അഞ്ച് സംസ്ഥാനങ്ങളിലും വോട്ടെണ്ണൽ തുടങ്ങി
Tuesday, December 11, 2018 8:08 AM IST
ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു നാ​ലു​മാ​സം ശേ​ഷി​ക്കേ ബി​ജെ​പി​ക്കും കോ​ണ്‍​ഗ്ര​സി​നും നി​ർ​ണാ​യ​ക​മാ​യ ജ​ന​വി​ധി​യു​ടെ വോ​ട്ടെ​ണ്ണ​ൽ തു​ട​ങ്ങി. മ​ധ്യ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ൻ, ഛത്തീ​സ്ഗ​ഡ്, തെ​ലു​ങ്കാ​ന, മി​സോ​റാം എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലെ വോ​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ച്ചു. പോ​സ്റ്റ​ൽ വോ​ട്ടു​ക​ളാ​ണ് ആ​ദ്യം എ​ണ്ണു​ന്ന​ത്. 8.30ഓ​ടെ അ​ഞ്ചി​ട​ത്തെ​യും ആ​ദ്യ ഫ​ല​സൂ​ച​ന​ക​ൾ പു​റ​ത്ത് വ​രും.

ബി​ജെ​പി ഭ​രി​ക്കു​ന്ന മ​ധ്യ​പ്ര​ദേ​ശ്, ഛത്തീ​സ്ഗ​ഡ്, രാ​ജ​സ്ഥാ​ൻ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ കോ​ൺ​ഗ്ര​സും ബി​ജെ​പി​യും ത​മ്മി​ലാ​യി​രു​ന്നു മു​ഖ്യ മ​ത്സ​രം. രാ​ജ​സ്ഥാ​നി​ൽ കോ​ൺ​ഗ്ര​സ് അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്നും മ​ധ്യ​പ്ര​ദേ​ശി​ലും ഛത്തീ​സ്ഗ​ഡി​ലും ബി​ജെ​പി​യും കോ​ൺ​ഗ്ര​സും ഒ​പ്പ​ത്തി​നൊ​പ്പ​മെ​ത്തു​മെ​ന്നും എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ൾ സൂ​ച​ന ന​ല്കു​ന്നു.

ബി​ജെ​പി നേ​ട്ട​മു​ണ്ടാ​ക്കി​യാ​ൽ 2019 ൽ ​മോ​ദി​ക്കു തി​രി​ച്ചു​വ​രാ​ൻ ക​ള​മൊ​രു​ങ്ങും. മ​റി​ച്ചാ​ണെ​ങ്കി​ൽ കേ​ന്ദ്ര​ത്തി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ തി​രി​ച്ചു​വ​ര​വി​നു വ​ഴി​യൊ​രു​ങ്ങും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.