സുപ്രീംകോടതി വിധിയുടെ മറവിൽ തെറ്റിദ്ധാരണ ജനകമായ വാർത്ത പരത്തി സാമ്പത്തിക സംവരണം അട്ടിമറിക്കാൻ ശ്രമം : കാർപ്പ്
Thursday, May 6, 2021 6:24 AM IST
മഹാരാഷ്ട്രയിലെ മറാത്താ വിഭാഗത്തിനുള്ള
ആളുകൾക്ക് ഏർപ്പെടുത്തിയിരുന്ന സംവരണത്തെ സംബന്ധിച്ച ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച്
ഇന്ന് പുറപ്പെടുവിച്ച
വിധിന്യായത്തിൽ സംവരണത്തെ സംബന്ധിച്ചുള്ള പരാമർശം യാതൊരുതരത്തിലും
നിലവിലുള്ള സാമ്പത്തിക സംവരണത്തെ ബാധിക്കുന്നതല്ല എന്നിരിക്കെ
സാമ്പത്തിക സംവരണം (EWS) ഏർപ്പെടുത്തിയത് കൊണ്ടാണ് 50 ശതമാനത്തിനു മുകളിലേക്ക് സംവരണം പോയത് എന്ന വിധത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ
പ്രചാരണം നടത്തി സാമ്പത്തിക സംവരണത്തെ അട്ടിമറിക്കാൻ
ചില പ്രത്യേക സംഘടനകൾ ശ്രമിക്കുന്നുണ്ട്.

സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിച്ചാണ് ഇത്തരം കുപ്രചരണങ്ങൾ നടത്തുന്നത്.
ഇത്തരം തെറ്റായ വാർത്തകൾക്കെതിരെ സംവരണ രഹിതവിഭാഗങ്ങൾ ജാഗ്രത പുലർത്തണമെന്ന് ചങ്ങനാശേരി അതിരൂപത കാർപ്പ് ഡയറക്ടർ ഫാ.ജയിംസ് കൊക്കാവയലിൽ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.