പ്ര​വേ​ശ​ന​പ​രീ​ക്ഷാ റാ​ങ്ക് : എ​ന്‍​ജി​നി​യ​റിം​ഗി​ല്‍ വ​രു​ണ്‍; ഫാ​ര്‍​മ​സി​യി​ല്‍ അ​ക്ഷ​യ്
Friday, September 25, 2020 1:46 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന എ​​​ന്‍​ജി​​​നി​​​യ​​​റിം​​​ഗ് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​(കീം)യി​​​ല്‍ കോ​​​ട്ട​​​യം തെ​​​ള്ള​​​കം അ​​​ബാ​​​ദ് റോ​​​യ​​​ല്‍ ഗാ​​​ര്‍​ഡ​​​നി​​​ല്‍ കെ.​​​എ​​​സ്. വ​​​രു​​​ണി​​​ന് ഒ​​​ന്നാം റാ​​​ങ്ക്. (സ്കോ​​​ര്‍ 593.6776). ക​​​ണ്ണൂ​​​ര്‍ മാ​​​ത​​​മം​​​ഗ​​​ലം ഗോ​​​കു​​​ല​​​ത്തി​​​ല്‍ ടി.​​​കെ. ഗോ​​​കു​​​ല്‍ ഗോ​​​വി​​​ന്ദ് (591.9297) ര​​​ണ്ടും മ​​​ല​​​പ്പു​​​റം മു​​​സി​​​ലി​​​യാ​​​ര്‍ അ​​​ങ്ങാ​​​ടി ത​​​യ്യി​​​ല്‍ പി.​​​നി​​​യാ​​​സ്മോ​​​ന്‍ (585.4389) മൂ​​​ന്നാം റാ​​​ങ്കും നേ​​​ടി.
ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി ഡോ.​​​കെ.​​​ടി. ജ​​​ലീ​​​ല്‍ ഓ​​​ണ്‍ ലൈ​​​നാ​​​യാ​​​ണ് റാ​​​ങ്ക് പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്തി​​​യ​​​ത്.

ഫാ​​​ര്‍​മ​​​സി പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യി​​​ല്‍ തൃ​​​ശൂ​​​ര്‍ കൊ​​​ടു​​​വാ​​​യൂ​​​ര്‍ ടെ​​​മ്പി​​​ള്‍ റോ​​​ഡി​​​ല്‍ പാ​​​ണ്ടി​​​യ​​​ത്ത് അ​​​ക്ഷ​​​യ് കെ.​​​ മു​​​ര​​​ളീ​​​ധ​​​ര​​​ന്‍ (469. 0909) ഒ​​​ന്നാം റാ​​​ങ്ക് നേ​​​ടി. കാ​​​സ​​​ര്‍​ഗോ​​​ഡ് പ​​​ര​​​പ്പാ മാ​​​ങ്കോ​​​ട്ട​​​യി​​​ല്‍ ജോ​​​യ​​​ല്‍ ജയിം​​​സ് ര​​​ണ്ടും (468.8637) കൊ​​​ല്ലം ഡീ​​​സ​​​ന്‍റ് ജം​​​ഗ്ഷ​​​ന്‍ മേ​​​ലേമ​​​ഠ​​​ത്തി​​​ല്‍ ആ​​​ദി​​​ത്യ ബൈ​​​ജു ( 465.2273) മൂ​​​ന്നും റാ​​​ങ്ക് നേ​​​ടി.

