ആ​ഫ്രി​ക്ക​ൻ ചീ​റ്റ​ക​ൾ​ക്ക് ഇ​നി ഇ​ന്ത്യ​ൻ "പൗ​ര​ത്വം’; പ​ച്ച​ക്കൊ​ടി കാ​ട്ടി സു​പ്രീം​കോ​ട​തി
Tuesday, January 28, 2020 7:53 PM IST
ന്യൂ​ഡ​ൽ​ഹി: ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ചീ​റ്റ​പ്പു​ലി​ക​ൾ​ക്ക് ഇ​ന്ത്യ​യി​ൽ "പൗ​ര​ത്വം’ ന​ൽ​കാ​ൻ സു​പ്രീം കോ​ട​തി​യു​ടെ അ​നു​മ​തി. ഇ​ന്ത്യ​യി​ൽ വം​ശ​നാ​ശം സം​ഭ​വി​ക്കു​ന്ന ചീ​റ്റ​പ്പു​ലി​ക​ളു​ടെ ഇ​ന​ത്തി​ൽ പെ​ട്ട പു​ലി​ക​ളെ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ രാ​ജ്യ​ത്തേ​ക്കു കൊ​ണ്ടു​വ​രാ​നാ​ണു കോ​ട​തി അ​നു​മ​തി ന​ൽ​കി​യ​ത്.

2013ൽ ​ഏ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്ക് നീ​ക്കി​ക്കൊ​ണ്ടാ​ണു ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ. ബോ​ബ്ഡെ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ്. ദേ​ശീ​യ ക​ടു​വ സം​ര​ക്ഷ​ണ അ​ഥോ​റി​റ്റി​യു​ടെ ആ​വ​ശ്യ പ്ര​കാ​ര​മാ​ണ് പ​ഴ​യ ഉ​ത്ത​ര​വ് കോ​ട​തി തി​രു​ത്തി​യ​ത്.

വ​ന്യ​ജീ​വി വി​ദ​ഗ്ധ​രാ​യ ര​ഞ്ജി​ത് സിം​ഗ്, ധ​ന​ഞ്ജ​യ് മോ​ഹ​ൻ എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലു​ള്ള സ​മി​തി​യു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ച്ചാ​വ​ണം ചീ​റ്റ​പ്പു​ലി​ക​ളെ രാ​ജ്യ​ത്തെ​ത്തി​ക്കേ​ണ്ട​ത്. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ൽ വേ​ണം ആ​ഫ്രി​ക്ക​ൻ പു​ലി​ക​ളെ പാ​ർ​പ്പി​ക്കേ​ണ്ട​ത്. ഈ ​പ്ര​ദേ​ശ​ങ്ങ​ൾ പു​ലി​ക്ക് അ​നു​യോ​ജ്യ​മ​ല്ലെ​ങ്കി​ൽ മ​റ്റൊ​രു സ്ഥ​ല​ത്തേ​ക്ക് മാ​റ്റ​ണം. അ​തി​നു വി​ദ​ഗ്ധ സ​മി​തി മേ​ൽ​നോ​ട്ടം വ​ഹി​ക്ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു.

ആ​ഫ്രി​ക്ക​യി​ൽ​നി​ന്നു ചീ​റ്റ​പ്പു​ലി​ക​ളെ കൊ​ണ്ടു​വ​രാ​നു​ള്ള വ​നം, പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ തീ​രു​മാ​നം 2013-ൽ ​സു​പ്രീം കോ​ട​തി ത​ട​ഞ്ഞി​രു​ന്നു. ശ​രി​യാ​യ രീ​തി​യി​ൽ പ​ഠ​നം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കോ​ട​തി അ​ന്നു ന​ട​പ​ടി​ക​ൾ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​ത്. എ​ന്നാ​ൽ, അ​പൂ​ർ​വ ഇ​ന​ത്തി​ലു​ള്ള ഇ​ന്ത്യ​ൻ ചീ​റ്റ​ക​ൾ രാ​ജ്യ​ത്ത് ഏ​റെ​ക്കു​റെ വം​ശ​നാ​ശം സം​ഭ​വി​ച്ച​താ​യി ചൂ​ണ്ടി​ക്കാ​ട്ടി ദേ​ശീ​യ ക​ടു​വ സം​ര​ക്ഷ​ണ അ​ഥോ​റി​റ്റി വീ​ണ്ടും അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.