ട്ടി​ൽ നൗ​ഷാ​ദ് വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന വീ​ടാ​ണ് ത​ക​ർ​ന്ന​ത്.

പ​റ​പ്പൂ​ക്ക​ര രാ​പ്പാ​ള്‍ പ​ള്ള​ത്ത് കു​റു​മാ​ലി​പ്പു​ഴ​യു​ടെ ബ​ണ്ട് ഇ​ടി​ഞ്ഞു. ക​ഴി​ഞ്ഞ​ദി​വ​സ​മു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ലാ​ണ് ബ​ണ്ട് ഇ​ടി​ഞ്ഞ​ത്. ബ​ണ്ടി​നോ​ടൊ​പ്പം പു​ഴ​യോ​ര​ത്തു​നി​ന്നി​രു​ന്ന ര​ണ്ട് വ​ന്‍​മ​ര​ങ്ങ​ളും പു​ഴ​യി​ലേ​ക്കു പ​തി​ച്ചു. ഗു​രു​വാ​യൂ​ർ പ​ഞ്ചാ​ര​മു​ക്ക് റോ​ഡി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​നു മു​ക​ളി​ലേ​ക്കു മ​ര​ക്കൊ​മ്പ് ഒ​ടി​ഞ്ഞു​വീ​ണു. ചാ​ല​യ്ക്ക​ൽ ജോ​ളി ജോ​ണി​ന്‍റെ കാ​റി​നു മു​ക​ളി​ലേ​ക്കാ​ണ് മ​രം വീ​ണ​ത്. ആ​ർ​ക്കും പ​രി​ക്കി​ല്ല.

District News

ആ​ശു​പ​ത്രി വളപ്പി​ല്‍നി​ന്ന മ​രം ക​ട​പു​ഴ​കി; ഒ​ഴി​വാ​യ​ത് വ​ന്‍ ദു​ര​ന്തം

ക​​ട​​നാ​​ട്: ഗ​​വ. ആ​​ശു​​പ​​ത്രി വ​ള​പ്പി​ൽ​നി​​ന്ന കൂ​​റ്റ​​ന്‍ വേ​​ങ്ങ​​മ​​രം കാ​​റ്റി​​ല്‍ ക​​ട​​പു​​ഴ​​കി. ക​​ഴി​​ഞ്ഞ ദി​​വ​​സം രാ​​വി​​ലെ 11 ഓ​​ടെ​​യാ​​ണ് സം​​ഭ​​വം.

നൂ​​റു​​ക​​ണ​​ക്കി​​ന് രോ​​ഗി​​ക​​ള്‍ എ​​ത്തു​​ന്ന ക​​ട​​നാ​​ട് പ്രാ​​ഥ​​മി​​ക ആ​​രോ​​ഗ്യ​കേ​​ന്ദ്ര​​ത്തി​​ന്‍റെ സ​​മീ​​പ​​ത്തു​നി​​ന്ന മ​​ര​​മാ​​ണ് മ​​റി​​ഞ്ഞു​വീ​​ണ​​ത്.

ആ​​ശു​​പ​​ത്രി​​യി​​ല്‍ രോ​​ഗി​​ക​​ളു​​മാ​​യെ​​ത്തി​​ സ​​മീ​​പ​​ത്ത് പാ​​ര്‍​ക്ക് ചെ​​യ്തി​​രു​​ന്ന ഒ​​രു കാ​​റി​​ലും ഓ​​ട്ടോ​​റി​​ക്ഷ​​യി​​ലും ആ​​ളു​​ക​​ള്‍ ഉ​​ണ്ടാ​​യി​​രു​​ന്നെ​ങ്കി​ലും വാ​ഹ​ന​ത്തി​നും ആ​ളു​ക​ൾ​ക്കും പ​രി​ക്കേ​റ്റി​ല്ല.

District News

ബി​സി​എം ഇനി സ്വ​യം​ഭ​ര​ണ​ കോ​ള​ജ്

കോ​​ട്ട​​യം: വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​ലൂ​​ടെ ശ​​ക്തി​​യാ​​ര്‍​ജി​​ച്ചാ​​ല്‍ വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്കു ലോ​​ക​​ത്തി​​ല്‍ ത​​ല​യു​​യ​​ര്‍​ത്തി നി​​ല്‍​ക്കാ​​നാ​​കു​​മെ​​ന്ന് നി​​യ​​മ​​സ​​ഭാ സ്പീ​​ക്ക​​ര്‍ തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍. ബി​​സി​​എം കോ​​ള​​ജി​​നു ല​​ഭി​​ച്ച സ്വ​​യം​​ഭ​​ര​​ണ​​പ​​ദ​​വി​​യു​​ടെ ഉ​​ദ്ഘാ​​ട​​നം കോ​​ള​​ജ് ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ല്‍ നി​​ര്‍​വ​​ഹി​​ച്ചു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​ഹം.

വി​​ദ്യാ​​ഭ്യാ​​സ​രം​​ഗ​​ത്തെ സ്വാ​​ത​​ന്ത്ര്യ പ്ര​​ഖ്യാ​​പ​​ന​​മാ​​ണ് ഓ​​ട്ടോ​​ണ​​മ​​സ് പ​​ദ​​വി. വി​​ദ്യാ​​ഭ്യാ​​സ മ​​ണ്ഡ​​ല​​ത്തി​​ല്‍ കൂ​​ടു​​ത​​ല്‍ നേ​​ട്ട​​മു​​ണ്ടാ​​ക്കാ​​ന്‍ സാ​​ധി​​ച്ചാ​​ല്‍ ന​​മ്മു​​ടെ കു​​ട്ടി​​ക​​ള്‍​ക്കു മി​​ക​​ച്ച​നി​​ല​​യി​​ല്‍ ലോ​​ക​​ത്തി​​നു മു​​ന്നി​​ലെ​​ത്താ​​ന്‍ ക​​ഴി​​യു​​മെ​​ന്നും സ്വ​​യം​​ഭ​​ര​​ണ പ​​ദ​​വി​​യി​​ല്‍നി​​ന്ന് ഡീം​​ഡ് യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി​​യി​​ലേ​​ക്കു​​ള്ള പ്ര​​യാ​​ണ​​മാ​​യി​​രി​​ക്ക​​ണം ക​​ലാ​​ല​​യ​​ത്തി​​ന്‍റെ അ​​ടു​​ത്ത​​ ല​​ക്ഷ്യ​​മെ​​ന്നും തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ പ​​റ​​ഞ്ഞു.

ബി​​സി​​എം ഈ​​വ​​നിം​​ഗ് അ​​ക്കാ​​ദ​​മി​​യു​​ടെ ഉ​​ദ്ഘാ​​ട​​ന​​വും മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണ​​വും നി​​ര്‍​വ​​ഹി​​ച്ച ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ മ​​ന്ത്രി റോ​​ജി എം. ​​ജോ​​ണ്‍ ജീ​​വി​​ത വി​​ജ​​യ​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​നം വി​​ദ്യാ​​ഭ്യാ​​സ​​മാ​​ണെ​​ന്നും 70ന്‍റെ ​നി​​റ​​വി​​ലും 17ന്‍റെ ​ആ​​വേ​​ശ​​ത്തോ​​ടെ​​യാ​​ണ് ബി​​സി​​എം മു​​ന്നോ​​ട്ടു​പോ​​കു​​ന്ന​​തെ​​ന്നും പ​​റ​​ഞ്ഞു. കാ​​ല​​ഘ​​ട്ട​​ത്തി​​ന് അ​​നു​​സൃ​​ത​​മാ​​യ മാ​​റ്റം കോ​​ള​​ജി​​ല്‍ കൊ​​ണ്ടു​​വ​​രാ​​ന്‍ സ്വ​​യം​​ഭ​​ര​​ണ പ​​ദ​​വി​​ക്കു സാ​​ധി​​ക്കു​​മെ​​ന്നും മ​​ന്ത്രി റോ​​ജി എം. ​​ജോ​​ണ്‍ കൂ​​ട്ടി​​ച്ചേ​​ര്‍​ത്തു.

വ​​രും ത​​ല​​മു​​റ​​ക​​ളെ ശ​​ക്തീ​​ക​​രി​​ക്കാ​​നാ​​ണ് ബി​​സി​​എം കോ​​ള​​ജ് സ്ഥാ​​പി​​ച്ച​​തെ​​ന്ന് സ​​മ്മേ​​ള​​ന​​ത്തി​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ച കോ​​ട്ട​​യം ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട് പറഞ്ഞു. സ്ത്രീ​​ക​​ള്‍​ക്കു വി​​ദ്യാ​​ഭ്യാ​​സം ന​​ൽ​കു​​മ്പോ​​ള്‍ വ്യ​​ക്തി​​യെ മാ​​ത്ര​​മ​​ല്ല , ഒ​​രു കു​​ടും​​ബ​​ത്തെ​​യും സ​​മൂ​​ഹ​​ത്തെ​​യും ഉ​​യ​​ര്‍​ത്തി ശ​​ക്ത​​മാ​​യ രാ​​ഷ്‌​ട്രം കെ​​ട്ടി​​പ്പ​​ടു​​ക്കു​​ക​​യാ​​ണ് ചെ​​യ്യു​​ന്ന​​ത്. ബി​​സി​​എ​​മ്മി​നു ല​​ഭി​​ച്ചി​​രി​​ക്കു​​ന്ന സ്വ​​യം​​ഭ​​ര​​ണ പ​​ദ​​വി മി​​ക​​ച്ച പാ​​ര​​മ്പ​​ര്യ​​ത്തി​​നു​​ള്ള അം​​ഗീ​​കാ​​ര​​മാ​​ണെ​​ന്നും മാ​​ര്‍ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട് ഓ​​ർമി​​പ്പി​​ച്ചു.

ബി​​സി​​എം ഗ​​വേ​​ഷ​​ണ​​കൂ​​ട്ടാ​​യ്മ​​യു​​ടെ ഉ​​ദ്ഘാ​​ട​​നം കെ. ​​ഫ്രാ​​ന്‍​സി​​സ് ജോ​​ര്‍​ജ് എം​​പി നി​​ര്‍​വ​​ഹി​​ച്ചു. കോ​​ള​​ജ് ഗ​​വേ​​ണിം​​ഗ് ബോ​​ഡി ചെ​​യ​​ര്‍​മാ​​നും സ​​ഹാ​​യ​​മെ​​ത്രാ​​നു​​മാ​​യ മാ​​ര്‍ ജോ​​സ​​ഫ് പ​​ണ്ടാ​​ര​​ശേ​​രി​​ല്‍, സ​​ഹാ​​യ മെ​​ത്രാ​​ന്‍ ഗീ​​വ​​ര്‍​ഗീ​​സ് മാ​​ര്‍ അ​​പ്രേം എ​​ന്നി​​വ​​ര്‍ അ​​നു​​ഗ്ര​​ഹ​​പ്ര​​ഭാ​​ഷ​​ണ​​ങ്ങ​​ള്‍ ന​​ട​​ത്തി. കോ​​ള​​ജ് മാ​​നേ​​ജ​​ര്‍ ഫാ. ​​ഏ​​ബ്ര​​ഹാം പ​​റ​​മ്പേ​​ട്ട്, പ്രി​​ന്‍​സി​​പ്പ​​ല്‍ പ്ര​​ഫ. ഡോ. ​​കെ.​​വി. തോ​​മ​​സ്, ബ​​ര്‍​സാ​​ര്‍ ഫാ. ​​ഫി​​ല്‍​മോ​​ന്‍ ക​​ള​​ത്ര, സി​​ന്‍​ഡി​​ക്ക​​റ്റം​​ഗം റെ​​ജി സ​​ഖ​​റി​​യ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

കാ​​രി​​ത്താ​​സ് ഹോ​​സ്പി​​റ്റ​​ല്‍ സി​​ഇ​​ഒ ഫാ. ​​ഡോ. ബി​​നു കു​​ന്ന​​ത്ത്, പ്ര​​ഫ. സ​​ണ്ണി ലൂ​​ക്ക്, കോ​​ട്ട​​യം കോ​​ള​​ജ് വി​​ദ്യാ​​ഭ്യാ​​സ ഡെ​​പ്യൂ​​ട്ടി ഡ​​യ​​റ​​ക്‌​ട​​ര്‍ ഡോ. ​​വ​​ര്‍​ഗീ​​സ് ജോ​​ക്ക​​ബ്, എം​​ജി സ​​ര്‍​വ​​ക​​ലാ​​ശാ​​ല സി​​ന്‍​ഡി​​ക്ക​​റ്റ് മെ​​ംബ​​ര്‍​മാ​​ര്‍, കോ​​ള​​ജ് ഗ​​വേ​​ണിം​​ഗ് ബോ​​ഡി അം​​ഗ​​ങ്ങ​​ള്‍, പൂ​​ര്‍​വാ​​ധ്യാ​​പ​​ക​​ര്‍, സ​​മീ​​പ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലെ മേ​​ധാ​​വി​​ക​​ള്‍, സാ​​മൂ​​ഹ്യ​​-സാം​​സ്‌​​കാ​​രി​​ക​​-വി​​ദ്യാ​​ഭ്യാ​​സ രം​​ഗ​​ത്തെ പ്ര​​മു​​ഖ​​ര്‍ തു​​ട​​ങ്ങി ഒ​​ട്ടേ​​റെപ്പേർ സ​​മ്മേ​​ള​​ന​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ത്തു.

District News

ഡോ. ടി.കെ. ജയകുമാർ സൂപ്രണ്ട് പദവി ഒഴിയുന്നു

കോ​​ട്ട​​യം: പ​​തി​​നൊ​​ന്ന് ഹൃ​​ദ​​യ​​ങ്ങ​​ള്‍ മാ​​റ്റി​​വ​​ച്ച് ഇ​​ന്ത്യ​​യി​​ലെ ഏ​​ക സ​​ര്‍​ക്കാ​​ര്‍ മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് എ​​ന്ന പ​​ദ​​വി കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​നു സ​​മ്മാ​​നി​​ച്ച ഡോ. ​​ടി.​​കെ. ജ​​യ​​കു​​മാ​​ര്‍ സൂ​​പ്ര​​ണ്ട് പ​​ദ​​വി ഒ​​ഴി​​ഞ്ഞ് ഇ​​നി മു​​ഴ​​വ​​ന്‍ സ​​മ​​യ​​വും ഹൃ​​ദ്യോ​​ഗ ശ​​സ്ത്ര​​ക്രി​​യ വി​​ഭാ​​ഗ​​ത്തി​​ല്‍ തു​​ട​​രും. ആ​​യി​​ര​​ക്ക​​ണ​​ക്കി​​ന് ആ​​ളു​​ക​​ളു​​ടെ ഹൃ​​ദ​​യ​​കാ​​വ​​ലാ​​ളാ​​യും സം​​സ്ഥാ​​ന​​ത്തെ മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജു​​ക​​ളി​​ലെ മി​​ക​​വി​ന്‍റെ കേ​​ന്ദ്ര​​മാ​​യി കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​നെ മാ​​റ്റാ​​ന്‍ നേ​​തൃ​​ത്വം ന​​ല്‍​കു​​ക​​യും ചെ​​യ്താ​​ണ് ഡോ. ​​ടി.​​കെ. ജ​​യ​​കു​​മാ​​ര്‍ സ്ഥാ​​ന​​മൊ​​ഴി​​ഞ്ഞ​​ത്.
സൂ​​പ്ര​​ണ്ട് പ​​ദ​​വി​​യി​​ലി​​രി​​ക്കു​​മ്പോ​​ഴും ഹൃ​​ദ്രോ​​ഗ ശ​​സ്ത്ര​​ക്രി​​യാ വി​​ഭാ​​ഗ​​ത്തി​​ലെ ത​​ന്‍റെ സേ​​വ​​ന​​ത്തി​​നു കു​​റ​​വ് വ​​രാ​​തി​​രി​​ക്കാ​​ന്‍ ഡോ. ​​ടി.​​കെ. ജ​​യ​​കു​​മാ​​ര്‍ ശ്ര​​ദ്ധാ​​ലു​​വാ​​യി​​രു​​ന്നു എ​​ന്ന​​താ​​ണ് അ​​ദ്ദേ​​ഹ​​ത്തെ മ​​റ്റു ഡോ​​ക്ട​​ര്‍​മാ​​രി​​ല്‍നി​​ന്നു വ്യ​​ത്യ​​സ്ത​​മാ​​ക്കി​​യ​​ത്. സൂ​​പ്ര​​ണ്ടാ​​യി​​രി​​ക്കു​​മ്പോ​​ള്‍ ദി​​വ​​സ​​വും രാ​​വി​​ലെ 7.45ന് ​​ശ​​സ്ത്ര​​ക്രി​​യാ മു​​റി​​യി​​ലെ​​ത്തു​​ന്ന അ​​ദ്ദേ​​ഹം ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ഒ​​ന്നു​​വ​​രെ ഹൃ​​ദ​​യ​​ശ​​സ്ത്ര​​ക്രി​​യ​​യൂ​ടെ ലോ​​ക​​ത്താ​​ണ്. അ​​തി​​നു​​ശേ​​ഷം രോ​​ഗി​​ക​​ളെ കാ​​ണും. ഇ​​തി​​നി​​ടി​​യി​​ല്‍ സൂ​​പ്ര​​ണ്ടി​​ന്‍റെ ചു​​മ​​ത​​ല​​ക​​ളും നി​​ര്‍​വ​​ഹി​​ക്കും.

ജോ​​ലി​​ക​​ള്‍ എ​​ല്ലാം പൂ​​ര്‍​ത്തീ​​ക​​രി​​ച്ചു വീ​​ട്ടി​​ലെ​​ത്തു​​മ്പോ​​ള്‍ രാ​​ത്രി വൈ​​കും. ഉ​​റ​​ക്കം ക​​ഷ്ടി​​ച്ച് നാ​​ലു മ​​ണി​​ക്കൂ​​ര്‍ മാ​​ത്രം പി​​റ്റേ ദി​​വ​​സ​​വും വീ​​ണ്ടും മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ലേ​​ക്ക്. തി​​ര​​ക്കി​​നി​​ട​​യി​​ലും ഹൃ​​ദ​​യ​​ശ​​സ്ത്ര​​ക്രി​​യാ വി​​ഭാ​​ഗ​​ത്തി​​ന്‍റെ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍​ക്ക് ഒ​​രു​​കോ​​ട്ട​​വും സം​​ഭ​​വി​​ക്കാ​​ന്‍ ഡോ. ​​ജ​​യ​​കു​​മാ​​ര്‍ ഇ​​ട​​ന​​ല്കി​​യി​​ട്ടി​​ല്ല. 2018 ലെ ​​പ്ര​​ള​​യ​​കാ​​ല​​ത്ത് മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​നെ ദു​​ര​​ന്ത​​നി​​വാ​​ര​​ണ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ളു​​ടെ കേ​​ന്ദ്ര​​മാ​​ക്കി ഇ​​ദ്ദേ​​ഹം മാ​​റ്റി. ഒ​​പ്പം ദു​​രി​​താ​​ശ്വാ​​സ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ളെ ഏ​​കോ​​പി​​പ്പി​​ക്കു​​ന്ന​​തി​​ല്‍ ഇ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ നേ​​തൃ​​ത്വ​​മി​​ക​​വ് എ​​ടു​​ത്തു പ​​റ​​യേ​​ണ്ട​​താ​​ണ്.

കോ​​വി​​ഡ് കാ​​ല​​ത്തും ഏ​​റ്റ​​വും മി​​ക​​ച്ച പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ളു​​മാ​​യി രാ​​ജ്യ​​ത്താ​​കെ ശ്ര​​ദ്ധ നേ​​ടാ​​ന്‍ ക​​ഴി​​ഞ്ഞു. 93 വ​​യ​​സു​​ള്ള തോ​​മ​​സ് ഏ​​ബ്ര​​ഹാ​​മി​​നെ​​യും 88 വ​​യ​​സു​​ള്ള ഭാ​​ര്യ മ​​റി​​യാ​​മ്മ​​യെ​​യും ചി​​കി​​ത്സി​​ച്ച് ഇ​​ന്ത്യ​​യി​​ല്‍ കോ​​വി​​ഡ് മു​​ക്ത​​രാ​​കു​​ന്ന ഏ​​റ്റ​​വും പ്രാ​​യം​കൂ​​ടി​​യ വ്യ​​ക്തി​​ക​​ളാ​​ക്കി. മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ലെ പ​​ഴ​​ക്കം ചെ​​ന്ന കെ​​ട്ടി​​ടം ത​​ക​​ര്‍​ന്നു​വീ​​ണ് ഒ​​രു ജീ​​വ​​ന്‍ ന​​ഷ്ട​​പ്പെ​​ട്ട സാ​​ഹ​​ച​​ര്യ​​ത്തി​​ലും ഏ​​കോ​​പ​​ന പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍ ന​​ട​​ത്തു​​ക​​യും പൊ​​തു​​ജ​​ന​​ങ്ങ​​ളോ​​ടും സ​​ര്‍​ക്കാ​​രി​​നോ​​ടും സു​​താ​​ര്യ​​മാ​​യ സ​​മീ​​പ​​നം സ്വീ​​ക​​രി​​ക്കു​​ക​​യും ചെ​​യ്തു.

മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ന്‍റെ അ​​ടി​​സ്ഥാ​​ന​സൗ​​ക​​ര്യ വി​​ക​​സ​​ന​രം​​ഗ​​ത്ത് വ​​ലി​​യ പു​​രോ​​ഗി​​യു​​ണ്ടാ​​ക്കാ​​ന്‍ ഇ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ഭ​​ര​​ണ​​കാ​​ല​​ത്ത് ക​​ഴി​​ഞ്ഞു. ചി​​കി​​ത്സാ​​മി​​ക​​വി​​ന്‍റെ​​യും അ​​ടി​​സ്ഥാ​​ന​​സൗ​​ക​​ര്യ​ വി​​ക​​സ​​ന​​ത്തി​​ന്‍റെ​​യും പു​​രോ​​ഗ​​തി​​യു​​ടെ​​യും ആ​​രോ​​ഗ്യ​​ഭ​​ര​​ണ മി​​ക​​വി​​ന്‍റെ​​യും​ കേ​​ന്ദ്ര​​മാ​​യി മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​നെ മാ​​റ്റി.