എ​​​ന്‍​ജി​​​നിയ​​​റിം​​​ഗി​​​ല്‍ കൊ​​​ല്ലം ഡീ​​​സ​​​ന്‍റ് ജം​​​ഗ്ഷ​​​ന്‍ മേ​​​ലേ മ​​​ഠ​​​ത്തി​​​ല്‍ ആ​​​ദി​​​ത്യ ബൈ​​​ജു നാ​​​ലും കോ​​​ഴി​​​ക്കോ​​​ട് ചെ​​​വാ​​​യൂ​​​ര്‍ ആ​​​ര്‍​ദ്ര​​​ത്തി​​​ല്‍ അ​​​ദ്വൈ​​​ത് ദീ​​​പ​​​ക് അ​​​ഞ്ചും കാ​​​സ​​​ര്‍​ഗോ​​​ഡ് ബെ​​​ന്‍​ഡി​​​ച്ചാ​​​ല്‍ മു​​​വാ​​​ല്‍ കോ​​​മ്പൗ​​​ണ്ടി​​​ല്‍ ഇ​​​ബ്രാ​​​ഹിം സൊ​​​ഹൈ​​​ല്‍ ഹാ​​​രി​​​സ് ആ​​​റും മ​​​ല​​​പ്പു​​​റം മൗ​​​ലി​​​യാ​​​ര്‍ അ​​​ങ്ങാ​​​ടി ന​​​ന​​​യ്ക്ക​​​ല്‍ എ​​​ന്‍. ത​​​സ്ളീം ബേ​​​സി​​​ല്‍ ഏ​​​ഴും റാ​​​ങ്കു​​​ക​​​ള്‍ നേ​​​ടി. തൃ​​​ശൂ​​​ര്‍ കൊ​​​ടു​​​വാ​​​യൂ​​​ര്‍ ടെ​​​മ്പി​​​ള്‍ റോ​​​ഡി​​​ല്‍ പാ​​​ണ്ടി​​​യ​​​ത്ത് അ​​​ക്ഷ​​​യ് കെ ​​​മു​​​ര​​​ളീ​​​ധ​​​ര​​​ന്‍ എ​​​ട്ടും മ​​​ല​​​പ്പു​​​റം കു​​​റ്റോ​​​ലി ഉ​​​മ്മി​​​ണി​​​യി​​​ല്‍ യു .​​​മു​​​ഹ​​​മ്മ​​​ദ് നി​​​ഷാ​​​ദ് ഒ​​​മ്പ​​​തും കോ​​​ഴി​​​ക്കോ​​​ട് ചാ​​​ലി​​​ക്ക​​​ര വ​​​ണ്ണ​​​പ്പ​​​ടി​​​മീ​​​ത​​​ല്‍ എം.​​​ആ​​​ര്‍. അ​​​ലീ​​​ന പ​​​ത്തും റാ​​​ങ്കു നേ​​​ടി.


പ​​​ട്ടി​​​കജാ​​​തി വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ കൊ​​​ല്ലം കൊ​​​ട്ടാ​​​ര​​​ക്ക​​​ര സാ​​​യ് വി​​​ഹാ​​​റി​​​ല്‍ എം.​​​ജെ. ജ​​​ഗ​​​ന്‍ ഒ​​​ന്നും ക​​​ണ്ണൂ​​​ര്‍ ബ​​​ര്‍​ണ​​​ശേ​​​രി ഡി​​​ഫ​​​ന്‍​സ് സി​​​വി​​​ല്‍ ക്വാ​​​ര്‍​ട്ടേ​​​ഴ്സി​​​ല്‍ നീ​​​മാ പി. ​​​മ​​​ണി​​​ക​​​ണ്ഠ​​​ന്‍ ര​​​ണ്ടും റാ​​​ങ്കു നേ​​​ടി. പ​​​ട്ടി​​​കവ​​​ര്‍​ഗ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ കോ​​​ട്ട​​​യം മേ​​​ലു​​​കാ​​​വു​​​മ​​​റ്റം കു​​​ന്നും​​​പു​​​റ​​​ത്ത് അ​​​ശ്വി​​​ന്‍ സാം ​​​ജോ​​​സ​​​ഫ് ഒ​​​ന്നും കാ​​​സ​​​ര്‍​ഗോ​​​ഡ് ഗു​​​രു​​​ന​​​ഗ​​​ര്‍ പ്ര​​​സാ​​​ദ് നി​​​ല​​​യി​​​ല്‍ ബി. ​​​പ​​​വ​​​നി​​​ത് ര​​​ണ്ടും റാ​​​ങ്ക് സ്വ​​​ന്ത​​​മാ​​​ക്കി.

ഈ ​​​വ​​​ര്‍​ഷം എ​​​ന്‍​ജി​​​നി​​​യ​​​റിം​​​ഗ് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ എ​​​ഴു​​​തി​​​യ 71742 പേ​​​രി​​​ല്‍ 56599 പേ​​​രാ​​​ണ് യോ​​​ഗ്യ​​​ത നേ​​​ടി​​​യ​​​ത്. ഇ​​​വ​​​രി​​​ല്‍ നി​​​ന്നും യോ​​​ഗ്യ​​​താ പ​​​രീ​​​ക്ഷ​​​യു​​​ടെ മാ​​​ര്‍​ക്ക് സ​​​മ​​​ര്‍​പ്പി​​​ച്ച് റാ​​​ങ്ക് പ​​​ട്ടി​​​ക​​​യി​​​ല്‍ ഇ​​​ടം​​​പി​​​ടി​​​ച്ച​​​ത് 53236 പേ​​​രാ​​​ണ്. 54837 പേ​​​ര്‍ ഫാ​​​ര്‍​മ​​​സി പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​തി​​​യ​​​തി​​​ല്‍ 47081 പേ​​​ര്‍ റാ​​​ങ്ക് പ​​​ട്ടി ക​​​യി​​​ല്‍ ഉ​​​ള്‍​പ്പെ​​​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.