സാന്പത്തിക നയവ്യതിയാനം രാജ്യക്ഷേമം ഉറപ്പാക്കുമോ?
ദുർബലമായിക്കൊണ്ടിരുന്ന സന്പദ്‌ഘടനയ്ക്കു കോവിഡ് കൂടുതൽ ക്ഷതമേല്പിച്ചപ്പോൾ രക്ഷതേടി പ്രതിരോധവും അണുശക്തിയും ബഹിരാകാശവും ഉൾപ്പെടെ പല രംഗങ്ങളും സ്വകാര്യമേഖലയ്ക്കു തുറന്നിടുന്ന കേന്ദ്രസർക്കാരിന്‍റെ നയം ആത്മനിർഭർ ഭാരത് (സ്വയംപര്യാപ്ത ഭാരതം) എന്ന ലക്ഷ്യവുമായി പൊരുത്തപ്പെടുമോ?

​കോവി​ഡ് പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ സ്വീ​ക​രി​ക്കു​ന്ന ന​യ​പ​ര​മാ​യ തീ​രു​മാ​ന​ങ്ങ​ളും ന​ട​പ​ടി​ക​ളും രാ​ജ്യ​ത്തി​ന്‍റെ​യോ സം​സ്ഥാ​ന​ത്തി​ന്‍റെ​യോ ദീ​ർ​ഘ​കാ​ല ന​ന്മ​യ്ക്ക് ഉ​ത​കു​ന്ന​താ​ണോ എ​ന്ന കാ​ര്യ​ത്തി​ൽ ത​ർ​ക്ക​മു​യ​രു​ന്നു​ണ്ട്. ലോ​ക്ക് ഡൗ​ണി​ന്‍റെ മൂ​ന്നാം ഘ​ട്ടം അ​വ​സാ​നി​ക്കു​ന്ന​തി​നു തൊ​ട്ടു​മു​ന്പ് കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​ത്തി​യ ചി​ല പ്ര​ഖ്യാ​പ​ന​ങ്ങ​ൾ വി​വാ​ദ​മു​യ​ർ​ത്തി​യി​രി​ക്കു​ന്ന​തി​ൽ അ​ദ്ഭു​ത​മി​ല്ല.

നാ​ലാം​ഘ​ട്ട ലോ​ക്ക് ഡൗ​ൺ മേ​യ് 31 വ​രെ ദീ​ർ​ഘി​പ്പി​ക്കാ​ൻ ഇ​ന്ന​ലെ​യെ​ടു​ത്ത തീ​രു​മാ​നം രാ​ജ്യ​ത്ത് കോ​വി​ഡ് ദി​നം​പ്ര​തി​യെ​ന്നോ​ണം വ്യാ​പി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഒ​ഴി​വാ​ക്കാ​ൻ ക​ഴി​യാ​ത്ത​തു​ത​ന്നെ. ര​ണ്ടു മാ​സം പി​ന്നി​ടു​ന്ന ലോ​ക്ക് ഡൗ​ൺ രാ​ജ്യ​ത്തെ സാ​ന്പ​ത്തി​ക​മേ​ഖ​ല​യി​ൽ ഉ​ണ്ടാ​ക്കി​യ​തും വ​രും​നാ​ളു​ക​ളി​ൽ ഉ​ണ്ടാ​ക്കാ​നി​രി​ക്കു​ന്ന​തു​മാ​യ ആ​ഘാ​ത​ങ്ങ​ൾ നേ​രി​ടാ​ൻ ചി​ല ന​ട​പ​ടി​ക​ൾ കൂ​ടി​യേ തീ​രൂ. കേ​ന്ദ്ര​സ​ർ​ക്കാ​രും സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളും പ്ര​ഖ്യാ​പി​ച്ച സാ​ന്പ​ത്തി​ക പാ​ക്കേ​ജു​ക​ളെ ആ ​നി​ല​യി​ൽ കാ​ണ​ണം. കേ​ന്ദ്ര​സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ഇ​രു​പ​തു ല​ക്ഷം കോ​ടി രൂ​പ​യു​ടെ പാ​ക്കേ​ജും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഇ​രു​പ​തി​നാ​യി​രം കോ​ടി രൂ​പ​യു​ടെ പാ​ക്കേ​ജും കോ​വി​ഡ് സൃ​ഷ്‌​ടി​ച്ചി​രി​ക്കു​ന്ന പ്ര​തി​സ​ന്ധി​യെ മ​റി​ക​ട​ക്കാ​ൻ സ​ഹാ​യ​ക​മാ​ക​ണം. എ​ന്നാ​ൽ, ഇ​തി​ൽ പ​ല​തും ബ​ജ​റ്റ് പ്ര​ഖ്യാ​പ​ന​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ട്ട​തും നേ​ര​ത്തേ​ത​ന്നെ ന​ട​പ്പി​ലാ​ക്കി​ത്തു​ട​ങ്ങി​യ​തു​മാ​യ പ​ദ്ധ​തി​ക​ളാ​ണ്.

