യു​പി​യി​ൽ എസ്പി-ബിഎസ്പി സഖ്യം നേ​ട്ടം കൊ​യ്യു​മെ​ന്ന് എ​ക്സി​റ്റ് പോ​ൾ
Sunday, May 19, 2019 8:56 PM IST
ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ബി​എ​സ്പി-​എ​സ്പി-​ആ​ർ​എ​ൽ​ഡി സ​ഖ്യം നേ​ട്ടം കൊ​യ്യു​മെ​ന്ന് എ​ക്സി​റ്റ് പോ​ളു​ക​ൾ. യു​പി​യി​ലെ 80 സീ​റ്റു​ക​ളി​ൽ 56 സീ​റ്റു​ക​ളും മ​ഹാ​സ​ഖ്യം നേ​ടു​മെ​ന്ന് എ​ബി​പി ന്യൂ​സ് നീ​ൽ​സ​ൺ എ​ക്സി​റ്റ് പോ​ൾ ഫ​ലം സൂ​ചി​പ്പി​ക്കു​ന്ന​ത്. ബി​ജെ​പി 22 സീ​റ്റു​ക​ൾ മാ​ത്ര​മേ നേ​ടു​ക​യു​ള്ളു​വെ​ന്നാ​ണ് എ​ബി​പി ന്യൂ​സ് നീ​ൽ​സ​ൺ സ​ർ​വേ ഫ​ലം.

മ​ഹാ​സ​ഖ്യം 40 സീ​റ്റു​ക​ൾ നേ​ടു​മെ​ന്നാ​ണ് റി​പ്പ​ബ്ലി​ക്-​സീ​വോ​ട്ട​റി​ന്‍റെ​യും ന്യൂ​സ് എ​ക്സി​ന്‍റെ​യും സ​ർ​വേ ഫ​ല​ങ്ങ​ൾ പുറത്തുവന്നിരിക്കുന്നത്.

ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 71 സീ​റ്റു​ക​ളാ​ണ് ബി​ജെ​പി നേ​ടി​യ​ത്.​ കോ​ൺ​ഗ്ര​സ് ക​ഴി​ഞ്ഞ ത​വ​ണ ര​ണ്ട് സീ​റ്റ് നേ​ടി​യ​പ്പോ​ൾ ബി​എ​സ്‍​പി​ക്ക് സീ​റ്റു​ണ്ടാ​യി​രു​ന്നി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.