526 കി​​ട​​ക്ക​​ക​​ളു​​ള്ള അ​​ത്യാ​​ധു​​നി​​ക സ​​ര്‍​ജി​​ക്ക​​ല്‍ ബ്ലോ​​ക്ക്, കാ​​ര്‍​ഡി​​യോ​​ള​​ജി-​​കാ​​ര്‍​ഡി​​യോ​​തൊ​​റാ​​സി​​ക് ബ്ലോ​​ക്ക് ര​​ണ്ടാം​​ഘ​​ട്ടം, സൂ​​പ്പ​​ര്‍​സ്‌​​പെ​​ഷാ​​ലി​​റ്റി ബ്ലോ​​ക്ക്, ക്രി​​ട്ടി​​ക്ക​​ല്‍ കെ​​യ​​ര്‍ ബ്ലോ​​ക്ക്, ഇ​​ന്‍​ഫെ​​ക്ഷ്യ​​സ് ഡി​​സീ​​സ് ബ്ലോ​​ക്ക്, സ്‌​​ട്രോ​​ക്ക് യൂ​​ണി​​റ്റ്, ട്രോ​​മ കെ​​യ​​ര്‍ സൗ​​ക​​ര്യ​​ങ്ങ​​ള്‍ ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള ആ​​ധു​​നി​​ക ചി​​കി​​ത്സാ സം​​വി​​ധാ​​ന​​ങ്ങ​​ള്‍ എ​​ന്നി​​വ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​നെ രാ​​ജ്യ​​ത്തെ ത​​ന്നെ മി​​ക​​ച്ച ചി​​കി​​ത്സാ കേ​​ന്ദ്ര​​മാ​​ക്കി ഇ​​ന്നു മാ​​റ്റി​​യി​​ട്ടു​​ണ്ട്.​​

രോ​​ഗീ​സൗ​​ഹൃ​​ദ ആ​​ശു​​പ​​ത്രി എ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ ഒ​​പി വി​​ഭാ​​ഗ​​ങ്ങ​​ള്‍ ആ​​ധു​​നി​​ക​​വ​​ത്ക​​രി​​ക്കാ​​നും ഇ​​ദ്ദേ​​ഹ​​ത്തി​​നു ക​​ഴി​​ഞ്ഞു. ​സൂ​​പ്ര​​ണ്ടി​​ന്‍റെ ചു​​മ​​ത​​ല ഒ​​ഴി​​ഞ്ഞ​​തോ​​ടെ അ​​ദേ​​ഹ​​ത്തി​​ന് ഇ​​നി ഹൃ​​ദ്രോ​​ഗ ശ​​സ്ത്ര​​ക്രി​​യ​​ക​​ളി​​ല്‍ പൂ​​ര്‍​ണ​​മാ​​യും ശ്ര​​ദ്ധ കേ​​ന്ദ്രീ​​ക​​രി​​ക്കാം. ഡോ. ​​ടി​​ജി തോ​​മ​​സ് ജേ​​ക്ക​​ബി​​ല്‍നി​​ന്നാ​​ണ് ഡോ. ​​ജ​​യ​​കു​​മാ​​ര്‍ 2016ല്‍ ​​സൂ​​പ്ര​​ണ്ട് സ്ഥാ​​നം ഏ​​റ്റെ​​ടു​​ത്ത​​ത്. ഇ​​പ്പോ​​ള്‍ അ​​ദ്ദേ​​ഹ​​ത്തി​​ന് തി​​രി​​കെ ചു​​മ​​ത​​ല കൈ​​മാ​​റി​​യി​​രി​​ക്കു​​ക​​യാ​​ണ്.

District News

പാ​ച​ക​വാ​ത​ക വിലവർധന: താ​ളംതെ​റ്റി കു​ടും​ബ ബ​ജ​റ്റ്

കോ​​ട്ട​​യം: ഗാ​​ര്‍​ഹി​​ക പാ​​ച​​ക​​വാ​​ത​​ക വി​​ല വീ​​ണ്ടും വ​​ര്‍​ധി​​പ്പി​​ച്ച​​തോ​​ടെ സാ​​ധാ​​ര​​ണ​​ക്കാ​​ര​​ന്‍റെ കു​​ടും​​ബ ബ​​ജ​​റ്റ് താ​​ളം തെ​​റ്റു​​ന്നു. 14.2 കി​​ലോ​​ഗ്രാം സി​​ലി​​ണ്ട​​റി​​ന് 29 രൂ​​പ​​യാ​​ണ് വ​​ര്‍​ധി​​പ്പി​​ച്ച​​ത്. ഇ​​തോ​​ടെ സി​​ലി​​ണ്ട​​റി​​ന്‍റെ ജി​​ല്ല​​യി​​ലെ വി​​ല 985.95 രൂ​​പ​​യാ​​ണ്. സി​​ലി​​ണ്ട​​ര്‍ വീ​​ട്ടി​​ൽ എത്തി​​ച്ചുന​​ല്കു​​മ്പോ​​ള്‍ സ​​ര്‍​വീ​​സ് ചാ​​ര്‍​ജ് ഉ​​ള്‍​പ്പെ​​ടെ ന​ൽ​​കേ​​ണ്ടി​​വ​​രും.​​ നി​​ത്യോ​​പ​​യോ​​ഗ സാ​​ധ​​ന​​ങ്ങ​​ള്‍​ക്കും മ​​ത്സ്യ, മാം​​സ​​ങ്ങ​​ള്‍​ക്കും വി​​പ​​ണ​​യി​​ലു​​ണ്ടാ​​യ വി​​ല​​ക്ക​​യ​​റ്റ​​ത്തി​​നു പു​​റ​​മെ​​യാ​​ണ് സി​​ലി​​ണ്ട​​റി​​നു വി​​ല വ​​ര്‍​ധിച്ചി​​രി​​ക്കു​​ന്ന​​ത്.

അ​​ടി​​ക്ക​​ടി​​യു​​ണ്ടാ​​കു​​ന്ന വി​​ല​​വ​​ര്‍​ധ​​ന​​യി​​ല്‍ കൂ​​ടു​​ത​​ല്‍ ബു​​ദ്ധി​​മു​​ട്ടു​​ന്ന​​തു വീ​​ട്ട​​മ്മ​​മാ​​രാ​​ണ്. നാ​​ലു പേ​​ര​​ട​​ങ്ങു​​ന്ന ഒ​​രു കു​​ടും​​ബ​​ത്തി​​ന് ഒ​​രു സി​​ലി​​ണ്ട​​ര്‍ ക​​ഷ്‌​ടി​​ച്ച് ഒ​​രു മാ​​സ​​മേ ഉ​​പ​​യോ​​ഗി​​ക്കാ​​ന്‍ സാ​​ധി​​ക്കു​​ക​​യു​​ള്ളൂ.

സി​​ലി​​ണ്ട​​ര്‍ ബു​​ക്കിം​​ഗി​​നു സ​​മ​​യ​​പ​​രി​​ധി വ​​ര്‍​ധി​​ച്ച​​തോ​​ടെ ഏ​​താ​​നും നാ​​ളു​​ക​​ളാ​​യി വീ​​ട്ട​​മ്മ​​മാ​​ര്‍ ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള​​വ​​ര്‍ ക​​രു​​ത​​ലോ​​ടെ​​യാ​​ണ് ഗ്യാ​​സ് ഉ​​പ​​യോ​​ഗി​​ച്ചു പാ​​ച​​കം ചെ​​യ്യു​​ന്ന​​ത്. കു​​തി​​ച്ചു ക​​യ​​റു​​ന്ന വി​​ല​​ക്ക​​യ​​റ്റ​​ത്തി​​ല്‍നി​​ന്നു ര​​ക്ഷ​​നേ​​ടു​​ന്ന​​തിനായി ന​​ല്ലൊ​​രു ശ​​ത​​മാ​​നം വീ​​ട്ട​​മ്മ​​മാ​​രും ഇ​​ന്‍​ഡെ​​ക്‌​ഷ​​ന്‍ കു​​ക്ക​​ര്‍ ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള സം​​വി​​ധാ​​ന​​ങ്ങ​​ള്‍ പ​​രി​​ക്ഷി​​ച്ചു വ​​രി​​ക​​യാ​​ണ്. ന​​ഗ​​ര മേ​​ഖ​​ല​​യി​​ലു​​ള്ള വീ​​ട്ട​​മ്മ​​മാ​​രാ​​ണ് ഇ​​ല​​ക്‌​ട്രി​​ക് സം​​വി​​ധാ​​ന​​ങ്ങ​ളെ ആ​​ശ്ര​​യി​​ക്കു​​ന്ന​​ത്. സോ​​ളാ​​ര്‍ സം​​വി​​ധാ​​ന​​മു​​ള്ള വീ​​ടു​​ക​​ളി​​ല്‍ ഇ​​ന്‍​ഡെ​​ക്‌​ഷ​​ന്‍ കു​​ക്ക​​റു​​ക​​ള്‍ യ​​ഥേ​​ഷ്‌​ടം ഉ​​പ​​യോ​​ഗി​​ക്കാ​​മെ​​ങ്കി​​ലും സോ​​ളാ​​റി​​ല്ലാ​​ത്ത സ്ഥ​​ല​​ങ്ങ​​ളി​​ല്‍ വൈ​​ദ്യു​​തി ബി​​ല്ല് കു​​ത്ത​​നെ​യു​​യ​​രും. ഇതിനിടെ മ​​ഴ​​ക്കാ​​ല​​മാ​​യ​​തോ​​ടെ അ​​ടി​​ക്ക​​ടി​​യു​​ണ്ടാ​​കു​​ന്ന വൈ​​ദ്യു​​തി മു​​ട​​ക്ക​​വും ചി​​ല്ല​​റ ബു​​ദ്ധി​​മു​​ട്ടു​​ക​​ള​​ല്ല സൃ​​ഷ്ടി​​ക്കു​​ന്ന​​ത്.

മൂ​​ന്നു​​ മാ​​സ​​ത്തി​​ല്‍ കൂ​​ട്ടി​​യ​​ത് 89 രൂ​​പ 


ക​​ഴി​​ഞ്ഞ മൂ​​ന്നു മാ​​സ​​ത്തി​​നി​​ട​​യി​​ല്‍ ഉ​​ണ്ടാ​​കു​​ന്ന ര​​ണ്ടാ​​മ​​ത്തെ വി​​ല​​വ​​ര്‍​ധ​​ന​​യാ​​ണി​​ത്. ഇ​​തി​​നു മു​​മ്പു മാ​​ര്‍​ച്ച് ഏ​​ഴി​​ന് സി​​ലി​​ണ്ട​​റി​​ന് 60 രൂ​​പയാണ് വ​​ര്‍​ധി​​പ്പി​​ച്ച​​ത്. ഇ​​തടക്കം വ​​ര്‍​ധി​​ച്ച​​ത് 89 രൂ​​പ​​യാ​​ണ്. പു​​തു​​ക്കി​​യ നി​​ര​​ക്കു​​ക​​ള്‍ ഞാ​​യ​​റാ​​ഴ്ച മു​​ത​​ല്‍ നി​​ല​​വി​​ല്‍വ​​രി​​ക​​യും ചെ​​യ്തു. പ​​ശ്ചി​​മേ​​ഷ്യ​​ന്‍ സം​​ഘ​​ര്‍​ഷ​​ങ്ങ​​ളെ​​ത്തു​​ട​​ര്‍​ന്ന് ആ​​ഗോ​​ള​​ത​​ല​​ത്തി​​ല്‍ എ​​ണ്ണ, വാ​​ത​​ക വി​​ത​​ര​​ണ​​ത്തി​​ലു​​ണ്ടാ​​യ ത​​ട​​സ​​ങ്ങ​​ളാ​​ണ് വി​​ല വ​​ര്‍​ധി​​പ്പി​​ക്കാ​​ന്‍ കാ​​ര​​ണ​​മാ​​യി ചൂ​​ണ്ടി​​ക്കാ​​ണി​​ക്ക​​പ്പെ​​ടു​​ന്ന​​ത്.

വി​​ല പ​​രി​​ഷ്‌​​ക​​ര​​ണ​​ത്തി​​ന് മു​​മ്പു ഓ​​രോ സി​​ലി​​ണ്ട​​റി​​ലും എ​​ണ്ണ​​ക്ക​​മ്പ​​നി​​ക​​ള്‍​ക്ക് ഏ​​ക​​ദേ​​ശം 703 രൂ​​പ​​യു​​ടെ ന​​ഷ്ടം ഉ​​ണ്ടാ​​കു​​ന്ന​​താ​​യാ​​ണ് വ്യ​​വ​​സാ​​യ വൃ​​ത്ത​​ങ്ങ​​ള്‍ ന​​ല്‍​കു​​ന്ന വി​​വ​​രം. ഇ​​പ്പോ​​ഴ​​ത്തെ വ​​ര്‍​ധ​​ന​ ഈ ​​ന​​ഷ്ടം ഭാ​​ഗി​​ക​​മാ​​യി മാ​​ത്ര​​മേ പ​​രി​​ഹ​​രി​​ക്കൂ​​വെ​​ന്നാ​​ണ് ക​​മ്പ​​ന​​ക​​ള്‍ വാ​​ദി​​ക്കു​​ന്ന​​ത്. ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ തു​​ട​​ര്‍​ന്നും വി​​ല വ​​ര്‍​ധ​​വു​​ണ്ടാ​​യേ​​ക്കാ​​മെ​​ന്നാ​​ണ് പു​​റ​​ത്തു​​വ​​രു​​ന്ന സൂ​​ച​​ന​​ക​​ള്‍.

പാ​​ച​​ക​​വാ​​ത​​ക​​ത്തി​​ന് പു​​റ​​മെ മേ​​യ് പ​​കു​​തി മു​​ത​​ല്‍ ഇ​​തു​​വ​​രെ പെ​​ട്രോ​​ള്‍, ഡീ​​സ​​ല്‍ വി​​ല​​ക​​ളി​​ല്‍ ലി​​റ്റ​​റി​​ന് 7.50 രൂ​​പ​​യു​​ടെ വ​​ര്‍​ധ​​ന​​വു​​ണ്ടാ​​യി​​ട്ടു​​ണ്ട്. സി​​എ​​ന്‍​ജി വി​​ല​​യി​​ലും കി​​ലോ​​ഗ്രാ​​മി​​ന് ആ​​റു രൂ​​പ​​യു​​ടെ വ​​ര്‍​ധ​​ന​​യു​​ണ്ടാ​​യി. ഇ​​ത്ര​​യും വി​​ല കൂ​​ട്ടി​​യി​​ട്ടും പെ​​ട്രോ​​ളി​​ന് ലി​​റ്റ​​റി​​ന് 11 രൂ​​പ​​യും ഡീ​​സ​​ലി​​ന് 33.6 രൂ​​പ​​യും ന​​ഷ്ട​​ത്തി​​ലാ​​ണ് വി​​ല്‍​ക്കു​​ന്ന​​തെ​​ന്ന് എ​​ണ്ണ​​ക്ക​​മ്പ​​നി​​ക​​ള്‍ അ​​വ​​കാ​​ശ​​പ്പെ​​ടു​​ന്ന​​ത്.

വി​​റ​​ക​​ടു​​പ്പു​​ക​​ള്‍ സ​​ജീ​​വ​​മാ​​യി


നാ​​ളു​​ക​​ള്‍​ക്കു മു​​മ്പു പ​​ശ്ചി​​മേ​​ഷ്യ​​ന്‍ സം​​ഘ​​ര്‍​ഷം രൂ​​ക്ഷ​​മാ​​യ അ​​വ​​സ​​ര​​ത്തി​​ല്‍ സി​​ലി​​ണ്ട​​ര്‍ പ്ര​​തി​​സ​​ന്ധി രൂ​​ക്ഷ​​മാ​​യി​​രു​​ന്നു. നി​​ര​​വ​​ധി​​യാ​​ളു​​ക​​ള്‍ ദി​​വ​​സ​​ങ്ങ​​ളോ​​ളം കാ​​ത്തി​​രു​​ന്നാ​​ണ് സി​​ലി​​ണ്ട​​ര്‍ ബു​​ക്ക് ചെ​​യ്ത​​ത്. തു​​ട​​ര്‍​ന്നു മ​​ണി​​ക്കു​​റു​​ക​​ളോ​​ളം ഏ​​ജ​​ന്‍​സി​​യി​​ല്‍ ക്യു ​​നി​​ന്നാ​​ണ് പ​​ല​​രും പു​​തി​​യ സി​​ലി​​ണ്ട​​റു​​ക​​ള്‍ സം​​ഘ​​ടി​​പ്പി​​ച്ച​​ത്. ഈ ​​അ​​വ​​സ​​ര​​ത്തി​​ല്‍ നി​​ര​​വ​​ധി വീ​​ട്ട​​മ്മ​​മാ​​ര്‍ വി​​റ​​ക​​ടു​​പ്പി​​ലേ​​ക്ക് മ​​ട​​ങ്ങി​​യി​​രു​​ന്നു. ഈ ​​സ​​മ​​യ​​ത്ത് ഇ​​ന്‍​ഡ​​ക്‌​ഷ​​ന്‍ കു​​ക്ക​​റു​​ക​​ളു​​ടെ​​യും ഇ​​ല​​ക്‌​ട്രി​​ക് കെ​​റ്റി​​ലു​​ക​​ളു​​ടെ വി​​ല്പ​​ന​​യും വ​​ലി​​യ തോ​​തി​​ല്‍ വ​​ര്‍​ധി​​ച്ചി​​രു​​ന്നു. ഇ​​തോ​​ടെ വൈ​​ദ്യു​​തി ഉ​​പ​​യോ​​ഗ​​ത്തി​​ല്‍ വീ​​ട്ട​​മ്മ​​മാ​​ര്‍ ശ്ര​​ദ്ധി​​ക്ക​​ണ​​മെ​​ന്ന് മു​​ന്ന​​റി​​യി​​പ്പു​​മാ​​യി കെ​​എ​​സ്ഇ​​ബി​​യും രം​​ഗ​​ത്ത​​ത്തി​​യി​​രു​​ന്നു. ഇ​​തോ​​ടെ ഗ്രാ​​മീ​​ണ മേ​​ഖ​​ല​​ക​​ളി​​ലെ വീ​​ട്ട​​മ്മ​​മാ​​ര്‍ മു​​ന്‍​കാ​​ല​​ങ്ങ​​ളി​​ലെ പോ​​ലെ പു​​ര​​യി​​ട​​ത്തി​​ലി​​റ​​ങ്ങി വി​​റ​​കും ശേ​​ഖ​​രി​​ച്ചി​​രു​​ന്നു. മ​​ഴ​​ക്കാ​​ലം മു​​ന്നി​​ല്‍ ക​​ണ്ടു വി​​റ​​കു​​ക​​ള്‍ ശേ​​ഖ​​രി​​ച്ചു ന​​ന​​യാ​​തെ സൂ​​ക്ഷി​​ച്ച​​വ​​രു​​മു​​ണ്ട്.

സി​​ലി​​ണ്ട​​റി​​നു വി​​ല വീ​​ണ്ടും കൂ​​ട്ടി​​യ​​തോ​​ടെ ഏ​​താ​​ണ്ട് ഭൂ​​രി​​ഭാ​​ഗം വീ​​ട്ട​​മ്മ​​മാ​​രു​​ടെയും പാ​​ച​​കം പൂ​​ര്‍​ണ​​മാ​​യും വി​​റ​​ക​​ടു​​പ്പി​​ലേ​​ക്ക് മാ​​റ്റി​​യി​​ട്ടു​​ണ്ട്. എ​​ന്നാ​​ല്‍ ആ​​വ​​ശ്യ​​ത്തി​​നു വി​​റ​​ക് കി​​ട്ടാ​​ത്ത​​തും പ്ര​​തി​​സ​​ന്ധി​​യാ​​ണ്. സി​​ലി​​ണ്ട​​ര്‍ പ്ര​​തി​​സ​​ന്ധി​​യ്ക്കി​​ട​​യി​​ല്‍ വി​​റ​​കി​​നു വി​​ല വ​​ര്‍​ധി​​ച്ചി​​രു​​ന്നു. ഇ​​തോ​​ടൊ​​പ്പം ചി​​ര​​ട്ട​​യ്ക്കും വ​​ലി​​യ തോ​​തി​​ല്‍ ഡി​​മാ​​ന്‍​ഡ് വ​​ര്‍​ധി​​ച്ചി​​രു​​ന്നു.

ക​​ഴി​​ഞ്ഞ​​ത​​വ​​ണ പാ​​ച​​ക​​വാ​​ത​​ക വി​​ല വ​​ര്‍​ധി​​പ്പി​​ച്ച​​തു മു​​ത​​ല്‍ പു​​ക​​യി​​ല്ലാ​​ത്ത അ​​ടു​​പ്പി​​ന്‍റെ​​യും മ​​ണ്‍ അ​​ടു​​പ്പു​​ക​​ളു​​ടെ​​യും ക​​ച്ച​​വ​​ടം വ​​ര്‍​ധി​​ച്ച​​താ​​യി വ്യാ​​പാ​​രി​​ക​​ളും പ​​റ​​യു​​ന്നു.

District News

​​ജി​​ല്ല​​യി​​ല്‍ 85,277 കു​​ട്ടി​​ക​​ള്‍​ക്ക് വാ​​ക്‌​​സി​​ന്‍ ന​​ല്‍​കും

കോ​​ട്ട​​യം: പ​​ള്‍​സ് പോ​​ളി​​യോ തു​​ള്ളി​​മ​​രു​​ന്ന് വി​​ത​​ര​​ണം 28ന് ​​ജി​​ല്ല​​യി​​ല്‍ വി​​വി​​ധ കേ​​ന്ദ്ര​​ങ്ങ​​ളി​​ല്‍ ന​​ട​​ക്കും.

അ​​ഞ്ചു വ​​യ​​സി​​ല്‍ താ​​ഴെ പ്രാ​​യ​​മു​​ള്ള ജി​​ല്ല​​യി​​ലെ 85,277 കു​​ട്ടി​​ക​​ള്‍​ക്ക് വാ​​ക്‌​​സി​​ന്‍ ന​​ല്‍​കും. മ​​രു​​ന്നു വി​​ത​​ര​​ണ​​ത്തി​​നാ​​യി 1218 ബൂ​​ത്തു​​ക​​ള്‍ സ​​ജ്ജീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്.