കേ​ന്ദ്ര​സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച വ​ൻ പാ​ക്കേ​ജി​ന്‍റെ നാ​ലാം ഘ​ട്ട​ത്തി​ൽ ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ പ്ര​ധാ​ന​മാ​യും ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തു സു​പ്ര​ധാ​ന മേ​ഖ​ല​ക​ളി​ലെ സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​മാ​ണ്. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളെ സ്വ​കാ​ര്യ മൂ​ല​ധ​ന​ത്തി​നു വി​ട്ടു​കൊ​ടു​ക്കാ​നു​ള്ള നീ​ക്കം ഇ​പ്പോ​ൾ തു​ട​ങ്ങി​യ​ത​ല്ല. യു​പി​എ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തു തു​ട​ങ്ങി​യ ഉ​ദാ​ര​വ​ത്ക​ര​ണ​വും ആ​ഗോ​ള​വ​ത്ക​ര​ണ​വും പി​ന്നീ​ടു വ​ന്ന എ​ൻ​ഡി​എ സ​ർ​ക്കാ​ർ കൂ​ടു​ത​ൽ ആ​വേ​ശ​ത്തോ​ടെ ഏ​റ്റെ​ടു​ത്തു. പ​ക്ഷേ, മോ​ദി സ​ർ​ക്കാ​രി​ന്‍റ സ്വ​കാ​ര്യ​വ​ത്ക​ര​ണ ത്വ​ര കോ​ർ​പ​റേ​റ്റു​ക​ളെ​യാ​ണു പ്ര​ധാ​ന​മാ​യും സ​ഹാ​യി​ക്കു​ന്ന​ത് എ​ന്ന പ​രാ​തി തു​ട​ക്കം​മു​ത​ലേ ഉ​യ​ർ​ന്നി​രു​ന്നു. അ​ങ്ങ​നെ​യി​രി​ക്കേ, ഈ ​കോ​വി​ഡ് കാ​ല​ത്ത് സാ​ന്പ​ത്തി​ക ഉ​ത്തേ​ജ​നം സാ​ധ്യ​മാ​ക്കാ​ൻ ത​ന്ത്ര​പ്ര​ധാ​ന​മേ​ഖ​ല​ക​ൾ വ​രെ സ്വ​കാ​ര്യ​മേ​ഖ​ല​യ്ക്കു തു​റു​ന്നു​കൊ​ടു​ക്കാ​ൻ കേ​ന്ദ്രം ന​യ​പ​ര​മാ​യ തീ​രു​മാ​ന​മെ​ടു​ക്കു​ന്പോ​ൾ അ​തി​ന്‍റെ ഉ​ദ്ദേ​ശ്യ​ശു​ദ്ധി​യെ​ക്കു​റി​ച്ചു സം​ശ​യ​മു​യ​രു​ക സ്വാ​ഭാ​വി​കം. പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ ആ​ദ്യ​ദ​ശ​ക​ങ്ങ​ളി​ൽ രാ​ജ്യ​പു​രോ​ഗ​തി​ക്കു ന​ൽ​കി​യ സം​ഭാ​വ​ന മ​റ​ക്കാ​ൻ പാ​ടി​ല്ലാ​ത്ത​താ​ണ്. ആ ​പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ പ​ല​തും ഇ​ന്ന് ഊ​ർ​ധ്വ​ശ്വാ​സം വ​ലി​ക്കു​ക​യാ​ണ്. ഏ​റ്റ​വു​മൊ​ടു​വി​ൽ അ​തി​നു​ദാ​ഹ​ര​ണ​മാ​കു​ന്ന​ത് ഇ​ന്ത്യ​യു​ടെ ടെ​ലി​കോം മേ​ഖ​ല​യാ​ണ്. ഈ ​മേ​ഖ​ല​യി​ൽ അ​ഭി​മാ​ന​ക​ര​മാ​യ രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ച്ചു​പോ​ന്ന ബി​എ​സ്എ​ൻ​എ​ലി​ന്‍റെ ഇ​പ്പോ​ഴ​ത്തെ സ്ഥി​തി പ്ര​ത്യേ​കം പ​റ​യേ​ണ്ട​തി​ല്ല​ല്ലോ.

