പാലാ കണ്ട് ആരും പനിക്കേണ്ടെന്ന് ആന്‍റണി
Monday, October 14, 2019 12:58 PM IST
തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പ് ഫലം കണ്ട് ആരും പനിക്കേണ്ടെന്ന് കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ.ആന്‍റണി. പാലായിലെ ബിജെപി വോട്ടുകൾ എവിടെപ്പോയെന്നും ആന്‍റണി ചോദിച്ചു.

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് തിരുത്തിയോ എന്ന് വ്യക്തമാക്കണം. ഇക്കാര്യത്തിൽ തെറ്റുപറ്റിയെങ്കിൽ ഏറ്റുപറയാൻ മുഖ്യമന്ത്രി തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാഹുൽ ഗാന്ധി തന്നെ കോണ്‍ഗ്രസ് അധ്യക്ഷനാകണമെന്നാണ് പ്രവർത്തകരുടെയും നേതാക്കളുടെയും ആഗ്രഹം. അദ്ദേഹത്തിന്‍റെ രാജി കോണ്‍ഗ്രസ് നേതൃത്വം അംഗീകരിച്ചിട്ടില്ലെന്നും എ.കെ.ആന്‍റണി വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.