സ​​ര്‍​ക്കാ​​ര്‍-​​സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​ക​​ള്‍, അ​​ങ്ക​​ണ​​വാ​​ടി​​ക​​ള്‍, ജ​​ന​​കീ​​യാ​​രോ​​ഗ്യ കേ​​ന്ദ്ര​​ങ്ങ​​ള്‍ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍ രാ​​വി​​ലെ എ​​ട്ടു​​മു​​ത​​ല്‍ വൈ​​കു​​ന്നേ​​രം അ​​ഞ്ചു വ​​രെ ബൂ​​ത്തു​​ക​​ള്‍ പ്ര​​വ​​ര്‍​ത്തി​​ക്കും.

ബ​​സ് സ്റ്റാ​​ന്‍​ഡു​​ക​​ള്‍, റെ​യി​​ല്‍​വേ സ്റ്റേ​​ഷ​​നു​​ക​​ള്‍ തു​​ട​​ങ്ങി​​യ 40 കേ​​ന്ദ്ര​​ങ്ങ​​ളി​​ല്‍ ട്രാ​​ന്‍​സി​​റ്റ് ബൂ​​ത്തു​​ക​​ളു​​മു​​ണ്ടാ​​കും. ബൂ​​ത്തു​​ക​​ളി​​ല്‍ എ​​ത്താ​​ന്‍ ബു​​ദ്ധി​​മു​​ട്ടു​​ള്ള പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലും ഇ​ത​ര​സം​സ്ഥാ​ന​​തൊ​​ഴി​​ലാ​​ളി ക്യാ​​മ്പു​​ക​​ളി​​ലും തു​​ള്ളി​​മ​​രു​​ന്ന് എ​​ത്തി​​ക്കാ​​ന്‍ ആ​​റു മൊ​​ബൈ​​ല്‍ ടീ​​മു​​ക​​ളു​​മു​​ണ്ടാ​​കും.

28ന് ​​തു​​ള്ളി​​മ​​രു​​ന്ന് ന​​ല്‍​കാ​​ന്‍ സാ​​ധി​​ക്കാ​​ത്ത​​വ​​ര്‍​ക്ക് അ​​ടു​​ത്ത മൂ​​ന്ന് ദി​​വ​​സ​​ങ്ങ​​ളി​​ല്‍ വീ​​ടു​​ക​​ളി​​ലെ​​ത്തി ന​​ല്‍​കു​​മെ​​ന്ന് ജി​​ല്ലാ മെ​​ഡി​​ക്ക​​ല്‍ ഓ​​ഫീ​​സ​​ര്‍ ഡോ. ​​എ​​ന്‍. പ്രി​​യ അ​​റി​​യി​​ച്ചു.

District News

വി​​ജ​​യ​​രാ​​ഘ​​വ​​ന് എ​​സ്.​​പി. പി​​ള്ള ന​​ട​​ന​​ര​​ത്‌​​ന പു​​ര​​സ്‌​​കാ​​രം

ഏ​​റ്റു​​മാ​​നൂ​​ർ: ന​​ട​​ൻ വി​​ജ​​യ​​രാ​​ഘ​​വ​​ന് എ​​സ്.​​പി. പി​​ള്ള സ്മാ​​ര​​ക ന​​ട​​ന​​ര​​ത്‌​​ന പു​​ര​​സ്‌​​കാ​​രം. എ​​സ്.​​പി. പി​​ള്ള സ്‌​​മാ​​ര​​ക ട്ര​​സ്‌​​റ്റാ​​ണ് പു​​ര​​സ്കാ​​രം ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്.
12ന് ​​ഏ​​റ്റു​​മാ​​നൂ​​ർ ന​​ന്ദാ​​വ​​നം ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ന​​ട​​ക്കു​​ന്ന എ​​സ്.​​പി. പി​​ള്ള സ്‌​​മൃ​​തി​​ദി​​ന സ​​മ്മേ​​ള​​ന​​ത്തി​​ൽ നി​​യ​​മ​​സ​​ഭാ സ്പീ​​ക്ക​​ർ തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ പു​​ര​​സ്കാ​​രം സ​​മ്മാ​​നി​​ക്കും.

മു​​ൻ മ​​ന്ത്രി വി.​​എ​​ൻ. വാ​​സ​​വ​​ൻ, മം​​ഗ​​ളം എ​​ഡ്യൂ​​ക്കേ​​ഷ​​ണ​​ൽ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ഷ​​ൻ​​സ് ചെ​​യ​​ർ​​മാ​​ൻ ഡോ. ​​ബി​​ജു വ​​ർ​​ഗീ​​സ്, ആ​​ല​​പ്പു​​ഴ ജി​​ല്ലാ ക​​ള​​ക്ട​​ർ ഏ​​റ്റു​​മാ​​നൂ​​ർ സ്വ​​ദേ​​ശി ഷാ​​ജി വി. ​​നാ​​യ​​ർ, ക​​ലാ​​പ്ര​​തി​​ഭ ഹ​​രി​​യേ​​റ്റു​​മാ​​നൂ​​ര്, വൈ​​ദ്യ​​ര​​ത്‌​​നം ഡോ. ​​സ​​ത്യ​​ദേ​​വ് വാ​​സു​​വൈ​​ദ്യ​​ർ, കാ​​യി​​ക​​പ്ര​​തി​​ഭ ഗു​​സ്തി പ​​രി​​ശീ​​ല​​ക​​ൻ ജോ​​ൺ ചെ​​റി​​യാ​​ൻ, നാ​​ട​​ക​​പ്ര​​തി​​ഭ വൈ​​ക്കം പ്ര​​ദീ​​പ് മാ​​ള​​വി​​ക, സാ​​ഹി​​ത്യ​​പ്ര​​തി​​ഭ ആ​​ശാ പ്ര​​ദീ​​പ് എ​​ന്നി​​വ​​ർ​​ക്ക് എ​​സ്.​​പി. പി​​ള്ള സ്മാ​​ര​​ക ര​​ത്‌​​ന പു​​ര​​സ്‌​​കാ​​ര​​ങ്ങ​​ളും ന​​ൽ​​കും.

District News

ത​ല​വ​ടി കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന് ആം​ബു​ല​ന്‍​സ് സൗ​ക​ര്യം

എ​ട​ത്വ: പൊ​തു​ജ​ന​ങ്ങ​ളു​ടെ വ​ള​രെക്കാല​ത്തെ കാ​ത്തി​രി​പ്പി​ന് വി​രാ​മ​മി​ട്ട് ത​ല​വ​ടി കു​ടും​ബാ​രോ​ഗ്യകേ​ന്ദ്ര​ത്തി​ന്‍ ഇ​നിമു​ത​ല്‍ ആം​ബു​ല​ന്‍​സ് സൗ​ക​ര്യം. ഫെ​ഡ​റ​ല്‍ ബാ​ങ്കി​ന്‍റെ സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ല​ഭ്യ​മാ​ക്കി​യ പു​തി​യ ആം​ബു​ല​ന്‍​സി​​ന്‍റെ ഉ​ദ്ഘാ​ട​ന​വും സ​മ​ര്‍​പ്പ​ണ​വും റെ​ജി ചെ​റി​യാ​ന്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ബാ​ബു വ​ലി​യ​വീ​ട​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫെ​ഡ​റ​ല്‍ ബാ​ങ്ക് പ്ര​തി​നി​ധി​ക​ളാ​യ എ. ​അ​നു​ബി​സ്, വി​പി​ന്‍ പി. ​ഉ​ണ്ണി​ത്താ​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് താ​ക്കോ​ല്‍ എം​എ​ല്‍​എ​ക്ക് കൈ​മാ​റി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ഷ​മ്മ സു​ധാ​ക​ര​ന്‍, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡന്‍റ് സി​ന്ധു സ​ന്തോ​ഷ്, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​മാ​രാ​യ റീ​ത്താ​മ്മ, മോ​ള​മ്മ, സു​ജി സ​ന്തോ​ഷ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ബി​ജു പാ​ല​ത്തി​ങ്ക​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

അ​ച്ചി​ന​കം പ​ള്ളി​യി​ൽ ഊ​ട്ടു​നേ​ർ​ച്ച തി​രു​നാ​ള്‍

വെ​ച്ചൂ​ർ: അ​ച്ചി​ന​കം സെ​ന്‍റ് ആന്‍റണീ​സ് തീ​ർ​ഥാ​ട​ന പള്ളിയിൽ വിശുദ്ധ ​അ​ന്തോ​നീ​സി​ന്‍റെ ഊ​ട്ടു​നേ​ർ​ച്ച തി​രു​നാ​ൾ 11 മു​ത​ൽ 13 വ​രെ ന​ട​ക്കും. 11ന് ​വൈ​കു​ന്നേ​രം 4.45ന് ​പ്ര​സു​ദേ​ന്തി വാ​ഴ്ച, തി​രു​നാ​ൾ കൊ​ടി​യേ​റ്റ്, ദി​വ്യ​ബ​ലി​ക്ക് ഫാ. ​ആന്‍റണി കോ​ല​ഞ്ചേ​രി കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് മ​ര​ണ വാ​ർ​ഷി​കം അ​നു​സ്മ​രി​ച്ച് ദീ​പ​ക്കാ​ഴ്ച​യി​ൽ ഭ​ക്ത​ജ​ന​ങ്ങ​ൾ 795 ദീ​പ​ങ്ങ​ൾ തെ​ളി​ക്കും.

തി​രു​ശേ​ഷി​പ്പ് വ​ണ​ക്ക​ദി​ന​മാ​യ 12ന് ​വൈ​കി​ട്ട് അ​ഞ്ചി​ന് ജ​പ​മാ​ല​യെ തു​ട​ർ​ന്നു​ള്ള ദി​വ്യ​ബ​ലി, നൊ​വേ​ന, ആ​രാ​ധ​ന എ​ന്നി​വ​യ്ക്ക് ഫാ. ​പീ​റ്റ​ർ ക​ണ്ണ​മ്പു​ഴ കാ​ർ​മി​ക​നാ​കും. തു​ട​ർ​ന്ന് തി​രു​ശേ​ഷി​പ്പ് പ്ര​ദ​ക്ഷി​ണം. തി​രു​നാ​ൾ ദി​ന​മാ​യ 13ന് ​രാ​വി​ലെ ആ​റി​ന് ദി​വ്യ​ബ​ലി​യെ തു​ട​ർ​ന്ന് നേ​ർ​ച്ച പാ​യ​സം വെ​ഞ്ച​രി​ക്കും. 10ന് ​ജ​പ​മാ​ല. 10.30ന് ​നേ​ർ​ച്ച​സ​ദ്യ വെ​ഞ്ച​രി​പ്പ്. തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന​യ്ക്ക് ഫാ. ​ജോ​ഷി ക​ള​പ്പ​റ​മ്പ​ത്ത് മു​ഖ്യ​കാ​ർ​മി​ക​നാ​കും.

ഫാ. ​ഫെ​ർ​ണാ​ണ്ടോ ജോ​സ് ക​പ്പൂ​ച്ചി​ൻ വ​ച​ന​സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് നേ​ർ​ച്ചസ​ദ്യ. വൈ​കി​ട്ട് 5.30ന് ​ദി​വ്യ​ബ​ലി​യെ തു​ട​ർ​ന്ന് തി​രു​സ്വ​രൂ​പം എ​ടു​ത്തു​വ​യ്ക്ക​ൽ, കൊ​ടി​യി​റ​ക്ക് എ​ന്നി​വ ന​ട​ത്തും. തി​രു​നാ​ളി​നും നേ​ർ​ച്ചസ​ദ്യ​യ്ക്കു​മു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി വി​കാ​രി ഫാ. ​ആ​ന്‍റ​ണി മം​ഗ​ല​ത്ത്, കൈ​ക്കാ​ര​ന്മാ​രാ​യ സോ​ജി ജോ​ർ​ജ് പു​ത്ത​ൻ​പു​ര, ലാ​ലി​ച്ച​ൻ പു​ത്ത​ൻ​പ​റ​മ്പ്, വൈ​സ് ചെ​യ​ർ​മാ​ൻ റോ​ബി​ൻ മ​ങ്ങാ​ര​ത്തു​ചി​റ എ​ന്നി​വ​ർ അറിയിച്ചു.

District News

പു​തി​യ​കാ​വ് മു​ഖം​മി​നു​ക്കു​ന്നു; ബ​യോ​മൈ​നിം​ഗി​ലൂ​ടെ മാ​ലി​ന്യ​ം നീ​ക്കും

മാ​വേ​ലി​ക്ക​ര: ര​ണ്ട​ര പ​തി​റ്റാ​ണ്ടാ​യി മാ​വേ​ലി​ക്ക​ര ന​ഗ​ര​സ​ഭ പു​തി​യ​കാ​വി​ൽ ത​ള്ളു​ന്ന മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കി സ്ഥ​ലം പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കും. ബ​യോ​മൈ​നിം​ഗ് പ​ദ്ധ​തി​യി​ലൂ​ടെ​യാ​ണ് മാ​ലി​ന്യ​ങ്ങ​ൾ സം​സ്ക​രി​ക്കു​ന്ന​ത്. ഇ​തി​നാ​യി ട്രോ​മ​ൽ യ​ന്ത്രം സ്ഥ​ല​ത്തെ​ത്തി​ച്ചു.

പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ​യി​ൽ നി​ന്നാ​ണ് ട്രോ​മ​ൽ മാ​വേ​ലി​ക്ക​ര​യി​ൽ എ​ത്തി​ച്ച​ത്. ലോ​ക ബാ​ങ്കി​ന്‍റെ സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ കേ​ര​ള ഖ​ര​മാ​ലി​ന്യ പ​രി​പാ​ല​ന പ​ദ്ധ​തി വ​ഴി​യാ​ണ് ബ​യോ​മൈ​നിം​ഗ് ന​ട​ത്തു​ന്ന​ത്. മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കി 81.27 സെ​ന്‍റ് ഭൂ​മി വീ​ണ്ടെ​ടു​ത്ത് വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കാ​നാ​ണ് ന​ഗ​ര​സ​ഭ​യു​ടെ പ​ദ്ധ​തി.

2001 മു​ത​ലാ​ണ് പു​തി​യ​കാ​വ് മാ​ർ​ക്ക​റ്റ് പ​രി​സ​ര​ത്ത് ഖ​ര​മാ​ലി​ന്യ​ങ്ങ​ൾ നി​ക്ഷേ​പി​ക്കാ​ൻ മാ​വേ​ലി​ക്ക​ര ന​ഗ​ര​സ​ഭ ആ​രം​ഭി​ച്ച​ത്. പു​തി​യ​കാ​വി​ൽ 5.9 മീ​റ്റ​ർ ആ​ഴ​ത്തി​ലാ​യി 13,000 മീ​റ്റ​ർ ക്യൂ​ബ് മാ​ലി​ന്യം ശേ​ഖ​ര​മു​ണ്ടെ​ന്നാ​ണ് നി​ല​വി​ലെ ക​ണ​ക്ക്. ആ​ദ്യ​ഘ​ട്ട​മാ​യി കു​ന്നു​കൂ​ടി​യ മാ​ലി​ന്യ​ങ്ങ​ൾ ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് ഇ​ള​ക്കി​മാ​റ്റി വാ​യു​സ​ഞ്ചാ​രം ഉ​റ​പ്പാ​ക്കും. പ്ര​ത്യേ​ക ബ​യോ ക​ൾ​ച്ച​ർ ലാ​യ​നി​ക​ൾ ത​ളി​ച്ച് ദു​ർ​ഗ​ന്ധം ഇ​ല്ലാ​താ​ക്കി മാ​ലി​ന്യ​ങ്ങ​ൾ വേ​ഗ​ത്തി​ൽ ജീ​ർ​ണി​ക്കാ​നും സാ​ഹ​ച​ര്യ​മൊ​രു​ക്കും.

തു​ട​ർ​ന്ന് ഈ​ർ​പ്പം മാ​റി​യ ഉ​ണ​ങ്ങി​യ മാ​ലി​ന്യ​ങ്ങ​ളെ ട്രോ​മ​ൽ യ​ന്ത്ര​ത്തി​ൽ അ​രി​ച്ചെ​ടു​ത്ത് അ​വ​യു​ടെ വ​ലി​പ്പ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ത​രം​തി​രി​ക്കും. ഇ​തി​ൽ, ജ്വ​ല​ന സാ​ധ്യ​ത​യു​ള്ള പ്ലാ​സ്റ്റി​ക്, തു​ണി, റ​ബ​ർ എ​ന്നി​വ വേ​ർ​തി​രി​ച്ച് സി​മ​ന്‍റ് ഫാ​ക്ട​റി​ക​ളി​ൽ ഇ​ന്ധ​ന​മാ​യി ഉ​പ​യോ​ഗി​ക്കാ​നു​ള്ള ആ​ർ​ഡി​എ​ഫാ​യും പൂ​ർ​ണ​മാ​യി മ​ണ്ണി​നോ​ട് ചേ​ർ​ന്ന ജൈ​വാം​ശ​ങ്ങ​ൾ വേ​ർ​തി​രി​ച്ച് കൃ​ഷി​ക്കും ത​റ നി​ര​പ്പാ​ക്കാ​നും ഉ​പ​യോ​ഗി​ക്കാ​വു​ന്ന ബ​യോ എ​ർ​ത്താ​യും ക​ല്ല്, ഇ​ഷ്ടി​ക ക​ഷ​ണ​ങ്ങ​ൾ എ​ന്നി​വ റോ​ഡ് നി​ർ​മാ​ണ​ത്തി​നാ​യും ഉ​പ​യോ​ഗി​ക്കും.

ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ ല​ളി​ത ര​വീ​ന്ദ്ര​നാ​ഥ്, ഹെ​ൽ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ പ്ര​സ​ന്ന ബാ​ബു, ക്ലീ​ൻ സി​റ്റി മാ​നേ​ജ​ർ ആ​ർ. ബി​നോ​യ്, െ.എ​ച്ച്.​ഐ ആ​ശാ ദേ​വി, കെ​എ​സ്ഡ​ബ്ല്യു​എം​പി എ​ൻ​ജി​നി​യ​ർ സു​ക​ന്യ നാ​യ​ർ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ട്രോ​മ​ൽ യ​ന്ത്രം സ്ഥാ​പി​ക്കു​ന്ന ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. 2024ൽ ​ബ​യോ​മൈ​നിം​ഗ് പൂ​ർ​ത്തി​യാ​കു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല.

District News

എ​സി റോ​ഡി​ലെ കൈ​വ​രി​ക​ൾ സു​ര​ക്ഷി​ത​മോ?

ച​മ്പ​ക്കു​ളം: എ​സി റോ​ഡി​ലെ കൈ​വ​രി​ക​ൾ സു​ര​ക്ഷി​ത​മ​ല്ലെ​ന്ന് ജ​ന​ങ്ങ​ൾ. ആ​ല​പ്പു​ഴ-ച​ങ്ങ​നാ​ശേ​രി റോ​ഡി​ലെ പ്ര​ധാ​ന പാ​ല​ങ്ങ​ളാ​യ കി​ട​ങ്ങ​റ, നെ​ടു​മു​ടി, പ​ള്ളാ​ത്തു​രു​ത്തി എ​ന്നി​വി​ട​ങ്ങ​ളി​ൽ പു​തി​യ പാ​ലം നി​ർ​മി​ച്ച​പ്പോ​ൾ പ​ഴ​യ പാ​ല​ങ്ങ​ളു​ടെ കൈ​വ​രി​ക​ൾ വ​ള​രെ താ​ഴ്ന്നു പോ​യി. ഇ​പ്പോ​ൾ ഈ കൈ​വ​രി​ക​ൾ പു​ന​ർനി​ർ​മി​ക്കു​ന്ന​ത് സു​ര​ക്ഷി​ത​മാ​യി​ട്ടാ​ണോ എ​ന്ന സം​ശ​യ​ത്തി​ലാ​ണ് നാ​ട്ടു​കാ​ർ.

പു​തി​യ പാ​ല​ങ്ങ​ൾ നി​ർ​മി​ച്ച​തോ​ടെ പ​ഴ​യ പാ​ല​ത്തി​ന്‍റെ വ​ശ​ങ്ങ​ൾ ഉ​യ​ർ​ത്തി​യി​രു​ന്നു. ഇ​ങ്ങ​നെ ഉ​യ​ർ​ത്തി​യ​പ്പോ​ൾ പ​ഴ​യ​പാ​ല​ത്തി​ന്‍റെ കൈ​വ​രി​കി​ൽ തീ​രെ ഉ​യ​രം കു​റ​ഞ്ഞ​താ​യി മാ​റി​യ വി​വ​രം ദീ​പി​ക റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് പ​ണി പൂ​ർ​ത്തി​യാ​കും മു​ൻ​പ് തി​ര​ക്കി​ട്ട് ഉ​ദ്ഘാട​നം ന​ട​ത്തു​ക​യാ​യി​രു​ന്നു.
എ​ന്നാ​ൽ, കൈ​വ​രി​ക​ൾ​ക്ക് ഉ​യ​രം കു​റ​വാ​യ ഭാ​ഗ​ത്ത് പൈ​പ്പു​ക​ൾ സ്ഥാ​പി​ച്ചാ​ണ് ഉ​യ​രം വ​ർ​ധിപ്പി​ക്കു​ന്ന​ത്.

കൈ​വ​രി​ക​ൾ ഇ​പ്ര​കാ​രം നി​ർ​മി​ക്കു​ന്ന​ത് സു​ര​ക്ഷി​ത മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണോ എ​ന്നാ​ണ് സം​ശ​യം. നി​ല​വി​ലു​ള്ള കൈ​വ​രി​തൂ​ണി​ൽനി​ന്ന് കെ​ട്ടി ഉ​യ​ർ​ത്തു​ന്ന പൈ​പ്പി​ന്‍റെ കൈ​വ​രി​ക​ളും അ​ത് നി​ല​നി​ർ​ത്തി​യി​രി​ക്കു​ന്ന പ​ഴ​യ കൈ​വ​രി​യി​ലെ തൂ​ണു​ക​ളും എ​ത്ര​മാ​ത്രം സു​ര​ക്ഷി​ത​മാ​ണെ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

ഒ​രു ഇ​രു​ച​ക്ര​വാ​ഹ​നം ഇ​ടി​ച്ചാ​ൽ പോ​ലും ത​ക​രാ​വു​ന്ന ത​ര​ത്തി​ലു​ള്ള കൈ​വ​രി​ക​ളി​ൽ പൈ​പ്പ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത് അ​പ​ക​ട​സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

District News

സ്കൂ​ൾ ബ​സ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു

ചെ​ങ്ങ​ന്നൂ​ർ: വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പ് ലൈ​ൻ ജോ​ലി​ക​ൾ​ക്കാ​യി എ​ടു​ത്ത കു​ഴി​യി​ലേ​ക്ക് വി​ദ്യാ​ർ​ഥി​ക​ളു​മാ​യി പോ​യ സ്വ​കാ​ര്യ സ്കൂ​ൾ ബ​സ് താ​ണു. മു​ള​ക്കു​ഴ ഹൈ​സ്കൂ​ൾ റോ​ഡി​ൽ ഇ​ന്ന​ലെ​യാ​യി​രു​ന്നു സം​ഭ​വം. നി​യ​ന്ത്ര​ണം വി​ട്ട ബ​സ് തൊ​ട്ട​ടു​ത്ത വീ​ടി​ന്‍റെ മ​തി​ലി​ൽ ത​ങ്ങി​നി​ന്ന​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.

