സ്മി​ത്തേ ര​ക്ഷ​തു! ഓ​സീ​സ് തോ​ൽ​വി ഒ​ഴി​വാ​ക്കാ​ൻ പൊ​രു​തു​ന്നു
Sunday, September 15, 2019 5:53 PM IST
ഓ​വ​ൽ: അ​ഞ്ചാം ആ​ഷ​സ് ടെ​സ്റ്റ് ക്രി​ക്ക​റ്റി​ൽ ഓ​സ്ട്രേ​ലി​യ തോ​ൽ​വി ഒ​ഴി​വാ​ക്കാ​ൻ പൊ​രു​തു​ന്നു. ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ 399 റ​ൺ​സി​ന്‍റെ ക​ട​വു​മാ​യി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഓ​സ്ട്രേ​ലി​യ​ക്ക് ഒ​ടു​വി​ൽ വി​വ​രം ല​ഭി​ക്കു​മ്പോ​ൾ 68 റ​ൺ​സി​ന് മൂ​ന്ന് വി​ക്ക​റ്റു​ക​ൾ ന​ഷ്ട​മാ​യി. ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് പി​രി​യു​മ്പോ​ൾ ഏ​ഴു വി​ക്ക​റ്റു​ക​ൾ ശേ​ഷി​ക്കെ 331 റ​ൺ​സി​നു പി​ന്നി​ലാ​ണ് സ​ന്ദ​ർ​ശ​ക​ർ.

ഉ​ജ്വ​ല ഫോ​മി​ലു​ള്ള സ്റ്റീ​വ് സ്മി​ത്ത് (18*) ക്രീ​സി​ലു​ള്ള​താ​ണ് ഓ​സീ​സി​ന്‍റെ പ്ര​തീ​ക്ഷ അ​ത്ര​യും. മാ​ത്യു വേ​ഡ് (10) ആ​ണ് സ്മി​ത്തി​നൊ​പ്പം ക്രീ​സി​ൽ. ഇം​ഗ്ല​ണ്ട് ഉ​യ​ർ​ത്തി​യ 400 റ​ൺ​സി​ന്‍റെ കൂ​റ്റ​ൻ വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഓ​സ്ട്രേ​ലി​യ​യു​ടെ മു​ൻ​നി​ര ത​ക​ർ​ന്നു. ഓ​പ്പ​ണ​ർ​മാ​രാ​യ മ​ർ​ക​സ് ഹാ​രി​സും (9) ഡേ​വി​ഡ് വാ​ർ​ണ​റും (11) പെ​ട്ടെ​ന്ന് മ​ട​ങ്ങി. മൂ​ന്നാ​മ​നാ​യെ​ത്തി​യ മ​ർ​ന​സും (14) വേ​ഗം മ​ട​ങ്ങി.

നാ​ലാം​ദി​നം എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 313 റ​ൺ​സെ​ന്ന നി​ല​യി​ൽ ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച ഇം​ഗ്ല​ണ്ടി​ന് 16 റ​ൺ​സ് കൂ​ടി​മാ​ത്ര​മാ​ണ് കൂ​ട്ടി​ച്ചേ​ർ​ക്കാ​നാ​യ​ത്. ജോ ​ഡെ ൻ​ലി (94 റ​ണ്‍​സ്), ബെ​ൻ സ്റ്റോ​ക്സ് (67 റ​ണ്‍​സ്), ജോ​സ് ബ​ട്‌​ല​ർ (47 റ​ൺ​സ്) എ​ന്നി​വ​രാ​ണ് ഇം​ഗ്ല​ണ്ടി​നെ മി​ക​ച്ച ലീ​ഡി​ലെ​ത്തി​ച്ച​ത്. ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ ഇം ​ഗ്ല​ണ്ട് 294 റ​ണ്‍​സ് നേ​ടി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.