നേ​താ​ക്ക​ള്‍ ജ​ന​ങ്ങ​ളോ​ട് മാ​ന്യ​മാ​യി പെ​രു​മാ​റ​ണം: സി​പി​എം റി​പ്പോ​ർ​ട്ട്
Sunday, August 18, 2019 9:08 PM IST
തി​രു​വ​ന​ന്ത​പു​രം: നേ​താ​ക്ക​ള്‍ ജ​ന​ങ്ങ​ളോ​ട് മാ​ന്യ​മാ​യി പെ​രു​മാ​റ​ണ​മെ​ന്ന് സി​പി​എം റി​പ്പോ​ർ​ട്ട്. സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗ​ത്തി​ല്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ അ​വ​ത​രി​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ലാ​ണ് പ​രാ​മ​ർ‌​ശം. നേ​താ​ക്ക​ളു​ടെ പെ​രു​മാ​റ്റം മാ​റാ​തെ ജ​ന​ങ്ങ​ളോ​ട് അ​ടു​ക്കാ​ൻ സാ​ധി​ക്കി​ല്ല. നേ​താ​ക്ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ശൈ​ലി മാ​റ്റ​ണ​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

നേ​താ​ക്ക​ള്‍ ധാ​ര്‍​ഷ്ട്യ​ത്തോ​ടു​കൂ​ടി പെ​രു​മാ​റു​ന്ന​താ​യു​ള്ള പ​രാ​തി വ്യാ​പ​ക​മാ​ണ്. ഗൃ​ഹ​സ​ന്ദ​ര്‍​ശ​ന പ​രി​പാ​ടി​യി​ല​ട​ക്കം അ​ത്ത​രം ആ​ക്ഷേ​പം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. മാ​ന്യ​മാ​യ പെ​രു​മാ​റ്റം കൂ​ടാ​തെ ജ​ന​ങ്ങ​ളു​മാ​യു​ള്ള ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്താ​നാ​വി​ല്ലെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.