പ​ല​സ്തീ​ൻ യു​വാ​വി​ന്‍റെ ക​ത്തി​യാ​ക്ര​മ​ണം; നാ​ലു ഇ​സ്രേ​ലി പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്ക്
Thursday, November 15, 2018 4:02 PM IST
ജ​റു​സ​ലേം: പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് അ​തി​ക്ര​മി​ച്ച് ക​യ​റി​യ പ​ല​സ്തീ​ൻ യു​വാ​വി​ന്‍റെ ക​ത്തി​യാ​ക്ര​മ​ണ​ത്തി​ൽ നാ​ലു ഇ​സ്രേ​ലി പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്ക്. ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. ജ​റു​ശ​ലേ​മി​ലെ സ്റ്റേ​ഷ​ന്‍റെ മ​തി​ൽ ചാ​ടി ക​ട​ന്ന ശേ​ഷം അ​ക്ര​മി അ​ക​ത്തേ​ക്ക് പ്ര​വേ​ശി​ക്കു​ക​യാ​യി​രു​ന്നു.

പോ​ലീ​സു​കാ​രെ ക​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച ശേ​ഷം ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച അ​ക്ര​മി​യെ വെ​ടി​വെ​ച്ച് വീ​ഴ്ത്തി. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ക്ര​മി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യി പോ​ലീ​സ് വ​ക്താ​വ് മി​ക്കി റോ​സെ​ൻ​ഫെ​ൽ​ഡ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.