ക​ന​യ്യ കു​മാ​ർ സി​പി​ഐ ബാ​ന​റി​ൽ ബെ​ഗു​സാ​ര​യി​ൽ ജനവിധി തേടും
Sunday, March 24, 2019 3:14 PM IST
പാ​റ്റ്ന: ലോ​ക്സ​ഭാ അ​ങ്ക​ത്തി​ന് ക​ന​യ്യ കു​മാ​റും. ബി​ഹാ​റി​ലെ ബെ​ഗു​സാ​ര​യി​ൽ​നി​ന്നു സി​പി​ഐ ബാ​ന​റി​ലാ​ണ് ജെഎ​ൻ​യു വി​ദ്യാ​ർ​ഥി നേ​താ​വാ​യ ക​ന​യ്യ കു​മാ​ർ ജ​ന​വി​ധി തേ​ടു​ന്ന​ത്. പാ​റ്റ്ന​യി​ൽ ന​ട​ന്ന സി​പി​ഐ​യു​ടെ എ​ക്സി​ക്യൂ​ട്ടി​വ് യോ​ഗ​ത്തി​നു​ശേ​ഷ​മാ​ണ് ക​ന​യ്യ കു​മാ​റി​നെ സ്ഥാ​നാ​ർ​ഥി​യാ​യി പ്ര​ഖ്യാ​പി​ച്ച​ത്.

പാ​ർ​ട്ടി പി​ന്തു​ണ​യി​ല്ലാ​തെ ക​ന​യ്യ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​മെ​ന്ന് നേ​ര​ത്തേ വാ​ർ​ത്ത​ക​ൾ വ​ന്നി​രു​ന്നു. ഇ​ട​തു​പ​ക്ഷ​ത്തെ മ​ഹാ​സ​ഖ്യം ത​ഴ​ഞ്ഞ​തോ​ടെ​യാ​ണ് ക​ന​യ്യ കു​മാ​റി​നെ സ്ഥാ​നാ​ർ​ഥി​യാ​യി പ്ര​ഖ്യാ​പി​ച്ച​ത്. സി​പി​ഐ​യ്ക്ക് നി​ർ​ണാ​യ​ക സ്വാ​ധീ​ന​മു​ള്ള മ​ണ്ഡ​ല​മാ​ണ് ബെ​ഗു​സാ​ര.

ക​ന​യ്യ കു​മാ​ർ മ​ത്സ​രി​ക്കു​മെ​ന്ന കാ​ര്യം ഉ​റ​പ്പാ​യ​തോ​ടെ ബെ​ഗു​സാ​ര​യി​ൽ ത്രി​കോ​ണ മ​ത്സ​ര​ത്തി​ന് ക​ള​മൊ​രു​ങ്ങു​ക​യാ​ണ്. കേ​ന്ദ്ര​മ​ന്ത്രി ഗി​രി​രാ​ജ് സിം​ഗാ​ണ് ബെ​ഗു​സാ​ര​യി​ൽ എ​ൻ​ഡി​എ ​സ്ഥാ​നാ​ർ​ഥി. ആ​ർ​ജെ​ഡി​യു​ടെ ത​ൻ​വീ​ർ ഹ​സ​ൻ മ​ഹാ​സ​ഖ്യ​ത്തി​ന്‍റെ സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്നാ​ണ് സൂ​ച​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.