ഹോ​ങ്കോം​ഗ് ഓ​പ്പ​ൺ: സി​ന്ധു​വും ശ്രീ​കാ​ന്തും പ്രീ ​ക്വാ​ർ​ട്ട​റി​ൽ, സൈ​ന പു​റ​ത്ത്
Wednesday, November 14, 2018 9:31 PM IST
ഹോ​ങ്കോം​ഗ്: ഇ​ന്ത്യ​യു​ടെ പി.​വി സി​ന്ധു​വും കെ. ​ശ്രീ​കാ​ന്തും ഹോ​ങ്കോം​ഗ് ഓ​പ്പ​ൺ പ്രീ ​ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. എ​ന്നാ​ൽ സൈ​ന നെ​ഹ്‌​വാ​ൾ പ്രീ ​ക്വാ​ർ​ട്ട​ർ കാ​ണാ​തെ പു​റ​ത്താ​യി. താ​യ്‌​ല​ൻ‌​ഡി​ന്‍റെ നി​റ്റ്കോ​ൺ ജി​ൻ​ഡാ​പോ​ളി​നെ മ​റി​ക​ട​ന്നാ​ണ് സി​ന്ധു പ്രീ ​ക്വാ​ർ​ട്ട​റി​ൽ ക​ട​ന്ന​ത്. സ്കോ​ർ: 21-15, 13-21, 21-17. പ്രീ ​ക്വാ​ർ​ട്ട​റി​ൽ സി​ന്ധു ദ​ക്ഷി​ണ കൊ​റി​യ​യു​ടെ സം​ഗ് ജി ​ഹു​യി​നെ നേ​രി​ടും.

സൈ​ന ജ​പ്പാ​ന്‍റെ അ​കാ​നെ യാ​മാ​ഗു​ച്ചി​യോ​ടാ​ണ് പ​രാ​ജ​യ​പ്പെ​ട്ട​ത്. ആ​ദ്യ ഗെ​യിം സ്വ​ന്ത​മാ​ക്കി​യ ശേ​ഷ​മാ​യി​രു​ന്നു സൈ​ന​യു​ടെ തോ​ൽ​വി. സ്കോ​ർ: 21-10, 10- 21, 19-21. ശ്രീ​കാ​ന്ത് ഹോ​ങ്കോം​ഗി​ന്‍റെ വോം​ഗ് വിം​ഗ് കി ​വി​ൻ​സെ​ന്‍റി​നെ​യാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ൾ​ക്കാ​യി​രു​ന്നു ശ്രീ​കാ​ന്തി​ന്‍റെ വി​ജ​യം. സ്കോ​ർ: 21-11, 21-15.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.