ഷെ​യ്ൻ നി​ഗം - ജോ​ബി ജോ​ർ​ജ് ത​ർ​ക്കം പ​രി​ഹ​രി​ച്ചു
Wednesday, October 23, 2019 6:21 PM IST
കൊ​ച്ചി: ന​ട​ന്‍ ഷെ​യി​ന്‍ നി​ഗ​മും നി​ര്‍​മാ​താ​വ് ജോ​ബി ജോ​ര്‍​ജും ത​മ്മി​ലു​ള്ള ത​ര്‍​ക്കം പ​രി​ഹ​രി​ച്ചു. കൊ​ച്ചി​യി​ൽ പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍റെ​യും താ​ര സം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ഉ​ച്ച​യ്ക്ക് ശേ​ഷം ന​ട​ന്ന ച​ർ​ച്ച​യി​ലാ​ണ് പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ച​ത്. കൊ​ച്ചി​യി​ലെ പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ഓ​ഫീ​സി​ലാ​യി​രു​ന്നു ച​ര്‍​ച്ച.

ജോ​ബി ജോ​ര്‍​ജ് നി​ര്‍​മി​ക്കു​ന്ന "വെ​യി​ല്‍' എ​ന്ന ചി​ത്രം ഷെ​യ്ൻ‌ പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും ഷെ​യ്ന് ജോ​ബി ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ തു​ക​യു​ടെ ബാ​ക്കി 16 ല​ക്ഷം രൂ​പ ഉ​ട​ൻ ന​ൽ​കു​മെ​ന്നും ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ലാ​ണ് ധാ​ര​ണ​യാ​യ​ത്. 30 ല​ക്ഷ​ത്തി​നാ​യി​രു​ന്നു ക​രാ​റെ​ന്നും 40 ല​ക്ഷം ഷെ​യ്ൻ വാ​ങ്ങി​യെ​ന്ന് ജോ​ബി പ​റ​ഞ്ഞ​ത് ശ​രി​യ​ല്ലെ​ന്നും ച​ർ​ച്ച​യി​ൽ വ്യ​ക്ത​മാ​യി. ഒ​പ്പം ഷെ​യ്ൻ നി​ഗ​ത്തി​ന്‍റെ കു​ടും​ബ​ത്തെ അ​വ​ഹേ​ളി​ച്ച​തി​ന് ജോ​ബി ജോ​ർ‌​ജ് മാ​പ്പ് പ​റ​യു​ക​യും ചെ​യ്തു.

അ​തേ​സ​മ​യം, ജോ​ബി​യു​മാ​യി ക​രാ​റാ​യ മ​റ്റൊ​രു ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കി​ല്ലെ​ന്നും നി​ല​വി​ലെ പ്ര​ശ്ന​ങ്ങ​ൾ ഒ​ത്തു​തീ​ർ​പ്പാ​ക്കി​യ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ജോ​ബി പ​റ​ഞ്ഞു. "വെ​യി​ൽ' സി​നി​മ​യ്ക്കാ​യി ഉ​ണ്ടാ​ക്കി​യ ക​രാ​ര്‍ ലം​ഘി​ച്ചെ​ന്നാ​രോ​പി​ച്ച് ജോ​ബി ജോ​ര്‍​ജ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നാ​യി​രു​ന്നു ഷെ​യി​നി​ന്‍റെ ആ​രോ​പ​ണം. മ​റ്റൊ​രു സി​നി​മ​യ്ക്കാ​യി ത​ല​മു​ടി മു​റി​ച്ച​തി​നെ തു​ട​ര്‍​ന്ന് ജോ​ബി ജോ​ർ​ജ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നാ​ണ് ഷെ​യി​നി​ന്‍റെ പ​രാ​തി.

എ​ന്നാ​ല്‍, ആ​രോ​പ​ണം ജോ​ബി ജോ​ര്‍​ജ് നി​ഷേ​ധി​ച്ചി​രു​ന്നു. ത​ന്‍റെ സി​നി​മ പൂ​ര്‍​ത്തി​യാ​യി​ട്ടേ താ​ടി​യും മു​ടി​യും വെ​ട്ടാ​വൂ​വെ​ന്നാ​യി​രു​ന്നു ക​രാ​റെ​ന്നും, 30 ല​ക്ഷം രൂ​പ പ്ര​തി​ഫ​ലം പ​റ​ഞ്ഞ ശേ​ഷം 40 ല​ക്ഷം രൂ​പ ഷെ​യി​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​താ​യും ജോ​ബി ജോ​ര്‍​ജ് വാർ‌ത്താ സ​മ്മേ​ള​ന​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.