അരുണ്‍ ജയ്റ്റ്ലിക്ക് കാൻസർ
Thursday, January 17, 2019 1:07 PM IST
ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിക്ക് സോഫ്റ്റ് ടിഷ്യു സാർകോമ എന്ന ഇനം കാൻസർ ബാധിച്ചതായി ടൈംസ് നൗ ടിവി. അമേരിക്കയിൽ പരിശോധനയ്ക്കായി പോയ അദ്ദേഹം തിരിച്ചെത്താൻ വൈകിയേക്കും. ഫെബ്രുവരി ഒന്നിനു റെയിൽ മന്ത്രി പീയുഷ് ഗോയൽ ആകും ആ സാഹചര്യത്തിൽ പൊതു ബജറ്റ് അവതരിപ്പിക്കുക.

ശരീരാവയവങ്ങളെയും ശരീര ഭാഗങ്ങളെയും ബന്ധിപ്പിക്കുന്ന കോശ സംയുക്തങ്ങളാണ് സോഫ്റ്റ് ടിഷ്യു എന്നറിയപ്പെടുന്നത്. മസിൽ, കൊഴുപ്പ്, രക്തക്കുഴൽ, സിരകൾ, സ്നായുക്കൾ തുടങ്ങിയവയൊക്കെ ഈ ഇനത്തിൽപ്പെടുന്നു. ഇവയിലുണ്ടാകുന്ന ട്യൂമറുകളാണ് സോഫ്റ്റ് ടിഷ്യു സർകോമയാകുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.