ഭാ​ര​വാ​ഹി പ​ട്ടി​ക ര​ണ്ടു ഘ​ട്ട​മാ​യി, ജ​ന​പ്ര​തി​നി​ധി​ക​ളെ ഒ​ഴി​വാ​ക്ക​ണം: മു​ല്ല​പ്പ​ള്ളി
Thursday, January 23, 2020 11:35 PM IST
തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി ഭാ​ര​വാ​ഹി​പ​ട്ടി​ക ര​ണ്ടു ഘ​ട്ട​മാ​യി പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. വൈ​സ് പ്ര​സി​ഡ​ന്‍റ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ന്നി​വ​രെ പ​ട്ടി​ക ആ​ദ്യം പ്ര​ഖ്യാ​പി​ക്കും. വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ൻ​റു​മാ​രു​ടെ കാ​ര്യം ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​നി​ക്കും. ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ പ​ട്ടി​ക ഹൈ​ക്ക​മാ​ൻ​ഡി​നു ന​ൽ​കി​യെ​ന്നും മു​ല്ല​പ്പ​ള്ളി അ​റി​യി​ച്ചു.

ഒ​രാ​ൾ​ക്ക് ഒ​രു പ​ദ​വി എ​ന്ന ത​ത്വ​ത്തി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്നു. ജ​ന​പ്ര​തി​നി​ധി​ക​ൾ ക​ഴി​വു​ള്ള​വ​രാ​ണ്. അ​വ​രു​ടെ സ​മ​യ​മാ​ണു പ്ര​ശ്നം. മു​ഴു​വ​ൻ സ​മ​യ പ്ര​വ​ർ​ത്ത​ക​രെ​യാ​ണ് കെ​പി​സി​സി​ക്ക് ആ​വ​ശ്യം. ഇ​ക്കാ​ര്യം ഹൈ​ക്ക​മാ​ൻ​ഡി​നു ബോ​ധ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഡ​ൽ​ഹി​യി​ലെ ച​ർ​ച്ച​ക​ൾ​ക്ക് ശേ​ഷം മ​ട​ങ്ങി​യെ​ത്തി​യ അ​ദ്ദേ​ഹം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു.

ഭാ​ര​വാ​ഹി സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് മു​തി​ർ​ന്ന നേ​താ​ക്ക​ൾ ഹൈ​ക്ക​മാ​ൻ​ഡി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ച്ചി​രു​ന്ന വി.​ഡി. സ​തീ​ശ​നും വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രു​ടെ പ​ട്ടി​ക​യി​ലു​ണ്ടാ​യി​രു​ന്ന ടി.​എ​ൻ.​പ്ര​താ​പ​ൻ, എ.​പി. അ​നി​ൽ​കു​മാ​ർ എ​ന്നി​വ​രു​മാ​ണു ഭാ​ര​വാ​ഹി പ​ട്ടി​ക​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്ക​മാ​ൻ​ഡി​നു ക​ത്തു ന​ൽ​കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.