ഉ​ത്രാ​ടം സു​രേ​ഷ്കു​മാ​റി​ന്‍റെ വീ​ടി​ന്‍റെ മ​തി​ലി​ലേ​ക്കാ​ണ് ബ​സ് ച​രി​ഞ്ഞു​വീ​ണ​ത്. അ​പ​ക​ട​ത്തെ ത്തുട​ർ​ന്ന് വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന പി​ഞ്ചു​കു​ട്ടി​ക​ൾ ഭ​യ​ന്നു നി​ല​വി​ളി​ച്ച​ത് പ്ര​ദേ​ശ​ത്ത് ആ​ശ​ങ്ക പ​ര​ത്തി.

അ​പ​ക​ടം ക​ണ്ട ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രും ജ​ന​പ്ര​തി​നി​ധി​ക​ളും ചേ​ർ​ന്ന് ഉ​ട​ൻ ത​ന്നെ കു​ട്ടി​ക​ളെ സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ത്തി​ച്ച് സ​മീ​പ​ത്തെ വീ​ട്ടി​ലേ​ക്കു മാ​റ്റി. പിന്നീട് കു​ട്ടി​ക​ളെ സു​ര​ക്ഷി​ത​മാ​യി വീ​ടു​ക​ളി​ലെ​ത്തി​ച്ചു.

District News

പ്ല​സ് ടു ​വ​രെ യൂ​ണി​ഫോം അ​ടി​സ്ഥാ​ന​ത്തി​ൽ ബ​സ് ക​ൺ​സ​ഷ​ൻ

ആ​ല​പ്പു​ഴ: പ്ല​സ് ടു ​വ​രെ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്കൂ​ൾ യൂ​ണി​ഫോ​മി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ൺ​സ​ഷ​ൻ അ​നു​വ​ദി​ക്കാ​ൻ തീ​രു​മാ​നം. ആ​ല​പ്പു​ഴ ക​ള​ക്ട​റേ​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്ന ജി​ല്ലാ​ത​ല സ്റ്റു​ഡ​ന്‍റ്സ് ട്രാ​വ​ൽ ഫെ​സി​ലി​റ്റി ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

പ്രൈ​വ​റ്റ് ബ​സു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഞാ​യ​റാ​ഴ്‌​ച ഒ​ഴി​കെ ആ​ഴ്‌​ച​യി​ൽ ആ​റു ദി​വ​സ​വും (തി​ങ്ക​ളാ​ഴ്ച മു​ത​ൽ ശ​നി​യാ​ഴ്‌​ച വ​രെ) ക​ൺ​സ​ഷ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും ക​ൺ​സ​ഷ​ൻ ന​ൽ​കാ​ത്ത ബ​സു​ക​ൾ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും യോ​ഗം അ​റി​യി​ച്ചു. പ്രൈ​വ​റ്റ് ബ​സു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ര​മാ​വ​ധി 40 കി.​മീ. വ​രെ ഒ​ന്നി​ല​ധി​കം ബ​സു​ക​ളി​ൽ ക​ൺ​സ​ഷ​ൻ ഉ​പ​യോ​ഗി​ച്ച് യാ​ത്ര ചെ​യ്യാ​വു​ന്ന​താ​ണെ​ന്ന് അ​റി​യി​ച്ചു. ക​ൺ​സ​ഷ​ൻ കാ​ർ​ഡി​ന്‍റെ കാ​ലാ​വ​ധി പ​ര​മാ​വ​ധി 1 വ​ർ​ഷം വ​രെ ആ​യി​രി​ക്കും.

ഗ​വ​. അം​ഗീ​കൃ​ത സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ കീ​ഴി​ലു​ള്ള കോ​ള​ജു​ക​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കോ​ള​ജു​ക​ളി​ൽനി​ന്നും ന​ൽ​കു​ന്ന ഐ​ഡ​ന്‍റിറ്റി കാ​ർ​ഡി​ൽ കോ​ഴ്സി​ന്‍റെ കാ​ലാ​വ​ധി​യും പ്രാ​ദേ​ശി​ക വി​ലാ​സ​വും ഉ​ണ്ടെ​ങ്കി​ൽ അ​തു​പ​യോ​ഗി​ച്ച് ബ​സി​ൽ യാ​ത്ര ചെ​യ്യാ​മെ​ന്നും അ​ല്ലാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് എംവി ഡി ​അ​നു​വ​ദി​ക്കു​ന്ന ക​ൺ​സ​ഷ​ൻ കാ​ർ​ഡോ ലീ​ഡ് ആ​പ്പ് വ​ഴി ന​ൽ​കു​ന്ന ക​ൺ​സ​ഷ​ൻ കാ​ർ​ഡോ ഉ​പ​യോ​ഗി​ച്ച് യാ​ത്ര ചെ​യ്യാ​മെ​ന്നും യോ​ഗം അ​റി​യി​ച്ചു.

രാ​വി​ലെ ആ​റു മു​ത​ൽ വൈ​കി​ട്ട് ഏ​ഴു വ​രെ​യാ​ണ് സൗ​ജ​ന്യ നി​ര​ക്കി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്രൈ​വ​റ്റ് ബ​സു​ക​ളി​ൽ യാ​ത്ര ചെ​യ്യാ​ൻ ക​ഴി​യു​ന്ന​ത്. 27 വ​യ​സുവ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്രൈ​വ​റ്റ് ബ​സു​ക​ളി​ൽ ക​ൺ​സ​ഷ​ൻ കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് യാ​ത്ര ചെ​യ്യാ​വു​ന്ന​താ​ണ്. തി​ര​ക്കു​ള്ള സ​മ​യ​ങ്ങ​ളി​ൽ കു​ട്ടി​ക​ളെ പിടിഎ പ്ര​തി​നി​ധി​ക​ളോ അ​ധ്യാ​പ​ക​രോ ക്ര​മ​മാ​യും അ​പ​ക​ട​ര​ഹി​ത​മാ​യും ബസുക​ളി​ൽ ക​യ​റ്റി വി​ടേ​ണ്ട​താ​ണെ​ന്നും അ​റി​യി​ച്ചു.

സ്കൂ​ൾ ബ​സു​ക​ൾ വി​ദ്യാ​ർ​ഥി​ക​ളെ ഇ​റ​ക്കു​ന്ന സ​മ​യ​ത്ത് റോ​ഡി​ൽ ട്രാ​ഫി​ക് ബ്ലോ​ക്കു​ക​ൾ ഉ​ണ്ടാ​ക്കു​ക​യാ​ണെ​ങ്കി​ൽ സ്കൂ​ൾ കോ​മ്പൗ​ണ്ടി​ന​ക​ത്ത് വി​ദ്യാ​ർ​ഥി​ക​ളെ ഇ​റ​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം സ്കൂ​ൾ അ​ധി​കൃ​ത​ർ ചെ​യ്യ​ണ​മെ​ന്നും യോ​ഗം നി​ർ​ദേശി​ച്ചു. ഒ​രു ക​ൺ​സ​ഷ​ൻ കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് ഒ​രു ദി​വ​സം പ​ര​മാ​വ​ധി ര​ണ്ടു യാ​ത്ര​ക​ൾ മാ​ത്ര​മേ ചെ​യ്യാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ എ​ന്നും യോ​ഗം അ​റി​യി​ച്ചു.

District News

പാ​ച​ക​വാ​ത​ക വി​ല​വ​ർ​ധ​ന പി​ൻ​വ​ലി​ക്ക​ണം: കേ​ര​ള കോ​ണ്‍​ഗ്ര​സ്

ചേ​ര്‍​ത്ത​ല: ജ​ന​ജീ​വി​തം ദു​ഃസ​ഹ​ക​മാ​ക്കു​ന്ന പാ​ച​ക​വാ​ത​ക വി​ല​വ​ർ​ധ​ന​ പി​ൻ​വ​ലി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​വ​ർ​ത്ത​ക ക​ൺ​വൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. മൂ​ന്നു​മാ​സം കൊ​ണ്ട് 89 രൂ​പ വ​ർ​ധിപ്പി​ച്ച​ത് ക​ടു​ത്ത ജ​ന​ദ്രോ​ഹ​മാ​ണെ​ന്നും ഇ​തി​നെ​തി​രേ ശ​ക്ത​മാ​യ സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ക്കു​മെ​ന്നും യോ​ഗം മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

കേ​ര​ള കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​ന്ന​താ​ധി​കാ​രസ​മി​തി അം​ഗം സി​റി​യ​ക് കാ​വി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക​മ​ണ്ഡ​ലം സീ​നി​യ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ് കു​ന്നു​മ്മ​ല്‍​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​മ്പി ച​ക്കു​ങ്ക​ൽ, ജോ​ർ​ജു​കു​ട്ടി കോ​ളു​ത​റ, കെ.​ജെ. എ​ബി​മോ​ൻ, ഇ​മ്മാ​നു​വ​ൽ സ​ക്ക​റി​യ, ജീ​വ​ൻ​ ജോ​സ് കു​ന്നും​പു​റം, തോ​മ​സ് പേ​രേ​മ​ഠം, ജോ​സ​ഫ് ജെ. ​ഉ​പാ​സ​ന, പി.​വി. ജോ​ണ്‍, പി.​പി. പ്ര​സാ​ദ്, ജോ​സ് ആ​ലു​ങ്ക​ൽ, വി.​കെ. വി​നോ​ദ്, സി.​എ. ജ​സ്മോ​ൻ, ജോ​ൺ​സ​ൺ​ ജോ​ൺ ക​ണ്ട​ത്തി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

District News

മഴയിൽ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു

ചെ​ങ്ങ​ന്നൂ​ർ: ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ലും കാ​റ്റി​ലും വെ​ൺ​മ​ണി പ​ഞ്ചാ​യ​ത്തി​ൽ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നുവീ​ണു. വെ​ണ്മ​ണി പ​തി​നാ​ലാം വാ​ർ​ഡി​ൽ ഉ​ദി​നി​ൽക്കും ത​റ​യി​ൽ രാ​ജ​മ്മ​യു​ടെ വീ​ടി​നാ​ണ് ഭാ​ഗി​ക​മാ​യ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച​ത്.

പു​ല​ർ​ച്ചെ​യോ​ടെ പെ​യ്ത ക​ന​ത്ത മ​ഴ​യി​ലാ​ണ് വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു വീ​ണ​ത്.

അ​പ​ക​ട​സ​മ​യ​ത്ത് വീ​ട്ടു​കാ​ർ ഉ​ള്ളി​ലു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​ദ്ഭുത​ക​ര​മാ​യി പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

മേ​ൽ​ക്കൂ​ര ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന് വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ​ക്കും നാ​ശ​ന​ഷ്ടം നേ​രി​ട്ടി​ട്ടു​ണ്ട്.​ ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി പ്ര​ദേ​ശ​ത്ത് ക​ന​ത്ത മ​ഴ​യാ​ണ് പെ​യ്യു​ന്ന​ത്.

District News

ഇ​നി ഫു​ട്ബോ​ൾ കാ​ലം; ലോ​ക​ക​പ്പ് ആ​വേ​ശ​ത്തി​ൽ ഗ്രാ​മ​ങ്ങ​ളും

മാ​ന്നാ​ർ: കാ​ൽ​പ​ന്തു​ക​ളി​യു​ടെ മാ​സ്മ​രി​ക ലോ​ക​ത്തേ​ക്ക് മാ​റാ​ൻ ര​ണ്ടു ദി​ന​ങ്ങ​ൾ മാ​ത്രം ശേ​ഷി​ക്കെ നാ​ടാ​കെ ആ​വേ​ശത്തിമ​ർ​പ്പി​ലാ​ണ്. അ​മേ​രി​ക്ക, കാ​ന​ഡ, മെ​ക്സി​കോ രാ​ജ്യ​ങ്ങ​ളി​ലെ 16 ന​ഗ​ര​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ലോ​ക​ക​പ്പി​ൽ 48 ടീ​മു​ക​ൾ ഇ​ത്ത​വ​ണ പോ​ര​ടി​ക്കും. 39 ദി​വ​സ​ങ്ങ​ളി​ലാ​യി 104 മ​ത്സ​ങ്ങ​ളാ​ണ് ലോ​ക​ക​പ്പി​ലു​ള്ള​ത്.

എ​ന്നും ഫു​ട്ബോ​ളി​നെ നെ​ഞ്ചേ​റ്റു​ന്ന മ​ല​യാ​ളി​ക്ക് ഇ​നി​യു​ള്ള​ത് ഉ​റ​ക്ക​മി​ല്ലാ​ത്ത രാ​ത്രി​ക​ളാ​ണ്. ഗ്രാ​മ​വീ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാ ചെ​റി​യ ജം​ഗ്ഷ​നി​ലും ലോ​ക​ക​പ്പി​നെ വ​ര​വേ​റ്റ് വി​വി​ധ ടീ​മു​ക​ളു​ടെ ഫ്ലെ​ക്സ് ബോ​ർ​ഡു​ക​ളും ക​ളി​ക്കാ​രു​ടെ കൂ​റ്റ​ൻ ക​ട്ട് ഔ​ട്ടു​ക​ളും ടീ​മി​ന്‍റെ ജേ​ഴ്സി​യു​ടെ നി​റം ചാ​ലി​ച്ച കൊ​ടി തോ​ര​ണ​ങ്ങ​ളും നി​റ​ഞ്ഞു ക​ഴി​ഞ്ഞു.
കൂ​ടു​ത​ൽ ആ​രാ​ധ​ക​രു​ള്ള ടീ​മു​ക​ളു​ടെ​യും ക​ളി​ക്കാ​രു​ടെ​യും ഫ്ല​ക്സു​ക​ളാ​ണ് അ​ധി​ക​മാ​യി എ​ങ്ങും കാ​ണു​ന്ന​ത്.

അ​ർ​ജ​ന്‍റീ​ന, ബ്ര​സീ​ൽ, ജ​ർ​മ​നി, ഫ്രാ​ൻ​സ്, ഉ​റു​ഗ്വ, ഇം​ഗ്ല​ണ്ട്, സ്പെ​യി​ൻ, നെ​ത​ർ​ലാ​ൻ​ഡ് തു​ട​ങ്ങി​യ ടീ​മു​ക​ൾ​ക്കാ​ണ് ആ​രാ​ധ​ക പി​ന്തു​ണ കൂ​ടു​ത​ൽ. ചി​ല​യി​ട​ങ്ങ​ളി​ൽ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ ടീ​മു​ക​ളു​ടെ ഫ്ല​ക്സും പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​ട്ടു​ണ്ട്.

മ​ത്സ​ര​ങ്ങ​ൾ ബി​ഗ് സ്ക്രീ​നി​ൽ കാ​ണു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ളും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. തോ​രാ​മ​ഴ വ​ക​വ​യ്ക്കാ​തെ​യാ​ണ് ആ​രാ​ധ​ക​ർ കോ​ടി​തോ​ര​ണ​ങ്ങ​ളും ബോ​ർ​ഡു​ക​ളും സ്ഥാ​പി​ക്കു​ന്ന​ത്.

മാ​ന്നാ​ർ പ​ടി​ഞ്ഞാ​റ് പാ​വു​ക്ക​ര പ​ന്ത​ഴാ​റ്റി​ൽ​ചി​റ, കി​ളു​ന്നേ​രി, കു​ട്ടം​പേ​രൂ​ർ, പൈ​നും​മൂ​ട്, പ​രു​മ​ല സെ​ന്‍റ് ഫ്രാ​ൻ​സി​സ് ജം​ഗ്‌​ഷ​ൻ, റെ​ഡ് സ്റ്റാ​ർ ന​ഗ​ൾ, ക​ട​പ്ര സൈ​ക്കി​ൾ മു​ക്ക്, മാ​ന്നാ​ർ നാ​യ​ർ സ​മാ​ജം സ്‌​കൂ​ൾ ഗ്രൗ​ണ്ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം ഫു​ട്ബോ​ൾ ആ​വേ​ശം നി​റ​ഞ്ഞു​ക​ഴി​ഞ്ഞു.

District News

ഉച്ചഭാഷിണിക്കെതിരേ ശബ്ദിച്ച പി.​പി.​ സു​മ​ന​ൻ അ​ന്ത​രി​ച്ചു

ആ​ല​പ്പു​ഴ: ശ​ബ്ദ​മ​ലി​നീ​ക​ര​ണ​ത്തി​നെ​തി​രേ ശ​ബ്ദ​മു​യ​ർ​ത്തി ലൗ​ഡ് സ്പീ​ക്ക​ർ രാ​ജ്യ​വ്യാ​പ​ക​മാ​യി നി​രോ​ധി​പ്പി​ച്ച പി.​പി.​ സു​മ​ന​ൻ (86) അ​ന്ത​രി​ച്ചു. ഇ​രു​പ​തു വ​ർ​ഷ​ത്തി​ലേ​റേ ജി​ല്ലാകോ​ട​തി മു​ത​ൽ സു​പ്രീംകോ​ട​തി വ​രെ പോ​രാ​ടി​യാ​ണ് കോ​ളാം​ബി എ​ന്ന​റി​യ​പ്പെ​ടു​ന്ന ലൗ​ഡ് സ്പീ​ക്ക​ർ രാ​ജ്യ​വ്യാ​പ​ക​മാ​യി നി​രോ​ധി​പ്പി​ച്ച​ത്.

പ്ര​ശ​സ്ത പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​നും ഇ​ട​തു​പ​ക്ഷ ചി​ന്ത​ക​നു​മാ​യ സു​മ​ന​ൻ, ചി​ത്ര​കാ​ര​ൻ, കാ​ർ​ട്ടൂ​ണി​സ്റ്റ്, ചി​ത്ര​ക​ലാ അ​ധ്യാ​പ​ക​ൻ, പ​രി​സ്ഥി​തി സം​ര​ക്ഷ​ക​ൻ, ലേ​ഖ​ക​ൻ, പ​ത്രാ​ധി​പ​ർ​ക്കു​ള്ള ആ​യി​ര​ക്ക​ണി​ക്കി​ന് ക​ത്തു​ക​ളു​ടെ ക​ർ​ത്താ​വ്, ക​വി, സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക പ്ര​വ​ർ​ത്ത​ക​ൻ, ഹി​പ്നോ​ട്ടി​സം പ​രി​ശീ​ല​ക​ൻ എ​ന്നീ മേ​ഖ​ല​ക​ളി​ൽ അ​രനൂ​റ്റാ​ണ്ടി​ലേ​റെ​ക്കാ​ലം സ​ജീ​വ​മാ​യി​രു​ന്നു.

രാ​മ​ങ്ക​രി വേ​ഴ​പ്ര പു​ത്ത​ൻക​ള​ത്തി​ൽ പ​ത്മ​നാ​ഭ​ന്‍റെയും ഗൗ​രി​യു​ടെ​യും മ​ക​നാ​യ സുമനൻ വേ​ഴ​പ്ര സ്കൂ​ളി​ലും ആ​ല​പ്പു​ഴ എ​സ്എ​സ് സ്കൂ​ൾ ഓ​ഫ് ആ​ർട്സി​ലെ​യും വി​ദ്യാ​ഭ്യാ​സ​ത്തി​നുശേ​ഷം ചി​ത്ര​ക​ലാ അ​ധ്യാ​പ​ക​നാ​യി പ​റ​വൂ​ർ ഗ​വ.​ ഹൈ​സ്കൂ​ളി​ലും വേ​ഴ​പ്ര ഗ​വ.​ ​സ്കൂ​ളി​ലും സേ​വ​ന​മ​നു​ഷ്ഠി​ച്ചു. ഭാ​ര്യ: കെ. ​സു​മ​തി​ അ​മ്മ (റി​ട്ട. ന​ഴ്സിം​ഗ് സു​പ്ര​ണ്ട്, മെ​ഡി​ക്ക​ൽ കോ​ള​ജ്, ആ​ല​പ്പു​ഴ). മ​ക്ക​ൾ: സി.​എ​സ്. രേ​ഖ, ഡോ. സി.​എ​സ്. ചി​ത്ര (പ്രി​ൻ​സി​പ്പ​ൽ, ശാ​ന്തി നി​കേ​ത​ൻ ബി​എ​ഡ് കോ​ള​ജ്, ബംഗളൂരു). മ​രു​മ​ക്ക​ൾ: ഡോ. ​കെ.​എ. സു​നി​ൽ, കെ.​ബി. ഉ​ണ്ണി​കൃ​ഷ്ണ​ൻ.

