ധ​ൻ​ബാ​ദ് റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ ന​ട​പ്പാ​ല​ത്തി​ന്‍റെ തൂ​ണി​ൽ യു​വ​തി തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ
Saturday, January 12, 2019 6:14 PM IST
ധ​ൻ​ബാ​ദ്: ജാ​ർ​ഖ​ണ്ഡി​ലെ ധ​ൻ​ബാ​ദ് റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ ന​ട​പ്പാ​ല​ത്തി​ന്‍റെ തൂ​ണി​ൽ യു​വ​തി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് മു​പ്പ​ത് വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന യു​വ​തി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

പ്ലാ​റ്റ്ഫോ​മു​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന മേ​ൽ​പ്പാ​ല​ത്തി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. നാ​ലും അ​ഞ്ചും പ്ലാ​റ്റ് ഫോ​മു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന പാ​ല​ത്തി​ന്‍റെ തൂ​ണി​ൽ സാ​രി​യി​ൽ തൂ​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു. അ​ർ​ധ​രാ​ത്രി അ​വ​സാ​ന ട്രെ​യി​ൻ ക​ട​ന്നു​പോ​യ​തി​നു ശേ​ഷം നാ​ലും അ​ഞ്ചും പ്ലാ​റ്റ് ഫോ​മു​ക​ൾ വി​ജ​ന​മാ​യി​രു​ന്നു. പു​ല​ർ​ച്ചെ​യാ​ണ് റെ​യി​ൽ​വെ പോ​ലീ​സ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

സം​ഭ​വ സ്ഥ​ല​ത്തു​നി​ന്നും ഒ​രു ബാ​ഗും സ്വെ​റ്റ​റും പ​ഴ്സും ക​ണ്ടെ​ടു​ത്തു. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.