25 വർഷമായി ആശുപത്രിവാസം മാത്രം; ജോസിന്‍റെ കുടുംബത്തെ സഹായിക്കുമോ
Thursday, November 15, 2018 9:45 AM IST
കോ​ട്ട​യം: 25 വ​ർ​ഷ​മാ​യി ആ​ശു​പ​ത്രി​വാ​സം മാ​ത്രം... ഒ​രു സാ​ധാ​ര​ണ കു​ടും​ബം മാ​ന​സി​ക​മാ​യും സാ​ന്പ​ത്തി​ക​മാ​യും ത​ള​രാ​ൻ ഇ​തി​ൽ​പ്പ​രം എ​ന്തു​വേ​ണം. പാ​ലാ പ്ര​വി​ത്താ​നം സ്വ​ദേ​ശി മു​രി​ങ്ങ​യി​ൽ എം.​ജെ.​ജോ​സി​ന്‍റെ കു​ടും​ബ​മാ​ണ് ആ​യു​സി​ന്‍റെ ന​ല്ലൊ​രു പ​ങ്കും ആ​ശു​പ​ത്രി​യി​ൽ ചി​ല​വ​ഴി​ച്ച് വി​ധി​യോ​ട് പ​ട​വെ​ട്ടു​ന്ന​ത്.

ജോ​സി​നും ഭാ​ര്യ ഓ​മ​ന​യ്ക്കും 1993-ൽ ​ആ​ണ്‍​കു​ഞ്ഞ് പി​റ​ന്നു. 11 മാ​സം ക​ഴി​ഞ്ഞ​പ്പോ​ൾ മു​ത​ൽ കു​ഞ്ഞ് അ​സാ​ധാ​ര​ണ​മാ​യി അ​സ്വ​സ്ഥ​ത​ക​ൾ പ്ര​ക​ടി​പ്പി​ച്ച​തോ​ടെ​യാ​ണ് ഇ​വ​രു​ടെ ജീ​വി​തം താ​ളം​തെ​റ്റി തു​ട​ങ്ങി​യ​ത്. കു​ട്ടി നി​ർ​ത്താ​തെ ക​ര​യു​ന്ന അ​വ​സ്ഥ​യി​ലാ​യ​തോ​ടെ അ​വ​നെ ആ​ശു​പ​ത്രി​യി​ൽ കാ​ണി​ച്ചു. ആ​ദ്യം കാ​ണി​ച്ച ആ​ശു​പ​ത്രി​ക​ൾ എ​ല്ലാം കൈ​യൊ​ഴി​ഞ്ഞ​തോ​ടെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​ഭ​യം തേ​ടി.

എ​ന്നാ​ൽ 85 ദി​വ​സം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കി​ട​ന്നി​ട്ടും കു​ഞ്ഞി​ന്‍റെ രോ​ഗം ക​ണ്ടെ​ത്താ​ൻ പോ​ലും ഡോ​ക്ട​ർ​മാ​ർ​ക്ക് ക​ഴി​ഞ്ഞി​ല്ല. അ​വ​ർ വെ​ല്ലൂ​ർ ക്രി​സ്ത്യ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രെ കാ​ണി​ക്കാ​ൻ നി​ർ​ദ്ദേ​ശി​ച്ചു. വെ​ല്ലൂ​രി​ലെ പ​രി​ശോ​ധ​ന​യി​ൽ കു​ഞ്ഞി​ന് ക​ര​ളി​ൽ കു​രു​ക്ക​ളു​ണ്ടാ​കു​ന്ന ഗു​രു​ത​ര രോ​ഗ​മാ​ണെ​ന്ന് മ​ന​സി​ലാ​യി. ഇ​ല്ലാ​യ്മ​ക​ൾ എ​ല്ലാം മ​റ​ന്ന് കി​ട​പ്പാ​ടം വ​രെ വി​റ്റു ദ​ന്പ​തി​ക​ൾ കു​ഞ്ഞി​നെ ചി​കി​ത്സി​ച്ചു.

