മ​ക​ന്‍റെ സി​വി​ൽ സ​ർ​വീ​സ് പ്ര​വേ​ശ​നം: ജ​ലീ​ൽ വി​ഢി​ത്തം വി​ള​മ്പു​ന്നെ​ന്ന് ചെ​ന്നി​ത്ത​ല
Thursday, October 17, 2019 4:54 PM IST
കൊ​ച്ചി: എം​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ മാ​ർ​ക്ക്ദാ​ന വി​വാ​ദ​ത്തി​നു പി​ന്നാ​ലെ ത​ന്‍റെ മ​ക​ന്‍റെ സി​വി​ൽ സ​ർ​വീ​സ് പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ന്ത്രി കെ.​ടി.​ജ​ലീ​ൽ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല.

സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ​യു​ടെ ന​ട​പ​ടി ക്ര​മ​ങ്ങ​ളേ​ക്കു​റി​ച്ച് മ​ന്ത്രി​ക്ക് അ​റി​യി​ല്ലെ​ങ്കി​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സി​നോ​ടോ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ഉ​ഷ ടൈ​റ്റ​സി​നോ​ടോ ചോ​ദി​ച്ച് മ​ന​സി​ലാ​ക്കേ​ണ്ടി​യി​രു​ന്നു​വെ​ന്ന് ചെ​ന്നി​ത്ത​ല പരി​ഹ​സി​ച്ചു.

മ​ന്ത്രി​ക്ക് ഈ ​വി​ഷ​യ​ത്തേ​ക്കു​റി​ച്ച് അ​ടി​സ്ഥാ​ന​പ​ര​മാ​യ വി​വ​ര​മെ​ങ്കി​ലും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നാ​ണ് താ​ൻ ക​രു​തി​യ​തെ​ന്നും അ​ദ്ദേ​ഹം എ​ന്തു വി​ഢി​ത്ത​മാ​ണ് വി​ള​മ്പു​ന്ന​തെ​ന്നും ചെ​ന്നി​ത്ത ചോ​ദി​ച്ചു.

ഇ​ത്ത​രം മ​ണ്ട​ത്ത​ര​ങ്ങ​ൾ പ​റ​ഞ്ഞാ​ൽ പൊ​തു​സ​മൂ​ഹം ചി​രി​ക്കു​ക​യേ ഉ​ള്ളു​വെ​ന്ന് പ​റ​ഞ്ഞ ചെ​ന്നി​ത്ത​ല വീ​ട്ടി​ലി​രി​ക്കു​ന്ന മ​ക്ക​ൾ​ക്കെ​തി​രെ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച​ത് ശ​രി​യാ​യി​ല്ലെ​ന്നും പ​റ​ഞ്ഞു. ഇ​തു​കൊ​ണ്ടൊ​ന്നും ജ​ലീ​ലി​നെ​തി​രാ​യ പ്ര​തി​ഷേ​ധ ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്കി​ല്ലെ​ന്നും ശ​ക്ത​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും ജ​ലീ​ലി​ന്‍റെ വാ​ദ​മു​ഖ​ങ്ങ​ൾ‌ പൂ​ർ​ണ​മാ​യും തെ​റ്റാ​ണെ​ന്ന് സ​മൂ​ഹ​ത്തി​നു മു​ന്നി​ൽ തെ​ളി​യി​ക്കു​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് കൂ​ട്ടി​ച്ചേ​ർ​ത്തു.

2017-ലെ ​സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ​യി​ൽ ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ മ​ക​ൻ ര​മി​ത് ചെ​ന്നി​ത്ത​ല​യ്ക്ക് 210-ാം റാ​ങ്കു​ണ്ടാ​യി​രു​ന്നു. എ​ഴു​ത്തു പ​രീ​ക്ഷ​യി​ൽ ഒ​ന്നാം റാ​ങ്കു​കാ​ര​നാ​യ ദു​രൈ​ഷെ​ട്ടി അ​നു​ദീ​പി​നെ​ക്കാ​ൾ 122 മാ​ർ​ക്ക് കു​റ​വാ​യി​രു​ന്നു ര​മി​ത്തി​ന്. എ​ന്നാ​ൽ അ​ഭി​മു​ഖ പ​രീ​ക്ഷ​യി​ൽ ഒ​ന്നാം റാ​ങ്കു​കാ​ര​നെ​ക്കാ​ൾ 30 മാ​ർ​ക്ക് ര​മി​ത്തി​ന് കൂ​ടു​ത​ൽ കി​ട്ടി​യ​ത് അ​ന്വേ​ഷ​ണ വി​ധേ​യ​മാ​ക്ക​ണ​മെ​ന്നാ​ണ് മ​ന്ത്രി ജ​ലീ​ൽ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ട​ത്.

ചെ​ന്നി​ത്ത​ല​യു​ടെ മ​ക​ന്‍റെ പേ​ര് പ​റ​യാ​തെ ഒ​ന്നാം റാ​ങ്കു​കാ​ര​ന്‍റെ പേ​ര് പ​റ​ഞ്ഞാ​യി​രു​ന്നു മ​ന്ത്രി​യു​ടെ ആ​രോ​പ​ണം. ഉ​ന്ന​ത കോ​ണ്‍​ഗ്ര​സ് നേ​താ​വി​ന്‍റെ മ​ക​ൻ എ​ന്ന് മ​ന്ത്രി പ​റ​ഞ്ഞെ​ങ്കി​ലും ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ​യോ മ​ക​ന്‍റെ​യോ പേ​ര് വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.