ഗാ​സ​യി​ൽ ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണം; ഹ​മാ​സ് ക​മാ​ൻ​ഡ​ർ കൊ​ല്ല​പ്പെ​ട്ടു
Monday, November 12, 2018 4:19 AM IST
ജ​റു​സ​ലേം: ഗാ​സ‍ മു​ന​മ്പി​ൽ ഇ​സ്ര​യേ​ൽ സൈ​ന്യം ന​ട​ത്തി​യ വെ​ടി​വ​യ്പ്പി​ല്‍ ഹ​മാ​സ് ക​മാ​ൻ​ഡ​ർ അ​ട​ക്കം ആ​റ് പല​സ്തീ​നി​ക​ള്‍ കൊ​ല്ല​പ്പെ​ട്ടു. കിഴക്കൻ നഗരമായ ഖാ​ൻ യൂ​നി​സി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. പ്രാദേശിക ഹമാസ് നേതാവ് ഷെ​യ്ഖ് നൂ​ർ അ​ൽ ബ​രാ​ക്കാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ഗാ​സ‍​യി​ൽ നി​ന്ന് ഹ​മാ​സ് തൊ​ടു​ത്തു​വി​ട്ട റോ​ക്ക​റ്റു​ക​ൾ ഇ​സ്ര​യേ​ൽ സൈ​ന്യം ത​ക​ർ​ത്തു. ഒ​രു റോ​ക്ക​റ്റ് ഇ​സ്ര​യേ​ലി​ൽ‌ പ​തി​ച്ചെ​ങ്കി​ലും ആ​ള​പാ​യ​മി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.