തി​ങ്ക​ളാ​ഴ്ച തോ​ക്കു​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ ക്രൈം​ബ്രാ​ഞ്ച്; മേ​ൽ​നോ​ട്ടം ത​ച്ച​ങ്ക​രി നേ​രി​ട്ട്
Saturday, February 15, 2020 11:58 AM IST
തി​രു​വ​ന​ന്ത​പു​രം: തോ​ക്ക് കാ​ണാ​താ​യി​ട്ടി​ല്ലെ​ന്ന പോ​ലീ​സ് വാ​ദ​ത്തി​ൽ ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​ങ്ക​ളാ​ഴ്ച പ​രി​ശോ​ധ​ന ന​ട​ക്കും. ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി നേ​രി​ട്ടാ​കും തോ​ക്കു​ക​ൾ പ​രി​ശോ​ധി​ക്കു​ക.

വെ​ള്ളി​യാ​ഴ്ച പ​രി​ശോ​ധ​ന​യ്ക്കാ​യി തോ​ക്കു​ക​ൾ എ​ത്തി​ക്ക​ണ​മെ​ന്നു നി​ർ​ദേ​ശി​ച്ചെ​ങ്കി​ലും പോ​ലീ​സ് എ​ത്തി​ച്ചു ന​ൽ​കി​യി​ല്ല. മാ​വോ​യി​സ്റ്റ് വേ​ട്ട ന​ട​ക്കു​ന്ന മ​ല​പ്പു​റം, വ​യ​നാ​ട് ജി​ല്ല​ക​ളി​ലാ​യി 44 റൈ​ഫി​ളു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വെ​ള്ളി​യാ​ഴ്ച എ​ത്തി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നു പോ​ലീ​സ് അ​റി​യി​ച്ച​ത്. തു​ട​ർ​ന്ന് മാ​വോ​യി​സ്റ്റ് മേ​ഖ​ല​യി​ൽ അ​ട​ക്കം ഉ​പ​യോ​ഗി​ക്കു​ന്ന റൈ​ഫി​ളു​ക​ൾ തി​ങ്ക​ളാ​ഴ്ച പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​ക്കാ​ൻ ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി ടോ​മി​ൻ ത​ച്ച​ങ്ക​രി നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.

അ​തീ​വ പ്ര​ഹ​ര​ശേ​ഷി​യു​ള്ള 25 ഇ​ൻ​സാ​സ് റൈ​ഫി​ളു​ക​ൾ കാ​ണാ​താ​യെ​ന്നാ​ണു സി​എ​ജി​യു​ടെ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്. വെ​ടി​യു​ണ്ട​ക​ൾ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​മാ​ണു ന​ട​ക്കു​ന്ന​ത്. ഒ​രു വ​ർ​ഷം മു​ൻ​പു തു​ട​ങ്ങി​യ അ​ന്വേ​ഷ​ണം നി​ല​ച്ച മ​ട്ടാ​യി​രു​ന്നു. മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍റെ ഗ​ണ്‍​മാ​ൻ അ​ട​ക്ക​മു​ള്ള​വ​ർ വെ​ടി​യു​ണ്ട​ക​ൾ കാ​ണാ​താ​യ കേ​സി​ൽ പ്ര​തി​സ്ഥാ​ന​ത്തു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.