രാ​മ​ക്ഷേ​ത്രം നി​ർ​മി​ക്കാ​ൻ 11 രൂ​പ​യും ഒ​രു ഇ​ഷ്ടി​ക​യും സം​ഭാ​വ​ന ന​ൽ​ക​ണ​മെ​ന്ന് യോ​ഗി
Saturday, December 14, 2019 8:47 PM IST
റാ​ഞ്ചി: അ​യോ​ധ്യയിൽ രാ​മ​ക്ഷേ​ത്രം നി​ർ​മി​ക്കാ​ൻ 11 രൂ​പ​യും ഒ​രു ഇ​ഷ്ടി​ക​യും സം​ഭാ​വ​ന ന​ൽ​ക​ണ​മെ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. ജാ​ർ​ഖ​ണ്ഡി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​യോ​ധ്യ​യി​ൽ സ​മീ​പ​കാ​ല​ത്ത് ത​ന്നെ രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണം ആ​രം​ഭി​ക്കും. സ​മൂ​ഹം ന​ൽ​കു​ന്ന സം​ഭാ​വ​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് രാ​മ​രാ​ജ്യം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. സ​മൂ​ഹ​ത്തി​ന്‍റെ എ​ല്ലാ കോ​ണി​ൽ​നി​ന്നും സം​ഭാ​വ​ന​ക​ൾ എ​ത്തു​മ്പോ​ഴാ​ണ് അ​ത് രാ​മ​രാ​ജ്യ​മാ​യി മാ​റു​ന്ന​തെ​ന്നും യോ​ഗി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.