സർവകക്ഷിയോഗം: വി​ധി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി; സാ​വ​കാ​ശത്തിൽ മതിയെന്ന് ചെ​ന്നി​ത്ത​ല
Thursday, November 15, 2018 1:09 PM IST
തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ൽ യു​വ​തീ​പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചു​കൊ​ണ്ടു​ള്ള സു​പ്രീം​കോ​ട​തി വി​ധി ന​ട​പ്പാ​ക്കാ​ൻ ബാ​ധ്യ​ത​യു​ണ്ടെ​ന്ന് സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പറഞ്ഞു. സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ളോ​ട് എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

യോ​ഗം തു​ട​ങ്ങി​യ​പ്പോ​ൾ ന​ട​ത്തി​യ ആ​മു​ഖ​പ്ര​സം​ഗ​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. കോ​ട​തി വി​ധി ന​ട​പ്പാ​ക്കേ​ണ്ട സാ​ഹ​ച​ര്യവും മു​ഖ്യ​മ​ന്ത്രി യോ​ഗ​ത്തി​ൽ വി​ശ​ദീ​ക​രി​ച്ചു.

എ​ന്നാ​ൽ വി​ധി ന​ട​പ്പാ​ക്കാ​ൻ സാ​വ​കാ​ശം തേ​ട​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല യോ​ഗ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ശ​ബ​രി​മ​ല​യി​ലെ സം​ഘ​ർ​ഷ​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തേ​സ​മ​യം സ​ർ​ക്കാ​ർ വി​ശ്വാ​സി​ക​ളെ പ​രി​ഗ​ണി​ക്കു​ന്നി​ല്ലെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള​യും യോ​ഗ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ശ​ബ​രി​മ​ല​യി​ൽ സ്ത്രീ​ക​ൾ എ​ത്തു​ന്പോ​ൾ വേ​ണ്ട സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടി​ല്ലെ​ന്നും ശ്രീ​ധ​ര​ൻ​പി​ള്ള യോഗത്തിൽ വ്യക്തമാക്കി.

ശ​ബ​രി​മ​ല​യി​ലെ പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നാ​യി സ​ർ​ക്കാ​ർ വി​ളി​ച്ചു ചേ​ർ​ത്ത സ​ർ​വ​ക​ക്ഷി​യോ​ഗം മു​ഖ്യ​മ​ന്ത്രി​യു​ടെ ചേം​ബ​റി​ൽ പു​രോ​ഗ​മി​ച്ചു​വ​രി​ക​യാ​ണ്. നിയമമന്ത്രി എ.കെ. ബാലൻ യോഗത്തിൽ പങ്കെടുക്കുന്നില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.