District News

ചെ​ന്നി​ത്ത​ല​യി​ൽ​ നി​രോ​ധി​ത​ പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി

മാ​ന്നാ​ർ: ചെ​ന്നി​ത്ത​ല​യി​ൽ വ​ൻ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പന്ന​ങ്ങ​ളും ല​ഹ​രി​വ​സ്തു​ക്ക​ളും പി​ടി​ച്ചെ​ടു​ത്തു. ചെ​ന്നി​ത്ത​ല പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മ​തി, ഉ​ദ്യോ​ഗ​സ്ഥ​രും ആ​രോ​ഗ്യവ​കു​പ്പും ചേ​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വ​ൻ​തോ​തി​ലു​ള്ള ല​ഹ​രി​വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി​യ​ത്. ഏ​ക​ദേ​ശം ഒ​രു ല​ക്ഷ​ത്തിപ​തി​നാ​യി​രം രൂ​പ​യു​ടെ ല​ഹ​രിവ​സ്തു​ക്ക​ൾ പി​ടി​കൂ​ടി​യ​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

പ​ടി​ച്ചെ​ടു​ത്ത ല​ഹ​രിവ​സ്തു​ക്ക​ൾ തീ​യി​ട്ട് ന​ശി​പ്പി​ച്ചു. നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ളി​ലും ഇതരസം​സ്ഥാ​ന തൊ​ഴി​ലാളികളുടെ താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലു​മാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്. വ​രും​ദി​ന​ങ്ങ​ളി​ലും ഒ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി പോ​ലീ​സ് സ​ഹ​ക​ര​ണ​ത്തോ​ടെ ചെ​ന്നി​ത്ത​ല​യി​ൽ ശ​ക്ത​മാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ബി​നു രാ​ജ് പ​റ​ഞ്ഞു. ദീ​പാ രാ​ജ​ൻ, തോ​മ​സ്കു​ട്ടി ക​ട​വി​ൽ, ബി​നു സി. ​വ​ർ​ഗീ​സ്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി മ​ധു മോ​ഹ​ൻ, ഗോ​പാ​ല​കൃ​ഷ്ണ​ൻ, ഗി​രി​ഷ് കു​മാ​ർ, ബി​ൻ​സി റെ​ജി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

 

District News

ക​ഞ്ചാ​വും മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി നാ​ലം​ഗസം​ഘം പി​ടി​യി​ൽ

അ​മ്പ​ല​പ്പു​ഴ: ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യ്ക്കി​ടെ ക​ഞ്ചാ​വും മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി നാ​ലം​ഗസം​ഘം പി​ടി​യി​ൽ. അ​മ്പ​ല​പ്പു​ഴ ഡി​വൈ​എ​സ്പി​യു​ടെ തൂ​ഫാ​ൻ സ്കാ​ഡും പു​ന്ന​പ്ര പോ​ലീ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യ്ക്കി​ടെയാണ് അറസ്റ്റ്.

അ​ഭി​മ​ന്യു (18), സ​ഞ്ജ​യ്‌ സ​ത്യ​ൻ (18), സ​ച്ചി​ൻ സ​ത്യ​ൻ (18), ശ്രീ​ശ​ങ്ക​ർ (19) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ൽനി​ന്ന് ക​ഞ്ചാ​വും ക​ത്തി ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ര​കാ​യു​ധ​ങ്ങ​ളും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

അ​മ്പ​ല​പ്പു​ഴ ഡി​വൈ​എ​സ്പി കെ.​എ​ന്‍. രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​ന്ന​പ്ര എ​സ്എ​ച്ച്ഒ മു​ര​ളീ​കൃ​ഷ്ണ​നും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ വി​നി​ൽ, ബി​നു​കു​മാ​ർ, ന​വീ​ൻ​കു​മാ​ർ, വി​ഘ്നേ​ഷ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

District News

ചെ​ങ്ങ​ന്നൂ​ർ ന​ഗ​ര​സ​ഭാ കൗ​ൺ​സി​ൽ ഹാ​ളി​ന്‍റെ സീ​ലിം​ഗ് താ​ഴേ​ക്ക് പ​തി​ച്ചു

ചെ​ങ്ങ​ന്നൂ​ർ: ന​ഗ​ര​സ​ഭ​യു​ടെ ഓ​ഫീ​സ് കം ​ഷോ​പ്പിം​ഗ് മ​ന്ദി​ര​ത്തി​ലെ കൗ​ൺ​സി​ൽ ഹാ​ളി​ന്‍റെ കോ​ൺ​ക്രീ​റ്റ് സീ​ലിം​ഗ് ത​ക​ർ​ന്നു​വീ​ണു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് കോ​ൺ​ക്രീ​റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ലി​യ പാ​ളി​ക​ളാ​ണ് വ​ൻ ശ​ബ്ദ​ത്തോ​ടെ താ​ഴേ​ക്കു പ​തി​ച്ച​ത്. ഈ ​സ​മ​യം ഹാ​ളി​ൽ ആരും ഇ​ല്ലാ​തി​രു​ന്ന​തി​നാ​ലാ​ണ് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.

കെ​ട്ടി​ട​ത്തി​ന്‍റെ അ​പ​ക​ടാ​വ​സ്ഥ പ​ല ത​വ​ണ വാ​ർ​ത്ത​യാ​യി​രു​ന്നു. ഓ​ഫീ​സ് അ​ടി​യ​ന്ത​ര​മാ​യി മാ​റ്റ​ണ​മെ​ന്ന് കൗ​ൺ​സി​ല​ർ​മാ​ർ ഉ​ൾ​പ്പെ​ടെ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ന​ഗ​ര​സ​ഭ ചെ​വി​ക്കൊ​ണ്ടി​രു​ന്നി​ല്ല. വി​ദ്യാ​ർ​ഥി​ക​ളും ജീ​വ​ന​ക്കാ​രും ഉ​ൾ​പ്പെ​ടെ ദി​വ​സേ​ന നി​ര​വ​ധി​പേ​ർ ആ​ശ്ര​യി​ക്കു​ന്ന ഈ ​കെ​ട്ടി​ടം ഏ​ത് നി​മി​ഷ​വും ത​ക​ർ​ന്ന് വീ​ഴു​മെ​ന്ന സ്ഥി​തി​യി​ലാ​ണ്.
നി​ല​വി​ൽ ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന ഭൂ​രി​ഭാ​ഗം സ്ഥ​ല​ങ്ങ​ളി​ലും കോ​ൺ​ക്രീ​റ്റ് സീ​ലിം​ഗ് അ​ട​ർ​ന്ന് ക​മ്പി​ക​ൾ തെ​ളി​ഞ്ഞ അ​വ​സ്ഥ​യി​ലാ​ണ്. ന​ഗ​ര​സ​ഭാ ഓ​ഫീ​സി​നു പു​റ​മെ നി​ര​വ​ധി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും മൂ​ന്ന് നി​ല കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ കെ​ട്ടി​ട​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്ക് ന​ഗ​ര​സ​ഭ എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗം അ​നു​മ​തി ന​ൽ​കു​ന്നി​ല്ല. കെ​ട്ടി​ട​ത്തി​ന്‍റെ ശോ​ച്യാ​വ​സ്ഥ പ​രി​ഗ​ണി​ച്ച് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ മൂ​ന്നുവ​ർ​ഷം മു​ൻ​പ് സം​സ്ഥാ​ന ബ​ജ​റ്റി​ൽ ര​ണ്ടു കോ​ടി രൂ​പ പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ലും തു​ട​ർ​ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ല്ല.

അ​തേ​സ​മ​യം, ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ പു​തി​യ കെ​ട്ടി​ടനി​ർ​മാ​ണം ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ മ​നീ​ഷ് കീ​ഴാ​മ​ഠ​ത്തി​ൽ വ്യ​ക്ത​മാ​ക്കി. ശാ​സ്താം​പു​റം മാ​ർ​ക്ക​റ്റി​ലെ ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ന്‍റെ മു​ക​ൾ നി​ല​യി​ലേ​ക്ക് താ​ത്കാ​ലി​ക​മാ​യി ഓ​ഫീ​സ് മാ​റ്റും. അ​തി​നാ​യു​ള്ള ജോ​ലി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ മാ​റ്റം പൂ​ർ​ത്തി​യാ​കു​മെ​ന്നും ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു.

District News

കു​ട്ട​നാ​ട്ടി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്നു റോ​ഡി​ല്‍ വെ​ള്ളം ക​യ​റി

എ​ട​ത്വ: കാ​ല​വ​ര്‍​ഷം ക​ന​ത്ത​തോ​ടെ കു​ട്ട​നാ​ട്ടി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്നു. സ​ര്‍​വീ​സ് റോ​ഡു​ക​ളി​ല്‍ വെ​ള്ളം ക​യ​റി. ക​ഴി​ഞ്ഞദി​വ​സ​ങ്ങ​ളി​ല്‍ പെ​യ്ത ക​ന​ത്ത മ​ഴ​യും കി​ഴ​ക്ക​ന്‍ വെ​ള്ള​ത്തി​ന്‍റെ വ​ര​വുമാ​ണ് കു​ട്ട​നാ​ട്ടി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന​ത്. ന​ദി​ക​ളി​ലും തോ​ടു​ക​ളി​ലും ഒ​ന്ന​ര അ​ടി​യി​ലേ​റെ വെ​ള്ളം ഉ​യ​ര്‍​ന്നി​രു​ന്നു.

കു​ട്ട​നാ​ട്ടി​ല്‍ വെ​ള്ളം ഉ​യ​ര്‍​ന്ന​തോ​ടെ കി​ട​ങ്ങ​റ- നീ​രേ​റ്റു​പു​റം റോ​ഡി​ല്‍ മു​ട്ടാ​ര്‍ സൗ​ഹൃ​ദ​യ ജം​ഗ്ഷ​നു സ​മീ​പ​ത്തും താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ ഗ്രാ​മീ​ണ റോ​ഡു​ക​ളി​ലും വെ​ള്ളം ക​യ​റി. സൗ​ഹൃ​ദ​യ ജം​ഗ്ഷ​നു സ​മീ​പം റോ​ഡ് ക​ര​ക​വി​ഞ്ഞ് ഒ​ഴു​കാ​ന്‍ തു​ട​ങ്ങി. വെ​ള്ളം വീ​ണ്ടും ഉ​യ​ര്‍​ന്നാ​ല്‍ ഗ​താ​ഗ​തം ത​ട​സ​പ്പെ​ടാ​ന്‍ സാ​ധ്യ​ത​യു​ണ്ട്.

മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ മു​ട്ടാ​ര്‍-​കി​ട​ങ്ങ​റ റോ​ഡ് വെ​ള്ള​ത്തി​ല്‍ മു​ങ്ങു​ന്ന​ത് പ​തി​വാ​യി​രു​ന്നു. ഇ​തി​നെ​തി​രേ നാ​ട്ടു​കാ​ര്‍ സം​ഘ​ടി​ച്ച് പ​ല​ത​വ​ണ പ്ര​തി​ഷേ​ധം ന​ട​ത്തി​യെ​ങ്കി​ലും റോ​ഡ് ഉ​യ​ര്‍​ത്താ​ന്‍ മു​ന്‍ സ​ര്‍​ക്കാ​ര്‍ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​രു​ന്നി​ല്ല.

മ​ഴ​യും കി​ഴ​ക്ക​ന്‍ വെ​ള്ള​വും എ​ത്തു​ന്ന​തോ​ടെ അ​പ്പ​ര്‍ കു​ട്ട​നാ​ട്ടി​ലാ​ണ് വെ​ള്ളം ആ​ദ്യം ഉ​യ​രു​ന്ന​ത്. ഇ​ക്കു​റി തോ​ട്ട​പ്പ​ള്ളി പൊ​ഴി മു​ന്‍​കൂ​ട്ടി മു​റി​ച്ച​തി​നാ​ല്‍ അ​പ്പ​ര്‍ കു​ട്ട​നാ​ട്ടി​ല്‍ ജ​ല​നി​ര​പ്പ് പി​ടി​വി​ട്ട് ഉ​യ​ര്‍​ന്നി​ട്ടി​ല്ല. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ മ​ഴ ശ​ക്ത​മാ​യാ​ല്‍ അ​പ്പ​ര്‍ കു​ട്ട​നാ​ടും മു​ങ്ങാ​ന്‍ സാ​ധ്യ​ത​യു​ണ്ട്.

ജ​ലാ​ശ​യ​ങ്ങ​ളി​ലെ ആ​ഴം​കൂ​ട്ട​ല്‍ പ​ദ്ധ​തി സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​ന്നി​രു​ന്നെ​ങ്കി​ല്‍ അ​പ്പ​ര്‍-​ലോ​വ​ര്‍ കു​ട്ട​നാ​ട്ടി​ല്‍ ജ​ല​നി​ര​പ്പ് ഒ​രു​പ​രി​ധിവ​രെ പി​ടി​ച്ചുനി​ര്‍​ത്താ​ന്‍ ക​ഴി​യു​മാ​യി​രു​ന്നു. ര​ണ്ടാം കു​ട്ട​നാ​ട് പാ​ക്കേ​ജി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​ ആ​ഴം കൂ​ട്ട​ല്‍ പ​ദ്ധ​തി പു​തി​യ എം​എ​ല്‍​എ പ്രാ​വ​ര്‍​ത്തി​ക​മാ​ക്കു​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ പ്ര​ത്യാ​ശ.

District News

ഇ​രു​ച​ക്രവാ​ഹ​ന​ങ്ങ​ളു​ടെ പ്ര​ക​ട​നം ഭീ​തി​വ​ള​ർ​ത്തു​ന്നു

ച​മ്പ​ക്കു​ളം: അ​മി​ത ശ​ബ്‌​ദം പു​റ​പ്പെ​ടു​വി​ച്ച് ചീ​റി​പ്പാ​യു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലെ പ്ര​ക​ട​നം യാ​ത്ര​ക്കാ​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​പ​ക​ട​ഭീ​തി സൃ​ഷ്ടി​ക്കു​ന്നു. രാ​വി​ലെ​യും വൈ​കു​ന്നേ​ര​ങ്ങ​ളി​ലും ച​മ്പ​ക്കു​ളം ബ​സി​ലി​ക്ക, ബ​സ് സ്‌​റ്റാ​ൻ​ഡ്, നെ​ടു​മു​ടി പ​ഞ്ചാ​യ​ത്ത് ജം​ഗ്ഷ​ൻ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ അ​മി​തവേ​ഗ​ത്തി​ൽ കാ​ത​ട​പ്പി​ക്കു​ന്ന ശ​ബ്ദ​ത്തി​ൽ ആ​ധു​നി​ക ഇ​രു​ച​ക്രവാ​ഹ​ന​ങ്ങ​ളി​ൽ നി​ര​വ​ധിത​വ​ണ അ​ഭ്യാ​സപ്ര​ക​ട​നം ന​ട​ത്തു​ന്ന​ത് പ​തി​വാ​യി മാ​റു​ക​യാ​ണ്.

വൈ​കു​ന്നേ​രം സ്‌​കൂ​ൾ കൂ​ട്ടി​ക​ൾ പോ​കു​ന്ന സ​മ​യ​ത്താ​ണ് അ​ഭ്യാ​സപ്ര​ക​ട​നം. നെ​ടു​മു​ടി പ​ഞ്ചാ​യ​ത്ത് ജം​ഗ്ഷ​നി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​ണ് ഇ​രു​ച​ക്രവാ​ഹ​ന​ങ്ങ​ളി​ൽ ചി​ല​ർ മ​ര​ണപ്പാ​ച്ചി​ൽ ന​ട​ത്തു​ന്ന​ത്. കി​ലോ​മീ​റ്റ​റു​ക​ൾ അ​ക​ലെ വ​രെ ശ​ബ്‌​ദം കേ​ൾ​ക്കാ​വു​ന്ന ത​ര​ത്തി​ലാ​ണ് വാ​ഹ​ന​ങ്ങ​ളി​ൽ ക്ര​മീ​ക​ര​ണം വ​രു​ത്തി​യി​രി​ക്കു​ന്ന​ത്. മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പും പോ​ലീ​സും ഇ​ക്കാ​ര്യ​ത്തി​ൽ വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

District News

ഊ​ത്ത​പി​ടി​ത്തം ഇ​നി ന​ട​ക്കി​ല്ല

ആ​ല​പ്പു​ഴ: ഊ​ത്ത​പി​ടി​ത്തം ഇ​നി ന​ട​ക്കി​ല്ല. ഒ​ഴു​ക്കി​നെ​തി​രേ സ​ഞ്ച​രി​ക്കു​ന്ന നാ​ട​ൻ മ​ത്സ്യ​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ട് മ​ഴ​ക്കാ​ല​ത്ത് ന​ട​ക്കു​ന്ന മ​ത്സ്യ​ബ​ന്ധ​ന​ത്തി​നെ​തി​രേ ഫി​ഷ​റീ​സ് വ​കു​പ്പ് ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളു​മാ​യി രം​ഗ​ത്ത്. തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​ല​വ​ർ​ഷ​ത്തി​ന്‍റെ തു​ട​ക്ക​ത്തോ​ടെ പ്ര​ജ​ന​ന​ത്തി​നാ​യി പു​ഴ​ക​ളി​ൽനി​ന്നു തോ​ടു​ക​ളി​ലേ​ക്കും പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലേ​ക്കു​മാ​ണ് ഊ​ത്ത​ക​യ​റ്റം എ​ന്ന​റി​യ​പ്പെ​ടു​ന്ന മ​ത്സ്യ​ങ്ങ​ളു​ടെ പ​ലാ​യ​നം ന‌​ട​ക്കു​ന്ന​ത്.

ഈ ​പ്ര​ജ​ന​ന​കാ​ല സ​ഞ്ചാ​ര​ത്തി​നി​ടെ വ​യ​ർ നി​റ​യെ മു​ട്ട​ക​ളു​മാ​യി എ​ത്തു​ന്ന മ​ത്സ്യ​ങ്ങ​ളെ​യും ചെ​റു​മ​ത്സ്യ​ങ്ങ​ളെ​യും പി​ടി​ക്കു​ന്ന​ത് മ​ത്സ്യ​സ​മ്പ​ത്തി​ന്‍റെ നി​ല​നി​ൽ​പ്പി​ന് ഗു​രു​ത​ര ഭീ​ഷ​ണി​യാ​ണ്. മ​ത്സ്യ​ങ്ങ​ളു​ടെ സ്വാ​ഭാ​വി​ക സ​ഞ്ചാ​രം ത​ട​സ​പ്പെ​ടു​ത്തി തൂ​മ്പി​ൽ വ​ല​ക​ളും അ​ന​ധി​കൃ​ത കൂ​ടു​ക​ളും സ്ഥാ​പി​ച്ച് മ​ത്സ്യ​ങ്ങ​ളെ പി​ടി​ക്കു​ന്ന പ്ര​വ​ണ​ത സ​മീ​പ​കാ​ല​ത്ത് വ്യാ​പ​ക​മാ​യി​ട്ടു​ണ്ട്.

കേ​ര​ള ഉ​ൾ​നാ​ട​ൻ ഫി​ഷ​റീ​സ് ആ​ൻ​ഡ് അ​ക്വാ​ക​ൾ​ച്ച​ർ ആ​ക്ട്, 2010 പ്ര​കാ​രം പ്ര​ജ​ന​ന​ക്ഷ​മ​ത​യു​ള്ള മ​ത്സ്യ​ങ്ങ​ളെ​യും ചെ​റു​മ​ത്സ്യ​ങ്ങ​ളെ​യും പി​ടി​ക്കു​ന്ന​തും മ​ത്സ്യ​ങ്ങ​ളു​ടെ സ്വാ​ഭാ​വി​ക സ​ഞ്ചാ​ര​ത്തി​നു ത​ട​സം സൃ​ഷ്ടി​ക്കു​ന്നരീ​തി​യി​ൽ വ​ല​ക​ളോ മ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളോ സ്ഥാ​പി​ക്കു​ന്ന​തും കു​റ്റ​ക​ര​മാ​ണ്.

കൂ​ടാ​തെ 20 മി​ല്ലി​മീ​റ്റ​റി​ൽ താ​ഴെ ക​ണ്ണി​വ​ലു​പ്പ​മു​ള്ള വ​ല​ക​ൾ ഉ​പ​യോ​ഗി​ക്ക​ൽ, ലൈ​സ​ൻ​സി​ല്ലാ​തെ​യു​ള്ള മ​ത്സ്യ​ബ​ന്ധ​നം, മ​ത്സ്യ​സ​ങ്കേ​ത​ങ്ങ​ളി​ലെ അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​നം, വി​ഷം, വൈ​ദ്യു​തി, സ്‌​ഫോ​ട​ക​വ​സ്തു​ക്ക​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ച്ചു​ള്ള മ​ത്സ്യ​ബ​ന്ധ​നം എ​ന്നി​വ നി​യ​മ​വി​രു​ദ്ധ​മാ​ണ്. ഇ​വ​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള വീ​ഡി​യോ​ക​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​തും ശി​ക്ഷാ​ര്‍​ഹ​മാ​ണ്.

ആ​ക്ട് പ്ര​കാ​ര​മു​ള്ള കു​റ്റ​ങ്ങ​ൾ​ക്ക് പി​ഴ​യും ത​ട​വും ല​ഭി​ക്കാം. ആ​ദ്യ​കു​റ്റ​ത്തി​ന് പി​ഴ​യോ ത​ട​വോ അ​ല്ലെ​ങ്കി​ൽ ര​ണ്ടും കൂ​ടി​യോ ല​ഭി​ക്കാം. ആ​വ​ർ​ത്തി​ച്ചു​ള്ള നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ ക​ർ​ശ​ന ശി​ക്ഷ​യാ​ണ് നി​യ​മം വ്യ​വ​സ്ഥ ചെ​യ്യു​ന്ന​ത്.

പ​ള്ളി​പ്പാ​ടും വീ​യ​പു​ര​വും കേ​ന്ദ്രീ​ക​രി​ച്ച് പ​ട്രോ​ളിം​ഗ്


ന​ട​പ​ടി ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി, ആ​ല​പ്പു​ഴ ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെയും തൃ​ക്കു​ന്ന​പ്പു​ഴ മ​ത്സ്യ​ഭ​വ​ന്‍റെയും ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ള്ളി​പ്പാ​ട് നാ​ലു​കെ​ട്ടും​ചി​റ, 28ൽക​ട​വ്, വീ​യ​പു​രം വ​ള്ള​ക്കാ​ലു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​ത്യേ​ക ഉ​ൾ​നാ​ട​ൻ മ​ത്സ്യ​ബ​ന്ധ​ന പ​ട്രോ​ളിം​ഗ് ന​ട​ത്തി. പ​ള്ളി​പ്പാ​ട് നാ​ലു​കെ​ട്ടും​ചി​റ​യി​ലും 28ൽക​ട​വി​ലും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ തൂ​മ്പി​ൽ വ​ല സ്ഥാ​പി​ച്ച് മ​ത്സ്യ​ങ്ങ​ളു​ടെ സ്വാ​ഭാ​വി​ക സ​ഞ്ചാ​രം ത​ട​സ​പ്പെ​ടു​ത്തി ചെ​റു​മ​ത്സ്യ​ങ്ങ​ളെ​യും പ്ര​ജ​ന​ന​ക്ഷ​മ​ത​യു​ള്ള മ​ത്സ്യ​ങ്ങ​ളെ​യും പി​ടി​ക്കു​ന്ന അ​ന​ധി​കൃ​ത​മ​ത്സ്യ​ബ​ന്ധ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ചെ​യ്ത അ​ഞ്ചു പേ​ർ​ക്ക് നി​യ​മാ​നു​സൃ​ത നോ​ട്ടീ​സ് നൽ​കി.

