ആ​ന്ധ്ര​യി​ൽ പ​രേ​ത​നാ​യ പോ​ലീ​സു​കാ​ര​ന് സ്ഥ​ലം മാ​റ്റം
Tuesday, December 12, 2017 10:52 AM IST
അ​മ​രാ​വ​തി: മ​രി​ച്ചു മ​ണ്ണോ​ടു ചേ​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് സ്ഥ​ലം മാ​റ്റം! ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ തി​രു​മ​ല​യി​ലാ​യി​രു​ന്നു സം​ഭ​വം. ഡി​എ​സ്പി ഡി. ​രാ​മ​ഞ്ച​നെ​യു​ലു​വാ​ണ് സ്ഥ​ലം മാ​റ്റം ല​ഭി​ച്ച പ​രേ​ത​ൻ. തി​രു​മ​ല സ്പെ​ഷ​ൽ ബ്രാ​ഞ്ചി​ലേ​ക്കാ​ണ് രാ​മ​ഞ്ച​നെ​യു​ലു​വി​നെ സ്ഥ​ലം മാ​റ്റി​യ​ത്. പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് ഹാ​ജ​രാ​കാ​നും ഉ​ത്ത​ര​വി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ ആ​റു മാ​സ​ങ്ങ​ൾ​ക്കു മു​മ്പ് രാ​മ​ഞ്ച​നെ​യു​ലു മ​ര​ണ​പ്പെ​ട്ടി​രു​ന്നു.

സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ന​ന്ദു​രു സാ​മ്പ​ശി​വ റാ​വു അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. സ്ഥ​ല​മാ​റ്റ ഉ​ത്ത​ര​വ് ത​യാ​റാ​ക്കി​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ണ്ടാ​യ പി​ഴ​വാ​ണ് കു​ഴ​പ്പ​ങ്ങ​ൾ​ക്കു കാ​ര​ണ​മെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം. തെ​റ്റു മ​ന​സി​ലാ​യ​തോ​ടെ ഇ​ത് തി​രു​ത്തു​ക​യും ചെ​യ്ത​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച അ​മ​രാ​വ​തി​യി​ൽ ഡി​ജി​പി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ബോ​ർ​ഡ് മീ​റ്റിം​ഗി​ലാ​ണ് 16 ഡി​എ​സ്പി​മാ​രു​ടെ സ്ഥ​ലം മാ​റ്റം അം​ഗീ​ക​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...