Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
സുവർണ മുത്തിനു മരണമില്ല
Saturday, December 31, 2022 12:52 AM IST
ബ്രസീലിൽ സാവോ പോളോ സ്റ്റേറ്റ് ചാന്പ്യൻഷിപ് തുടങ്ങിയ 1902ൽ കറുത്തവർഗക്കാർക്ക് കോർട്ടിൽ കയറാൻപോലും അനുവാദമുണ്ടായിരുന്നില്ല. പെലെ അപ്പനെ അനുസരിച്ചു. ആറു വയസായപ്പോൾ വീടിനടുത്തുള്ള തെരുവിലെ താരമായി. ബ്രസീലിയൻ സ്പോർട്സ് ക്ലബ്ബായ സാന്റോസിലെത്തിയതിൽപിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല.
പെലെ മുൻകൂട്ടി പ്രവചിച്ചിരുന്നതുപോലെ സാവോ പോളോയിലെ ആൽബർട്ട് ഐൻസ്റ്റൈൻ ആശുപത്രിയിൽ എഡ്സൺ അരാജ് നോസിമിയാന്റോ അന്തരിച്ചു. പക്ഷേ, പെലെ മരിച്ചില്ല. തോമസ് ആൽവ എഡിസണോടുള്ള ആരാധനമൂലം മകനു പിതാവ് ഡൊഡീഞ്ഞോ ഇട്ട പേരാണ് എഡ്സൺ. പിന്നീടാണ് ലോകഫുട്ബോളിന്റെ രാജാവായ അദ്ദേഹം പെലെ എന്നറിയപ്പെട്ടത്. പെലെ ഒരിക്കൽ പറഞ്ഞു: ""എഡ്സൺ സ്വന്തമായ വികാരങ്ങളും കുടുംബവും കഠിനാധ്വാനവുമൊക്കെയുള്ള ഒരാളാണ്. അയാൾ ഒരു സാധാരണ മനുഷ്യനായതുകൊണ്ട് ഒരു ദിവസം മരിക്കും. പക്ഷേ, പെലെ ഒരു ബിംബമാണ്. പെലെ മരിക്കില്ല, പെലെ എക്കാലത്തുമുണ്ടാകും''. അതു സംഭവിച്ചിരിക്കുന്നു, എഡ്സൺ മരിച്ചു, പെലെ ജീവിച്ചിരിക്കുന്നു. കറുത്ത മുത്തിനു മരണമില്ല.
ബ്രസീലുകാരോ ഫുട്ബോൾ പ്രേമികളോ മാത്രമല്ല പെലെയുടെ ആരാധകർ. കായികപ്രേമികളും കളിയറിയാത്തവരും സ്ത്രീകളും പുരുഷന്മാരുമെല്ലാം അദ്ദേഹത്തെ നെഞ്ചിലേറ്റി. എന്തുകൊണ്ടാണ് പെലെ ഫുട്ബോൾ രാജാവായത്? ഫുട്ബോൾ മത്സരങ്ങളിൽ 1200ലേറെ ഗോളുകൾ വലയിലാക്കിയതിനാലാണോ? ലോകകപ്പ് മൂന്നുവട്ടം സ്വന്തമാക്കിയതുകൊണ്ടാണോ? സിസർ കട്ടുകൾകൊണ്ട് വിസ്മയിപ്പിച്ചതിനാണോ? ഫുട്ബോളിന്റെ വലിപ്പമുള്ള പട്ടിണിവീട്ടിൽനിന്നു വളർന്നു ലോകത്തോളം വലിയ ഫുട്ബോൾ താരമായതിനാലാണോ? അതോ വർണവിവേചനത്തിന്റെ ദുരനുഭവങ്ങളിൽനിന്നെല്ലാം കുതറിയോടി ഒന്നാമതെത്തിയ കറുത്ത മുത്തായതുകൊണ്ടാണോ? എല്ലാം കാരണമായിട്ടുണ്ടാകാം. പക്ഷേ, അതിനപ്പുറവും എന്തൊക്കെയോ കാരണങ്ങളുണ്ട്. ആരാധകർക്കും നിശ്ചയമില്ലാത്ത കാര്യം.