കൂ​ടാ​തെ വീ​യ​പു​രം വ​ള്ള​ക്കാ​ലു​ക​ൾ പ്ര​ദേ​ശ​ത്ത് അ​ന​ധി​കൃ​ത​മാ​യി സ്ഥാ​പി​ച്ചി​രു​ന്ന നി​ര​വ​ധി മ​ത്സ്യ​ക്കൂ​ടു​ക​ളും ന​ശി​പ്പി​ച്ചു. ഇ​തി​ലൂ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് ചെ​റു​മ​ത്സ്യ​ങ്ങ​ളെ​യും ഭാ​വി​യി​ൽ പ്ര​ജ​ന​ന​ത്തി​ന് ത​യാ​റാ​യ മ​ത്സ്യ​ങ്ങ​ളെ​യും സം​ര​ക്ഷി​ക്കാ​ൻ സാ​ധി​ച്ച​താ​യി ഫി​ഷ​റീ​സ് വ​കു​പ്പ് അ​റി​യി​ച്ചു. പ​ള്ളി​പ്പാ​ട്, വീ​യ​പു​രം മേ​ഖ​ല​ക​ളി​ലെ തോ​ടു​ക​ളി​ലും അ​നു​ബ​ന്ധ ജ​ലാ​ശ​യ​ങ്ങ​ളി​ലു​മാ​യി അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​നം തു​ട​രാ​നു​ള്ള സാ​ധ്യ​ത നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ, ജി​ല്ല​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ പ​ട്രോ​ളിം​ഗ് ന​ട​പ​ടി​ക​ൾ തു​ട​രു​മെ​ന്ന് ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.

അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​നം അ​റി​യി​ക്കാം


അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​നം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ഉ​ള്‍​നാ​ട​ന്‍ ആ​ക്ട് പ്രാ​രം ക​ര്‍​ശ​ന​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​താ​ണെ​ന്നു ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചി​ട്ടു​ണ്ട്. പ​രാ​തി​ക​ള്‍ ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി​ഡ​യ​റ​ക്ട​ര്‍ ഓ​ഫീ​സി​ലോ, മ​ത്സ്യ​ഭ​വ​ന്‍ ഓ​ഫീ​സു​ക​ളി​ലോ അ​റി​യി​ക്കാ​വു​ന്ന​താ​ണ്. ഫോ​ണ്‍-0477-2251103.

District News

വാ​തി​ല്‍​പ്പ​ടി ബോ​ധ​വ​ത്ക​ര​ണ​വും പ​ദ​യാ​ത്ര​യും സം​ഘ​ടി​പ്പി​ച്ചു

തൊ​ടു​പു​ഴ: ഖ​ര​മാ​ലി​ന്യ പ​രി​പാ​ല​ന ച​ട്ട​ത്തി​ലെ വ്യ​വ​സ്ഥ​ക​ളെ​ക്കു​റി​ച്ച് പൊ​തു​ജ​ന​ങ്ങ​ളി​ല്‍ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​നു കേ​ര​ള ഖ​ര​മാ​ലി​ന്യ പ​രി​പാ​ല​ന​പ​ദ്ധ​തി​യു​ടെ​യും ന​ഗ​ര​സ​ഭ​യു​ടെ​യും സം​യു​ക്ത നേ​തൃ​ത്വ​ത്തി​ല്‍ വാ​തി​ല്‍​പ്പ​ടി ബോ​ധ​വ​ത്ക​ര​ണ​വും പ​ദ​യാ​ത്ര​യും സം​ഘ​ടി​പ്പി​ച്ചു.

ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സാ​ബി​റ ജ​ലീ​ല്‍ പ​ദ​യാ​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍, വൈ​സ് ചെ​യ​ര്‍​മാ​ന്‍ കെ. ​ദീ​പ​ക് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍, ഓ​ഫീ​സു​ക​ള്‍, സ്‌​കൂ​ളു​ക​ള്‍ എ​ന്നി​വ സ​ന്ദ​ര്‍​ശി​ച്ച് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ക​യും ഖ​ര​മാ​ലി​ന്യ പ​രി​പാ​ല​ന ച​ട്ട​ത്തി​ലെ പ്ര​ധാ​ന നി​ര്‍​ദേ​ശ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ നോ​ട്ടീ​സു​ക​ളും സ്റ്റി​ക്ക​റു​ക​ളും വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തു.

മേ​ഴ്‌​സി സെ​ബാ​സ്റ്റ്യ​ന്‍, സെ​ക്ര​ട്ട​റി എം.​പി. ജോ​സ്, ക്ലീ​ന്‍ സി​റ്റി മാ​നേ​ജ​ര്‍ മീ​രാ​ന്‍ കു​ഞ്ഞ്, കെ​എ​സ്ഡ​ബ്ല്യു​എം​പി ഡെ​പ്യൂ​ട്ടി ഡി​സ്ട്രി​ക്ട് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സാ​ലി​ഹ. പ​ബ്ലി​ക് ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പ്ര​ജീ​ഷ് കു​മാ​ര്‍, എ​ന്‍​ജി​നി​യ​ര്‍ പി.​ജി.​ഹേ​മ​ന്ത് , അ​ഖി​ല, സോ​ഷ്യ​ല്‍ എ​ക്‌​സ്‌​പേ​ര്‍​ട്ട് കെ.​കെ. അ​ജി​ത് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. ഹ​രി​ത​ക​ര്‍​മ സേ​നാം​ഗ​ങ്ങ​ള്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍, ന​ഗ​ര​സ​ഭാ ജീ​വ​ന​ക്കാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

District News

ശാ​ന്തി​ഗി​രി കോ​ള​ജി​ലെ മെ​ഗാ ജോ​ബ് ഫെ​യ​ര്‍ സ​മാ​പി​ച്ചു

തൊ​ടു​പു​ഴ: വ​ഴി​ത്ത​ല ശാ​ന്തി​ഗി​രി കോ​ള​ജ് ഓ​ഫ് കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച മെ​ഗാ ജോ​ബ് ഫെ​യ​ര്‍ സ​മാ​പി​ച്ചു.​ കോ​ള​ജ് മാ​നേ​ജ​ര്‍ ഫാ. ​ജോ​സ് ക​ടു​വ​നാ​ല്‍ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​ജി​ന്‍​സ് ജോ​ര്‍​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഐ​ടി, ഹെ​ല്‍​ത്ത്‌​കെ​യ​ര്‍, ബി​പി​ഒ, ടെ​ക്‌​നോ​ള​ജി മേ​ഖ​ല​ക​ളി​ലെ 16 പ്ര​മു​ഖ ക​മ്പ​നി​ക​ള്‍ വി​വി​ധ ത​സ്തി​ക​ക​ളി​ലേ​ക്ക് റി​ക്രൂ​ട്ട്‌​മെ​ന്‍റ് ന​ട​ത്തി. കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നാ​യി 500ല​ധി​കം വി​ദ്യാ​ര‍​ഥി​ക​ള്‍ ജോ​ബ് ഫെ​യ​റി​ല്‍ പ​ങ്കെ​ടു​ത്തു.

അ​ക്‌​സ​ഞ്ച​ര്‍, ടെ​ക് മ​ഹീ​ന്ദ്ര, എ​സ്എ​ല്‍​ബി സൊ​ല്യൂ​ഷ​ന്‍​സ്,ഫ​സ്റ്റ് സോ​ഴ്‌​സ്, ടെ​ലി​പെ​ര്‍​ഫോ​മ​ന്‍​സ്,ഒ​മേ​ഗ ഹെ​ല്‍​ത്ത്‌​കെ​യ​ര്‍, ഇ​ന്‍റ​ലി​പാ​ത്ത്,സ​ജി​ലി​റ്റി തു​ട​ങ്ങി​യ ക​മ്പ​നി​ക​ളു​ടെ എ​ച്ച്ആ​ര്‍ പ്ര​തി​നി​ധി​ക​ള്‍ നേ​രി​ട്ട് അ​ഭി​മു​ഖം ന​ട​ത്തി.​തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ അ​റി​യു​ന്ന​തി​നൊ​പ്പം വ്യ​വ​സാ​യ വി​ദ​ഗ്ധ​രു​മാ​യി സം​വ​ദി​ക്കു​ന്ന​തി​നും ക​രി​യ​ര്‍ മാ​ര്‍​ഗ​നി​ര്‍​ദേ​ശം ല​ഭി​ക്കു​ന്ന​തി​നും ജോ​ബ് ഫെ​യ​റി​ലൂ​ടെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു ക​ഴി​ഞ്ഞു.

ടാ​ല​ന്റും അ​വ​സ​ര​വും ത​മ്മി​ല്‍ പാ​ലം തീ​ര്‍​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​തെ​ന്ന് കോ​ളേ​ജ് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

District News

പ​ല്ല​വി ന​ഗ​ര്‍ റ​സി​ഡ​ന്‍റ്സ് അ​സോ. വാ​ര്‍​ഷി​കം

വ​ഴി​ത്ത​ല: പ​ല്ല​വി ന​ഗ​ര്‍ റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ പ​ത്താം​വാ​ര്‍​ഷി​കം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ സം​ഘ​ടി​പ്പി​ച്ചു. റോ​ഡ് ശു​ചീ​ക​ര​ണം, പ്രാ​ഥ​മി​ക ജീ​വ​ന്‍ ര​ക്ഷാ​പ​രി​ശീ​ല​ന ക്ലാ​സ് പ്രി​വി​ലേ​ജ് കാ​ര്‍​ഡ് വി​ത​ര​ണം, എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു പ​രീ​ക്ഷ​യി​ല്‍ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ ആ​ദ​രി​ക്ക​ല്‍, പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം, ഓ​രോ കു​ടം​ബ​ത്തി​നും ച​ന്ദ​ന​ത്തൈവി​ത​ര​ണം എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു.

പ്ര​സി​ഡ​ന്‍റ് ശ്രീ​ജി​ത്ത് തു​മ്പ​ശേ​രി​ല്‍, സെ​ക്ര​ട്ട​റി ജി​സ്‌​മോ​ള്‍ ജോ​മോ​ന്‍, ട്ര​ഷ​റ​ര്‍ കു​ര്യാ​ക്കോ​സ് മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

ക​രി​മ​ണ്ണൂ​രി​ലെ കു​ടി​വെ​ള്ളപ്ര​ശ്‌​നം പ​രി​ഹ​രി​ക്ക​ണം

ക​രി​മ​ണ്ണൂ​ര്‍: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ക​രി​മ​ണ്ണൂ​ര്‍ വാ​ര്‍​ഷി​ക പൊ​തു​യോ​ഗം വ്യാ​പാ​ര ഭ​വ​നി​ല്‍ ന​ട​ത്തി. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് വി.​ജെ. ചെ​റി​യാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ​വ.​ചീ​ഫ് വി​പ്പ് അ​പു​ജോ​ണ്‍ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ ട്ര​ഷ​റ​ര്‍ ആ​ര്‍. ര​മേ​ഷ്, നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​ന്‍.​പി. ചാ​ക്കോ, മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ശ്വ​തി മ​ധു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. യൂ​ണി​റ്റ് സെ​ക്ര​ട്ട​റി കെ.​എം. മ​ത്ത​ച്ച​ന്‍ റി​പ്പോ​ര്‍​ട്ടും ട്ര​ഷ​റ​ര്‍ പി.​എ. ആ​സാ​ദ് ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു.

പ്ല​സ്ടു പ​രീ​ക്ഷ​യി​ല്‍ ഫു​ള്‍​മാ​ര്‍​ക്ക് നേ​ടി​യ മെ​ഹ​റി​ന്‍ ഫാ​ത്തി​മ, ഫു​ള്‍ എ​പ്ല​സ് നേ​ടി​യ മി​സ​റി​യ ന​സീ​ര്‍, ജാ​ക്വ​ലി​ന്‍ ജോ​ണ്‍​സ​ന്‍, പ​ഞ്ചാ​യ​ത്തം​ഗം ജോ​സ്മി സോ​ജ​ന്‍, സീ​നി​യ​ര്‍ അം​ഗ​ങ്ങ​ളാ​യ ജോ​യി പ​റ​യ​ന്നി​ലം, മാ​ത്യു ഉ​ള്ളാ​ട്ടി​ല്‍,മ​ത്ത​ച്ച​ന്‍ കു​ന്ന​പ്പി​ള്ളി, ജോ​സ​ഫ് കാ​ഞ്ഞി​ര​ത്തു​ങ്ക​ല്‍ എ​ന്നി​വ​രെ ഗ​വ.​ചീ​ഫ് വി​പ്പ് ആ​ദ​രി​ച്ചു.

യോ​ഗ​ത്തി​ല്‍ ഭാ​ര​വാ​ഹി​ക​ളാ​യി വി. ​ജെ. ചെ​റി​യാ​ന്‍-​പ്ര​സി​ഡ​ന്‍റ്, സോ​ജ​ന്‍ ജോ​സ​ഫ്-​ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി, പി.​എ. ആ​സാ​ദ് -ട്ര​ഷ​റ​ര്‍, കെ.​എം. മ​ത്ത​ച്ച​ന്‍-​വൈ​സ് പ്ര​സി​ഡ​ന്‍റ്, ജ്യോ​തി ജോ​ജോ-​സെ​ക്ര​ട്ട​റി എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

ക​രി​മ​ണ്ണൂ​രി​ലെ കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്കു​ക, പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് മു​ത​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ വ​രെ​യു​ള്ള റോ​ഡി​നി​രു​വ​ശ​വും കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത് പാ​ര്‍​ക്കിം​ഗ് സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്തു​ക, ക​രി​മ​ണ്ണൂ​രി​ലെ ബി​വ​റേ​ജ് ഔ​ട്ട്‌​ലെ​റ്റ് പു​നഃ​സ്ഥാ​പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന നി​വേ​ദ​നം ഗ​വ. ചീ​ഫ് വി​പ്പി​ന് കൈ​മാ​റി.

District News

ദീ​പി​ക ന​മ്മു​ടെ ഭാ​ഷ പ​ദ്ധ​തി രൂ​പ​താ​ത​ല ഉ​ദ്ഘാ​ട​നം നടത്തി

മൂ​വാ​റ്റു​പു​ഴ: ദീ​പി​ക ന​മ്മു​ടെ ഭാ​ഷ പ​ദ്ധ​തി കോ​ത​മം​ഗ​ലം രൂ​പ​താ​ത​ല ഉ​ദ്ഘാ​ട​നം മൂ​വാ​റ്റു​പു​ഴ നി​ര്‍​മ​ല ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ത്തി. രാ​ഷ്‌​ട്ര​ദീ​പി​ക ലി​മി​റ്റ​ഡ് ഡ​യ​റ​ക്ട​ര്‍ ഫാ.​ഡോ. തോ​മ​സ് പോ​ത്ത​നാ​മൂഴി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​എ​ഫ്‌​സി കോ​ത​മം​ഗ​ലം രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ.​ഡോ. ആ​ന്‍റ​ണി പു​ത്ത​ന്‍​കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നി​ര്‍​മ​ല ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​പോ​ള്‍ ഇ​ട​ത്തൊ​ട്ടി, പ​ത്രം സ്‌​പോ​ണ്‍​സ​ര്‍ ചെ​യ്ത ജേ​ക്ക​ബ് മി​റ്റ​ത്താ​നി, മൂ​വാ​റ്റു​പു​ഴ ഹോ​ളി മാ​ഗി ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ.​ഡോ. മാ​നു​വ​ല്‍ പി​ച്ച​ള​ക്കാ​ട്ട്, ഫാ. ​ജോ​ര്‍​ജ് മാ​റാ​പ്പി​ള്ളി​ല്‍, ഡി​എ​ഫ്‌​സി സം​സ്ഥാ​ന ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ര്‍​മാ​ന്‍ ജോ​യി ന​ടു​ക്കു​ടി, ഡി​എ​ഫ്‌​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ലോ​റ​ന്‍​സ് ഏ​ബ്ര​ഹാം ഏ​നാ​നി​ക്ക​ല്‍, ഡി​എ​ഫ്‌​സി രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഡി​ഗോ​ള്‍ കെ. ​ജോ​ര്‍​ജ്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജോ​ര്‍​ജ് മ​ങ്ങാ​ട്ട്, വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ബി പൊ​തൂ​ര്‍, മൂ​വാ​റ്റു​പു​ഴ ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് തോ​മ​സ്, ആ​ര​ക്കു​ഴ ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് പോ​ള്‍ ലൂ​യി​സ്, കാ​ളി​യാ​ര്‍ ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ചാ​ക്കോ​ച്ച​ന്‍ പു​ന്നോ​ലി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

പ​ള്ളി​മു​റ്റ​ത്ത് പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്കു മു​ക​ളി​ല്‍ മ​രം വീണു

നെ​ടു​ങ്ക​ണ്ടം: ക​മ്പം​മെ​ട്ടി​ല്‍ പ​ള്ളി​മു​റ്റ​ത്തു നി​ര്‍​ത്തി​യി​ട്ടി​രു​ന്ന വാ​ഹന​ങ്ങ​ള്‍​ക്കു മു​ക​ളി​ലേ​ക്ക് മ​രം ക​ട​പു​ഴ​കി വീ​ണ് അ​ഞ്ചു വാ​ഹ​ന​ങ്ങ​ള്‍​ക്കു കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചു. വാ​ഹ​ന​ങ്ങ​ളി​ല്‍ ആ​ളു​ക​ള്‍ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ വ​ന്‍ ദു​ര​ന്തം ഒ​ഴി​വാ​യി.

ക​മ്പം​മെ​ട്ട് സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി പാ​രി​ഷ് ഹാ​ളി​നു മു​മ്പി​ലെ പാ​ര്‍​ക്കിം​ഗ് ഏ​രി​യ​യി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്കു മു​ക​ളി​ലേ​ക്ക് ഇ​ന്ന​ലെ രാ​വി​ലെ 11.30നാ​ണ് വ​ന്‍ മ​രം ക​ട​പു​ഴ​കി​വീ​ണ​ത്.

റോ​ഡി​നോ​ടു ചേ​ര്‍​ന്നു​നി​ന്നി​രു​ന്ന ആ​ല്‍​മ​ര​മാ​ണ് വീ​ണ​ത്. ഒ​രു ബോ​ലേ​റ​യ്ക്കും ര​ണ്ടു കാ​റി​നും ര​ണ്ടു സ്‌​കൂ​ട്ട​റി​നും സാ​ര​മാ​യ കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചു. വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി പ​ള്ളി​യി​ലെ​ത്തി​യവരുടെ വാ​ഹ​ന​ങ്ങ​ളുടെ മുകളിലേക്കാണ് മരങ്ങൾ വീണത്.

District News

പു​ന്ന​സി​റ്റി​ക്കു സ​മീ​പം മ​രം വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു

രാ​ജാ​ക്കാ​ട്: ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും രാ​ജാ​ക്കാ​ട് പു​ന്ന​സി​റ്റി​ക്കു സ​മീ​പം റോ​ഡി​ലേ​ക്കു വ​ൻ മ​രം ഒ​ടി​ഞ്ഞു​വീ​ണ് ഗ​താ​ഗ​തം പൂ​ർ​ണ​മാ​യി ത​ട​സ​പ്പെ​ട്ടു. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ പ​ണി​ക്കാ​യി എ​ത്തു​ന്ന സ​മ​യ​ത്ത് തി​ര​ക്കേ​റി​യ റോ​ഡി​ലേ​ക്കു മ​രം വീ​ണ​തി​നെ​ത്തു​ട​ർ​ന്ന് ഇ​രു​വ​ശ​ങ്ങ​ളി​ലും വാ​ഹ​ന​ങ്ങ​ളു​ടെ വ​ലി​യ നി​ര രൂ​പ​പ്പെ​ടു​ക​യും പ്ര​ദേ​ശ​ത്ത് വ​ലി​യ രീ​തി​യി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഉ​ണ്ടാ​കു​ക​യും ചെ​യ്തു.

വി​വ​ര​മ​റി​ഞ്ഞ് ഉ​ട​ൻ​ത​ന്നെ രാ​ജാ​ക്കാ​ട് അ​ഗ്നി​ര​ക്ഷാ സേ​ന സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി. ഫ​യ​ർ ഓ​ഫീ​സ​ർ​മാ​രാ​യ നോ​ബി​ൻ വ​ർ​ഗീ​സ്, എം.​എ​സ്. അ​ഖി​ൽ, ജി​പ്സ​ൺ ജോ​സി, അ​ഖി​ലേ​ഷ് കു​മാ​ര​ൻ, സ​ന്ദീ​പ് സ​തീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

അ​ഗ്നി​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ൾ ചെ​യി​ൻ​സോ ഉ​പ​യോ​ഗി​ച്ച് ഏ​ക​ദേ​ശം ഒ​രു മ​ണി​ക്കൂ​റോ​ളം നീ​ണ്ട ക​ഠി​ന​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് മ​രം പൂ​ർ​ണ​മാ​യും മു​റി​ച്ചു​മാ​റ്റി​യ​ത്. തു​ട​ർ​ന്ന് റോ​ഡ് വൃ​ത്തി​യാ​ക്കി ഗ​താ​ഗ​തം പൂ​ർ​വസ്ഥി​തി​യി​ലാ​ക്കി.

District News

ജ​ലാ​ശ​യ​ങ്ങ​ളി​ലെ മാ​ലി​ന്യം നീ​ക്കം ചെ​യ്തു

കു​മ​ളി: ലോ​ക സ​മു​ദ്ര​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വെ​ള്ളാ​രം​കു​ന്ന് സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സി​ലെ എ​ന്‍​സി​സി കേ​ഡ​റ്റു​ക​ള്‍ സ്‌​കൂ​ളി​നു സ​മീ​പ​ത്തു​ള്ള ജ​ലാ​ശ​യ​ങ്ങ​ളി​ലെ മാ​ലി​ന്യം നീ​ക്കം ചെ​യ്തു.

