ഐഎസിൽ ചേർന്ന കണ്ണൂർ സ്വദേശി കൊല്ലപ്പെട്ടന്ന് സൂചന
Thursday, January 17, 2019 3:00 PM IST
ക​ണ്ണൂ​ർ: ഭീകര സം​ഘ​ട​ന​യാ​യ ഐ​എ​സി​ൽ ചേ​രാ​ൻ കു​ടും​ബ​ത്തോ​ടൊ​പ്പം അ​ഫ്ഗാ​നി​സ്ഥാ​നി​ൽ പോ​യ ക​ണ്ണൂ​ർ അ​ഴീ​ക്കോ​ട് പൂ​ത​പ്പാ​റ സ്വ​ദേ​ശി എ. ​അ​ൻ​വ​ർ കൊ​ല്ല​പ്പെ​ട്ടു​വെ​ന്ന് സൂചന. ഇത് സംബന്ധിച്ച വ്യക്തമായ വിവരം പോലീസിന് ലഭ്യമല്ല. എന്നാൽ അ​ൻ​വ​റി​ന്‍റെ ഭാ​ര്യ ന​ഫ്സി​ല സ​മൂ​ഹ മാ​ധ്യ​മ​മാ​യ ടെ​ല​ഗ്രാം വ​ഴി അ​യ​ച്ച ശ​ബ്ദ​സ​ന്ദേ​ശ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം സൂ​ചി​പ്പി​ക്കു​ന്ന​ത്.

അൻവർ മരിച്ചെങ്കിലും മൂന്ന് മക്കളുമായി താൻ നാട്ടിലേക്കില്ലെന്നാണ് നഫ്സില പറയുന്നത്. ഇക്കാര്യവും ശബ്ദസന്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

മൈ​സൂ​രി​ലേ​ക്ക് കു​ടും​ബ​സ​മേ​തം വി​നോ​ദയാ​ത്ര പോ​കു​ന്നു​വെ​ന്നാ​ണ് നാ​ട്ടി​ലു​ള്ള സു​ഹൃ​ത്തു​ക്ക​ളോ​ടും ബ​ന്ധു​ക്ക​ളോ​ടും അൻവർ പ​റ​ഞ്ഞ​ത്. 2018 ന​വം​ബ​ർ 19-നാ​ണ് ഭാ​ര്യ​യേ​യും ഏ​ഴും നാ​ലും ര​ണ്ടും വ​യ​സു​ള്ള കു​ട്ടി​ക​ളെ​യും കൊ​ണ്ട് ദമ്പതികൾ ദു​ബാ​യി​ലേ​ക്ക് പോ​യ​ത്. പി​ന്നീ​ട് അ​ഫ്ഗാ​നി​സ്ഥാ​നി​ൽ എ​ത്തി ഐ​എ​സു​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

നാ​ട്ടി​ൽ പോ​പ്പു​ല​ർ ഫ്ര​ണ്ടിന്‍റെ സ​ജീ​വ​പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു അ​ൻ​വ​ർ. നേ​ര​ത്തെ ഐ​എ​സി​ൽ ചേ​രാ​ൻ​പോ​യി കൊ​ല്ല​പ്പെ​ട്ട പാ​പ്പി​നി​ശേ​രി സ്വ​ദേ​ശി ടി.​വി. ഷ​മീ​റി​ന്‍റെ ഭാ​ര്യയാ ഫൗ​സി​യ​യു​ടെ സ​ഹോ​ദ​രി​യാ​ണ് അ​ൻ​വ​റു​ടെ ഭാ​ര്യ ന​ഫ്സി​ല.

ര​ണ്ടു​ വ​ർ​ഷ​ത്തി​നു​ള്ളി​ൽ 16 ഓ​ളം പേ​ർ ഇ​തു​വ​രെ ഐ​എ​സി​ൽ ചേ​രാ​ൻ പോ​യി കൊ​ല്ല​പ്പെ​ട്ട​താ​യി​ട്ടാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. കണ്ണൂരിന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും ഐ​എ​സി​ൽ ചേ​രാ​ൻ പോ​യ​വ​രു​ടെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പോലീസ് ശേ​ഖ​രി​ക്കു​ന്നു​ണ്ട്. അ​വ​രു​ടെ കു​ടും​ബ​ത്തി​ലു​ള്ള​വ​രെ​യും ചോ​ദ്യം ചെയ്യാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.