1993 മു​ത​ൽ 2004 വ​രെ 11 വ​ർ​ഷം ചി​കി​ത്സി​ച്ച​തു വ​ഴി കു​ട്ടി​യു​ടെ രോ​ഗം മാ​റി. വെ​ല്ലൂ​രി​ലെ ദീ​ർ​ഘ​കാ​ല​ത്തെ ചി​കി​ത്സ​യ്ക്ക് വ​ന്ന ഭാ​രി​ച്ച ചി​ല​വ് കു​ടും​ബ​ത്തെ ദാ​രി​ദ്ര​ത്തി​ലാ​ക്കി. കി​ട​പ്പാ​ടം വ​രെ വി​ൽ​ക്കേ​ണ്ടി വ​ന്നു.

കു​ഞ്ഞി​ന്‍റെ ആ​രോ​ഗ്യം വീ​ണ്ടെ​ടു​ത്ത് ജീ​വി​തം വീ​ണ്ടും ഒ​ന്നി​ൽ​നി​ന്നും തു​ട​ങ്ങാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഭാ​ര്യ ഓ​മ​ന രോ​ഗി​യാ​യ​ത് കു​ടും​ബ​ത്തെ വീ​ണ്ടും ത​ള​ർ​ത്തി. ന​ട്ടെ​ല്ലി​ന് അ​ക​ൽ​ച്ച​യു​ണ്ടാ​കു​ന്ന രോ​ഗ​ത്തി​ലാ​യി​രു​ന്നു തു​ട​ക്കം. പു​റ​മേ പ്ര​മേ​ഹ​വും സ​ന്ധി​വാ​ത​വും പി​ടി​പെ​ട്ടു. ഇ​രു​കാ​ലു​ക​ളും നീ​രു​വ​ന്നു മൂ​ടി​യ​തോ​ടെ ഓ​മ​ന​യ്ക്ക് ന​ട​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​യി.

എ​റ​ണാ​കു​ളം അ​മൃ​ത ആ​ശു​പ​ത്രി​യി​ലെ പ​രി​ശോ​ധ​ന​യി​ൽ ഓ​മ​ന​യ്ക്ക് എ​ല്ലു​പൊ​ടി​യു​ന്ന രോ​ഗ​മാ​ണെ​ന്ന് ഡോ​ക്ട​ർ​മാ​ർ ക​ണ്ടെ​ത്തി. ഇ​തി​ന് പു​റ​മേ ശ​രീ​ര​ത്തി​ൽ ര​ക്ത​ത്തി​ന്‍റെ അ​ള​വ് കു​റ​യു​ക​യും ഗ​ർ​ഭ​പാ​ത്ര​ത്തി​ൽ മു​ഴ​യും മൂ​ക്കി​നു​ള്ളി​ൽ ദ​ശ​വ​ള​രു​ന്ന രോ​ഗ​വും പി​ടി​പെ​ട്ടു. ഇ​തോ​ടെ മൂ​ന്ന് ശ​സ്ത്ര​ക്രി​യ​ക​ൾ​ക്ക് അ​വ​രെ വി​ധേ​യ​രാ​ക്കി. ചി​കി​ത്സ​ക​ൾ മു​ന്നോ​ട്ടു​പോ​കു​ന്ന​തി​നി​ടെ ഓ​മ​ന​യു​ടെ നെ​ഞ്ചി​ൽ പ​ഴു​പ്പ് കെ​ട്ടി​കി​ട​ക്കു​ന്നു​വെ​ന്ന് ഡോ​ക്ട​ർ​മാ​ർ ക​ണ്ടെ​ത്തി. ഇ​തോ​ടെ വ​ല​ത് സ്ത​നം നീ​ക്കം ചെ​യ്യേ​ണ്ടി വ​ന്നു.

