തുലാവർഷം 26 ന് എത്തിയേക്കും
Thursday, October 21, 2021 1:39 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് 26 നു തുലാവർഷം എത്തിയേക്കുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അന്നു തന്നെ കാലവർഷം പൂർണമായി പിൻവാങ്ങും. സെപ്റ്റംബർ 30 വരെയാണ് കാലവർഷം. അതിനു ശേഷം പെയ്യുന്ന മഴ തുലാവർഷത്തിന്റെ കണക്കിലാണു പെടുത്തുന്നത്.