1940 ഒക്ടോബർ 23ന് ബ്രസീലിലെ ട്രെസ് കൊറാക്കോസിലായിരുന്നു ജനനം. അപ്പൻ ഡൊഡീഞ്ഞോ. അമ്മ സെലെസ്റ്റ് അരാജ്. അമ്മയ്ക്കിപ്പോൾ 100 വയസു കഴിഞ്ഞു. മാതാപിതാക്കൾ ദരിദ്രരായിരുന്നതിനാൽ സോക്സിൽ പഴന്തുണി കുത്തി നിറച്ച് പന്തുണ്ടാക്കി കൂട്ടുകാരുമൊത്തു കളിച്ചു. ബാറു ഗ്രാമത്തിലെ ക്ലബ്ബിൽ ഫുട്ബോൾ കളിക്കുന്ന പിതാവായിരുന്നു ബാല്യകാല മാതൃക. കളിയിൽ തോൽക്കുന്ന പിതാവിനെ കളിയാക്കുന്നവരോട് പെലെ വഴക്കുണ്ടാക്കി. അപ്പൻ പറഞ്ഞു: ""അതൊക്കെ കേൾക്കാൻ വിധിക്കപ്പെട്ടവരാണു നമ്മൾ. പ്രതികരിക്കാൻ പോയാൽ ഫുട്ബോളിൽ നമ്മുടെ വഴികൾ അടഞ്ഞുപോകും.'' ബ്രസീലിൽ സാവോ പോളോ സ്റ്റേറ്റ് ചാന്പ്യൻഷിപ് തുടങ്ങിയ 1902ൽ കറുത്തവർഗക്കാർക്ക് കോർട്ടിൽ കയറാൻപോലും അനുവാദമുണ്ടായിരുന്നില്ല. പെലെ അപ്പനെ അനുസരിച്ചു. ആറു വയസായപ്പോൾ വീടിനടുത്തുള്ള തെരുവിലെ താരമായി. ബ്രസീലിയൻ സ്പോർട്സ് ക്ലബ്ബായ സാന്റോസിലെത്തിയതിൽപ്പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. ബ്രസീലിനുവേണ്ടി ഫിഫ ലോകകപ്പിൽ നാലുതവണ കളിച്ചു. മൂന്നു തവണ കപ്പുനേടി. സാന്റോസിനു പുറമേ ന്യൂയോർക്ക് കോസ്മോസിനുവേണ്ടി മാത്രമേ അദ്ദേഹം കളിച്ചിട്ടുള്ളു.
1977ൽ കോൽക്കത്തയിൽ നടന്ന ഒരു സൗഹൃദമത്സരത്തിൽ പങ്കെടുക്കാൻ പെലെ ഇന്ത്യയിലെത്തി. ന്യൂയോർക്ക് കോസ്മോസും പെലെയുടെ മുൻ ക്ലബ് സാന്റോസുമായിരുന്നു എതിരാളികൾ. ആദ്യപകുതിയിൽ കോസ്മോസിനുവേണ്ടിയും രണ്ടാം പകുതിയിൽ സാന്റോസിനുവേണ്ടിയും അദ്ദേഹം കളിച്ചു. രണ്ടു ഗോളുകൾവീതം നേടി കളി സമനിലയിലായിരുന്നു. സ്കൂളുകൾക്ക് അന്ന് അവധി പ്രഖ്യാപിച്ചു. കോൽക്കത്തയിൽതന്നെ 2015ൽ അദ്ദേഹം വീണ്ടുമെത്തിയപ്പോൾ 74 വയസ്. അത്തവണ ഡൽഹിയിലും എത്തിയിരുന്നു. അന്നും ജനം ഇളകിമറിയുകയായിരുന്നു. കേരളത്തിലുൾപ്പെടെ ബ്രസീലിന് ഇപ്പോഴും ആരാധകരുള്ളതിന്റെ പ്രധാന കാരണങ്ങളിലൊന്ന് പെലെയാണ്.
