നാടോടി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത് ബംഗളൂരുവിലേക്ക്; പിന്നാലെ പോലീസ്
Wednesday, March 20, 2019 1:18 PM IST
കൊ​ല്ലം: ഓ​ച്ചി​റ​യി​ൽ മാ​താ​പി​താ​ക്ക​ളെ മ​ർ​ദ്ദി​ച്ച​വ​ശ​രാ​ക്കി​യ ശേ​ഷം പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത നാ​ടോ​ടി പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് സം​ഘം ബംഗളൂരുവിലേക്ക് തി​രി​ച്ചു. ഓ​ച്ചി​റ സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് റോ​ഷ​ൻ എ​ന്ന യു​വാ​വാ​ണ് പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യ​തെ​ന്നും ഇ​വ​ർ ബംഗളൂരുവിൽ ഉള്ളതായും പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചു.

ഓ​ച്ചി​റ​യ്ക്ക് സ​മീ​പം വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു​വ​രു​ന്ന രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശികളായ ദന്പതികളുടെ മ​ക​ളെ​യാ​ണ് അ​ക്ര​മി​സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. സം​ഭ​വ​വു​മാ​യി​ ബ​ന്ധ​പ്പെ​ട്ട് ഓ​ച്ചി​റ സ്വ​ദേ​ശി​ക​ളാ​യ അ​ന​ന്തു, വി​പി​ൻ എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റു​ ചെ​യ്തി​രു​ന്നു. മൂ​വ​ർ​ സം​ഘ​മാ​ണ് പെ​ൺ​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളെ അ​ടി​ച്ചു​വീ​ഴ്ത്തി​യ​ശേ​ഷം കാ​റി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ​ ദി​വ​സം രാ​ത്രി​യി​ലാ​ണ് സം​ഘം വീ​ട്ടി​ൽ​ക​യ​റി ര​ക്ഷി​താ​ക്ക​ളെ മ​ർ​ദി​ച്ച​ശേ​ഷം പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. അ​ടി​യേ​റ്റ് കി​ട​ന്ന ര​ക്ഷി​താ​ക്ക​ളെ പ​രി​സ​ര​വാ​സി​ക​ളാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. തു​ട​ർ​ന്ന് ഓ​ച്ചി​റ പോ​ലീ​സ് രാ​ത്രി​യി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ കാ​യം​കു​ളം ഭാ​ഗ​ത്തു​നി​ന്ന് പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ കണ്ടെടുത്തിരുന്നു. പിന്നീടുള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​ന​ന്തു​വും വി​പി​നും പി​ടി​യി​ലാ​യ​ത്.

ഒ​ന്ന​ര​മാ​സം മു​ന്പ് ഇ​തേ രീ​തി​യി​ൽ സം​ഭ​വം അ​ര​ങ്ങേ​റി​യി​രു​ന്നു. അ​ന്ന് പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ​ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും നാ​ട്ടു​കാ​ർ ഇടപെട്ടതോടെ അക്രമികൾ പിന്മാറുകയായിരുന്നു. ഒ​രു വ​ർ​ഷം​മു​ന്പ് ഇ​വ​രു​ടെ വീ​ട് കു​ത്തി​ത്തു​റ​ന്ന് 25,000 രൂ​പ മോ​ഷ്ടി​ച്ച​തി​ന് പി​ന്നി​ലും ഈ ​സം​ഘ​മാ​ണെ​ന്നാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച​ വി​വ​രം.

വ​ർ​ഷ​ങ്ങ​ളാ​യി വ​ഴി​യോ​ര​ത്ത് ക​ര​കൗ​ശ​ല സാ​ധ​ന​ങ്ങ​ൾ നി​ർ​മി​ച്ച് വി​ൽ​പ്പ​ന ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബം. ത​ട്ടി​ക്കൊ​ണ്ടു​പോ​യ പെ​ൺ​കു​ട്ടി​യെ കൂ​ടാ​തെ മ​റ്റൊ​രു പെ​ൺ​കു​ട്ടി​യും ഇ​വ​ർ​ക്കു​ണ്ട്. സുരക്ഷിതത്വത്തിനായി പെ​ൺ​കു​ട്ടി​ക​ളെ ആൺവേഷം കെട്ടിച്ചാണ് നാടോടി ദമ്പതികൾ വളർത്തിയിരുന്നത്.

വേ​ണ്ട​ത്ര സു​ര​ക്ഷി​ത​മ​ല്ലാ​ത്ത വീ​ട്ടി​ലാ​ണ് കു​ടും​ബം താ​മ​സി​ച്ചു​വ​ന്ന​ത്. ഇ​വി​ടെ ഗു​ണ്ട​ക​ളു​ടെ ശ​ല്യ​വും നി​ര​ന്ത​രം കു​ടും​ബ​ത്തി​ന് അ​നു​ഭ​വി​ക്കേ​ണ്ടി​വ​ന്നി​രു​ന്നു. നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​ക​ളാ​ണ് പി​ടി​യി​ലാ​തെ​ന്നാ​ണ് വി​വ​രം. മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ് ദേ​ശീ​യ​പാ​ത​യി​ൽ അ​ച്ഛ​നേ​യും മ​ക​നേ​യും ത​ട​ഞ്ഞു​നി​ർ​ത്തി മ​ർ​ദി​ച്ച​ശേ​ഷം പ​ണം ക​വ​ർ​ന്ന കേ​സി​ലെ പ്ര​തി​യാ​ണ് കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് റോഷൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.