ധീ​ര​ജ​വാ​ന്മാ​ർക്ക് രാജ്യത്തിന്‍റെ പ്രണാമം: ഭൗ​തി​ക​ശ​രീ​ര​ങ്ങ​ൾ ഡ​ൽ​ഹി​യി​ലെ​ത്തി​ച്ചു
Friday, February 15, 2019 8:50 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യം ന​ടു​ങ്ങി​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ വീ​ര​മൃ​ത്യു​വ​രി​ച്ച ധീ​ര​ജ​വാ​ന്മാ​രു​ടെ ഭൗ​തി​ക​ശ​രീ​ര​ങ്ങ​ൾ രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ​ത്തി​ച്ചു. ഡ​ൽ​ഹി​യി​ലെ പാ​ലം വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ എ​ത്തി​ച്ച​ത്.



വൈ​കി​ട്ട് 7.30ഓ​ടെ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​ച്ച ഭൗ​തി​ക ശ​രീ​ര​ങ്ങ​ളി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, ആ​ഭ്യ​ന്ത​ര മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്, പ്ര​തി​രോ​ധ​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ, കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി, സൈ​നി​ക മേ​ധാ​വി ബി​പി​ൻ റാ​വ​ത്, കേ​ന്ദ്ര​മ​ന്ത്രി​മാ​ർ, ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ തു​ട​ങ്ങി​യ​വ​ർ ആ​ദ​രാ​ഞ്ജലി​ക​ൾ അ​ർ​പി​ച്ചു.



പാ​ലം വി​മാ​ന​ത്താ​വ​ള​ത്തി​ലെ ടെ​ക്നി​ക്ക​ൽ ഏ​രി​യ​യി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ച​ട​ങ്ങി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യും മ​റ്റു​ള്ള​വ​രും രാ​ജ്യ​ത്തി​ന്‍റെ ആ​ദ​രാ​ഞ്ജലി​ക​ൾ അ​ർ​പി​ച്ച​ത്. ഇ​വി​ടെ നി​ന്ന് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹ​ങ്ങ​ൾ വീ​ര​മൃ​ത്യു​വ​രി​ച്ച സൈ​നി​ക​രു​ടെ നാ​ടു​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​മെ​ന്നാ​ണ് വി​വ​രം.






Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.