ജ​ലാ​ശ​യ​ങ്ങ​ള്‍ മാ​ലി​ന്യ മു​ക്ത​മാ​ക്കു​ക, ജ​ല സം​ര​ക്ഷ​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​കു​റി​ച്ച് അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ക എ​ന്നീ​ല​ക്ഷ്യ​ങ്ങ​ള്‍ മു​ന്‍ നി​ര്‍​ത്തി എ​ന്‍​സി​സി ആ​രം​ഭി​ച്ച ദേ​ശീ​യ കാ​മ്പ​യി​ന്‍ പു​നീ​ത് സാ​ഗ​ര്‍ അ​ഭി​യാ​ന്റെ ഭാ​ഗ​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ഹെ​ഡ്മി​സ്ട്ര​സ് ദീ​പ സി​റി​യ​ക്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് ക​ണി​പ്പ​റ​മ്പി​ല്‍, എ​ന്‍.​ഒ. ജോ​സ​ഫ് ആ​ന്‍റ​ണി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

ചെ​മ്മ​ണ്ണാ​ര്‍ സെ​ന്‍റ് സേ​വ്യേ​ഴ്‌​സ് എ​ച്ച്എ​സ്എ​സ് മെ​റി​റ്റ് ഡേ

​നെ​ടു​ങ്ക​ണ്ടം: ചെ​മ്മ​ണ്ണാ​ര്‍ സെ​ന്‍റ് സേ​വ്യേ​ഴ്‌​സ് സ്‌​കൂ​ളി​ല്‍ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള അ​നു​മോ​ദ​ന​വും മെ​മ​ന്‍റോ വി​ത​ര​ണ​വും ന​ട​ന്നു.

സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന മെ​റി​റ്റ് ഡേ​യി​ല്‍ സ്‌​കൂ​ളി​ലെ പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി അ​ഡ്വ. സേ​നാ​പ​തി വേ​ണു എം​എ​ൽ​എ, ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ര്‍ വി.​എം. ആ​ര്യ തു​ട​ങ്ങി​യ​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ത്തു. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ഫ്രാ​ന്‍​സി​സ് ചു​ന​യം​മാ​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്രി​ന്‍​സി​പ്പ​ൽ എം.​എ. അ​ഗ​സ്റ്റി​ന്‍, ഹെ​ഡ്മി​സ്ട്ര​സ് റി​നി​മോ​ള്‍ മാ​ത്യു, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​ജു ഇ​ടു​ക്കാ​ര്‍, സീ​നി​യ​ര്‍ അ​സി​സ്റ്റ​ന്‍റ് മ​നോ​ജ് തോ​മ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

ചി​ന്ന​ക്ക​നാ​ലി​ല്‍​നി​ന്നു കാ​ട്ടാ​ന​ക​ളെ തു​ര​ത്ത​ണം: കി​സാ​ന്‍ സ​ഭ

തൊ​ടു​പു​ഴ: ജ​ന​വാ​സ​മേ​ഖ​ല​യാ​യ ചി​ന്ന​ക്ക​നാ​ലി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലുംനി​ന്നു കാ​ട്ടാ​ന​ക​ളെ പൂ​ര്‍​ണ​മാ​യും തു​ര​ത്ത​ണ​മെ​ന്നും തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ​യും കൃ​ഷി​ക്കാ​രു​ടെ​യും സ്വൈ​ര്യ​ജീ​വി​തം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും കി​സാ​ന്‍​സ​ഭ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ത്യു വ​ര്‍​ഗീ​സ് ആ​വ​ശ്യ​പ്പെ​ട്ടു .

ഇ​ന്ന​ലെ ചി​ന്ന​ക്ക​നാ​ലി​ലെ മാ​രി​യു​ടെ മ​ര​ണം ഉ​ള്‍​പ്പെ​ടെ ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ല്‍ സം​സ്ഥാ​ന​ത്ത് വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ല്‍ അ​ഞ്ചു പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ചി​ന്ന​ക്ക​നാ​ലും പ​രി​സ​ര​പ്ര​ദേ​ശ​വും ഉ​ള്‍​പ്പെ​ടെ വ​ന​മാ​ക്കാ​നാ​യു​ള്ള നി​ഗൂ​ഡ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് വ​നാ​തി​ര്‍​ത്തി​യോ​ടു ചേ​ര്‍​ന്നു​ള്ള ജ​ന​വാ​സ​മേ​ഖ​ല​ക​ളി​ല്‍ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി വ​നം​വ​കു​പ്പ് ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ജ​ന​ങ്ങ​ളെ ഒ​ഴി​പ്പി​ച്ച് വ​ന​വി​സ്തൃ​തി വ​ര്‍​ധി​പ്പി​ക്കാ​നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കു​ത​ന്ത്ര​ങ്ങ​ളാ​ണ് ഇ​തെ​ല്ലാം.

പു​തി​യ സ​ര്‍​ക്കാ​രും മ​ന്ത്രി​യും ഇ​തു തി​രി​ച്ച​റി​ഞ്ഞ് പ്ര​ശ്‌​ന​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യി പ​രി​ഹ​രി​ക്കാ​ന്‍ ത​യാ​റാ​ക​ണ​മെ​ന്നും മാ​രി​യു​ടെ ആ​ശ്രി​ത​ര്‍​ക്ക് 25 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

District News

12 മു​ത​ല്‍ അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് ഇ​റ​ച്ചി​ക്ക​ട​ക​ള്‍ അ​ട​ച്ചി​ടു​മെ​ന്ന്

ക​ട്ട​പ്പ​ന: അ​റ​വു​മാ​ടു​ക​ളു​ടെ ല​ഭ്യ​ത​ക്കു​റ​വ് രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ 12 മു​ത​ൽ ഇ​റ​ച്ചി​ക്ക​ട​ക​ള്‍ അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് അ​ട​ച്ചി​ടു​മെ​ന്ന് മീ​റ്റ് ഇ​ന്‍​ഡ​സ്ട്രീ​സ് വെ​ല്‍​ഫെ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ അ​റി​യി​ച്ചു.

വ്യാ​പാ​രം മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കാ​ന്‍ നി​ര്‍​വാ​ഹ​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​തെ​ന്നും സം​ഘ​ട​ന വ്യ​ക്ത​മാ​ക്കി. ഇ​റ​ച്ചി വ്യാ​പാ​ര​മേ​ഖ​ല​യെ ആ​ശ്ര​യി​ച്ച് 15 ല​ക്ഷ​ത്തോ​ളം കു​ടും​ബ​ങ്ങ​ളാ​ണ് ഉ​പ​ജീ​വ​നം ക​ണ്ടെ​ത്തു​ന്ന​ത്. എ​ന്നാ​ല്‍, അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്കു ക​ന്നു​കാ​ലി​ക​ളെ എ​ത്തി​ക്കു​ന്ന​തി​ല്‍ ഗു​രു​ത​ര ത​ട​സ​ങ്ങ​ള്‍ നേ​രി​ടു​ന്ന​താ​യി സം​ഘ​ട​ന ആ​രോ​പി​ച്ചു.

ആ​ന്ധ്രാ​പ്ര​ദേ​ശ് ഉ​ള്‍​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് ക​ന്നു​കാ​ലി​ക​ളെ കൊ​ണ്ടു​വ​രു​ന്ന​തി​നാ​വ​ശ്യ​മാ​യ ആ​രോ​ഗ്യ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ന​ല്‍​കു​ന്ന​ത് ത​ട​യ​പ്പെ​ടു​ന്ന​താ​ണ് പ്ര​ധാ​ന പ്ര​ശ്‌​ന​ങ്ങ​ളി​ലൊ​ന്നെ​ന്ന് സം​ഘ​ട​ന ചൂ​ണ്ടി​ക്കാ​ട്ടി.

രാ​ജ്യ​ത്ത് ബീ​ഫ് ക​യ​റ്റു​മ​തി വ​ര്‍​ധി​ച്ച​തും അ​തി​നു പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​യ​റ്റു​മ​തി ലോ​ബി​ക​ളു​ടെ ഇ​ട​പെ​ട​ലു​മാ​ണ് കേ​ര​ള​ത്തി​ലെ ബീ​ഫ് ക്ഷാ​മ​ത്തി​ന് പ്ര​ധാ​ന കാ​ര​ണ​മെ​ന്ന് സം​ഘ​ട​ന ആ​രോ​പി​ച്ചു. ആ​ഭ്യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് ആ​വ​ശ്യ​മാ​യ ക​ന്നു​കാ​ലി​ക​ള്‍ ല​ഭ്യ​മാ​കാ​തെ വ​രു​ന്പോ​ൾ ക​യ​റ്റു​മ​തി​ക്കു കൂ​ടു​ത​ല്‍ പ്രാ​ധാ​ന്യം ന​ല്‍​കു​ന്ന​ത് പ്ര​തി​സ​ന്ധി കൂ​ടു​ത​ല്‍ രൂ​ക്ഷ​മാ​ക്കു​ന്ന​താ​യും ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തു​ന്ന ക​ന്നു​കാ​ലി​ക​ളു​ടെ വ​ലി​യൊ​രു ഭാ​ഗ​വും വ​ട​ക്കേ ഇ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നാ​ണ്. എ​ന്നാ​ല്‍, ക​ന്നു​കാ​ലി​ക​ളു​ടെ ല​ഭ്യ​ത കു​റ​ഞ്ഞ​തോ​ടെ ഇ​റ​ച്ചി​വ്യാ​പാ​ര മേ​ഖ​ല ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ണ്. ചി​ല ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ ഇ​റ​ച്ചി​യു​ടെ വി​ല നി​ര്‍​ണ​യി​ക്കു​ന്ന​തും വ്യാ​പാ​രി​ക​ള്‍​ക്ക് അ​ധി​ക ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന​താ​യും ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്ത് ദി​നം​പ്ര​തി വ​ലി​യ തോ​തി​ല്‍ അ​ന​ധി​കൃ​ത ഇ​റ​ച്ചി​വി​ല്‍​പ്പ​ന ന​ട​ക്കു​ന്നു​ണ്ടെ​ന്നും ഇ​തി​നെ​തി​രേ ഫ​ല​പ്ര​ദ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും സം​ഘ​ട​ന ആ​രോ​പി​ച്ചു. ഏ​ക​ദേ​ശം ര​ണ്ടു ല​ക്ഷം കി​ലോ​ഗ്രാം അ​ന​ധി​കൃ​ത ഇ​റ​ച്ചി പ്ര​തി​ദി​നം കേ​ര​ള​ത്തി​ല്‍ വി​റ്റ​ഴി​ക്ക​പ്പെ​ടു​ന്ന​താ​യും ഇ​തു നി​യ​മാ​നു​സൃ​ത​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന വ്യാ​പാ​രി​ക​ള്‍​ക്ക് തി​രി​ച്ച​ടി​യാ​കു​ന്ന​താ​യും ഭാ​ര​വാ​ഹി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി.

ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് എം.​എ. സ​ലിം, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് യൂ​ന് ഇ​ബ്രാ​ഹിം, വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ഇ.​എം. ജ​ലാ​ല്‍, ട്ര​ഷ​റ​ര്‍ ബോ​ഡി ഫി​ലി​പ്പ്, ജി​ല്ലാ സെ​ക്ര​ട്ട​റി മോ​ബി​ന്‍ കു​ര്യ​ന്‍, ഷി​ജു ജോ​സ​ഫ്, കെ.​എം. റോ​ബി​ന്‍, ആ​ന​ന്ദ്, സാ​ബു, നൗ​ഷാ​ദ്, യൂ​സ​ഫ് എ​ന്നി​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

District News

ദീ​പി​ക വാ​ര്‍​ത്ത തു​ണ​ച്ചു; അ​ഴ​ക​ലൈ ഇ​നി അ​ള​ക​മ്മ​യു​ടെ സ്വ​പ്‌​ന ഭ​വ​നം

മൂ​ന്നാ​ർ: സു​മ​ന​സു​ക​ളു​ടെ ക​രു​ത​ലി​ൽ പി​റ​ന്ന അ​ഴ​ക​ലൈ എ​ന്ന വീ​ട്ടി​ല്‍ അ​ള​ക​മ്മ​യ്ക്ക് ഇ​നി സ്വ​സ്ഥ​മാ​യി ഉ​റ​ങ്ങാം. ചോ​ർ​ന്നൊ​ലി​ക്കു​ന്ന വീ​ട്ടി​ൽ ക​ഴി​ഞ്ഞി​രു​ന്ന മൂ​ന്നാ​ർ സ്വ​ദേ​ശി​നി അ​ള​ക​മ്മ​യ്ക്ക് സെ​ന്‍റ​ര്‍ ഫോ​ര്‍ പ്രൊ​ട്ട​ക്ഷ​ന്‍ ഓ​ഫ് സോ​ഷ്യ​ല്‍ ജ​സ്റ്റീ​സ് എ​ന്ന സം​ഘ​ട​ന​യാ​ണ് വീ​ട് വ​ച്ച് ന​ൽ​കി​യ​ത്. അ​ള​ക​മ്മ​യ്ക്കും വേ​ണ്ടേ ഒ​രു അ​ഴ​ക് ജീ​വി​തം എ​ന്ന ദീ​പി​ക വാ​ര്‍​ത്ത​യാ​ണ് ഈ ​വീ​ട്ട​മ്മ​യ്ക്ക് തു​ണ​യാ​യ​ത്.

പ​ണി പൂ​ര്‍​ത്തി​യാ​യ വീ​ടി​ന്‍റെ താ​ക്കോ​ല്‍ സം​ഘ​ട​ന​യു​ടെ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ഡി​സി​ല്‍​വ അ​ള​ക​മ്മ​യ്ക്ക് കൈ​മാ​റി. ഏ​പ്രി​ലി​ലാ​ണ് വീ​ടി​ന്‍റെ ത​റ​ക്ക​ല്ലി​ട്ട​ത്. 50 ദി​വ​സം കൊ​ണ്ടാ​ണ് പ​ണി പൂ​ര്‍​ത്തീ​ക​രി​ച്ച​ത്.

ര​ണ്ടു പ​തി​റ്റാ​ണ്ടാ​യി പ​ഞ്ചാ​യ​ത്തി​ന്‍റെ ശു​ചീ​ക​ര​ണ ജോ​ലി ചെ​യ്യു​ന്ന അ​ള​ക​മ്മ​യ്ക്ക് താ​മ​സ​യോ​ഗ്യ​മാ​യ വീ​ട് എ​ന്നും ഒ​രു സ്വ​പ്ന​മാ​യി​രു​ന്നു. ഇ​ട​ത് സ​ർ​ക്കാ​രി​ന്‍റെ ലൈ​ഫ് പ​ദ്ധ​തി​യി​ലും ഈ ​വീ​ട്ട​മ്മ ഉ​ൾ​പ്പെ​ട്ടി​ല്ല. ഇ​തി​നി​ടെ 2024 സെ​പ്റ്റം​ബ​ര്‍ 25ന് ​ന​ല്ല​ത​ണ്ണി ക​ല്ലാ​റി​ലെ മാ​ലി​ന്യ സം​സ്‌​ക​ര​ണ പ്ലാ​ന്‍റി​ല്‍ വ​ച്ച് അ​ള​ക​മ്മ​യ്ക്ക് കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റി​രു​ന്നു.

District News

കാ​ട്ടാ​ന​യാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട മാ​രി​യു​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു

രാ​ജാ​ക്കാ​ട്: ചി​ന്ന​ക്ക​നാ​ലി​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മ​ക്ക​ളെ സ്കൂ​ൾ ബ​സി​ൽ ക​യ​റ്റി​വി​ടാ​ൻ പോ​കു​മ്പോ​ൾ കാ​ട്ടാ​ന​യാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട സിം​ഗു​ക​ണ്ടം അ​ങ്ക​ണ​വാ​ടി​ത്തെ​രു​വ് സ്വ​ദേ​ശി മാ​രി(36)​യു​ടെ മൃ​ത​ദേ​ഹം വ​ൻ ജ​നാ​വ​ലി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ സൂ​ര്യ​നെ​ല്ലി​യി​ലെ പൊ​തു​ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ച്ചു.

കാ​ട്ടാ​ന ആ​ക്ര​മി​ച്ചു വീ​ഴ്ത്തി​യ സ്ഥ​ല​ത്തി​നു സ​മീ​പ​ത്താ​യി​ത​ന്നെ​യാ​യി​രു​ന്നു പൊ​തു​ദ​ർ​ശ​നം. കാ​ട്ടാ​ന​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന മ​ക​ൻ ര​ക്ഷി​ൻ(11) സം​സ്കാ​ര ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ത്തി​ല്ല.
ഇ​ന്ന​ലെ രാ​വി​ലെ ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​തി​നു ശേ​ഷ​മാ​ണ് ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്‌​റ്റു​മോ​ർ​ട്ടം ആ​രം​ഭി​ച്ച​ത്. ഉ​ച്ച​യ്ക്ക് പോ​സ്റ്റ്മോ​ർ​ട്ടം പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്കു കൈ​മാ​റി. ഉ​ച്ച​യ്ക്ക് ര​ണ്ട​ര​യോ​ടെ​യാ​ണ് മാ​രി​യു​ടെ മൃ​ത​ദേ​ഹം സു​ര്യ​നെ​ല്ലി​യി​ൽ എ​ത്തി​ച്ച​ത്.

10 മി​നി​റ്റ് പൊ​തു​ദ​ർ​ശ​ന​ത്തി​നു ശേ​ഷം പൊ​തു​ശ്മ​ശാ​ന​ത്തി​ൽ മൃ​ത​ദേ​ഹം എ​ത്തി​ച്ചു സം​സ്ക​രി​ച്ചു. മ​ക​ൾ ര​ക്ഷി​ണ​യാ​ണ് ചി​ത​യ്ക്കു തീ ​കൊ​ളു​ത്തി​യ​ത് എം​എ​ൽ​എ​മാ​രാ​യ സേ​നാ​പ​തി വേ​ണു, എ​ഫ്. രാ​ജ, ചി​ന്ന​ക്ക​നാ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​ഷ സാ​ബു, സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​സ​ലിം​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ച്ചു.

District News

ആ​ര​വ​മു​യ​ര്‍​ത്തി ക​രി​മ​ണ്ണൂ​ര്‍ സ്‌​കൂ​ള്‍

ക​രി​മ​ണ്ണൂ​ര്‍: കാ​ല്‍​പ്പ​ന്തു​ക​ളി​യു​ടെ ആ​വേ​ശം വാ​നോ​ള​മു​യ​ര്‍​ത്തി ക​രി​മ​ണ്ണൂ​ര്‍ സെ​ന്‍റ് ജോ​സ​ഫ്‌​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ബ്ര​സീ​ലി​ന്‍റെ​യും അ​ര്‍​ജ​ന്‍റീ​ന​യു​ടെ​യും ഫാ​ന്‍​സ് ടീ​മു​ക​ള്‍ ത​മ്മി​ലു​ള്ള മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു.

അ​ര്‍​ജ​ന്‍റീ​ന​യെ​യും ബ്ര​സീ​ലി​നെ​യും പ്ര​തി​നി​ധീ​ക​രി​ച്ച് കു​ട്ടി ഫാ​ന്‍​സ് ടീ​മു​ക​ളാ​യ സാം​ബ​യും ടാ​ന്‍​ഗോ​യും ഏ​റ്റു​മു​ട്ടി​യ​പ്പോ​ള്‍ ജ​യം ടാ​ന്‍​ഗോ​യ്ക്ക് ഒ​പ്പ​മാ​യി​രു​ന്നു. വാ​ശി​യേ​റി​യ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ല്‍ ന​ട​ന്ന ഷൂ​ട്ടൗ​ട്ടി​ല്‍ 4 -2 നാ​ണു അ​ര്‍​ജ​ന്‍റീ​ന​യു​ടെ കു​ട്ടി​ഫാ​ന്‍​സ് വി​ജ​യി​ച്ച​ത്.

വി​ജ​യി​ക​ള്‍​ക്ക് ഹെ​ഡ്മാ​സ്റ്റ​ര്‍ ബി​ജോ​യ് മാ​ത്യു ട്രോ​ഫി സ​മ്മാ​നി​ച്ചു. കാ​യി​കാ​ധ്യാ​പ​ക​ന്‍ ആ​ല്‍​വി​ന്‍ ജോ​സ് നേ​തൃ​ത്വം ന​ല്‍​കി.

District News

ലോ​ക​ക​പ്പ് ഫു​ട്‌​ബോൾ ‍ആ​വേ​ശ​ത്തി​ല്‍ ആ​രാ​ധ​ക​ര്‍

തൊ​ടു​പു​ഴ: ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ള്‍ ആ​രം​ഭി​ക്കാ​ന്‍ മ​ണി​ക്കൂ​റു​ക​ള്‍ ബാ​ക്കി നി​ല്‍​ക്കെ മ​ല​യോ​ര ജി​ല്ല​യും ഫു​ട്‌​ബോ​ള്‍ ആ​വേ​ശ​ത്തി​ല്‍. നാ​ടി​ന്‍റെ മു​ക്കും മൂ​ല​യും അ​ര്‍​ജ​ന്‍റീ​ന​യു​ടെ​യും ബ്ര​സീ​ലി​ന്‍റെ​യും നി​റ​ങ്ങ​ളാ​യ നീ​ല​യും മ​ഞ്ഞ​യും കൊ​ടി​തോ​ര​ണ​ങ്ങ​ള്‍​ക്കൊ​ണ്ട് അ​ണി​ഞ്ഞൊ​രു​ങ്ങി​ക്ക​ഴി​ഞ്ഞു.

അ​ര്‍​ജ​ന്‍റീ​ന​യ്ക്കും ബ്ര​സീ​ലി​നു​മാ​ണ് ആ​രാ​ധ​ക​ര്‍ ഏ​റെ​യെ​ങ്കി​ലും പോ​ര്‍​ച്ചു​ഗ​ല്‍, ഫ്രാ​ന്‍​സ്, സ്‌​പെ​യി​ന്‍, ജ​ര്‍​മ​നി, ഇ​റ്റ​ലി, ഇം​ഗ്ല​ണ്ട് എ​ന്നി രാ​ജ്യ​ങ്ങ​ള്‍​ക്കും ആ​രാ​ധ​ക​രു​ണ്ട്.
സൂ​പ്പ​ര്‍ താ​ര​ങ്ങ​ളാ​യ മെ​സി, നെ​യ്മ​ര്‍, റൊ​ണാ​ള്‍​ഡോ, എം​ബാ​പേ എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ക​ളി​ക്കാ​രു​ടെ കൂ​റ്റ​ന്‍ ക​ട്ടൗ​ട്ടു​ക​ളും ഫ്ള​ക്‌​സ് ബോ​ര്‍​ഡു​ക​ളും പ​ല​യി​ട​ങ്ങ​ളി​ലും ഉ​യ​ര്‍​ന്നു​ക​ഴി​ഞ്ഞു.