ഇ​തി​നൊ​ക്കെ പി​ന്നാ​ലെ​യാ​ണ് അ​ര​യ്ക്ക് താ​ഴോ​ട്ട് ര​ക്ത​യോ​ട്ടം ഇ​ല്ലാ​ത്ത അ​വ​സ്ഥ വ​ന്ന​ത്. ഇ​തോ​ടെ കാ​ലു​ക​ളു​ടെ ച​ല​ന​ശേ​ഷി ന​ഷ്ട​പ്പെ​ട്ടു. കാ​ലു​ക​ളി​ലെ ഞ​ര​ന്പു​ക​ൾ ബ്ലോ​ക്കാ​കു​ന്ന​താ​ണെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. അ​ടി​യ​ന്ത​ര​മാ​യി ശ​സ്ത്ര​ക്രി​യ ന​ട​ത്ത​ണ​മെ​ന്നും ഡോ​ക്ട​ർ​മാ​ർ നി​ർ​ദ്ദേ​ശി​ച്ചു. ഇ​തി​നാ​യി അ​ഞ്ച് ല​ക്ഷ​ത്തോ​ളം രൂ​പ ഇ​നി​യും സ്വ​രൂ​പി​ക്കേ​ണ്ട​തു​ണ്ട്.

ഓ​മ​ന​യു​ടെ ചി​കി​ത്സ​ക​ൾ​ക്ക് മാ​ത്രം 15 ല​ക്ഷം രൂ​പ​യാ​ണ് കു​ടും​ബം ക​ണ്ടെ​ത്തേ​ണ്ടി വ​ന്ന​ത്. കു​ഞ്ഞി​ന്‍റെ ചി​കി​ത്സ​ക​ൾ​ക്ക് പി​ന്നാ​ലെ അ​മ്മ കൂ​ടി രോ​ഗി​യാ​യ​തോ​ടെ കു​ടും​ബം പെ​രു​വ​ഴി​യി​ലാ​യി. കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ ജോ​സും കു​ടും​ബ​വും 17 വ​ർ​ഷ​മാ​യി വാ​ട​ക വീ​ട്ടി​ലാ​ണ് ക​ഴി​യു​ന്ന​ത്.

സു​ഹൃ​ത്തു​ക്ക​ളും നാ​ട്ടു​കാ​രും ഒ​ക്കെ സ​ഹാ​യി​ച്ചാ​ണ് ഇ​തു​വ​രെ മു​ന്നോ​ട്ടു​പോ​യ​ത്. വീ​ട്ടു​വാ​ട​ക​യും നി​ത്യ​ചി​ല​വും പോ​ലും ക​ണ്ടെ​ത്താ​ൻ വി​ഷ​മി​ക്കു​ന്ന കു​ടും​ബം ഓ​മ​ന​യു​ടെ തു​ട​ർ ചി​കി​ത്സ​ക​ൾ​ക്കും കു​ടും​ബ​ത്തി​ന്‍റെ നി​ല​നി​ൽ​പ്പി​നു​മാ​യി പ്ര​തീ​ക്ഷ​യോ​ടെ സു​മ​ന​സു​ക​ൾ​ക്ക് മു​ന്നി​ൽ കൈ​നീ​ട്ടു​ക​യാ​ണ്.

ഓ​മ​ന​യ്ക്കു​ള്ള സ​ഹാ​യം Deepika Charitable Turst നു South India Bank ​ന്‍റെ കോ​ട്ട​യം ശാ​ഖ​യി​ലു​ള്ള അ​ക്കൗ​ണ്ടി​ലേ​ക്ക് അ​യ​യ്ക്കാം. അ​ക്കൗ​ണ്ട് ന​ന്പ​ർ 00370730 00003036 IFSC Code SIBL 0000037 ദീ​പി​ക ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ പേ​രി​ൽ പ​ണം അ​യ​യ്ക്കു​ന്പോ​ൾ ആ ​വി​വ​രം [email protected] ലേ​ക്ക് ഇ​മെ​യി​ൽ ആ​യോ (91) 93495 99068 ലേ​ക്ക് എ​സ്എം​എ​സ് വ​ഴി​യോ അ​റി​യി​ക്ക​ണം. സം​ശ​യ​ങ്ങ​ൾ​ക്ക് (91) 93495 99068.

ചാ​രി​റ്റി വി​വ​ര​ങ്ങ​ൾ​ക്ക്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.