ന​മ്മ​ൾ അ​വ​രോ​ട് പൊ​രു​ത​ണം; ഡി​കെ​യെ കാ​ണാ​ൻ സോ​ണി​യ തി​ഹാ​ർ‌ ജ​യി​ലി​ൽ
Wednesday, October 23, 2019 2:01 PM IST
ന്യൂ​ഡ​ൽ​ഹി: ക​ള്ള​പ്പ​ണം വെ​ളുപ്പി​ച്ചെ​ന്ന കേ​സി​ൽ അ​റ​സ്റ്റി​ലാ​യി തി​ഹാ​ർ‌ ജ​യി​ലി​ൽ ക​ഴി​യു​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ഡി.​കെ ശി​വ​കു​മാ​റി​നെ സോ​ണി​യ ഗാ​ന്ധി സ​ന്ദ​ർ​ശി​ച്ചു. ബു​ധ​നാ​ഴ്ച രാ​വി​ലെ മു​തി​ർ​ന്ന നേ​താ​വ് അം​ബി​ക സോ​ണി​ക്കൊ​പ്പ​മാ​ണ് കോ​ൺ‌​ഗ്ര​സ് അ​ധ്യ​ക്ഷ തി​ഹാ​ർ‌ ജ​യി​ലി​ൽ എ​ത്തി​യ​ത്. ശി​വ​കു​മാ​റി​ന്‍റെ സ​ഹോ​ദ​ര​ൻ ഡി.​കെ സു​രേ​ഷും ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

പാ​ര്‍​ട്ടി ശി​വ​കു​മാ​റി​നൊ​പ്പ​മു​ണ്ടെ​ന്നും എ​ല്ലാ പി​ന്തു​ണ​യും അ​ദ്ദേ​ഹ​ത്തി​നു​ണ്ടാ​കു​മെ​ന്നും സോ​ണി​യ ഉ​റ​പ്പ് ന​ൽ​കി​യ​താ​യി സു​രേ​ഷ് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് പ​റ​ഞ്ഞു. കേ​സ് രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണ്. ഡി​കെ​യെ മാ​ത്ര​മ​ല്ല കോ​ണ്‍​ഗ്ര​സി​ലെ മ​റ്റ് നേ​താ​ക്ക​ളെ​യും ബി​ജെ​പി സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്. ന​മ്മ​ള്‍ അ​വ​രോ​ട് പൊ​രു​ത​ണം, ഇ​തി​ല്‍ നി​ന്നെ​ല്ലാം പു​റ​ത്തു​വ​ര​ണം സോ​ണി​യ ഡി​കെ​യോ​ട് പ​റ​ഞ്ഞ​താ​യി സു​രേ​ഷ് മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.