മോ​ട്ടോ​ർ വാ​ഹ​ന നി​യ​മം: പ​ശ്ചി​മ ബം​ഗാ​ളി​ൽ ഉ​യ​ർ​ന്ന പി​ഴ​ത്തു​ക ഈ​ടാ​ക്കി​ല്ലെ​ന്ന് മ​മ​ത
Wednesday, September 11, 2019 11:06 PM IST
കോ​ൽ​ക്ക​ത്ത: ഉ​യ​ർ​ന്ന പി​ഴ​ത്തു​ക ഈ​ടാ​ക്കാ​നു​ള്ള പു​തി​യ മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ​ഭേ​ദ പ​ശ്ചി​മ​ബം​ഗാ​ളി​ൽ ന​ട​പ്പാ​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി. നി​യ​മ ലം​ഘ​ന​ങ്ങ​ൾ​ക്കു​ള്ള പി​ഴ​ത്തു​ക വ​ള​രെ കൂ​ടു​ത​ലാ​ണ്. ഭേ​ദ​ഗ​തി വ​രു​ത്തി​യ നി​യ​മം അ​തേ​പ​ടി ന​ട​പ്പാ​ക്കു​ന്ന​ത് ജ​ന​ങ്ങ​ൾ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​മെ​ന്നും മ​മ​ത പ​റ​ഞ്ഞു.

മോ​ട്ടോ​ർ വാ​ഹ​ന​നി​യ​മ ഭേ​ദ​ഗ​തി​യി​ലൂ​ടെ​യു​ള്ള പി​ഴ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് നി​ശ്ച​യി​ക്കാ​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി ബു​ധ​നാ​ഴ്ച വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് മ​മ​ത​യു​ടെ പ്ര​തി​ക​ര​ണം. ഗു​ജ​റാ​ത്ത് സ​ർ​ക്കാ​ർ സ്വ​ന്തം നി​ല​യ​ക്ക് ഗ​താ​ഗ​ത നി​യ​മ ലം​ഘ​ന​ങ്ങ​ൾ​ക്കു​ള്ള പി​ഴ കു​റ​ച്ചി​രു​ന്നു. പി​ഴ പ​കു​തി​യാ​യാ​ണ് കു​റ​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.