കോ​ടി​ക​ളു​ടെ ന​ഷ്ടം; പാ​ലാ​രി​വ​ട്ടം പാ​ലം പൊളിച്ചു പ​ണി​യും
Monday, September 16, 2019 1:30 PM IST
തി​രു​വ​ന​ന്ത​പു​രം: പാ​ലാ​രി​വ​ട്ടം മേ​ൽ​പ്പാ​ലം പൊളിച്ചു പ​ണി​യാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. പാ​ലം പ​രി​ശോ​ധി​ച്ച ശേ​ഷം ഇ.​ശ്രീ​ധ​ര​ൻ സ​മ​ർ​പ്പി​ച്ച സ​മ​ഗ്ര​മാ​യ റി​പ്പോ​ർ​ട്ട് അം​ഗീ​ക​രി​ച്ചു​കൊ​ണ്ടാ​ണ് സ​ർ​ക്കാ​ർ ഈ ​തീ​രു​മാ​ന​ത്തി​ലെ​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ശ്രീ​ധ​ര​നു​മാ​യി സം​സാ​രി​ച്ചി​രു​ന്നു​വെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.



ഒ​ക്ടോ​ബ​ർ ആ​ദ്യ​വാ​രം പാ​ല​ത്തി​ന്‍റെ പു​നഃ​ർ​നി​ർ​മാ​ണം തു​ട​ങ്ങ​ണ​മെ​ന്നാ​ണ് നി​ശ്ച​യി​ച്ചി​ട്ടു​ള്ള​തെ​ന്നും പാ​ലം പ​ണി​യു​ടെ മേ​ൽ​നോ​ട്ടം വ​ഹി​ക്ക​ണ​മെ​ന്ന് ഇ.​ശ്രീ​ധ​ര​നോ​ട് അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ഒ​രു വ​ർ​ഷം കൊ​ണ്ട് പാ​ല​ത്തി​ന്‍റെ പു​നഃ​ർ​നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള​ത്. പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​ന്‍റെ രൂ​പ​രേ​ഖ, എ​സ്റ്റി​മേ​റ്റ് എ​ന്നി​വ​യെ​ല്ലാം സ​മ​ർ​പ്പി​ക്കാ​നും ശ്രീ​ധ​ര​നോ​ട് അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ട്- മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​ന് സാ​ങ്കേ​തി​ക​ത്തി​ക​വും വൈ​ദ​ഗ്ധ്യ​വു​മു​ള്ള നി​ർ​മാ​ണ ക​മ്പ​നി​യെ ആ​കും ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ട​ച്ചേ​ർ​ത്തു. പാ​ലം പൊ​ളി​ച്ച് പ​ണി​യേ​ണ്ടി വ​രു​മ്പോ​ൾ വൈ​റ്റി​ല- ഇ​ട​പ്പ​ള്ളി റൂ​ട്ടി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തേ​ണ്ടി വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.