മു​ത്തൂ​റ്റ് ഫി​നാ​ൻ​സ് പ​ണി​മു​ട​ക്ക് ഒ​ത്തു​തീ​ർ​പ്പാ​യി; ജീ​വ​ന​ക്കാ​രെ തി​രി​ച്ചെ​ടു​ക്കും
Thursday, October 10, 2019 10:57 PM IST
കൊ​ച്ചി: വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു മു​ത്തൂ​റ്റ് ഫി​നാ​ൻ​സി​ൽ 52 ദി​വ​സ​മാ​യി തൊ​ഴി​ലാ​ളി​ക​ൾ ന​ട​ത്തി​വ​ന്നി​രു​ന്ന സ​മ​രം ഒ​ത്തു​തീ​ർ​പ്പാ​യി. ലേ​ബ​ർ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​നേ​ജ്മെ​ന്‍റ്, തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ളു​മാ​യി എ​റ​ണാ​കു​ളം ഗ​സ്റ്റ് ഹൗ​സി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ലാ​ണ് സ​മ​രം ഒ​ത്തു​തീ​ർ​പ്പാ​യ​ത്.

ഒ​ത്തു​തീ​ർ​പ്പു വ്യ​വ​സ്ഥ​യി​ൽ മാ​നേ​ജ്മെ​ൻ​റ് പ്ര​തി​നി​ധി​ക​ളും മു​ത്തൂ​റ്റ് ഫി​നാ​ൻ​സ് നോ​ണ്‍ ബാ​ങ്കിം​ഗ് ആ​ൻ​ഡ് പ്രൈ​വ​റ്റ് ഫി​നാ​ൻ​സ് എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി​ക​ളും ഒ​പ്പു​വ​ച്ചു. വേ​ത​ന വ​ർ​ധ​ന സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച മി​നി​മം വേ​ജ​സ് ഹൈ​ക്കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യ്ക്കു വി​ധേ​യ​മാ​യി ന​ട​പ്പി​ലാ​ക്കാ​മെ​ന്നു മാ​നേ​ജ്മെ​ന്‍റ് സ​മ്മ​തി​ച്ചു.

ഒ​ത്തു​തീ​ർ​പ്പ് പ്ര​കാ​രം പ്ര​തി​മാ​സം ഇ​ട​ക്കാ​ല വ​ർ​ധ​ന​യാ​യി 500 രൂ​പ പ്ര​തി​മാ​സം എ​ല്ലാ ജീ​വ​ന​ക്കാ​ർ​ക്കും ഒ​ക്ടോ​ബ​ർ മാ​സം മു​ത​ൽ ല​ഭി​ക്കും. ത​ട​ഞ്ഞു​വ​ച്ചി​രു​ന്ന വാ​ർ​ഷി​ക ഇ​ൻ​ക്രി​മെ​ന്‍റ് ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ കൊ​ടു​ത്തു​തീ​ർ​ക്കും. നി​യ​മ​പ്ര​കാ​ര​മു​ള്ള വാ​ർ​ഷി​ക ബോ​ണ​സ് ല​ഭ്യ​മാ​ക്കും. തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ല​ഭി​ക്കാ​നു​ള്ള ഓ​ഹ​രി ആ​നു​കൂ​ല്യം ഒ​റ്റ​ത​വ​ണ​യാ​യി ന​ൽ​ക​ണ​മെ​ന്ന ലേ​ബ​ർ ക​മ്മീ​ഷ​ണ​റു​ടെ നി​ർ​ദേ​ശം പ​രി​ഗ​ണി​ക്കും.

പി​രി​ച്ചു​വി​ട്ട​വ​രും സ​സ്പെ​ൻ​ഡ് ചെ​യ്ത​വ​രു​മാ​യ എ​ല്ലാ ജീ​വ​ന​ക്കാ​രെ​യും ജോ​ലി​യി​ൽ തി​രി​കെ പ്ര​വേ​ശി​പ്പി​ക്കും. അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് പി​ൻ​വ​ലി​ക്കാ​ൻ യൂ​ണി​യ​ൻ സ​മ്മ​തി​ച്ച​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ര​ള​ത്തി​ലെ 611 ബ്രാ​ഞ്ചു​ക​ളും വെ​ള്ളി​യാ​ഴ്ച മു​ത​ൽ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​മെ​ന്നു മാ​നേ​ജ്മെ​ന്‍റ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.