കേ​ന്ദ്ര​സ​ർ​ക്കാ​ർ എ​ന്തെ​ന്നി​ല്ലാ​ത്ത താ​ത്പ​ര്യം കാ​ട്ടു​ന്ന സ്വ​കാ​ര്യ​വ​ത്ക​ര​ണം കോ​വി​ഡ് ത​ള​ർ​ത്തി​യ സ​ന്പ​ദ്‌​ഘ​ട​ന​യെ പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​ൻ എ​ത്ര​ക​ണ്ടു ഫ​ല​വ​ത്താ​കും? അ​ക്കാ​ര്യ​ത്തി​ൽ സാ​ന്പ​ത്തി​ക ശാ​സ്ത്ര​ജ്ഞ​ർ​ക്കു സം​ശ​യ​മു​ണ്ട്. എ​ന്നാ​ൽ സ്വ​കാ​ര്യ​സം​രം​ഭ​ക​ർ ഇ​ത്ത​രം നീ​ക്ക​ങ്ങ​ളെ വ​ലി​യ പ്ര​തീ​ക്ഷ​യോ​ടെ കാ​ണു​ന്നു. ത​ന്ത്ര​പ്ര​ധാ​ന മേ​ഖ​ല​ക​ളെ​പ്പോ​ലും സ്വ​കാ​ര്യ​വ​ത്ക​ര​ണ​ച്ച​ങ്ങ​ല​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക​യാ​ണ്. ത​ന്ത്ര​പ്ര​ധാ​ന​മ​ല്ലാ​ത്ത വി​ഭാ​ഗ​ങ്ങ​ളി​ൽ സ്വ​കാ​ര്യ​വ​ത്ക​ര​ണം കൂ​ടു​ത​ൽ ഉ​ദാ​ര​മാ​യി​രി​ക്കും. ക​ന്പ​നി നി​യ​മ​ത്തി​ലും വ​ലി​യ പ​രി​ഷ്കാ​ര​ങ്ങ​ൾ നി​ർ​ദേ​ശി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. അ​ടി​മു​ടി സ്വ​കാ​ര്യ​വ​ത്ക​ണം എ​ന്ന ല​ക്ഷ്യ​മാ​ണു കേ​ന്ദ്ര​സ​ർ​ക്കാ​രി​നു​ള്ള​തെ​ന്നു വ​ള​രെ മു​ന്പു​ത​ന്നെ വ്യ​ക്ത​മാ​യ​താ​ണ്. ആ ​വ​ഴി​ക്കു​ള്ള നീ​ക്ക​ങ്ങ​ൾ വ​ള​രെ നേ​ര​ത്തേ തു​ട​ങ്ങി​യി​രു​ന്നു.

കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​പ്പോ​ൾ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന തീ​വ്ര സ്വ​കാ​ര്യ​വ​ത്ക​ര​ണം രാ​ജ്യ​ത്തി​ന്‍റെ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്കു പ​രി​ഹാ​ര​മാ​കു​മെ​ന്നു പ്ര​തീ​ക്ഷി​ക്കാ​നാ​വി​ല്ല. പ​ദ്ധ​തി​ക​ളെ​യും പ്ര​ഖ്യാ​പ​ന​ങ്ങ​ളെ​യും നി​സാ​ര​വ​ത്ക​രി​ക്കു​ക​യോ ത​ള്ളി​ക്ക​ള​യു​ക​യോ അ​ല്ല. കാ​ര​ണം, ന​ല്ല നി​ല​യി​ൽ ന​ട​പ്പാ​ക്കി​യാ​ൽ പ​ല പ്ര​ഖ്യാ​പ​ന​ങ്ങ​ളും സ​മൂ​ഹ​ത്തി​നു ഗു​ണം ചെ​യ്യും. എ​ന്നാ​ൽ, പ്ര​തി​രോ​ധം, ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണം, അ​ണു​ശ​ക്തി, ധാ​തു​ഖ​ന​നം, ക​ൽ​ക്ക​രി​ഖ​ന​നം തു​ട​ങ്ങി​യ സു​പ്ര​ധാ​ന മേ​ഖ​ല​ക​ളി​ലെ സ്വ​കാ​ര്യ​വ​ത്ക​ര​ണം രാ​ജ്യ​ത്തി​നു ഗു​ണ​ക​ര​മാ​കു​മോ എ​ന്ന​തു സാ​ധാ​ര​ണ​ക്കാ​രു​ടെ മാ​ത്ര​മ​ല്ല സാ​ന്പ​ത്തി​ക വി​ദ​ഗ്ധ​രു​ടെ​യും സം​ശ​യ​മാ​ണ്. ഈ ​മേ​ഖ​ല​ക​ൾ സ്വ​കാ​ര്യ​വ​ത്ക​രി​ക്കു​ന്പോ​ൾ സ്വാ​ഭാ​വി​ക​മാ​യും വ​ലി​യ കോ​ർ​പ​റേ​റ്റ് സ്ഥാ​പ​ന​ങ്ങ​ളാ​വും അ​വി​ടേ​ക്കു ക​ട​ന്നു​വ​രു​ക. കാ​ര​ണം അ​വ​ർ​ക്കു മാ​ത്ര​മേ വ​ൻ മൂ​ല​ധ​ന​നി​ക്ഷേ​പം ആ​വ​ശ്യ​മു​ള്ള ഈ ​മേ​ഖ​ല​ക​ളി​ലേ​ക്കു ക​ട​ക്കാ​ൻ ക​ഴി​യൂ.

കോ​വി​ഡി​നു വ​ള​രെ മു​ന്പേ​ത​ന്നെ ഇ​ന്ത്യ​യി​ൽ സാ​ന്പ​ത്തി​ക മു​ര​ടി​പ്പു തു​ട​ങ്ങി​യി​രു​ന്നു. റെ​യി​ൽ​വേ​യും വ്യോ​മ​ഗ​താ​ഗ​ത​വും സ്വ​കാ​ര്യ​വ​ത്ക​രി​ക്കാ​ൻ കോ​വി​ഡി​നു മു​ന്പേ​ത​ന്നെ തീ​രു​മാ​നി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, കാ​ര്യ​മാ​യ നേ​ട്ട​മു​ണ്ടാ​ക്കാ​മെ​ന്നു​റ​പ്പാ​യാ​ലേ സ്വ​കാ​ര്യ​മേ​ഖ​ല ഇ​ത്ത​രം രം​ഗ​ങ്ങ​ളി​ലേ​ക്കു ക​ട​ന്നു​വ​രൂ. എ​യ​ർ ഇ​ന്ത്യ​യെ​പ്പോ​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ വി​ല്പ​ന​യ്ക്കു വ​ച്ചി​ട്ട് ആ​രും തി​രി​ഞ്ഞു​നോ​ക്കി​യി​ല്ല. എ​ന്നാ​ൽ ഇ​പ്പോ​ൾ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന പ്ര​തി​രോ​ധം, ബ​ഹി​രാ​കാ​ശം തു​ട​ങ്ങി​യ മേ​ഖ​ല​ക​ൾ കോ​ർ​പ​റേ​റ്റു​ക​ൾ​ക്കും മ​റ്റു വ​ൻ​കി​ട​ക്കാ​ർ​ക്കും ന​ല്ല നോ​ട്ട​മു​ള്ള മേ​ഖ​ല​ക​ളാ​ണ്. ചി​ല വി​ക​സി​ത രാ​ജ്യ​ങ്ങ​ളി​ൽ ഇ​ത്ത​രം മേ​ഖ​ല​ക​ൾ കോ​ർ​പ​റേ​റ്റു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്നു​ണ്ട്. എ​ന്നാ​ൽ, ഭ​ര​ണ​കൂ​ടം ന​ല്ല ജാ​ഗ്ര​ത പു​ല​ർ​ത്തി​യി​ല്ലെ​ങ്കി​ൽ രാ​ജ്യം കൊ​ള്ള​യ​ടി​ക്ക​പ്പെ​ടാ​ൻ ഇ​ത്ത​രം സ്വ​കാ​ര്യ​വ​ത്ക​ര​ണം വ​ഴി​യൊ​രു​ക്കും. അ​ത​ല്ല, ഭ​ര​ണ​കൂ​ട​വും ഇ​തി​ൽ പ​ങ്കാ​ളി​യാ​ണെ​ങ്കി​ൽ അ​തു ജ​ന​ത്തി​ന്‍റെ ദു​ര്യോ​ഗം എ​ന്നേ പ​റ​യേ​ണ്ടൂ.

