ടെ​യ്‌ല​ർ​ക്കും വി​ല്യം​സ​ണും സെ​ഞ്ചു​റി; ഹാ​മി​ൽ​ട്ട​ണ്‍ ടെ​സ്റ്റ് സ​മ​നി​ല​യി​ൽ
Tuesday, December 3, 2019 11:23 AM IST
ഹാ​മി​ൽ​ട്ട​ണ്‍: നാ​യ​ക​ൻ കെ​യ്ൻ വി​ല്യം​സ​ണ്‍, റോ​സ് ടെ​യ്‌ല​ർ എ​ന്നി​വ​ർ ന്യൂ​സി​ല​ൻ​ഡി​നാ​യി ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ സെ​ഞ്ചു​റി നേ​ടി​യ​തോ​ടെ ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ര​ണ്ടാം ക്രി​ക്ക​റ്റ് ടെ​സ്റ്റ് സ​മ​നി​ല​യി​ൽ ക​ലാ​ശി​ച്ചു. അ​ഞ്ചാം ദി​നം കി​വീ​സ് ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ 241/2 എ​ന്ന നി​ല​യി​ൽ നി​ക്കേ മ​ഴ​യെ​ത്തി​യ​തോ​ടെ മ​ത്സ​രം സ​മ​നി​ല​യി​ൽ പി​രി​യു​ക​യാ​യി​രു​ന്നു. ടെ​യ്‌ല​ർ 105 റ​ണ്‍​സോ​ടെ​യും വി​ല്യം​സ​ണ്‍ 104 റ​ണ്‍​സോ​ടെ​യും പു​റ​ത്താ​കാ​തെ നി​ന്നു. ആ​ദ്യ മ​ത്സ​രം ജ​യി​ച്ച കി​വീ​സ് ര​ണ്ടു മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി.

96/2 എ​ന്ന നി​ല​യി​ലാ​ണ് കി​വീ​സ് അ​വ​സാ​ന ദി​നം തു​ട​ങ്ങി​യ​ത്. ടെ​യ് ല​റും വി​ല്യം​സ​ണും അ​ടി​യൊ​റ​ച്ച് ക്രീ​സി​ൽ നി​ന്ന​തോ​ടെ മ​ത്സ​രം വ​രു​തി​യി​ലാ​ക്കാ​മെ​ന്ന ഇം​ഗ്ലീ​ഷ് പ്ര​തീ​ക്ഷ​ക​ൾ​ക്ക് മ​ങ്ങ​ലേ​ൽ​ക്കു​ക​യാ​യി​രു​ന്നു. മൂ​ന്നാം വി​ക്ക​റ്റി​ൽ ഇ​രു​വ​രും ചേ​ർ​ന്ന് 213 റ​ണ്‍​സ് അ​ടി​ച്ചെ​ടു​ത്തു. 101 റ​ണ്‍​സ് ലീ​ഡ് വ​ഴ​ങ്ങി​യ ശേ​ഷ​മാ​ണ് കി​വീ​സ് ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ബാ​റ്റിം​ഗ് തു​ട​ങ്ങി​യ​ത്.

സ്കോ​ർ: ന്യൂ​സി​ല​ൻ​ഡ് ഒ​ന്നാം ഇ​ന്നിം​ഗ്സ് 375, ര​ണ്ടാം ഇ​ന്നിം​ഗ്സ് 241/2. ഇം​ഗ്ല​ണ്ട് ഒ​ന്നാം ഇ​ന്നിം​ഗ്സ് 476. ഇം​ഗ്ല​ണ്ടി​നാ​യി ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ ഡ​ബി​ൾ സെ​ഞ്ചു​റി (226) നേ​ടി​യ ക്യാ​പ്റ്റ​ൻ ജോ ​റൂ​ട്ടാ​ണ് മാ​ൻ ഓ​ഫ് ദ ​മാ​ച്ച്. കി​വീ​സ് പേ​സ​ർ നീ​ൽ വാ​ഗ്ന​ർ പ​ര​മ്പ​ര​യു​ടെ താ​ര​മാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.