അ​ൻ​വ​റി​ന്‍റെ അ​ന​ധി​കൃ​ത ത​ട​യ​ണ പൊ​ളി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി
Wednesday, May 22, 2019 1:02 PM IST
മ​ല​പ്പു​റം: പൊ​ന്നാ​നി ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ ഇ​ട​തു സ്ഥാ​നാ​ർ​ഥി​യും എം​എ​ൽ​എ​യു​മാ​യ പി.​വി.​അ​ൻ​വ​റി​ന്‍റെ അ​ന​ധി​കൃ​ത ത​ട​യ​ണ പൊ​ളി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി. ത​ട​യ​ണ​യി​ലെ വെ​ള്ളം ഒ​ഴു​ക്കി​വി​ട്ടാ​ൽ മാ​ത്രം പോ​രെ​ന്ന് നി​രീ​ക്ഷി​ച്ച കോ​ട​തി മേ​യ് മു​പ്പ​തി​ന​കം ത​ട​യ​ണ പൂ​ർ​ണ​മാ​യും പൊ​ളി​ക്ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

മ​ല​പ്പു​റം ചീ​ങ്ക​ണ്ണി​പ്പാ​ലി​യി​ലു​ള്ള ത​ട​യ​ണ​യി​ലെ വെ​ള്ളം ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഒ​ഴു​ക്കി​വി​ട്ട​ത്. ഹൈ​ക്കോ​ട​തി നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മാ​യി​രു​ന്നു ന​ട​പ​ടി. അ​ൻ​വ​റി​ന്‍റെ വാ​ട്ട​ർ തീം ​പാ​ർ​ക്കി​നോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള ബോ​ട്ടിം​ഗ് കേ​ന്ദ്ര​ത്തി​ലേ​ക്ക് വെ​ള്ളം എ​ത്തി​ച്ചി​രു​ന്ന​ത് ഈ ​ത​ട​യ​ണ​യി​ൽ നി​ന്നാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.