എൺപതുകളിൽ കേരളത്തിലെ സ്കൂളുകളിൽ പഠിച്ചവരിൽ ഫുട്ബോൾ അറിയാത്തവരും പെലെയെ നെഞ്ചേറ്റി. മലയാളം പാഠാവലി അഞ്ചാം ക്ലാസിലെ പുസ്തകത്തിൽ 15-ാം പാഠം പെലെയെക്കുറിച്ചായിരുന്നു. അതിലൊരു ഭാഗം ഇങ്ങനെയായിരുന്നു:“ഗോൾമുഖത്തുനിന്ന് പതിനഞ്ചടി അകലെ നിന്നിരുന്ന പീലേ വായുവിലൂടെ കരണംമറിഞ്ഞ് കോര്‍ണര്‍ കിക്കിലെത്തുന്നു. ഗോൾമുഖത്തിലേക്കു പീലേ പന്ത് ആഞ്ഞടിക്കുമെന്ന് സ്റ്റേഡിയത്തില്‍ എല്ലാവരും കരുതുന്നു. ആ അടി തടുക്കുന്നതിനു ഗോളി തയാറെടുത്തുനില്ക്കുന്നു. അപ്പോം അതാ, പീലേ തലകൊണ്ടു, പന്തുതട്ടി , ശരീരംകൊണ്ട് ഒന്നു പരന്നുചുറ്റി , താനോ പന്തോ ഗ്രൗണ്ടിലെത്തുന്നതിനു മുമ്പായി, ഇടതുകാല്‍വച്ച് ആഞ്ഞൊരടി അടിക്കുന്നു! ഗോളി മലച്ചുനില്ക്കെ അന്തരീക്ഷം ഭേദിക്കുമാറ് കാണികളുടെ ഹര്‍ഷാരവം ഉയര്‍ന്നു. ഓര്‍മ്മയില്‍ എക്കാലത്തും തങ്ങിനില്ക്കുന്ന ഒരു ഗോളായിരുന്നു അത്.”
എല്ലാം കഴിഞ്ഞു. കളിക്കളം ശൂന്യമായതുപോലെ. അഞ്ചാംക്ലാസിൽ പീലെ എന്നു പറഞ്ഞു പഠിച്ചു പിന്നെ പെലെയിലേക്കു ചുവടുമാറ്റിയ മലയാളി എങ്ങനെ മറക്കും ഈ സുവർണ മുത്തിനെ ? അവരുടെ നെഞ്ചിൽ ഒരു ഫുട്ബോൾ തടഞ്ഞിരിക്കുന്നതുപോലെ പെലെ സങ്കടമായിരിക്കുന്നു. പക്ഷേ, പെലെയ്ക്കു മരണമില്ലല്ലോ..!
മണിപ്പുരിൽ ഇന്ത്യ പരാജയപ്പെടരുത്
വേദനയായും മുന്നറിയിപ്പായും ബാലസോർ
തട്ടിപ്പുകാരോടല്ല സഹകരണം വേണ്ടത്
തീവയ്പുകാരെ ഒതുക്കുകതന്നെ വേണം
ഭാവിയുടെ വാതിലുകൾ വിദ്യാലയങ്ങളിൽ തുറക്കാം
തിരുവഞ്ചൂർ പറഞ്ഞതിൽ കഴന്പുണ്ടെങ്കിൽ തിരുത്തണം
രാജ്യത്തിന്റെ താരങ്ങളെ ഇനിയും പീഡിപ്പിക്കരുത്
കഷ്ടം, തമിഴ്നാടിനെയും ദുരിതത്തിലാക്കി
രോഗികൾക്കും വേണം സംരക്ഷണം
അഴിമതിയുടെ കേരളാ സ്റ്റോറി
പുകമറയിൽ അഴിമതിയോ കെടുകാര്യസ്ഥതയോ?
പുതിയ പാർലമെന്റ് മന്ദിരം; ഐക്യത്തോടെ തുടങ്ങാം
തെരഞ്ഞെടുക്കപ്പെട്ടവരെ ഭരിക്കാൻ അനുവദിക്കൂ
കർണാടകത്തിലെ സ്നേഹത്തിന്റെ കട
മനുഷ്യച്ചോര കൊടുത്ത് മൃഗസ്നേഹം വേണ്ട
ഈ റിപ്പോർട്ടിന്മേൽ അടയിരിക്കരുത്
രാഷ്ട്രശ്രീയായി വളരട്ടെ കുടുംബശ്രീ
കത്തി രാകുന്നുണ്ട്; അടുത്തത് വൈദ്യുതി നിരക്കോ?