കോ​വി​ഡ് മ​റ​യാ​ക്കി ഇ​ന്ത്യ​യു​ടെ സാ​ന്പ​ത്തി​ക മേ​ഖ​ല​യി​ൽ ന​ട​പ്പാ​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന പ​രി​ഷ്കാ​ര​ങ്ങ​ൾ വി​ദേ​ശി​യും സ്വ​ദേ​ശി​യു​മാ​യ മൂ​ല​ധ​ന​ത്തി​ന്‍റെ സ്വാ​ധീ​നം അ​ര​ക്കി​ട്ടു​റ​പ്പി​ക്കും. അ​തു രാ​ജ്യ​ത്തി​ന്‍റെ പു​രോ​ഗ​തി​ക്കും സ​ന്പ​ദ്ഘ​ട​ന​യു​ടെ ക​രു​ത്തി​നും എ​ത്ര​മാ​ത്രം സ​ഹാ​യ​ക​മാ​കും എ​ന്നു സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. പ്ര​തി​രോ​ധം, അ​ണു​ശ​ക്തി, ബ​ഹി​രാ​കാ​ശം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലേ​ക്കു സ്വ​കാ​ര്യ മൂ​ല​ധ​നം ക​ട​ന്നു​വ​രു​ന്പോ​ൾ രാ​ജ്യം അ​ടി​സ്ഥാ​ന​പ​ര​മാ​യൊ​രു ന​യ​വ്യ​തി​യാ​ന​ത്തി​നു വേ​ദി​യാ​വു​ക​യാ​ണ്. ഈ ​ന​യ​വ്യ​തി​യാ​നം വ്യാ​വ​സാ​യി​ക​മാ​യ കു​തി​പ്പി​നും കാ​ര്യ​ക്ഷ​മ​താ വ​ർ​ധ​ന​യ്ക്കും സ​ഹാ​യ​ക​മാ​കു​മെ​ന്നും മാ​റ്റ​ത്തെ ആ ​മ​നോ​ഭാ​വ​ത്തോ​ടെ സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ഭി​പ്രാ​യ​മു​ള്ള​വ​രു​മു​ണ്ട്. എ​ന്നാ​ൽ, സ്വ​ത​ന്ത്ര ഇ​ന്ത്യ​യു​ടെ വ​ള​ർ​ച്ച​യി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച ജ​നാ​ധി​പ​ത്യ സോ​ഷ്യ​ലി​സ്റ്റ് സാ​ന്പ​ത്തി​ക പാ​ത​യി​ൽ​നി​ന്നു​ള്ള അ​ടി​സ്ഥാ​ന​പ​ര​മാ​യ ഈ ​മാ​റ്റം ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​ത്തി​നും രാ​ജ്യ​ത്തി​ന്‍റെ പു​രോ​ഗ​തി​ക്കും എ​ത്ര​മാ​ത്രം പ്ര​യോ​ജ​ന​പ്ര​ദ​മാ​കും എ​ന്ന​താ​ണു പ്ര​ധാ​നം.