പ​ല ബോ​ര്‍​ഡു​ക​ളി​ലും ആ​രാ​ധ​ക​രെ ആ​വേ​ശ​ത്തി​ലാ​ക്കു​ന്ന വാ​ക്കു​ക​ളും എ​ഴു​തി​ച്ചേ​ര്‍​ത്തി​ട്ടു​ണ്ട്. താ​ര​ങ്ങ​ളു​ടെ ഫാ​ന്‍​സു​കാ​രാ​ണ് ഫ്ല​ക്‌​സ് ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​ത്. കു​ള​മാ​വ് വ​ട​ക്കേ​പ്പു​ഴ ചെ​ക്ക്ഡാ​മി​ല്‍ മെ​സി​യു​ടെ കൂ​റ്റ​ന്‍ ക​ട്ടൗ​ട്ട് ഉ​യ​ര്‍​ത്തി​യാ​ണ് പ്ര​ദേ​ശ​ത്തെ ആ​രാ​ധ​ക​ര്‍ ലോ​ക​ക​പ്പി​നെ വ​ര​വേ​റ്റ​ത്. ഇ​പ്പോ​ള്‍ എ​വി​ടെ​യും സൗ​ഹൃ​ദ​ക്കൂ​ട്ടാ​യ്മ​ക​ളി​ലും അ​ന്തി​ച്ച​ര്‍​ച്ച​ക​ളി​ലും ലോ​ക​ക​പ്പ് ആ​വേ​ശ​മാ​ണ് നി​റ​യു​ന്ന​ത്.

ലോ​ക​ക​പ്പ് ആ​വേ​ശം പ​ടി​വാ​തി​ല്‍​ക്ക​ല്‍ എ​ത്തി​യ​തോ​ടെ പ്രി​യ താ​ര​ങ്ങ​ളു​ടെ ജ​ഴ്‌​സി​യും മ​റ്റും വാ​ങ്ങാ​ന്‍ സ്‌​പോ​ര്‍​ട്‌​സ് ഐ​റ്റ​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന ക​ട​ക​ളി​ല്‍ ആ​വ​ശ്യ​ക്കാ​രേ​റി. പ്ര​ധാ​ന​പ്പെ​ട്ട താ​ര​ങ്ങ​ളു​ടെ​യെ​ല്ലാം വി​വി​ധ വ​ര്‍​ണ​ങ്ങ​ളി​ലു​ള്ള ജ​ഴ്‌​സി​ക​ള്‍ വ​ന്‍​തോ​തി​ല്‍ വി​ല്‍​പ്പ​ന​യ്‌​ക്കെ​ത്തി​യി​ട്ടു​ണ്ട്. മെ​സി​യു​ടെ​യും നെ​യ്മ​റി​ന്റെ​യും റൊ​ണാ​ള്‍​ഡോ​യു​ടെ​യും ജ​ഴ്‌​സി​ക​ള്‍​ക്കുത​ന്നെ​യാ​ണ് ഡി‌​മാ​ൻഡ്. തൊ​ടു​പു​ഴ​യി​ലും മ​റ്റും ചൂ​ട​പ്പം പോ​ലെ​യാ​ണ് ഇ​വ വി​റ്റു പോ​കു​ന്ന​ത്.

ഇ​തി​നു പു​റ​മേ വ​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ കൊ​ടി​ക​ള്‍, തൊ​പ്പി, തോ​ര​ണം, പി​ല്ലോ, കീ ​ചെ​യി​ന്‍ എ​ന്നി​വ​യെ​ല്ലാം വി​ല്‍​പ്പ​ന​യ്ക്കു​ണ്ട്. തൊ​പ്പി​യും മ​റ്റും വ​ലി​യ തോ​തി​ല്‍ വി​ല്‍​പ്പ​ന ന​ട​ക്കു​ന്നു​ണ്ട്. ലോ​ക​ക​പ്പ് ആ​രം​ഭി​ക്കു​ന്ന​തോ​ടെ വി​ല്‍​പ്പ​ന ഇ​നി​യും ത​കൃ​തി​യാ​കു​മെ​ന്നാ​ണ് ക​ച്ച​വ​ട​ക്കാ​ര്‍ പ​റ​യു​ന്ന​ത്.

ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ള്‍ കാ​ണാ​നു​ള്ള അ​വ​സ​ര​ങ്ങ​ളും കാ​ണി​ക​ള്‍​ക്കാ​യി വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ ഒ​രു​ക്കു​ന്നു​ണ്ട്. ക്ല​ബു​ക​ളു​ടെ​യും ടീ​മു​ക​ളു​ടെ ഫാ​ന്‍​സ് അ​സോ​സി​യേ​ഷ​നു​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​രാ​ധ​ക​ര്‍​ക്ക് മ​ത്സ​ര​ങ്ങ​ള്‍ കാ​ണാ​ന്‍ അ​വ​സ​രം ഒ​രു​ക്കു​ന്ന​ത്. ഇ​തി​നാ​യി വ​ലി​യ സ്‌​ക്രീ​നു​ക​ളും സ​ജ്ജ​മാ​ക്കും. ഇ​ത്ത​രം കേ​ന്ദ്ര​ങ്ങ​ളി​ലെ​ല്ലാം വ​ലി​യ തോ​തി​ല്‍ ഫു​ട്‌​ബോ​ള്‍ പ്രേ​മി​ക​ള്‍ ക​ളി കാ​ണാ​നെ​ത്തും.

District News

മ​റ​യൂ​രി​ൽ 35 കി​ലോ ച​ന്ദ​ന​വും 71 ലി​റ്റ​ർ വൈ​നും പി​ടി​കൂ​ടി; ഒ​രാ​ൾ അ​റ​സ്റ്റി​ൽ

മ​റ​യൂ​ർ: വീ​ട്ടു​വ​ള​പ്പി​ൽ മു​റി​ച്ചു സൂ​ക്ഷി​ച്ചു​വ​ച്ച 35 കി​ലോ ച​ന്ദ​ന​വും ബാ​ര​ലി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 71 ലി​റ്റ​ർ വൈ​നും ക​ണ്ടെ​ടു​ത്ത് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ. സം​ഭ​വ​ത്തി​ൽ ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്തു.

മ​റ​യൂ​ർ മാ​ശി​വ​യ​ലി​ൽ താ​മ​സി​ക്കു​ന്ന രാ​മ​ച​ന്ദ്ര​ന്‍റെ വീ​ട്ടി​ൽ​നി​ന്നാ​ണ് വ​നം വ​കു​പ്പി​ന്‍റെ തി​രു​വ​ന​ന്ത​പു​രം ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ ച​ന്ദ​നം ക​ണ്ടെ​ടു​ത്ത​ത്. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​റ​യൂ​ർ വി​ജി​ല​ൻ​സ് വി​ഭാ​ഗ​വു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വീ​ട്ടു​വ​ള​പ്പി​ൽ മ​റി​ഞ്ഞു​കി​ട​ന്ന ച​ന്ദ​ന​ത്ത​ടി​ക​ൾ ക​ണ്ടെ​ടു​ത്ത​ത്. ഇ​വ വി​ല്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ചു​വ​ച്ചി​രു​ന്ന​താ​ണെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

ഒ​രു ബാ​ര​ലി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 71 ലി​റ്റ​ർ വൈ​നും (71 കു​പ്പി) ക​ണ്ടെ​ടു​ത്തു. ച​ന്ദ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് മ​റ​യൂ​ർ റേ​ഞ്ച് ഫോ​റ​സ്റ്റ് അ​ധി​കൃ​ത​ർ​ക്കും, വൈ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് മ​റ​യൂ​ർ റേ​ഞ്ച് എ​ക്സൈ​സ് വി​ഭാ​ഗ​ത്തി​നും കൈ​മാ​റി.
മ​റ​യൂ​ർ റേ​ഞ്ച് ഓ​ഫീ​സ​ർ അ​ബ്ജു കെ. ​അ​രു​ൺ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്ന​താ​യി അ​റി​യി​ച്ചു.

എ​ക്സൈ​സ് വി​ഭാ​ഗ​ത്തി​ന്‍റെ കേ​സ് അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ഡി. ​സ​തീ​ഷ് കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സോ​ണി തോ​മ​സ്, വി. ​അ​നീ​ഷ്, വ​നി​താ സി​വി​ൽ ഓ​ഫീ​സ​ർ ദി​വ്യ ഉ​ണ്ണി എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. പ്ര​തി​യെ ദേ​വി​കു​ളം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

District News

ഇ​ടു​ക്കി​ക്ക​വ​ല -പ​ള്ളി​ക്ക​വ​ല ബൈ​പാ​സി​ന്‍റെ ഇ​രു​വ​ശ​വും ക​ട്ടിം​ഗ്: വാ​ഹ​ന​ങ്ങ​ള്‍​ക്കു ഭീ​ഷ​ണി

ക​ട്ട​പ്പ​ന: ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന​പാ​ത​യാ​യ ഇ​ടു​ക്കി​ക്ക​വ​ല- പ​ള്ളി​ക്ക​വ​ല ബൈ​പാ​സ് റോ​ഡി​ന്‍റെ ടാ​റിം​ഗ് പൂ​ര്‍​ത്തി​യാ​യെ​ങ്കി​ലും ഇ​രു​വ​ശ​ങ്ങ​ളി​ലെ​യും ക​ട്ടിം​ഗ് വാ​ഹ​ന​ങ്ങ​ള്‍​ക്കു ഭീ​ഷ​ണി​യാ​കു​ന്നു. തി​ര​ക്കേ​റി​യ പാ​ത​യി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത​യേ​റെ​യാ​ണ്.

കൂ​ടാ​തെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു വാ​ഹ​ന​ങ്ങ​ള്‍ എ​ത്തി​ച്ചേ​രാ​നും ബു​ദ്ധി​മു​ട്ടു​ന്നു. ഇ​രു​വ​ശ​ങ്ങ​ളി​ലും അ​ര​യ​ടി​യോ​ളം താ​ഴ്ച​യു​ണ്ട്. കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത് ഐ​റി​ഷ് ഓ​ട​ക​ള്‍ നി​ര്‍​മി​ച്ചാ​ല്‍ മാ​ത്ര​മേ പ്ര​ശ്‌​ന​ത്തി​ന് പ​രി​ഹാ​ര​മാ​കു.
റോ​ഡ​രി​കി​ല്‍ വ​ര്‍​ക്ക്‌​ഷോ​പ്പു​ക​ളും വാ​ഹ​ന വി​ല്‍​പ്പ​ന കേ​ന്ദ്ര​ങ്ങ​ളു​മാ​ണ് കൂ​ടു​ത​ലാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

ഇ​വി​ട​ങ്ങ​ളി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ള്‍ എ​ത്തി​ക്കാ​ന്‍ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. ചി​ല​ര്‍ താ​ത്കാ​ലി​ക ക്ര​മീ​ക​ര​ണ​മൊ​രു​ക്കി​യി​ട്ടു​ണ്ട്. കാ​ല​വ​ര്‍​ഷ​ത്തി​ല്‍ പ​ല​സ്ഥ​ല​ങ്ങ​ളി​ലും ചെ​ളി​ക്കു​ണ്ട് രൂ​പ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ക​ട്ടിം​ഗി​ൽ​നി​ന്ന് ട​യ​റു​ക​ള്‍ തെ​ന്നി​മാ​റി വാ​ഹ​ന​ങ്ങ​ളു​ടെ അ​ടി​വ​ശം ത​ട്ടി കേ​ടു​പാ​ട് സം​ഭ​വി​ക്കു​ന്ന​താ​യും ഡ്രൈ​വ​ര്‍​മാ​ര്‍ പ​റ​യു​ന്നു.

District News

​ക​റി​ക്കാ​ട്ടൂ​ർ സെ​ന്‍റ് തോ​മ​സ് എ​ൽ​പി സ്കൂ​ൾ പ്ലാ​റ്റി​നം ജൂ​ബി​ലി സ​മാ​പ​നം നാ​ളെ

ക​റി​ക്കാ​ട്ടൂ​ർ: സെ​ന്‍റ് തോ​മ​സ് എ​ൽ​പി സ്കൂ​ൾ പ്ലാ​റ്റി​നം ജൂ​ബി​ലി സ​മാ​പ​ന സ​മ്മേ​ള​ന​വും ജൂ​ബി​ലി മെ​മ്മോ​റി​യ​ൽ നി​ർ​മി​തി​ക​ളു​ടെ വെ​ഞ്ച​രി​പ്പും ഉ​ദ്ഘാ​ട​ന​വും നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​ന​ടക്കും.

ച​ങ്ങ​നാ​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ തോ​മ​സ് ത​റ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​ജോ​ബി മൂ​ല​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ്കൂ​ൾ മാനേ​ജ​ർ ഫാ. ​ജോ​സ് പു​ത്ത​ൻ​ചി​റ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ആ​ന്‍റോ ആ​ന്‍റ​ണി എം​പി, പ്ര​ഫ. റോ​ണി കെ. ​ബേ​ബി എം​എ​ൽ​എ, മ​ണി​മ​ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​താ ഷാ​ജി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ആ​ൻ​സി ഏ​റ​ത്തേ​ടം, ഹെ​ഡ്മി​സ്ട്ര​സ് മി​നി​മോ​ൾ ജോ​സ​ഫ്, അ​സി​സ്റ്റ​ന്‍റ് ക​ൺ​സ​ർ​വേ​റ്റ​ർ ഓ​ഫ് ഫോ​റ​സ്റ്റ​സ് പ്രി​യ ടി. ​ജോ​സ​ഫ് തു​ടി​യ​ൻ​പ്ലാ​ക്ക​ൽ, ച​ങ്ങ​നാ​ശേ​രി എ​സ്എ​ച്ച് കോ​ൺ​വെ​ന്‍റ് വി​കാ​ർ പ്രൊ​വി​ൻ​ഷ്യാ​ൾ സി​സ്റ്റ​ർ ഫി​ലോ ജോ​സ് എ​സ്എ​ച്ച്, ജൂ​ബി​ലി ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജി​ജോ തോ​മ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ടോം​സി ഞ​ള്ളി​യി​ൽ, അ​ധ്യാ​പ​ക പ്ര​തി​നി​ധി ജോ​ജോ ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

District News

സൂ​ക്ഷി​ച്ചാ​ൽ ദുഃ​ഖി​ക്കേ​ണ്ട... പു​ഞ്ച​വ​യ​ൽ റോ​ഡ് വ​ശ​ത്ത് ഗ​ർ​ത്തം

മു​ണ്ട​ക്ക​യം: റോ​ഡ് വ​ശ​ത്തു​ള്ള ഗ​ർ​ത്തം വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു. ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന മു​ണ്ട​ക്ക​യം-​പു​ഞ്ച​വ​യ​ൽ റോ​ഡി​ലെ മു​രി​ക്കും​വ​യ​ൽ ശ്രീ​ശ​ബ​രീ​ശ കോ​ള​ജി​ന് സ​മീ​പ​മാ​ണ് റോ​ഡ് വ​ശ​ത്ത് ഗ​ർ​ത്തം രൂ​പ​പ്പെ​ട്ട​ത്.

മ​ഴ​വെ​ള്ളം കു​ത്തി​യൊ​ലി​ച്ച് റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി ത​ക​ർ​ന്നാ​ണ് ഗ​ർ​ത്തം രൂ​പ​പ്പെ​ട്ട​ത്. സ്ഥ​ല​ത്ത് ക​ലു​ങ്ക് ഇ​ല്ലാ​ത്ത​തി​നാ​ൽ റോ​ഡി​ലൂ​ടെ മ​ഴ​വെ​ള്ളം ഒ​ഴു​കു​ന്ന​തും യാ​ത്രി​ക​ർ​ക്ക് ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.

ഈ ​ഭാ​ഗ​ത്ത് റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ കാ​ട് വ​ള​ർ​ന്നു​നി​ൽ​ക്കു​ന്ന​തി​നാ​ൽ ഗ​ർ​ത്തം പെ​ട്ടെ​ന്ന് കാ​ണാ​ൻ ക​ഴി​യാ​ത്ത​തും അ​പ​ക​ടം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. സി​ഗ്ന​ൽ ബോ​ർ​ഡു​ക​ളോ സു​ര​ക്ഷാ ബാ​രി​ക്കേ​ഡു​ക​ളോ സ്ഥ​ല​ത്ത് സ്ഥാ​പി​ച്ചി​ട്ടി​ല്ല. വ​ലി​യ അ​പ​ക​ട​ങ്ങ​ൾ​ക്ക് വ​ഴി​വ​യ്ക്കും മു​മ്പ് ക​ലു​ങ്കി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ച്ച് അ​പ​ക​ട​സാ​ധ്യ​ത ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

District News

പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി

പൊ​ൻ​കു​ന്നം: സ​ർ​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്കി​ന്‍റെ പ​രി​ധി​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ലെ 20 സ്‌​കൂ​ളി​ലും വാ​ഴൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ട് സ്‌​കൂ​ളി​ലു​മാ​ണ് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി​യ​ത്. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ. ​സേ​തു​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ എ.​ടി. ജോ​സ​ഫ്, ഷേ​ർ​ളി മാ​ത്യു, സ​തി സു​രേ​ന്ദ്ര​ൻ, ബാ​ങ്ക് സെ​ക്ര​ട്ട​റി മി​നി സ​ന്തോ​ഷ്, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ജോ​സ​ഫ് ഡൊ​മി​നി​ക് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

പൊ​ൻ​കു​ന്നം: ഐ​എ​ൻ​ടി​യു​സി, യൂ​ത്ത് കോ​ൺ​ഗ്ര​സ് ചി​റ​ക്ക​ട​വ് മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ൾ പൊ​ൻ​കു​ന്നം സി​എം​എ​സ് സ്‌​കൂ​ളി​ൽ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. റോ​ണി കെ. ​ബേ​ബി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ​എ​ൻ​ടി​യു​സി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സ​നോ​ജ് പ​ന​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്‌​കൂ​ൾ മാ​നേ​ജ​ർ റ​വ. സ​ജി ജോ​സ​ഫ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം അ​ഭി​ലാ​ഷ് ച​ന്ദ്ര​ൻ, കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സേ​വ്യ​ർ മൂ​ല​കു​ന്ന്, സു​രേ​ഷ് ടി. ​നാ​യ​ർ, ശ്യാം ​ബാ​ബു, സ​ജി തോ​മ​സ്, സൂ​ര​ജ് ദാ​സ്, ഷി​ഹാ​ബ് തു​ണ്ടി​യി​ൽ, ഫ​സ​ൽ മാ​ട​ത്താ​നി, അ​നീ​സ് മു​ങ്ങ​ത്ര, പ​ഞ്ചാ​യ​ത്തം​ഗം രേ​ഖാ ഡോ​ൺ, പ്ര​ഥ​മാ​ധ്യാ​പി​ക റോ​ഷ​ൻ സി. ​ഡാ​നി​യേ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

District News

പ​ഴ​യി​ടം ക​വ​ല​യി​ൽ വ​ഴി​വി​ള​ക്കു​ക​ൾ വേ​ണം

ചെ​റു​വ​ള്ളി: പ​ഴ​യി​ടം കോ​സ്‌​വേ ക​വ​ല​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ത്തും വ​ഴി​വി​ള​ക്കു​ക​ൾ തെ​ളി​യു​ന്നി​ല്ലെ​ന്ന് പ​രാ​തി. മ​ഴ​ക്കാ​ല​മാ​യാ​ൽ കോ​സ്‌​വേ​യി​ലും ക​ര​ക​ളി​ലും മ​ണി​മ​ല​യാ​റ്റി​ൽ​നി​ന്ന് വെ​ള്ളം ക​യ​റാ​റു​ണ്ട്.

വ​ഴി​വി​ള​ക്കി​ല്ലാ​ത്ത​ത് കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​ടെ സ​ഞ്ചാ​രം ദു​രി​ത​മാ​ക്കും. പൊ​ൻ​കു​ന്നം-​പു​ന​ലൂ​ർ ഹൈ​വേ നി​ർ​മി​ച്ച​പ്പോ​ൾ സ്ഥാ​പി​ച്ച വ​ഴി​വി​ള​ക്കു​ക​ൾ ത​ക​രാ​റി​ലാ​യെ​ന്നും ഇ​വ ന​ന്നാ​ക്കു​ക​യോ പ​ഞ്ചാ​യ​ത്ത് വ​ഴി​വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

District News

എ​ടി​എം പ്ര​വ​ർ​ത്ത​ന​ര​ഹി​തം; നാ​ട്ടു​കാ​ർ ദു​രി​ത​ത്തി​ൽ

പെ​രു​വ​ന്താ​നം: സ​ഹ​ക​ര​ണ​ബാ​ങ്കി​ന്‍റെ എ​ടി​എം പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ​ത് പെ​രു​വ​ന്താ​ന​ത്തെ നാ​ട്ടു​കാ​രെ​യും വ്യാ​പാ​രി​ക​ളെ​യും ദു​രി​ത​ത്തി​ലാ​ക്കു​ന്നു.

മ​ല​യോ​ര മേ​ഖ​ല​യി​ലെ ആ​ളു​ക​ളു​ടെ ഏ​ക ആ​ശ്ര​യ​മാ​യി​രു​ന്നു ജം​ഗ്ഷ​നി​ലെ സ​ഹ​ക​ര​ണ​ബാ​ങ്കി​ന്‍റെ എ​ടി​എം. ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ളാ​യി ഇ​ത് പ്ര​വ​ർ​ത്ത​നം നി​ല​ച്ച​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് മു​പ്പ​ത്ത​ഞ്ചാം​മൈ​ലി​ലോ മു​ണ്ട​ക്ക​യ​ത്തോ എ​ത്തി പ​ണ​മി​ട​പാ​ട് ന​ട​ത്തേ​ണ്ട സ്ഥി​തി​യാ​ണ്.

എ​ടി​എം പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി​ക​ളും നാ​ട്ടു​കാ​രും ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up