ഗജ ചുഴലിക്കൊടുങ്കാറ്റ് തമിഴ്നാട് തീരം തൊട്ടു; അരലക്ഷത്തിലധികം പേരെ ഒഴിപ്പിച്ചു
Friday, November 16, 2018 1:36 AM IST
നാ​ഗ​പ​ട്ട​ണം: ഗ​ജ ചു​ഴ​ലി​ക്കാ​റ്റ് വ്യാ​ഴാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ ത​മി​ഴ്നാ​ട് തീ​രം തൊ​ട്ടു. ചെ​ന്നൈ​യി​ൽ​നി​ന്നു 300 കി​ലോ​മീ​റ്റ​ർ അ​ക​ലെ നാ​ഗ​പ​ട്ട​ണം വേ​ദാ​ര​ണ്യ​ത്ത് മ​ണി​ക്കൂ​റി​ൽ 80 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ലാ​ണ് കാ​റ്റ് ആ​ദ്യം വീ​ശി​യ​ത്. ചു​ഴ​ലി​ക്കാ​റ്റ് മു​ന്നി​ൽ​ക്ക​ണ്ട് ത​മി​ഴ്നാ​ട് തീ​ര​ത്തു​നി​ന്ന് അ​ര​ല​ക്ഷ​ത്തി​ല​ധി​കം പേ​രെ ഒ​ഴി​പ്പി​ച്ചു. 6000 ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ചു​ഴ​ലി​ക്കാ​റ്റ് തീ​രം തൊ​ട്ട​തോ​ടെ നാ​ഗ​പ​ട്ട​ണം, ക​ട​ലൂ​ർ, ത​ഞ്ചാ​വൂ​ർ, തൂ​ത്തു​ക്കു​ടി, പു​തു​ക്കോ​ട്ട എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ പെ​യ്യു​ന്നു​ണ്ട്. മു​ൻ​ക​രു​ത​ലെ​ന്ന നി​ല​യി​ൽ നാ​ഗ​പ​ട്ട​ണ​ത്ത് വൈ​ദ്യു​ത ബ​ന്ധം വി​ച്ഛേ​ദി​ച്ചു. ചെ​ന്നൈ​യി​ൽ​നി​ന്നു പു​റ​പ്പെ​ടേ​ണ്ട നി​ര​വ​ധി ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി. 80 മു​ത​ൽ 90 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ലാ​യി​രി​ക്കും ത​മി​ഴ്നാ​ട്, ആ​ന്ധ്ര​പ്ര​ദേ​ശ്, പു​തു​ച്ചേ​രി തീ​ര​ങ്ങ​ളി​ൽ ചു​ഴ​ലി​ക്കാ​റ്റ് ആ​ഞ്ഞ​ടി​ക്കു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.