പാ​ർ​ല​മെ​ന്‍റി​ൽ അ​വി​ശ്വാ​സം ക​ട​ന്ന് തെ​രേ​സ മേ; ​ബ്ര​ക്സി​റ്റി​ൽ ആ​ശ​ങ്ക ബാ​ക്കി
Thursday, January 17, 2019 1:26 AM IST
ല​ണ്ട​ൻ: ബ്രെ​ക്സി​റ്റ് ക​രാ​ർ വ​ൻ​ഭൂ​രി​പ​ക്ഷ​ത്തി​ൽ നി​രാ​ക​രി​ക്ക​പ്പെ​ട്ട​തി​നു പി​ന്നാ​ലെ ലേ​ബ​ർ നേ​താ​വ് ജെ​റ​മി കോ​ർ​ബി​ൻ സ​ർ​ക്കാ​രി​നെ​തി​രേ കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ​ത്തെ അ​തി​ജീ​വി​ച്ച് ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സാ മേ. 306​ന് എ​തി​രേ 325 വോ​ട്ടു​ക​ൾ​ക്കാ​ണ് മേ ​പാ​ർ​ല​മെ​ന്‍റി​ൽ വി​ശ്വാ​സം നേ​ടി​യ​ത്. ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​രി​ന്‍റെ 26 വ​ർ​ഷ​ത്തെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് അ​വി​ശ്വാ​സ പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, യൂ​റോ​പ്യ​ൻ യൂ​ണി​യ​നു​മാ​യി വീ​ണ്ടും ച​ർ​ച്ച ന​ട​ത്ത​ണ​മെ​ന്ന കോ​ർ​ബി​ന്‍റെ അ​ഭി​പ്രാ​യ​ത്തെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ലേ​ബ​ർ പാ​ർ​ട്ടി​യി​ലെ 71 എം​പി​മാ​ർ എ​തി​ർ​ത്തു. ര​ണ്ടാ​മ​തു ഹി​ത​പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം. തെ​രേ​സാ മേ​യി​ൽ​നി​ന്ന് എ​ളു​പ്പ​ത്തി​ൽ അ​ധി​കാ​രം പി​ടി​ച്ചെ​ടു​ക്കാ​ൻ കോ​ർ​ബി​നു സാ​ധി​ക്കി​ല്ലെ​ന്നു ചു​രു​ക്കം.

എ​ന്നാ​ൽ ബ്രി​ട്ടീ​ഷ് ജ​നാ​ധി​പ​ത്യ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ തോ​ൽ​വി നേ​രി​ട്ട മേ​യ്ക്ക് ഇ​നി ബ്രെ​ക്സി​റ്റ് എ​പ്ര​കാ​രം ന​ട​പ്പാ​ക്കാ​നാ​വു​മെ​ന്നു വ്യ​ക്ത​മ​ല്ല. ഹൗ​സ് ഓ​ഫ് കോ​മ​ണ്‍​സി​ൽ എ​ട്ടു​ദി​വ​സ​ത്തെ ച​ർ​ച്ച​യ്ക്കു​ശേ​ഷം ചൊ​വ്വാ​ഴ്ച ന​ട​ന്ന ബ്രെ​ക്സി​റ്റ് വോ​ട്ടിം​ഗി​ൽ 432 പേ​ർ എ​തി​ർ​ത്തു വോ​ട്ടു ചെ​യ്ത​പ്പോ​ൾ 202 പേ​ർ മാ​ത്ര​മാ​ണ് ക​രാ​റി​നെ അ​നു​കൂ​ലി​ച്ച​ത്. പ്ര​തി​പ​ക്ഷ​ത്തി​നു പു​റ​മേ മേ​യു​ടെ പാ​ർ​ട്ടി​യി​ലെ നി​ര​വ​ധി എം​പി​മാ​ർ എ​തി​ർ​ത്തു വോ​ട്ടു​ചെ​യ്തു.

ഇ​തി​നു​മു​ന്പു പാ​ർ​ല​മെ​ൻ​റി​ൽ ഇ​ത്ത​ര​മൊ​രു പ​രാ​ജ​യം സ​ർ​ക്കാ​രി​നു സം​ഭ​വി​ച്ച​ത് 1924ലാ​ണ്. അ​ന്നു റാം​സെ മ​ക്ഡൊ​ണാ​ൾ​ഡി​ന്‍റെ ലേ​ബ​ർ ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രേ ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ൽ ,സ്വ​ന്തം പാ​ർ​ട്ടി​ക്കാ​ർ ഉ​ൾ​പ്പെ​ടെ 166 പേ​ർ എ​തി​ർ​ത്തു വോ​ട്ടു ചെ​യ്തു. ക​മ്യൂ​ണി​സ്റ്റ് പ​ത്ര​മാ​യ വ​ർ​ക്കേ​ഴ്സ് വി​ക്കി​ലി​യു​ടെ എ​ഡി​റ്റ​ർ​ക്ക് എ​തി​രേ​യു​ള്ള ക്രി​മി​ന​ൽ ന​ട​പ​ടി​ക​ൾ റ​ദ്ദാ​ക്കാ​നു​ള്ള സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​ന​ത്തി​നെ​തി​രേ​യാ​ണ് അ​ന്നു വോ​ട്ടെ​ടു​പ്പു വേ​ണ്ടി​വ​ന്ന​ത്.

മാ​ർ​ച്ച് 29-ന് ​അ​ർ​ധ​രാ​ത്രി ബ്രി​ട്ട​ൻ യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ​നി​ന്ന് പു​റ​ത്തു​പോ​കാ​നാ​ണു നി​ല​വി​ലു​ള്ള ധാ​ര​ണ. വ്യ​ക്ത​മാ​യ ക​രാ​ർ അ​തി​ന​കം ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ പ​ര​ക്കെ കു​ഴ​പ്പ​മാ​കും. ബ്രി​ട്ട​ൻ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മാ​ന്ദ്യ​ത്തി​ലേ​ക്കാ​വും അ​ങ്ങ​നെ​യൊ​ര​വ​സ്ഥ​യി​ൽ വീ​ഴു​ക. ക​രാ​ർ പെ​ട്ടെ​ന്നു സാ​ധ്യ​മ​ല്ലെ​ങ്കി​ൽ യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ നി​ന്നു​ള്ള പി​ൻ​മാ​റ്റം നീ​ട്ടി​ക്കൊ​ണ്ടു പോ​കാ​ൻ ബ്രി​ട്ട​ൻ ശ്ര​മി​ച്ചു കൂ​ടാ​യ്ക​യി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.