വിജയ് ഹസാരെ: കർണാടക-തമിഴ്നാട് ഫൈനൽ
Wednesday, October 23, 2019 6:25 PM IST
ബംഗളൂരു: വിജയ് ഹസാരെ ഏകദിന ടൂർണമെന്‍റിന്‍റെ ഫൈനലിൽ അയൽക്കാരായ കർണാടകയും തമിഴ്നാടും ഏറ്റുമുട്ടും. സെമിയിൽ ഛത്തീസ്ഗഡിനെ ഒൻപത് വിക്കറ്റിന് തകർത്താണ് കർണാടക കലാശപോരാട്ടത്തിന് യോഗ്യത നേടിയത്. ഗുജറാത്തിനെ അഞ്ച് വിക്കറ്റിന് വീഴ്ത്തിയാണ് തമിഴ്നാടിന്‍റെ ഫൈനൽ പ്രവേശനം.

നനഞ്ഞ ഒൗട്ട്ഫീൽഡിനെ തുടർന്ന് 40 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ തമിഴ്നാടിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ഒൻപത് വിക്കറ്റിന് 177 റണ്‍സ് നേടി. ഒരോവർ ബാക്കി നിൽക്കേ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ തമിഴ്നാട് ലക്ഷ്യത്തിലെത്തി. 56 റണ്‍സോടെ പുറത്താകാതെ നിന്ന ഷാരൂഖ് ഖാനാണ് തമിഴ്നാടിന്‍റെ വിജയശില്പി. ക്യാപ്റ്റൻ ദിനേശ് കാർത്തിക് (47), വാഷിംഗ്ടണ്‍ സുന്ദർ (പുറത്താകാതെ 27) എന്നിവരും തിളങ്ങി.

രണ്ടാം സെമിയിൽ കർണാടകയ്ക്കെതിരേ ആദ്യം ബാറ്റ് ചെയ്ത ഛത്തീസ്ഗഡ് 49.4 ഓവറിൽ 223 ഓൾഒൗട്ടായി. 78 റണ്‍സ് നേടിയ അമൻദീപ് കാരെയാണ് ടോപ്പ് സ്കോറർ. 40 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കർണാടകം അനായാസം വിജയലക്ഷ്യം പിന്നിട്ടു. ദേവ്ദത്ത് പടിക്കൽ (92), കെ.എൽ.രാഹുൽ (പുറത്താകാതെ 88), മായങ്ക് അഗർവാൾ (പുറത്താകാതെ 47) എന്നിവരാണ് കർണാടകയ്ക്ക് ജയം സമ്മാനിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.