ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധത്തിനെതിരേ പരാതിയുമായി സേവ് യൂണിവേഴ്സിറ്റി കാന്പയിൻ
Monday, January 30, 2023 3:31 AM IST
തിരുവനന്തപുരം: യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധത്തിനെതിരേ മറ്റൊരുപരാതി.
ബോധി കോമണ്‍സ് എന്ന വെബ്സൈറ്റിലെ ലേഖനം ഗവേഷണ പ്രബന്ധത്തിൽ കോപ്പിയടിച്ചുവെന്ന പരാതിയുമായി രംഗത്തെത്തിയത് സേവ് യൂണിവേഴ്സിറ്റി കാന്പയിനാണ്. സംഭവത്തിൽ കേരളാ സർവകലാശാല വൈസ് ചാൻസലർക്ക് സേവ് യൂണിവേഴ്സിറ്റി കാന്പയിൻ ഇന്നു പരാതി നല്‍കും.
ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധത്തിലെ ഗുരുതര തെറ്റ് നേരത്തെ പുറത്തുവന്നിരുന്നു. ചങ്ങന്പുഴയുടെ വാഴക്കുല എന്നതിനു പകരം രചയിതാവായി വൈലോപ്പിള്ളിയുടെ പേര് തെറ്റിച്ചെഴുതിയ പ്രബന്ധത്തിനാണ് ചിന്തയ്ക്ക് ഡോക്ടറേറ്റ് കിട്ടിയത്.
കേരള സർവകലാശാല പ്രോ വിസിയായിരുന്നു ചിന്തയുടെ ഗൈഡ്. ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധത്തിലെ ഗുരുതരതെറ്റ് പുറത്തുവന്നിട്ടും കേരള സർവകലാശാല ഇതുവരെ പ്രതികരിച്ചിട്ടില്ല.