കേരളത്തിലും ആവർത്തിക്കുന്ന ആൾക്കൂട്ടക്കൊലപാതകങ്ങൾ
വ്യക്തമായ ജനവിധി, കൃത്യമായ പ്രതിവിധി
മണിപ്പുരിൽ ഇന്ത്യ പരാജയപ്പെടരുത്
വേദനയായും മുന്നറിയിപ്പായും ബാലസോർ
തട്ടിപ്പുകാരോടല്ല സഹകരണം വേണ്ടത്
തീവയ്പുകാരെ ഒതുക്കുകതന്നെ വേണം
ഭാവിയുടെ വാതിലുകൾ വിദ്യാലയങ്ങളിൽ തുറക്കാം
തിരുവഞ്ചൂർ പറഞ്ഞതിൽ കഴന്പുണ്ടെങ്കിൽ തിരുത്തണം
രാജ്യത്തിന്റെ താരങ്ങളെ ഇനിയും പീഡിപ്പിക്കരുത്
കഷ്ടം, തമിഴ്നാടിനെയും ദുരിതത്തിലാക്കി
രോഗികൾക്കും വേണം സംരക്ഷണം
അഴിമതിയുടെ കേരളാ സ്റ്റോറി
പുകമറയിൽ അഴിമതിയോ കെടുകാര്യസ്ഥതയോ?
പുതിയ പാർലമെന്റ് മന്ദിരം; ഐക്യത്തോടെ തുടങ്ങാം
തെരഞ്ഞെടുക്കപ്പെട്ടവരെ ഭരിക്കാൻ അനുവദിക്കൂ
കർണാടകത്തിലെ സ്നേഹത്തിന്റെ കട
മനുഷ്യച്ചോര കൊടുത്ത് മൃഗസ്നേഹം വേണ്ട
ഈ റിപ്പോർട്ടിന്മേൽ അടയിരിക്കരുത്
രാഷ്ട്രശ്രീയായി വളരട്ടെ കുടുംബശ്രീ
കത്തി രാകുന്നുണ്ട്; അടുത്തത് വൈദ്യുതി നിരക്കോ?
കേരളത്തിലും ആവർത്തിക്കുന്ന ആൾക്കൂട്ടക്കൊലപാതകങ്ങൾ
വ്യക്തമായ ജനവിധി, കൃത്യമായ പ്രതിവിധി
Latest News
മഹിപാൽ യാദവ് എക്സൈസ് കമ്മീഷണർ
മണിപ്പൂർ സംഘർഷം: ബിഎസ്എഫ് ജവാൻ കൊല്ലപ്പെട്ടു
"നല്ല സമയം'; ബംഗ്ലാദേശിൽ നിന്ന് വാച്ചുകൾ കടത്താൻ ശ്രമിച്ചവർ പിടിയിൽ
പ്ലസ് വണിന് പുതിയ ബാച്ചുകൾ അനുവദിക്കാൻ തീരുമാനം
ലൈഫ് മിഷൻ കേസ്: സന്ദീപ് നായർ അറസ്റ്റിൽ
Latest News
മഹിപാൽ യാദവ് എക്സൈസ് കമ്മീഷണർ
മണിപ്പൂർ സംഘർഷം: ബിഎസ്എഫ് ജവാൻ കൊല്ലപ്പെട്ടു
"നല്ല സമയം'; ബംഗ്ലാദേശിൽ നിന്ന് വാച്ചുകൾ കടത്താൻ ശ്രമിച്ചവർ പിടിയിൽ
പ്ലസ് വണിന് പുതിയ ബാച്ചുകൾ അനുവദിക്കാൻ തീരുമാനം
ലൈഫ് മിഷൻ കേസ്: സന്ദീപ് നായർ അറസ്റ്റിൽ
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top